Saturday 30 November 2013

ദേവിയും സൃഷട്ടാവും Creater n devi

കണവൻ തപസ്സിനു പോയി

വന്നു തക്കം നോക്കി ... 

പൂണൂലിട്ടു സാധുവായി ... 

ഭിക്ഷ ചോദിച്ചു .. ദേവിയല്ലോ 

കൊടുക്കാതിരിക്കാനാവുമോ? 

കൊടുത്തു!... ഭിക്ഷ മതിയായപ്പോൾ 

ആക്രോശം, ഭോഗിക്കണമെന്ന്, 

അരുത്! ഞാൻ ദേവിയാണ്!, 

മറുപടി ഒരു അട്ടഹാസമായിരുന്നു 

ഹ! ഹ! ഹ! ഞാൻ സൃഷ്ടാവാണ്. 

നിന്റെ സൃഷ്ടി ദൈവം!

Thursday 28 November 2013

ശബരിമലയുടെ മറവില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം സര്‍ക്കാര്‍ ഒത്താശയോടെ!?

സംഘപരിവാര്‍ ആര്‍.എസ്സ്.എസ്സ്. മുദ്രവാക്യാമായ “രാമ മന്ത്രം മുഴങ്ങട്ടെ, രാമ ക്ഷേത്രം ഉയരട്ടെ” എന്നിങ്ങനെയുള്ള തീവ്ര ഹിന്ദുത്വ വാദങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളില്‍ പരസ്യം പോലെ ശബരിമലയുടെ മറവില്‍ പതിക്കുവാന്‍ ആരാണ് അനുവാദം കൊടുത്തത്? ഹിന്ദു ദൈവങ്ങളായ ശിവന്‍റെയും അയ്യപ്പന്‍റെയും ചിത്രങ്ങളും ഓംകാരം, ശൂലം എന്നിങ്ങനെയുള്ള ചിഹ്ന്നങ്ങളും പൊതുമേഖല സ്ഥാപനമായ K.S.R.T.C. ല്‍ പതിക്കുമ്പോള്‍ നമുക്ക് ന്യായികരിക്കാം ... അത് ശബരിമല ഓടുന്ന ബസ്സ്‌ അല്ലെ? അയ്യപ്പന്‍റെ പടം പതിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും മറ്റും.... എന്നാല്‍ ഇതിന്‍റെ രാഷ്ട്രീയം അറിയുന്നത് എപ്പോള്‍ ആണ് എന്ന് ചോദിച്ചാല്‍ അള്ളാഹു അക്ബര്‍, മാഷാ അല്ലഹ്,.... ഉയര്‍ത്താം നമുക്ക് ബാബറി മസ്ജിദ് വീണ്ടും.... എന്നിങ്ങനെ മുസ്ലിം സമൂദായത്തിന്‍റെ മറവില്‍ ഏതിങ്കിലും സര്‍ക്കാര്‍ ബസ്സുകളില്‍ എഴുതി വെക്കട്ടെ. അപ്പോള്‍ അറിയാം എന്താണ് ഇങ്ങനെ എഴുതി വെക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്ന്. ഒരു സമൂദായത്തെ മുഴുവാന്‍ തീവ്ര വാദികള്‍ എന്ന് മാധ്യമങ്ങളും ഭരണകൂടങ്ങളും കൂടി മുദ്ര കുത്തി വെച്ചിരിക്കുന്നു. എന്നാല്‍ ഭൂരിഭക്ഷ സമൂദായം ഇവിടെ തീവ്രവാദ നിലപാടുകളില്‍ എന്തും കാണിക്കാം എന്ന നിലയില്‍ വിഹരിക്കുന്നു. ഇത്തരത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന പരസ്യങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളിലോ മറ്റോ പതിക്കുന്നത് ശിക്ഷാര്‍ഹം ആണ്. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ കാര്യാലയത്തില്‍ പരാതി നല്‍കിയപ്പോള്‍ ലഭിച്ച മറുപടി അതി വിചിത്രവും.! ഇപ്പോള്‍ ഇതിനെതിരെ നടപടി എടുത്താല്‍ അത് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും. സമൂദായിക പ്രശനമായി മാറും. അത് കൊണ്ട് തല്ക്കാലം നടപടികള്‍ ഒന്നും ഇടുക്കുവാന്‍ നിവര്‍ത്തി ഇല്ല പോലും!... എന്നാല്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്നത് സാമൂദായിക വിദ്വേഷം ജനിപ്പിക്കുന്നവ അല്ലേ? അതില്‍ പ്രതിഷേധം ഇല്ലാത്തത് കൊണ്ടല്ലേ നടപടി എടുക്കാത്തത് .... പ്രധിഷേധിക്കുക! സംഘപരിവാര്‍ ആശയങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നടപ്പിലക്കുന്നതിനെതിരെ.........

Monday 18 November 2013

ക്ലാരയും ജയകൃഷ്ണനും .... claara n Jayakrishnan #Thoovanathumbikal

ജയകൃഷ്ണന്‍ : എന്ത് കൊണ്ടാണ് നിങ്ങള്‍ എന്നെ പോലെ ഉള്ള ഒരു സധാരണക്കാരനെ ഇത്തരം ഒരഭിമുഖത്തിനു തിരഞ്ഞെടുത്തത് ? ക്ലാര : ഞങ്ങളുടെ മാസിക സാധാരണക്കാരുടെ വികരങ്ങളെയാണ്, ജീവിതങ്ങളെയാണ്‌ വരച്ചു കാണിക്കുന്നത്. അധികാര വര്‍ഗ്ഗത്തിന്‍റെ ജീവിതവും നാടകങ്ങളും കണ്ടു മടുത്തവര്‍ക്ക് മാത്രമാണീ മാസിക. ജയകൃഷ്ണന്‍ : ക്ലാര ചോദിക്ക് എന്താണ് അറിയേണ്ടത് ? ക്ലാര : പദ്മരാജന്‍റെ ജയകൃഷ്ണന്‍ ക്ലാരയെ കാണുമ്പോള്‍ മഴ/ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ക്ലാര ജയകൃഷ്ണന്‍ സമക്ഷം വന്നപോഴും മഴ!... വന്നത് പ്രണയത്തെ കുറിച്ച് അറിയുവാന്‍ .... താങ്കളുടെ ജീവിതത്തിലെ പ്രണയ മുഹൂര്‍ത്തങ്ങളെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം. ഒരു സാധാരണകാരന്‍റെ എല്ലാ വൃത്തികേടുകളും ഉള്ള ഒരുവനാണ് ഞാന്‍... പൊതു സമൂഹം കൊടിയ അപരാധമായി കരുതി പോന്ന സകല പോക്കിരിത്തരങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്‍റെ കണ്ണില്‍ ഇതൊന്നും അത്ര വലിയ അപരാധമോ തെറ്റോ ആയിരുന്നില്ല എന്നല്ല ഇപ്പോഴും അല്ല. മനസ്സില്‍ ഒരുപാട് നന്മകളെ സൂക്ഷിക്കുന്ന ഒരാളാണ് ഞാനെന്നാണ് എന്‍റെ അഭിപ്രായം. ആരെയും അറിയാതെ പോലും ദ്രോഹിക്കുവാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരുത്തന്‍. പക്ഷെ പലരും പറയുന്നു ഞാന്‍ ചതിയനാണ് വഞ്ചകനാണ് ക്രൂരനാണ് എന്നൊക്കെ .... എന്ത് കൊണ്ട് ?! അറിയില്ല... പ്രണയത്തെ കുറിച്ചാണ് ക്ലാരക്ക് അറിയേണ്ടത് അല്ലെ?, ജയകൃഷ്ണന്‍ ക്ലാരെയേ സ്നേഹിക്കുന്നത് അവര്‍ തമ്മില്‍ ലൈംഗീക ബന്ധത്തില്‍ എര്പെട്ടതിനു ശേഷമാണ് ... ചിലര്‍ പറയും പ്രണയം ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ കഴിയില്ല എന്നൊക്കെ ..... ഓരോര്തര്‍ക്കും ഓരോ തരം ആയിരിക്കും അനുഭവങ്ങള്‍ അത്ര തന്നെ.!
പ്രണയത്തെ കുറിച്ച് ചിലരൊക്കെ പറയും അത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഒരിക്കല്‍ പ്രണയം സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു മരവിപ്പ് മാത്രമേ ഉണ്ടാകൂ.... പിന്നീടുള്ള പ്രണയം പ്രണയം ആയിരിക്കില്ല എന്നൊക്കെ. ചുമ്മാ തട്ടിപ്പാണ് .... പ്രണയം അത് എല്ലായ്പ്പോഴും സംഭവിക്കുന്നു. പല തരത്തിലുള്ള പ്രണയ ജീവികള്‍ നമ്മുടെ നാട്ടിലുണ്ട് .... ചിലര്‍ ഭര്‍ത്താവിനു/ അല്ലെങ്കില്‍ ഭാര്യക്ക് നല്‍കുവാനായി മാത്രം പ്രണയത്തെ കാത്തു സൂക്ഷിക്കുന്നു. വേറെ ആരെ ഏങ്കിലും പ്രണയിച്ചാല്‍ അത് അവരോടു ചെയ്യുന്ന കൊടിയ അപരാധം ആണ് പോലും. ഇത്തരത്തില്‍ ആരെയും പ്രണയിക്കാതെ ഇണയെ പ്രണയിക്കുവാന്‍ വേണ്ടി മാത്രം ജീവിതം ഹോമിച്ചു കളയുന്ന ഒരുപാട് പേര്‍ നമ്മുടെ നാടിലുണ്ട്‌ ... എന്ത് കാര്യം ?... കന്യാസ്ത്രീകള്‍ മുതല്‍ പതിവ്രത ചമയുന്നവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. എന്നാല്‍ മറ്റു ചിലരാകട്ടെ ഒരാളെ മാത്രം പ്രണയിക്കും. ആ ഒരാളോട് മാത്രമേ അവര്‍ക്ക് പ്രണയം തൊന്നൂ.... പിന്നീടുള്ള ജീവിതം ആ വിരഹത്തിന്‍ വേദനയില്‍ അവര്‍ കുഴിച്ചുമൂടും ..... സുമംഗലി നീ ഓര്‍മ്മിക്കുമോ ... മാനസ മൈനെ വരൂ .... രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിക്കുന്ന ഇവരെല്ലാരും ഈ ഗണത്തില്‍ പെട്ടതാണ്. പിന്നെ ചിലരുണ്ട് എല്ലാരേയും പ്രണയിക്കുന്നവര്‍.... അവരാണ് ജീവിതത്തെ അറിയുന്നവര്‍ .. ജീവിതം അസ്വദിക്കുന്നവര്‍. ഓരോരുത്തരുടെയും ഉള്ളില്‍ പ്രണയത്തെ കണ്ടെത്തുന്നവര്‍. ജാതിയുടെയും മതത്തിന്‍റെയും ബന്ധനങ്ങളില്ലാതെ നിറം നോക്കാതെ എതോരളോടും പ്രയഭേധം ഇല്ലാതെ പ്രണയം തോന്നുന്നവര്‍.. അവര്‍ ജീവിതത്തെ രുചിച്ചരിയുന്നവരാണ് ... ക്ലാര: പദ്മരാജന്‍റെ ജയകൃഷ്ണന്‍ ഇതില്‍ ആദ്യ ഗണത്തില്‍ പെട്ടിരുന്ന ആളായിരുന്നു. എന്നാല്‍ ഈ ജയകൃഷ്ണനോ? ജയകൃഷ്ണന്‍: ക്ലാരക്ക് സാഹചര്യങ്ങള്‍ മൂലം ജീവിതം ആസ്വദിക്കാനുള്ള തൊഴിലില്‍ എത്തിപെടേണ്ടി വന്നു. എന്നാല്‍ ഇന്ന് ക്ലാര ജീവിതം ആഘോഷമാക്കി മാറ്റുന്നത് മറ്റൊരു തലത്തില്‍ ആയിരിക്കും. പല പ്രണയം ഉണ്ടാകുമ്പോള്‍ സ്വോഭാവികമായും അതില്‍ ഒരു ചതിയുടെയും വഞ്ചനയുടെയും കഥ കാണുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ആരുടേയും പ്രണയം വേണ്ടാതെ ഞാന്‍ മറ്റൊരാളുടെ പക്കല്‍ പോയിട്ടില്ല. പ്രണയം അത് സംഭവിക്കുന്നതാണ്... ഒരിക്കലും അതിനെ ഉണ്ടാക്കിയെടുക്കുവാന്‍ സാധ്യമല്ല എന്നെനിക്കു തോന്നുന്നു. പ്രണയത്തില്‍ ജാതിയോ മതമോ പ്രായമോ വര്‍ണ്ണമോ നോക്കുന്ന ഒരാള്‍ക്ക് ഒരു പക്ഷെ യഥാര്‍ഥത്തില്‍ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. അതൊരു തരം പ്രദര്‍ശനം ആണ്. ഉള്ളില്‍ നിന്നുള്ള സ്നേഹത്തിന്‍റെ/ പ്രണയത്തിന്‍റെ ഭാഷ അതിനുണ്ടാകില്ല. ഏറ്റവും മനോഹരമായ പ്രണയം സംഭാവിക്കുന്നതെപ്പോഴാണെന്ന് ക്ലാരക്ക് അറിയുമോ? ഒരിക്കലും പരസ്പരം ഒന്നാകുവാന്‍ കഴിയില്ല എന്ന് പൂര്‍ണ്ണമായി മനസിലാക്കിയതിനു ശേഷവും ശരീരവും മനസ്സും അറിഞ്ഞു പ്രണയിക്കുമ്പോഴാണ്. അതില്‍ ബാധ്യതകളില്ല. കടപ്പാടുകളില്ല. അത് കൊണ്ട് തന്നെ അതില്‍ പ്രണയം ധാരാളമായി ഉണ്ടാകും. നമുക്ക് മറ്റൊരാളോട് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു കാര്യം നമ്മുടെ സ്നേഹം മുഴുവന്‍ അവര്‍ക്ക് നല്‍കുക. അവരെ പൂര്‍ണ്ണമായി പ്രണയിക്കുക. പ്രണയത്തിന്‍റെ മായ ലോകത്ത് അവരെ നടത്തുക. ഇതില്‍ പരം മറ്റൊന്നും നമുക്ക് മറ്റൊരാള്‍ക്ക്‌ വേണ്ടി ചെയ്തു കൊടുക്കുവാന്‍ കഴിയില്ല. പഠനകാലത്താണ് ഏറ്റവും മനോഹരമായി പ്രണയിക്കുവാന്‍ കഴിയുക. ഒരേ സമയം പലരെയും പ്രണയിക്കുവാനും എല്ലാവരോടും ഒരു പോലെ സ്നേഹം കൊടുക്കുവാനും ഓരോര്തര്‍ക്കുമായി സമയത്തെ പങ്കു വെച്ച് കൊടുക്കുവാനും എല്ലാം കഴിയുക ഈ കാലത്താണ്. ജീവിതത്തില്‍ ആദ്യമായി പ്രണയിക്കുന്നവരില്‍ ചിലര്‍ ഒരു പക്ഷെ അവസാനമായും പ്രണയിക്കുന്നവരായിരിക്കും.. എന്നെ പ്രണയിച്ച അവള്‍ പൂര്‍ണ്ണമായും അവളെ എന്നില്‍ അര്‍പ്പിച്ചു. സ്നേഹം പ്രണയം അതില്‍ കപടത ചേര്‍ക്കാതെ മുഴുവനായി ഞാനവള്‍ക്ക് നല്‍കി.. അവളിലെ തേന്‍ കുടിച്ചു വറ്റിച്ചതിനു ശേഷം അല്ല ഞാന്‍ മറ്റൊരു പൂവിനെ തേടിയത് .. പക്ഷെ അതവളെ വല്ലാതെ തളര്‍ത്തി. ഇനി അവള്‍ക്കു ഇത് പോലെ ആരെയും പ്രണയിക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞു കളഞ്ഞു. നിങ്ങള്‍ തേടാത്തിടത്തോളം പ്രണയം നിങ്ങളെയും തേടി വരില്ല...... ക്ലാര: വിവാഹം കഴിഞ്ഞവരെ പ്രണയിച്ചിട്ടുണ്ടോ? ജയകൃഷ്ണന്‍ : വിവാഹം കഴിഞ്ഞവരെ പ്രണയിക്കുന്നത്തിനു അതിന്‍റെ ഒരു സുഖം വേറെ ഉണ്ട്..... നാട്ടില്‍ വിപ്ലവം സൃഷ്ട്ടിച്ചു പ്രണയിച്ചു കല്യാണം കഴിച്ച എന്‍റെ ഇരട്ടി പ്രായം ഉള്ള ഒരു സ്ത്രീയും ആയി പ്രണയിക്കുവാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി... അവര്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു പ്രത്യേക വികാരം... എന്തോ ഒരു കാന്തിക ആകര്‍ഷണം തോന്നും....അതിനെയാലോ പ്രണയം എന്ന് പറയുന്നത്... അതില്‍ കാമം ഉണ്ട് സ്നേഹം ഉണ്ട് പ്രണയം ഉണ്ട്... ഒരേ സമയം അവര്‍ക്ക് എന്നെയും അവരുടെ ഭര്‍ത്താവിനെയും ശാരീരികമായും പ്രണയം കൊണ്ടും തൃപ്തിപെടുത്തുവാന്‍ കഴിഞ്ഞു .... അവരുടെ പ്രണയം ഒരു അനുഭവം ആണ് കാരണം .... വിവാഹം കഴിഞ്ഞവര്‍ കൂടുതല്‍ പക്വമതികള്‍ ആയിരിക്കും.... ലൈംഗീക കാര്യങ്ങളില്‍ ഉള്ള മുന്‍കൈ തുടങ്ങിയവ നമുക്കൊരു അനുഗ്രഹം ആയിരിക്കും!!. മറ്റൊരുവള്‍ പ്രണയിച്ചു വിവാഹം ചെയ്തവള്‍, ഒരു സമയം ഒരാളെ മാത്രം പ്രണയിക്കുന്നവള്‍. എന്നെ പ്രണയിക്കുമ്പോള്‍ ഭര്‍ത്താവിനെ ഒഴിവാക്കുന്നവള്‍, അത് കേവലം പ്രണയത്തിലൂടെ മാത്രമല്ല ശാരീരികമായും ഒഴിവാക്കി കളയും, ആ സ്നേഹം വാത്സല്ല്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ പിരിയനാവാത്തവണ്ണം ഞങ്ങള്‍ സ്നേഹിച്ചു .... പരസ്പരം എല്ലാം കൈമാറി....!... പ്രണയിച്ചു ശരീരം ഒന്ന് ചേരുന്നതില്‍ ഒരു സുഖം ഉണ്ട്... ആനന്ദം ഉണ്ട്..പലപ്പോഴും ശരീരത്തിന് വേണ്ടി പ്രണയിച്ചിട്ടുണ്ട്... രണ്ടു പേരും അറിഞ്ഞു കൊണ്ട് തന്നെ...എന്നാലും അതില്‍ ഒരു പ്രണയം രൂപപെടും. ജയകൃഷ്ണനും ക്ലാരയും പോലെ...! ക്ലാര : പ്രനയിക്കുന്നവര്‍ക്കുള്ള സന്ദേശം?! ജയകൃഷ്ണന്‍: പ്രണയം അത് വേണം എന്ന് വിചാരിച്ചാല്‍ ആരുടെ മനസ്സിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. അവിടെ നിറമോ, ജാതിയോ മതമോ സമ്പത്തോ തടസ്സമായില്ല എങ്കില്‍ പ്രണയം ഇങ്ങോടും സംഭവിക്കാം ....പ്രണയത്തിന്‍റെ ഊഞ്ഞാലില്‍ ആടി ആകാശത്തെ തോടുക....ഒരാള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന സ്നേഹം അത് എത്രമാത്രം നല്‍കുവാന്‍ കഴിയുമോ അത്ര മാത്രം നല്‍കുക .....അതിരുകളില്ലാതെ പ്രണയിക്കുക. എന്നും പ്രണയിക്കുവാന്‍ കഴിയുക എന്നതൊരു ഭാഗ്യമാണ്. അത് ഒരാളില്‍ മാത്രം ഒതുങ്ങുന്നതിനോട് യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ഓരോരുത്തരെ പ്രനയിക്കുമ്പോഴും ഓരോ അനുഭവങ്ങള്‍ ആണ്... പ്രണയം അത് തേന്‍ പൊലെ... അതിലും മധുരകരമായ ഒന്നാണ്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഒരാഴ്ച്ച മാത്രമേ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരൂ ... ആ ഒരാഴ്ച്ച നിങ്ങള്‍ നിങ്ങളെ തന്നെ പൂര്‍ണ്ണ മനസ്സോടും ശരീരത്തോടും കൂടെ സമര്‍പ്പിച്ചു പ്രണയിക്കുക. പ്രണയം പ്രണയം പ്രണയം.