മതം മനുഷ്യനെ രൂപ പെടുത്തുന്ന വിധം
മതം മനുഷ്യനെയാണോ മനുഷ്യന്‍ മതത്തിനെയാണോ
രൂപപെടുത്തിയത് എന്ന് ചോദിച്ചാല്‍ മതം ആണ് മനുഷ്യനെ രൂപപ്പെടുത്തിയത്/
പ്പെടുത്തികൊണ്ടിരിക്കുന്നത് എന്ന്
പറയേണ്ടി വരും,
മതം ഏതൊക്കെ വിധത്തില്‍ ആണ് ആധുനികന്‍ എന്ന്
നടിക്കുന്ന മനുഷ്യന്‍റെ മേല്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം ......
ഒരു മനുഷ്യന്‍ ജീവിതം ആരംഭിക്കുന്നത് അല്ലെങ്കില്‍
ഒരാള്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് തുടങ്ങി ഒരു കുട്ടി എന്ന്, ഏതു സമയത്ത്, എങ്ങനെ,
എവിടെയാണ് ജനിക്കേണ്ടത് എന്ന് വരെ മതം തീരുമാനിക്കുന്നു. അത്ര മാത്രം മതങ്ങള്‍
ആധുനിക മനുഷ്യന്‍റെ മേല്‍ സ്വാധീനം ചെലുത്തുന്നു.
ജനിക്കുന്നതിനു മുന്‍പ് തന്നെ മതങ്ങള്‍ അവന്‍റെ / അവളുടെ മേല്‍ തന്‍റെ
അധീശത്വം സ്ഥാപിച്ചെടുക്കുന്നു. ഉരുളി കമഴ്ത്തിയും നേര്ച്ച കാഴ്ച്ചകള്‍ കഴിച്ചും
മന്ത്ര വാദം നടത്തിയും ആണ് അവനെ/അവളെ ജനിപ്പിക്കുന്നത്!!. ആ കുട്ടി ജനിക്കുന്നതിനു
മുന്‍പ് തന്നെ അവനെ/ളെ അമ്പലത്തിന്‍റെയോ പള്ളിയുടെയോ “അടിമയായി” നേരുന്നു. അവനെ
പുരോഹിതനോ അവളെ കന്ന്യസ്ത്രീ ആയോ മാതാ പിതാക്കള്‍ മതത്തിന്/ദൈവത്തിന് കാഴ്ച
വെയ്ക്കുന്നു. കുട്ടിയായിരിക്കുമ്പോള്‍ പോലും അവനു/അവള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. അന്ധവിശ്വാസങ്ങളുടെ ഫലമായി
മതം അവരെ മമ്മോദിസ മുക്കുന്നു, സുന്നത്ത് എന്ന് പറയുന്ന പ്രാകൃത കൃത്യം നിര്‍വഹിപ്പിക്കുന്നു,
അമ്പല/പള്ളി നടയില്‍ വെയ്ക്കുന്നു, ഇരുപത്തെട്ടു ചടങ്ങ്
നടത്തുന്നു......എന്നിങ്ങനെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ മതം അവരുടെ മേല്‍
അധ്വീശത്വം സ്ഥാപിച്ചെടുക്കുന്നു.
അവന്‍റെ/അവളുടെ പേര്
എന്താകണം എന്ന് വരെ തീരുമാനിക്കുന്നത് ഈ മതങ്ങള്‍ ആണ്. ഒരുവന്‍റെ/ളുടെ പേര്
നോക്കി മതം ഏതെന്നു തിരിച്ചറിഞ്ഞു അവനെ/ളെ വിലയിരുത്തുന്ന ഫാസിസമാണ് ഈ മതങ്ങള്‍ക്ക്
വേണ്ടി ഇന്നത്തെ മനുഷ്യന്‍ നടത്തുന്നത്. പേരിനു പുറമേ വാലായി വാര്യര്‍, വര്‍മ്മ, നായര്‍,
നമ്പൂതിരി, പിള്ള, കുറുപ്പ് ...... എന്നിങ്ങനെ മതങ്ങള്‍ തങ്ങളുടെ സവര്‍ണ്ണതയെ രേഖപെടുത്തുക കൂടി ചെയ്യുന്നു.
താന്‍
എന്താണ് ഭക്ഷിക്കേണ്ടത്, എന്തൊക്കെയാണ് ഭക്ഷിക്കാന്‍ പാടില്ലാത്തത്, മാംസമാണോ
ഭക്ഷിക്കേണ്ടത്? അതോ പച്ചക്കറി മാത്രമാണോ ഭക്ഷിക്കേണ്ടത്?, പാനം ചെയ്യേണ്ടവ
ഏതൊക്കെ, പടില്ലത്തവ ഏതൊക്കെ, തിന്നാവുന്ന മൃഗങ്ങള്‍, പാടില്ലാത്ത മൃഗങ്ങള്‍,
തുടങ്ങി എന്താണ് മതം തീരുമാനിക്കാത്തത്?!
എന്തിന്
മുള്ളുന്നത് പോലും തീരുമാനിക്കുന്നത് മതമാണ്! എങ്ങനെ മുള്ളണം? മുള്ളുന്നതിന്‍റെ
നടപടിക്രമങ്ങള്‍ എന്നിങ്ങനെ മതം തൊടാത്ത മേഖലകള്‍ ഇല്ല തന്നെ!
മതമാണ്
സവര്‍ണ്ണനെയും അവര്‍ണ്ണനെയും സൃഷ്ട്ടിക്കുന്നത്..
തന്‍റെ വിശ്വാസങ്ങള്‍
എന്താകണം എന്ന് തീരുമാനിക്കുന്നതിന് പോലും ഇന്നത്തെ സമൂഹത്തില്‍ അവന്/ള്‍ക്ക്
സ്ഥാനമില്ല. താന്‍ ഒരിക്കലും അറിയാത്ത / ആഗ്രഹിക്കാതെ ലഭിച്ച ആ മതം അവനെ/ളെ എങ്ങനെ
ജീവിക്കണം എന്നും ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം, എന്തായിരിക്കണം അതിന്‍റെ
നിറം എന്നും തീരുമാനിക്കുന്നു.
വിദ്യഭ്യാസത്തെ പോലും
ഒരളവില്‍ കൂടുതല്‍ തീരുമാനിക്കുന്നത് ഈ മതങ്ങള്‍ ആണ്. താന്‍ എന്തൊക്കെ വിദ്യകള്‍
അഭ്യസിക്കണമെന്നും ഏതൊക്കെ വിദ്യകള്‍ അഭ്യസിക്കാന്‍ പാടില്ല എന്നും പാടില്ലാത്ത
വിദ്യ അഭ്യസിച്ചാല്‍ അതിന്‍റെ ഭവിഷത്ത് എന്താകും എന്നും മതങ്ങള്‍ പറഞ്ഞു
വെയ്ക്കുന്നു.
ഒരുവന്‍റെ/ളുടെ വിവാഹ പ്രായം
തീരുമാനിക്കുന്നതും സ്വോഭാവികമായും ഈ മതങ്ങള്‍ തന്നെ. വിവാഹം എങ്ങനെ എപ്പോള്‍ ഏതു
സമയത്ത് എവിടെ വെച്ച് നടത്തണം എന്നും ആരായിരിക്കണം തന്‍റെ ജീവിത പങ്കാളി എന്നും,
എത്ര വിവാഹങ്ങള്‍ കഴിക്കാമെന്നും തീരുമാനിക്കുന്നതും മതങ്ങള്‍ തന്നെയാണ്.
വിവാഹത്തിനു ശേഷം തന്നെ എങ്ങനെയാണ് ഒഴിവാക്കേണ്ടത് എന്നും ഈ മതങ്ങള്‍ അവരുടെ
വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞു വെച്ചിട്ടുണ്ട്. അങ്ങനെ ഒഴിവാക്കപെട്ടാല്‍
എതുവസ്ത്രം ഉടുത്ത് എങ്ങനെ ജീവിക്കണം എന്നും മതം പറഞ്ഞു തരുന്നു.
വീട് ഉണ്ടാക്കുമ്പോള്‍,
ഉണ്ടാക്കി കഴിഞ്ഞാല്‍, കിണര്‍ കുഴിക്കാന്‍ എല്ലാം മതം വേണം .
കാമം വര്‍ദ്ധിപ്പിക്കുന്നതിനും,
വശീകരണം നടത്തുന്നതിനും, കാണാത്ത ആളെ
കണ്ടു പിടിച്ചു കൊടുക്കുന്നതിനവശ്യമായ ഡിറ്റക്ടിവ് ജോലികള്‍ നിര്‍വഹിക്കുന്നതും
മതങ്ങള്‍ തന്നെ. കൃഷി വര്‍ദ്ധിപ്പിക്കുവാന്‍/സമൃദ്ധി ഉണ്ടാകുവാന്‍ ദോഷങ്ങള്‍
പോകുവാന്‍ ആളുകളെ ബലി എന്ന് പറഞ്ഞു കൊല്ലിക്കുന്നതും മതങ്ങള്‍ തന്നെ.
മരിക്കുന്നതിനു മുന്‍പ്
എന്തൊക്കെ ചെയ്യണം എന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നും ചെയ്തതിനു എന്താണ്
പ്രതിവിധി എന്നും മതങ്ങള്‍ പഠിപ്പിച്ചു തരുന്നുണ്ട്. മരിച്ചു കഴിഞ്ഞാലും
തീരുന്നില്ല ....... ശവം കഴുകന് കൊത്തി വലിക്കാന്‍ ഇട്ടു കൊടുക്കുന്നത് മുതല്‍
കത്തിക്കുന്നതും, കുഴിച്ചിടുന്നതും വരെ മതത്തിന്‍റെ ഉത്തരവാദിത്വമാണ്!!....
കുഴിച്ചിട്ടാലും
കത്തിച്ചാലും കഴുകനും മറ്റും തിന്നാലും തീരുന്നില്ല മതത്തിന്‍റെ ഇടപെടല്‍. അവന്‍/ള്‍
സ്വര്‍ഗ്ഗ/നരകങ്ങളില്‍ പോകുവോ എന്നും പോയാല്‍ അതിനുള്ള കാര്യങ്ങളും, ഇനി
പോയില്ലെങ്കില്‍ പോകാനുള്ള പാസ്പോര്‍ട്ട് കൊടുക്കുന്നതിനു ആവശ്യമായ സഹായങ്ങളും
മതങ്ങള്‍ ഭക്തന്മാരുടെ ചിലവില്‍ ചെയ്തു കൊടുക്കുന്നുണ്ട്. മരണശേഷം ബന്ധുക്കള്‍
എങ്ങനെ മുടി വളര്‍ത്തണം എന്നും എപ്പോള്‍ ക്ഷൌരം ചെയ്യണം എന്നുകൂടെ മതം പറഞ്ഞു
വെയ്ക്കുന്നുണ്ട്. മരിച്ചാലുള്ള സദ്യയുടെ കാര്യം വേറെ.....
ആരു ഭരിക്കണം
എന്നും എങ്ങനെ ഭരിക്കണം എന്നും എത്ര മന്ത്രിമാര്‍ വേണം എന്നും തീരുമാനിക്കുന്നതും
മതങ്ങള്‍ തന്നെ....... സര്‍വ്വം സര്‍വ്വം മതമയം......
“മനുഷ്യന്‍
മതങ്ങളെ സൃഷ്ട്ടിച്ചു” വയലാറിന്‍റെ വാക്കുകള്‍ മാറ്റേണ്ട സമയം ആയി....................................................മതങ്ങള്‍
മനുഷ്യനെ സൃഷ്ട്ടിച്ചു/സൃഷ്ടിക്കുന്നു എന്നാക്കേണ്ടിയിരിക്കുന്നു. ഒരുവന്‍റെ/ളുടെ
ജനനത്തിനു മുന്‍പ് തൊട്ടു മരണത്തിനു ശേഷം വരെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്
മതം ആണ്. അവന്/ള്‍ക്ക് സ്വന്തം ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കാര്യവും
സ്വതന്ത്രമായി തീരുമാനിക്കാന്‍ ആവില്ല. മനുഷ്യന്‍ യുക്തിയെ പണയം വെച്ച് മതത്തിന്
പിന്നാലെ പോകുമ്പോള്‍ അവിടെ മതം മനുഷ്യനെ അടിമയാക്കി മാറ്റുന്നു. മതം മനുഷ്യനെ
ഭരിക്കുമ്പോള്‍ അവിടെ എന്ത് നീതി ? അവിടെ എന്ത് ന്യായം ? അവിടെ എന്ത് നിയമം ?
അവിടെ മതം ഉണ്ടാക്കുന്ന നിയമങ്ങള്‍, മതത്തിന്‍റെ ന്യായങ്ങള്‍, മതത്തിന്‍റെ നീതികള്‍.
ആരും സ്വതന്ത്രരായി
ജനിക്കുന്നില്ല. ജനിക്കുന്നതിന് മുന്‍പ് തന്നെ അവന്‍/അവള്‍ ചങ്ങലകളാല്‍
ബന്ധിക്കപ്പെടുന്നു. ആ ചങ്ങല അഥവാ തടവറ മതത്തിന്‍റെതാണ്. അത് തിരിച്ചറിയാത്തിടത്തോളം
കാലം അവന്‍/ള്‍ക്ക് രക്ഷയില്ല.