Thursday, 28 November 2013

ശബരിമലയുടെ മറവില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം സര്‍ക്കാര്‍ ഒത്താശയോടെ!?

സംഘപരിവാര്‍ ആര്‍.എസ്സ്.എസ്സ്. മുദ്രവാക്യാമായ “രാമ മന്ത്രം മുഴങ്ങട്ടെ, രാമ ക്ഷേത്രം ഉയരട്ടെ” എന്നിങ്ങനെയുള്ള തീവ്ര ഹിന്ദുത്വ വാദങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളില്‍ പരസ്യം പോലെ ശബരിമലയുടെ മറവില്‍ പതിക്കുവാന്‍ ആരാണ് അനുവാദം കൊടുത്തത്? ഹിന്ദു ദൈവങ്ങളായ ശിവന്‍റെയും അയ്യപ്പന്‍റെയും ചിത്രങ്ങളും ഓംകാരം, ശൂലം എന്നിങ്ങനെയുള്ള ചിഹ്ന്നങ്ങളും പൊതുമേഖല സ്ഥാപനമായ K.S.R.T.C. ല്‍ പതിക്കുമ്പോള്‍ നമുക്ക് ന്യായികരിക്കാം ... അത് ശബരിമല ഓടുന്ന ബസ്സ്‌ അല്ലെ? അയ്യപ്പന്‍റെ പടം പതിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും മറ്റും.... എന്നാല്‍ ഇതിന്‍റെ രാഷ്ട്രീയം അറിയുന്നത് എപ്പോള്‍ ആണ് എന്ന് ചോദിച്ചാല്‍ അള്ളാഹു അക്ബര്‍, മാഷാ അല്ലഹ്,.... ഉയര്‍ത്താം നമുക്ക് ബാബറി മസ്ജിദ് വീണ്ടും.... എന്നിങ്ങനെ മുസ്ലിം സമൂദായത്തിന്‍റെ മറവില്‍ ഏതിങ്കിലും സര്‍ക്കാര്‍ ബസ്സുകളില്‍ എഴുതി വെക്കട്ടെ. അപ്പോള്‍ അറിയാം എന്താണ് ഇങ്ങനെ എഴുതി വെക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്ന്. ഒരു സമൂദായത്തെ മുഴുവാന്‍ തീവ്ര വാദികള്‍ എന്ന് മാധ്യമങ്ങളും ഭരണകൂടങ്ങളും കൂടി മുദ്ര കുത്തി വെച്ചിരിക്കുന്നു. എന്നാല്‍ ഭൂരിഭക്ഷ സമൂദായം ഇവിടെ തീവ്രവാദ നിലപാടുകളില്‍ എന്തും കാണിക്കാം എന്ന നിലയില്‍ വിഹരിക്കുന്നു. ഇത്തരത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന പരസ്യങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളിലോ മറ്റോ പതിക്കുന്നത് ശിക്ഷാര്‍ഹം ആണ്. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ കാര്യാലയത്തില്‍ പരാതി നല്‍കിയപ്പോള്‍ ലഭിച്ച മറുപടി അതി വിചിത്രവും.! ഇപ്പോള്‍ ഇതിനെതിരെ നടപടി എടുത്താല്‍ അത് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും. സമൂദായിക പ്രശനമായി മാറും. അത് കൊണ്ട് തല്ക്കാലം നടപടികള്‍ ഒന്നും ഇടുക്കുവാന്‍ നിവര്‍ത്തി ഇല്ല പോലും!... എന്നാല്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്നത് സാമൂദായിക വിദ്വേഷം ജനിപ്പിക്കുന്നവ അല്ലേ? അതില്‍ പ്രതിഷേധം ഇല്ലാത്തത് കൊണ്ടല്ലേ നടപടി എടുക്കാത്തത് .... പ്രധിഷേധിക്കുക! സംഘപരിവാര്‍ ആശയങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നടപ്പിലക്കുന്നതിനെതിരെ.........

4 comments:

Aneesh Kumar said...

oru punyaalan vannirikkunnu..... onnu podaii

kiranlal said...

ന്യൂനപക്ഷങ്ങള്‍ കാണിക്കുന്ന മതഭ്രാന്തിന്റെ നൂറിലൊരംശം പോലും തിരിച്ചു കാണിക്കാത്ത ഭൂരിപക്ഷത്തിനെ ബഹുമാനിക്കണ്ട, കേവലം നിന്ദിക്കതിരിക്കുക

Faz said...

ആര്‍ എസ എസ വര്‍ഗ്ഗീയ അജണ്ട ഗോവന്മേന്റ്റ്‌ വഴി തന്നെയാണ് ഇപ്പോഴും പ്രചരിപ്പിക്കുന്നത്.
വിവേകാനന്ദ സ്വാമികളുടെ സര്‍ക്കാര്‍ സ്പോണ്സര്‍ പരിപാടി ഏറ്റെടുത്തു നടത്തിയത് ആര്‍ എസ് എസ് താത്വികന്മാര്‍ ആണ്. സത്യത്തില്‍ വിവേകാനന്ദന്‍ ഈ ആര്‍ എസ് എസ് പറയുന്ന വര്‍ഗീയതക്കു എതിരാണ്.

എന്നാല്‍ അവരുടെ ആശയങ്ങള്‍ അവര്‍ ആ പരിപാടിയുടെ പേരില്‍ സമൂഹത്തില്‍ വിഷ൦ ആയി എത്തിച്ചു. അതിനു കേരളത്തിലെ ഇടതു-വലതു സര്‍ക്കാരുകള്‍ കൂട്ടും നിന്നു. അപ്പോള്‍ ആരെയാണ് കുറ്റം പറയേണ്ടത്. ? ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഉള്ള ഈ കുളിമുറിയില്‍ എല്ലാവരും നഗ്നര്‍ ആണ്.

copywritter said...

അനീഷ്‌... ഇവിടെ ആരും പുന്ന്യളന്മാരല്ല ..... സവര്ന്നനെ തൊടുമ്പോൾ നിങ്ങള്ക്ക് പോല്ലുന്നുണ്ടാകും ഇല്ലേ?