Wednesday 23 October 2013

സ്വര്‍ഗ്ഗത്തിലെ പുതിയ ദൈവം

ഇന്നലെ മരണമായിരുന്നു.... 
 ഇന്ന് ശവം അടക്കി ...... 
 കണക്കെഴുത്തുകാരന്‍റെ മുന്നില്‍ 
 ഓച്ചാനിച്ചു നിന്നു ഞാന്‍.... 
 കണക്കു പുസ്തകം തപ്പി അയാള്‍. 
 കണ്ണ് മൂടി കെട്ടിയ നീതി ദേവത 
 തിളയ്ക്കുന്ന എണ്ണയും ചാകാത്ത പുഴുവും വിധിച്ചു!.
 നരകം .... പിന്നെയും നരകം .... 
 അവസാന ആഗ്രഹം ....? 
 ദൈവത്തെ കാണുവാന്‍ അഭ്യര്‍ത്ഥന! 
 ദൈവം വന്നു ..! 
 ഇവിടെ സോഷ്യലിസം ഇല്ലേ എന്ന് ഞാന്‍ 
 എന്തുണ്ടായി എന്ന് ദൈവം
 ദൈവം ചെയ്ത നന്മ തിന്മ കണക്കെടുപ്പിച്ചു ഞാന്‍ 
 പട്ടിണി, പീഡനം, കൊല, യുദ്ധം, തീവ്ര വാദം 
 കണ്ണ് മൂടി കെട്ടിയ നീതി ദേവത 
 അന്നാദ്യമായി നീതി നടപ്പിലാക്കി 
 ദൈവത്തെ തിളയ്ക്കുന്ന എണ്ണയിലും 
 ചാകാത്ത പുഴുവിലും നിത്യ നരകത്തിലും 
 ഞാന്‍ സ്വര്‍ഗ്ഗത്തിന്‍റെ പുതിയ ദൈവം ...!

Sunday 6 October 2013

സവര്‍ണ്ണ ഭാഷ ശ്രേഷ്ഠ ഭാഷ ....! / malayalam

മനുഷ്യരെല്ലാരുമൊന്നുപോലെ എന്നത് കേവലം ഒരു മിഥ്യ മാത്രാമാണ് ..... നമ്മുടെ ‘ഭൂതം’ അങ്ങനെയായിരുന്നില്ല എന്നതിന് ഭാഷയില്‍ നിന്ന് തന്നെ തെളിവുകള്‍ നിരത്താനാകും. ഒരുവന്‍റെ സംസാര രീതിയില്‍ നിന്നും അവന്‍റെ സാമൂഹ്യ നില നിര്‍ണ്ണയിക്കനാകുമായിരുന്നു. സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവര്‍ മേല്‍ തട്ടിലുള്ളവരോട് സംസാരിക്കുന്ന ഭാഷയാണ് ആചാരഭാഷ. ഇത് ഇന്ത്യന്‍ ജാതിവെവസ്തയുടെ സംഭാവനയാണിത്. വെക്തിനാമങ്ങള്‍ പോലും ജാതിയുടെ അപകര്‍ഷതകള്‍ പ്രകടമാകുംവിധം ആയിരിക്കണം എന്നായിരുന്നു വെവസ്ഥ. താഴ്ന്ന ജാതിക്കാര്‍ കേട്ടലറക്കുന്ന പേരുകളെ മക്കള്‍ക്കിടാവൂ ......പൊക്കന്‍, കുഞ്ഞന്‍, കറുപ്പന്‍, കാളി,......... കീഴാളന്‍ സ്വന്തം കുട്ടികളെ അടികിടവ് എന്നും അച്ഛന്‍, അമ്മ എന്നിവരെ പഴതന്ത, പഴതള്ള, എന്നിങ്ങനെയും ആണ് പറയാവു... സവര്‍ണ്ണന്റെ കുട്ടികള്‍ ഉണ്ണികളാണ്......!! സവര്‍ണ്ണന്‍ മനയിലും, ഇല്ലത്തും, കോവിലകത്തും, മഠം, വീട് തുടങ്ങിയവയില്‍ കിടക്കുമ്പോള്‍ അവര്‍ണ്ണന്‍ കിടക്കുന്നത് കുപ്പമാടവും കുപ്പപടവും, ചാളയിലും ആയിരുന്നു. സവര്‍ണ്ണന്‍റെ കുളിക്ക് നീരാട്ട് കുളിയും അടിയാളന്‍റെ നനയലുമാണ് ..... സവര്‍ണ്ണന്‍ എണ്ണ തെയ്ക്കുന്നതിനു ഒളെപെണ്ണ തേക്കലും അവര്‍ണ്ണന് അത് മെഴുകു പുരട്ടലും ആണ് ... വസ്ത്രം സവര്‍ണ്ണ ഉടയടയാണ് .... ചുറ്റുന്ന തുണി മുണ്ടാണ് അവര്‍ണ്ണനത്. നായരുടെ ഉപ്പേരി ഉപ്പേരിയും അവര്‍ണ്ണ ഉപ്പേരി കരിക്കാടിയുമാണ്. വെറ്റില നമ്പൂതിരിക്ക് മാത്രം വെറ്റില... അവര്‍ണ്ണനത്തു ചവറില ആയിരുന്നു...... സവര്‍ണ്ണ വിവാഹം വേളിയും/ സംബന്ധവും ആകുമ്പോള്‍ അവര്‍ണ്ണ വിവാഹം കട്ടിലേറ്റമാണ്. തമ്പുരാട്ടി പ്രസവിച്ചാല്‍ തിരുവയര്‍ ഒഴിയും!! കീഴ്ജാതിക്കാരി പ്രസവിച്ചാല്‍ കുലം പിഴക്കലും.. ഉണ്ണികള്‍ പിറക്കുന്ന ദിവസം തിരുന്നാളും അടിയകിടാങ്ങളുടെ പിറന്നാള്‍ ‘പഴന്നാളും ആണ്. കീഴാള ബുദ്ധി ചെറു ബുദ്ധിയാണ് .... സവര്‍ണ്ണ ബുദ്ധിയാണ് ബുദ്ധി!... പഴകണ്ണ്‍, പഴമനസ്സ്, എന്നിവ കീഴാളന്‍റെയാണെങ്കില്‍ ശരിയായ കണ്ണും മനസ്സും മേലാളന്‍റെയാണ് .... നായരും, നംബൂതിരിയും സകല ഉണ്ണാന്‍മാരും, ഊമ്പന്മാരും കൂടി സവര്‍ണ്ണ ഭാഷയെ മലയാള ഭാഷയാക്കി .... അവരതിനെ ശ്രേഷ്ഠ ഭാഷയാക്കി ......ദളിതനെ കൊണ്ട് സവര്‍ണ്ണന്‍ വിളിപ്പിച്ചിരുന്ന ഭാഷയാണ് നമുക്ക് അച്ചടി ഭാഷ.... ദളിത്‌ ഭാഷ എന്തായാലും അന്ന്യം നിന്ന് പോയിരിക്കുന്നു.../ പൊയ്കൊണ്ടിരിക്കുന്നു.... !!!!!!!+