Saturday 28 December 2013
Saturday 30 November 2013
ദേവിയും സൃഷട്ടാവും Creater n devi
കണവൻ തപസ്സിനു പോയി
വന്നു തക്കം നോക്കി ...
പൂണൂലിട്ടു സാധുവായി ...
ഭിക്ഷ ചോദിച്ചു .. ദേവിയല്ലോ
കൊടുക്കാതിരിക്കാനാവുമോ?
കൊടുത്തു!... ഭിക്ഷ മതിയായപ്പോൾ
ആക്രോശം, ഭോഗിക്കണമെന്ന്,
അരുത്! ഞാൻ ദേവിയാണ്!,
മറുപടി ഒരു അട്ടഹാസമായിരുന്നു
ഹ! ഹ! ഹ! ഞാൻ സൃഷ്ടാവാണ്.
നിന്റെ സൃഷ്ടി ദൈവം!
വന്നു തക്കം നോക്കി ...
പൂണൂലിട്ടു സാധുവായി ...
ഭിക്ഷ ചോദിച്ചു .. ദേവിയല്ലോ
കൊടുക്കാതിരിക്കാനാവുമോ?
കൊടുത്തു!... ഭിക്ഷ മതിയായപ്പോൾ
ആക്രോശം, ഭോഗിക്കണമെന്ന്,
അരുത്! ഞാൻ ദേവിയാണ്!,
മറുപടി ഒരു അട്ടഹാസമായിരുന്നു
ഹ! ഹ! ഹ! ഞാൻ സൃഷ്ടാവാണ്.
നിന്റെ സൃഷ്ടി ദൈവം!
Thursday 28 November 2013
ശബരിമലയുടെ മറവില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം സര്‍ക്കാര്‍ ഒത്താശയോടെ!?
സംഘപരിവാര്‍ ആര്‍.എസ്സ്.എസ്സ്. മുദ്രവാക്യാമായ “രാമ മന്ത്രം മുഴങ്ങട്ടെ, രാമ ക്ഷേത്രം ഉയരട്ടെ” എന്നിങ്ങനെയുള്ള തീവ്ര ഹിന്ദുത്വ വാദങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളില്‍ പരസ്യം പോലെ ശബരിമലയുടെ മറവില്‍ പതിക്കുവാന്‍ ആരാണ് അനുവാദം കൊടുത്തത്? ഹിന്ദു ദൈവങ്ങളായ ശിവന്‍റെയും അയ്യപ്പന്‍റെയും ചിത്രങ്ങളും ഓംകാരം, ശൂലം എന്നിങ്ങനെയുള്ള ചിഹ്ന്നങ്ങളും പൊതുമേഖല സ്ഥാപനമായ K.S.R.T.C. ല്‍ പതിക്കുമ്പോള്‍ നമുക്ക് ന്യായികരിക്കാം ... അത് ശബരിമല ഓടുന്ന ബസ്സ് അല്ലെ? അയ്യപ്പന്‍റെ പടം പതിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും മറ്റും....
എന്നാല്‍ ഇതിന്‍റെ രാഷ്ട്രീയം അറിയുന്നത് എപ്പോള്‍ ആണ് എന്ന് ചോദിച്ചാല്‍ അള്ളാഹു അക്ബര്‍, മാഷാ അല്ലഹ്,.... ഉയര്‍ത്താം നമുക്ക് ബാബറി മസ്ജിദ് വീണ്ടും.... എന്നിങ്ങനെ മുസ്ലിം സമൂദായത്തിന്‍റെ മറവില്‍ ഏതിങ്കിലും സര്‍ക്കാര്‍ ബസ്സുകളില്‍ എഴുതി വെക്കട്ടെ. അപ്പോള്‍ അറിയാം എന്താണ് ഇങ്ങനെ എഴുതി വെക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്ന്. ഒരു സമൂദായത്തെ മുഴുവാന്‍ തീവ്ര വാദികള്‍ എന്ന് മാധ്യമങ്ങളും ഭരണകൂടങ്ങളും കൂടി മുദ്ര കുത്തി വെച്ചിരിക്കുന്നു. എന്നാല്‍ ഭൂരിഭക്ഷ സമൂദായം ഇവിടെ തീവ്രവാദ നിലപാടുകളില്‍ എന്തും കാണിക്കാം എന്ന നിലയില്‍ വിഹരിക്കുന്നു.
ഇത്തരത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന പരസ്യങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളിലോ മറ്റോ പതിക്കുന്നത് ശിക്ഷാര്‍ഹം ആണ്. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ കാര്യാലയത്തില്‍ പരാതി നല്‍കിയപ്പോള്‍ ലഭിച്ച മറുപടി അതി വിചിത്രവും.! ഇപ്പോള്‍ ഇതിനെതിരെ നടപടി എടുത്താല്‍ അത് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും. സമൂദായിക പ്രശനമായി മാറും. അത് കൊണ്ട് തല്ക്കാലം നടപടികള്‍ ഒന്നും ഇടുക്കുവാന്‍ നിവര്‍ത്തി ഇല്ല പോലും!... എന്നാല്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്നത് സാമൂദായിക വിദ്വേഷം ജനിപ്പിക്കുന്നവ അല്ലേ? അതില്‍ പ്രതിഷേധം ഇല്ലാത്തത് കൊണ്ടല്ലേ നടപടി എടുക്കാത്തത് ....
പ്രധിഷേധിക്കുക! സംഘപരിവാര്‍ ആശയങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നടപ്പിലക്കുന്നതിനെതിരെ.........
Monday 18 November 2013
ക്ലാരയും ജയകൃഷ്ണനും .... claara n Jayakrishnan #Thoovanathumbikal
ജയകൃഷ്ണന്‍ : എന്ത് കൊണ്ടാണ് നിങ്ങള്‍ എന്നെ പോലെ ഉള്ള ഒരു സധാരണക്കാരനെ ഇത്തരം ഒരഭിമുഖത്തിനു തിരഞ്ഞെടുത്തത് ?
ക്ലാര : ഞങ്ങളുടെ മാസിക സാധാരണക്കാരുടെ വികരങ്ങളെയാണ്, ജീവിതങ്ങളെയാണ് വരച്ചു കാണിക്കുന്നത്. അധികാര വര്‍ഗ്ഗത്തിന്‍റെ ജീവിതവും നാടകങ്ങളും കണ്ടു മടുത്തവര്‍ക്ക് മാത്രമാണീ മാസിക.
ജയകൃഷ്ണന്‍ : ക്ലാര ചോദിക്ക് എന്താണ് അറിയേണ്ടത് ?
ക്ലാര : പദ്മരാജന്‍റെ ജയകൃഷ്ണന്‍ ക്ലാരയെ കാണുമ്പോള്‍ മഴ/ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ക്ലാര ജയകൃഷ്ണന്‍ സമക്ഷം വന്നപോഴും മഴ!... വന്നത് പ്രണയത്തെ കുറിച്ച് അറിയുവാന്‍ .... താങ്കളുടെ ജീവിതത്തിലെ പ്രണയ മുഹൂര്‍ത്തങ്ങളെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം.
ഒരു സാധാരണകാരന്‍റെ എല്ലാ വൃത്തികേടുകളും ഉള്ള ഒരുവനാണ് ഞാന്‍... പൊതു സമൂഹം കൊടിയ അപരാധമായി കരുതി പോന്ന സകല പോക്കിരിത്തരങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്‍റെ കണ്ണില്‍ ഇതൊന്നും അത്ര വലിയ അപരാധമോ തെറ്റോ ആയിരുന്നില്ല എന്നല്ല ഇപ്പോഴും അല്ല. മനസ്സില്‍ ഒരുപാട് നന്മകളെ സൂക്ഷിക്കുന്ന ഒരാളാണ് ഞാനെന്നാണ് എന്‍റെ അഭിപ്രായം. ആരെയും അറിയാതെ പോലും ദ്രോഹിക്കുവാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരുത്തന്‍. പക്ഷെ പലരും പറയുന്നു ഞാന്‍ ചതിയനാണ് വഞ്ചകനാണ് ക്രൂരനാണ് എന്നൊക്കെ .... എന്ത് കൊണ്ട് ?! അറിയില്ല...
പ്രണയത്തെ കുറിച്ചാണ് ക്ലാരക്ക് അറിയേണ്ടത് അല്ലെ?, ജയകൃഷ്ണന്‍ ക്ലാരെയേ സ്നേഹിക്കുന്നത് അവര്‍ തമ്മില്‍ ലൈംഗീക ബന്ധത്തില്‍ എര്പെട്ടതിനു ശേഷമാണ് ... ചിലര്‍ പറയും പ്രണയം ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ കഴിയില്ല എന്നൊക്കെ ..... ഓരോര്തര്‍ക്കും ഓരോ തരം ആയിരിക്കും അനുഭവങ്ങള്‍ അത്ര തന്നെ.!
പ്രണയത്തെ കുറിച്ച് ചിലരൊക്കെ പറയും അത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഒരിക്കല്‍ പ്രണയം സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു മരവിപ്പ് മാത്രമേ ഉണ്ടാകൂ.... പിന്നീടുള്ള പ്രണയം പ്രണയം ആയിരിക്കില്ല എന്നൊക്കെ. ചുമ്മാ തട്ടിപ്പാണ് .... പ്രണയം അത് എല്ലായ്പ്പോഴും സംഭവിക്കുന്നു. പല തരത്തിലുള്ള പ്രണയ ജീവികള്‍ നമ്മുടെ നാട്ടിലുണ്ട് .... ചിലര്‍ ഭര്‍ത്താവിനു/ അല്ലെങ്കില്‍ ഭാര്യക്ക് നല്‍കുവാനായി മാത്രം പ്രണയത്തെ കാത്തു സൂക്ഷിക്കുന്നു. വേറെ ആരെ ഏങ്കിലും പ്രണയിച്ചാല്‍ അത് അവരോടു ചെയ്യുന്ന കൊടിയ അപരാധം ആണ് പോലും. ഇത്തരത്തില്‍ ആരെയും പ്രണയിക്കാതെ ഇണയെ പ്രണയിക്കുവാന്‍ വേണ്ടി മാത്രം ജീവിതം ഹോമിച്ചു കളയുന്ന ഒരുപാട് പേര്‍ നമ്മുടെ നാടിലുണ്ട് ... എന്ത് കാര്യം ?... കന്യാസ്ത്രീകള്‍ മുതല്‍ പതിവ്രത ചമയുന്നവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. എന്നാല്‍ മറ്റു ചിലരാകട്ടെ ഒരാളെ മാത്രം പ്രണയിക്കും. ആ ഒരാളോട് മാത്രമേ അവര്‍ക്ക് പ്രണയം തൊന്നൂ.... പിന്നീടുള്ള ജീവിതം ആ വിരഹത്തിന്‍ വേദനയില്‍ അവര്‍ കുഴിച്ചുമൂടും ..... സുമംഗലി നീ ഓര്‍മ്മിക്കുമോ ... മാനസ മൈനെ വരൂ .... രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിക്കുന്ന ഇവരെല്ലാരും ഈ ഗണത്തില്‍ പെട്ടതാണ്. പിന്നെ ചിലരുണ്ട് എല്ലാരേയും പ്രണയിക്കുന്നവര്‍.... അവരാണ് ജീവിതത്തെ അറിയുന്നവര്‍ .. ജീവിതം അസ്വദിക്കുന്നവര്‍. ഓരോരുത്തരുടെയും ഉള്ളില്‍ പ്രണയത്തെ കണ്ടെത്തുന്നവര്‍. ജാതിയുടെയും മതത്തിന്‍റെയും ബന്ധനങ്ങളില്ലാതെ നിറം നോക്കാതെ എതോരളോടും പ്രയഭേധം ഇല്ലാതെ പ്രണയം തോന്നുന്നവര്‍.. അവര്‍ ജീവിതത്തെ രുചിച്ചരിയുന്നവരാണ് ... ക്ലാര: പദ്മരാജന്‍റെ ജയകൃഷ്ണന്‍ ഇതില്‍ ആദ്യ ഗണത്തില്‍ പെട്ടിരുന്ന ആളായിരുന്നു. എന്നാല്‍ ഈ ജയകൃഷ്ണനോ? ജയകൃഷ്ണന്‍: ക്ലാരക്ക് സാഹചര്യങ്ങള്‍ മൂലം ജീവിതം ആസ്വദിക്കാനുള്ള തൊഴിലില്‍ എത്തിപെടേണ്ടി വന്നു. എന്നാല്‍ ഇന്ന് ക്ലാര ജീവിതം ആഘോഷമാക്കി മാറ്റുന്നത് മറ്റൊരു തലത്തില്‍ ആയിരിക്കും. പല പ്രണയം ഉണ്ടാകുമ്പോള്‍ സ്വോഭാവികമായും അതില്‍ ഒരു ചതിയുടെയും വഞ്ചനയുടെയും കഥ കാണുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ആരുടേയും പ്രണയം വേണ്ടാതെ ഞാന്‍ മറ്റൊരാളുടെ പക്കല്‍ പോയിട്ടില്ല. പ്രണയം അത് സംഭവിക്കുന്നതാണ്... ഒരിക്കലും അതിനെ ഉണ്ടാക്കിയെടുക്കുവാന്‍ സാധ്യമല്ല എന്നെനിക്കു തോന്നുന്നു. പ്രണയത്തില്‍ ജാതിയോ മതമോ പ്രായമോ വര്‍ണ്ണമോ നോക്കുന്ന ഒരാള്‍ക്ക് ഒരു പക്ഷെ യഥാര്‍ഥത്തില്‍ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. അതൊരു തരം പ്രദര്‍ശനം ആണ്. ഉള്ളില്‍ നിന്നുള്ള സ്നേഹത്തിന്‍റെ/ പ്രണയത്തിന്‍റെ ഭാഷ അതിനുണ്ടാകില്ല. ഏറ്റവും മനോഹരമായ പ്രണയം സംഭാവിക്കുന്നതെപ്പോഴാണെന്ന് ക്ലാരക്ക് അറിയുമോ? ഒരിക്കലും പരസ്പരം ഒന്നാകുവാന്‍ കഴിയില്ല എന്ന് പൂര്‍ണ്ണമായി മനസിലാക്കിയതിനു ശേഷവും ശരീരവും മനസ്സും അറിഞ്ഞു പ്രണയിക്കുമ്പോഴാണ്. അതില്‍ ബാധ്യതകളില്ല. കടപ്പാടുകളില്ല. അത് കൊണ്ട് തന്നെ അതില്‍ പ്രണയം ധാരാളമായി ഉണ്ടാകും. നമുക്ക് മറ്റൊരാളോട് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു കാര്യം നമ്മുടെ സ്നേഹം മുഴുവന്‍ അവര്‍ക്ക് നല്‍കുക. അവരെ പൂര്‍ണ്ണമായി പ്രണയിക്കുക. പ്രണയത്തിന്‍റെ മായ ലോകത്ത് അവരെ നടത്തുക. ഇതില്‍ പരം മറ്റൊന്നും നമുക്ക് മറ്റൊരാള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കുവാന്‍ കഴിയില്ല. പഠനകാലത്താണ് ഏറ്റവും മനോഹരമായി പ്രണയിക്കുവാന്‍ കഴിയുക. ഒരേ സമയം പലരെയും പ്രണയിക്കുവാനും എല്ലാവരോടും ഒരു പോലെ സ്നേഹം കൊടുക്കുവാനും ഓരോര്തര്‍ക്കുമായി സമയത്തെ പങ്കു വെച്ച് കൊടുക്കുവാനും എല്ലാം കഴിയുക ഈ കാലത്താണ്. ജീവിതത്തില്‍ ആദ്യമായി പ്രണയിക്കുന്നവരില്‍ ചിലര്‍ ഒരു പക്ഷെ അവസാനമായും പ്രണയിക്കുന്നവരായിരിക്കും.. എന്നെ പ്രണയിച്ച അവള്‍ പൂര്‍ണ്ണമായും അവളെ എന്നില്‍ അര്‍പ്പിച്ചു. സ്നേഹം പ്രണയം അതില്‍ കപടത ചേര്‍ക്കാതെ മുഴുവനായി ഞാനവള്‍ക്ക് നല്‍കി.. അവളിലെ തേന്‍ കുടിച്ചു വറ്റിച്ചതിനു ശേഷം അല്ല ഞാന്‍ മറ്റൊരു പൂവിനെ തേടിയത് .. പക്ഷെ അതവളെ വല്ലാതെ തളര്‍ത്തി. ഇനി അവള്‍ക്കു ഇത് പോലെ ആരെയും പ്രണയിക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞു കളഞ്ഞു. നിങ്ങള്‍ തേടാത്തിടത്തോളം പ്രണയം നിങ്ങളെയും തേടി വരില്ല...... ക്ലാര: വിവാഹം കഴിഞ്ഞവരെ പ്രണയിച്ചിട്ടുണ്ടോ? ജയകൃഷ്ണന്‍ : വിവാഹം കഴിഞ്ഞവരെ പ്രണയിക്കുന്നത്തിനു അതിന്‍റെ ഒരു സുഖം വേറെ ഉണ്ട്..... നാട്ടില്‍ വിപ്ലവം സൃഷ്ട്ടിച്ചു പ്രണയിച്ചു കല്യാണം കഴിച്ച എന്‍റെ ഇരട്ടി പ്രായം ഉള്ള ഒരു സ്ത്രീയും ആയി പ്രണയിക്കുവാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി... അവര്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു പ്രത്യേക വികാരം... എന്തോ ഒരു കാന്തിക ആകര്‍ഷണം തോന്നും....അതിനെയാലോ പ്രണയം എന്ന് പറയുന്നത്... അതില്‍ കാമം ഉണ്ട് സ്നേഹം ഉണ്ട് പ്രണയം ഉണ്ട്... ഒരേ സമയം അവര്‍ക്ക് എന്നെയും അവരുടെ ഭര്‍ത്താവിനെയും ശാരീരികമായും പ്രണയം കൊണ്ടും തൃപ്തിപെടുത്തുവാന്‍ കഴിഞ്ഞു .... അവരുടെ പ്രണയം ഒരു അനുഭവം ആണ് കാരണം .... വിവാഹം കഴിഞ്ഞവര്‍ കൂടുതല്‍ പക്വമതികള്‍ ആയിരിക്കും.... ലൈംഗീക കാര്യങ്ങളില്‍ ഉള്ള മുന്‍കൈ തുടങ്ങിയവ നമുക്കൊരു അനുഗ്രഹം ആയിരിക്കും!!. മറ്റൊരുവള്‍ പ്രണയിച്ചു വിവാഹം ചെയ്തവള്‍, ഒരു സമയം ഒരാളെ മാത്രം പ്രണയിക്കുന്നവള്‍. എന്നെ പ്രണയിക്കുമ്പോള്‍ ഭര്‍ത്താവിനെ ഒഴിവാക്കുന്നവള്‍, അത് കേവലം പ്രണയത്തിലൂടെ മാത്രമല്ല ശാരീരികമായും ഒഴിവാക്കി കളയും, ആ സ്നേഹം വാത്സല്ല്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ പിരിയനാവാത്തവണ്ണം ഞങ്ങള്‍ സ്നേഹിച്ചു .... പരസ്പരം എല്ലാം കൈമാറി....!... പ്രണയിച്ചു ശരീരം ഒന്ന് ചേരുന്നതില്‍ ഒരു സുഖം ഉണ്ട്... ആനന്ദം ഉണ്ട്..പലപ്പോഴും ശരീരത്തിന് വേണ്ടി പ്രണയിച്ചിട്ടുണ്ട്... രണ്ടു പേരും അറിഞ്ഞു കൊണ്ട് തന്നെ...എന്നാലും അതില്‍ ഒരു പ്രണയം രൂപപെടും. ജയകൃഷ്ണനും ക്ലാരയും പോലെ...! ക്ലാര : പ്രനയിക്കുന്നവര്‍ക്കുള്ള സന്ദേശം?! ജയകൃഷ്ണന്‍: പ്രണയം അത് വേണം എന്ന് വിചാരിച്ചാല്‍ ആരുടെ മനസ്സിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. അവിടെ നിറമോ, ജാതിയോ മതമോ സമ്പത്തോ തടസ്സമായില്ല എങ്കില്‍ പ്രണയം ഇങ്ങോടും സംഭവിക്കാം ....പ്രണയത്തിന്‍റെ ഊഞ്ഞാലില്‍ ആടി ആകാശത്തെ തോടുക....ഒരാള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന സ്നേഹം അത് എത്രമാത്രം നല്‍കുവാന്‍ കഴിയുമോ അത്ര മാത്രം നല്‍കുക .....അതിരുകളില്ലാതെ പ്രണയിക്കുക. എന്നും പ്രണയിക്കുവാന്‍ കഴിയുക എന്നതൊരു ഭാഗ്യമാണ്. അത് ഒരാളില്‍ മാത്രം ഒതുങ്ങുന്നതിനോട് യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ഓരോരുത്തരെ പ്രനയിക്കുമ്പോഴും ഓരോ അനുഭവങ്ങള്‍ ആണ്... പ്രണയം അത് തേന്‍ പൊലെ... അതിലും മധുരകരമായ ഒന്നാണ്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഒരാഴ്ച്ച മാത്രമേ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരൂ ... ആ ഒരാഴ്ച്ച നിങ്ങള്‍ നിങ്ങളെ തന്നെ പൂര്‍ണ്ണ മനസ്സോടും ശരീരത്തോടും കൂടെ സമര്‍പ്പിച്ചു പ്രണയിക്കുക. പ്രണയം പ്രണയം പ്രണയം.

Wednesday 23 October 2013
സ്വര്‍ഗ്ഗത്തിലെ പുതിയ ദൈവം
ഇന്നലെ മരണമായിരുന്നു....
ഇന്ന് ശവം അടക്കി ......
കണക്കെഴുത്തുകാരന്‍റെ മുന്നില്‍
ഓച്ചാനിച്ചു നിന്നു ഞാന്‍....
കണക്കു പുസ്തകം തപ്പി അയാള്‍.
കണ്ണ് മൂടി കെട്ടിയ നീതി ദേവത
തിളയ്ക്കുന്ന എണ്ണയും ചാകാത്ത പുഴുവും വിധിച്ചു!.
നരകം .... പിന്നെയും നരകം ....
അവസാന ആഗ്രഹം ....?
ദൈവത്തെ കാണുവാന്‍ അഭ്യര്‍ത്ഥന!
ദൈവം വന്നു ..!
ഇവിടെ സോഷ്യലിസം ഇല്ലേ എന്ന് ഞാന്‍
എന്തുണ്ടായി എന്ന് ദൈവം
ദൈവം ചെയ്ത നന്മ തിന്മ കണക്കെടുപ്പിച്ചു ഞാന്‍
പട്ടിണി, പീഡനം, കൊല, യുദ്ധം, തീവ്ര വാദം
കണ്ണ് മൂടി കെട്ടിയ നീതി ദേവത
അന്നാദ്യമായി നീതി നടപ്പിലാക്കി
ദൈവത്തെ തിളയ്ക്കുന്ന എണ്ണയിലും
ചാകാത്ത പുഴുവിലും നിത്യ നരകത്തിലും
ഞാന്‍ സ്വര്‍ഗ്ഗത്തിന്‍റെ പുതിയ ദൈവം ...!

Sunday 6 October 2013
സവര്‍ണ്ണ ഭാഷ ശ്രേഷ്ഠ ഭാഷ ....! / malayalam
മനുഷ്യരെല്ലാരുമൊന്നുപോലെ എന്നത് കേവലം ഒരു മിഥ്യ മാത്രാമാണ് ..... നമ്മുടെ ‘ഭൂതം’ അങ്ങനെയായിരുന്നില്ല എന്നതിന് ഭാഷയില്‍ നിന്ന് തന്നെ തെളിവുകള്‍ നിരത്താനാകും. ഒരുവന്‍റെ സംസാര രീതിയില്‍ നിന്നും അവന്‍റെ സാമൂഹ്യ നില നിര്‍ണ്ണയിക്കനാകുമായിരുന്നു.
സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവര്‍ മേല്‍ തട്ടിലുള്ളവരോട് സംസാരിക്കുന്ന ഭാഷയാണ് ആചാരഭാഷ. ഇത് ഇന്ത്യന്‍ ജാതിവെവസ്തയുടെ സംഭാവനയാണിത്. വെക്തിനാമങ്ങള്‍ പോലും ജാതിയുടെ അപകര്‍ഷതകള്‍ പ്രകടമാകുംവിധം ആയിരിക്കണം എന്നായിരുന്നു വെവസ്ഥ. താഴ്ന്ന ജാതിക്കാര്‍ കേട്ടലറക്കുന്ന പേരുകളെ മക്കള്‍ക്കിടാവൂ ......പൊക്കന്‍, കുഞ്ഞന്‍, കറുപ്പന്‍, കാളി,.........
കീഴാളന്‍ സ്വന്തം കുട്ടികളെ അടികിടവ് എന്നും അച്ഛന്‍, അമ്മ എന്നിവരെ പഴതന്ത, പഴതള്ള, എന്നിങ്ങനെയും ആണ് പറയാവു... സവര്‍ണ്ണന്റെ കുട്ടികള്‍ ഉണ്ണികളാണ്......!!
സവര്‍ണ്ണന്‍ മനയിലും, ഇല്ലത്തും, കോവിലകത്തും, മഠം, വീട് തുടങ്ങിയവയില്‍ കിടക്കുമ്പോള്‍ അവര്‍ണ്ണന്‍ കിടക്കുന്നത് കുപ്പമാടവും കുപ്പപടവും, ചാളയിലും ആയിരുന്നു.
സവര്‍ണ്ണന്‍റെ കുളിക്ക് നീരാട്ട് കുളിയും അടിയാളന്‍റെ നനയലുമാണ് ..... സവര്‍ണ്ണന്‍ എണ്ണ തെയ്ക്കുന്നതിനു ഒളെപെണ്ണ തേക്കലും അവര്‍ണ്ണന് അത് മെഴുകു പുരട്ടലും ആണ് ... വസ്ത്രം സവര്‍ണ്ണ ഉടയടയാണ് .... ചുറ്റുന്ന തുണി മുണ്ടാണ് അവര്‍ണ്ണനത്. നായരുടെ ഉപ്പേരി ഉപ്പേരിയും അവര്‍ണ്ണ ഉപ്പേരി കരിക്കാടിയുമാണ്. വെറ്റില നമ്പൂതിരിക്ക് മാത്രം വെറ്റില... അവര്‍ണ്ണനത്തു ചവറില ആയിരുന്നു......
സവര്‍ണ്ണ വിവാഹം വേളിയും/ സംബന്ധവും ആകുമ്പോള്‍ അവര്‍ണ്ണ വിവാഹം കട്ടിലേറ്റമാണ്. തമ്പുരാട്ടി പ്രസവിച്ചാല്‍ തിരുവയര്‍ ഒഴിയും!! കീഴ്ജാതിക്കാരി പ്രസവിച്ചാല്‍ കുലം പിഴക്കലും.. ഉണ്ണികള്‍ പിറക്കുന്ന ദിവസം തിരുന്നാളും അടിയകിടാങ്ങളുടെ പിറന്നാള്‍ ‘പഴന്നാളും ആണ്.
കീഴാള ബുദ്ധി ചെറു ബുദ്ധിയാണ് .... സവര്‍ണ്ണ ബുദ്ധിയാണ് ബുദ്ധി!... പഴകണ്ണ്‍, പഴമനസ്സ്, എന്നിവ കീഴാളന്‍റെയാണെങ്കില്‍ ശരിയായ കണ്ണും മനസ്സും മേലാളന്‍റെയാണ് ....
നായരും, നംബൂതിരിയും സകല ഉണ്ണാന്‍മാരും, ഊമ്പന്മാരും കൂടി സവര്‍ണ്ണ ഭാഷയെ മലയാള ഭാഷയാക്കി .... അവരതിനെ ശ്രേഷ്ഠ ഭാഷയാക്കി ......ദളിതനെ കൊണ്ട് സവര്‍ണ്ണന്‍ വിളിപ്പിച്ചിരുന്ന ഭാഷയാണ് നമുക്ക് അച്ചടി ഭാഷ.... ദളിത് ഭാഷ എന്തായാലും അന്ന്യം നിന്ന് പോയിരിക്കുന്നു.../ പൊയ്കൊണ്ടിരിക്കുന്നു.... !!!!!!!+
Tuesday 17 September 2013
കാമ ഭ്രാന്തന്മാര്‍ കൂത്താടുന്ന നാട്
പതിവു പോലെ ഓഫീസിന്നു ഇറങ്ങിയപ്പോഴാണ് പാതവക്കത്ത് ഒരു സ്ത്രീ കൈ കുഞ്ഞുമായി നിന്ന് ഭിക്ഷ ചോദിക്കുന്നത് ....അവളുടെ കൂടെ ആറു ഏഴു വയസുള്ള ഒരു പെണ്‍കുട്ടിയും. ഓമനത്തമുള്ള കുഞ്ഞിന്‍റെ മുഖം കണ്ടാല്‍ ആ സ്ത്രീയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് തോന്നുകയില്ല. എന്തേലും കൊടുക്കാമെന്നു ഓര്‍ത്ത് കൈ ഹാന്‍ഡ് ബാഗിലേക്ക് പോയ സമയം തന്നെ മനസ്സില്‍ ഒരു പാട് ഓര്‍മ്മകള്‍ വന്നു നിറഞ്ഞു. ഒരു പക്ഷെ കുട്ടികളെ തട്ടി കൊണ്ട് വന്ന് മയക്കു മരുന്ന് കൊടുത്തു മയക്കി ഭിക്ഷാടനം നടത്തുന്ന സംഘത്തിലെ അംഗമായിരിക്കാം ഇവര്‍. ആലപ്പുഴയില്‍ നിന്നും കാണാതെ പോയ രാഹുലിന്‍റെ മാതാപിതാക്കളുടെ മുഖം മനസ്സില്‍ മിന്നി മറഞ്ഞു. പിന്നെയും കാണാതായ/വുന്ന എത്ര എത്ര കുഞ്ഞുങ്ങള്‍.... ഞാന്‍ ഇവറ്റകളെ യൊന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.....ഹും! എന്ന് ഒരു മൂളലോടെ ഞാന്‍ നടന്നകന്നു....... ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു. ബസില്‍ നന്നേ തിരക്ക് കുറവായിരുന്നു. ഹെഡ് സെറ്റും മൊബൈലും ഇടുത്ത് പട്ടു വെച്ചു. പെട്ടന്നാണ് ഒരു പെണ്‍കുട്ടി എന്‍റെ അരികില്‍ വന്നിരുന്നത്. കൂടെ അവളുടെ അമ്മയും...... ഏകദേശം ഏഴോ എട്ടോ വയസ്സ് പ്രായം വരും........ ഏങ്കിലും അമിതമായ വളര്‍ച്ചയാണ് ആ കുട്ടിക്ക്....എങ്ങനെയോ ഭിക്ഷക്കാരിയുടെ കൂടെ കണ്ട പെണ്‍കുട്ടിയുടെ മുഖവും എന്‍റെ അടുത്തിരിക്കുന്ന കുട്ടിയുടെ മുഖവും മാറി മാറി എന്‍റെ മുന്നിലേക്ക് വന്നു. ഒരിടത്ത് എല്ലാ സുഖങ്ങളും അനുഭവിച്ച് വളരുന്ന ഒരു കുട്ടി, സമപ്രയകാരിയായ മറ്റൊരു പെണ്‍കുട്ടി ജീവിതത്തിന്‍റെ . എല്ലാ ദുരിതങ്ങളും അനുഭവിച്ച് മറ്റൊരിടത്തും.... ഓര്‍മ്മകളെ കാട് കയറാന്‍ വിട്ടപ്പോഴേക്കും ഇറങ്ങേണ്ട സമയം ആയെന്നു കിളി വിളിച്ചു പറഞ്ഞു.....
ഹൌസ് ഓണറുടെ ക്രൂര നോട്ടം എന്‍റെ ടോപ്പും ബ്രായും കുത്തി കയറി.....അകത്തു പതിച്ചു...... മുലകളെ ഒന്ന് കൂടി വിരിച്ച് ഞാന്‍ അയാളുടെ മുന്നിലൂടെ നടന്നു നീങ്ങി........ അയാള്‍ക്ക് ദ്രിശ്യ വിരുന്നൊരുക്കാന്‍ ഞാനെന്‍റെ ചന്തിയെ താളത്തില്‍ ചവട്ടിച്ച് വാതില്‍ തുറന്ന് കെടക്കയില്‍ വീണു........കുളിച്ച് അത്താഴത്തിനുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളില്‍ ഞാന്‍ മയങ്ങി വീണു.....
ഓഫീസ്സിലെ കാമകണ്ണുകള്‍ക്ക് ബിസ്കെറ്റ് ഇട്ടു കൊടുത്ത ത്രില്ലില്‍ നിന്നും പതിവു പോലെ വിരസ ജീവിതത്തിലേക്ക് ഉള്ള മടക്കത്തില്‍ ഇന്നലത്തെ പെണ്‍കുട്ടിയെയും കൈകുഞ്ഞുമായി നില്‍ക്കുന്ന അമ്മയെയും ഞാനവിടെ നോക്കി......പക്ഷെ കണ്ടില്ല................ടി.വി. ഓണ്‍ ആക്കി അത്താഴം കഴിക്കാനായി ഇരുന്നു...... അളകനന്ദയെ കാണാന്‍ വേണ്ടി മാത്രമാണ് ഞാനാ ചാനല്‍ വെച്ചത്. എന്തൊരു സൌന്ദര്യമാണ് അവര്‍ക്കും അവരുടെ വാര്‍ത്തവതരണത്തിനും.......ആറു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നുവെന്ന വാര്‍ത്ത അളകനന്ദയുടെ മനോഹരിതയില്‍ നിന്നും എന്നെ വാര്‍ത്തയിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു...... ആ ബാലിക ഇന്നലെ എന്‍റെ മുന്നില്‍ കൈ നീട്ടി നിന്ന കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് ഓര്‍ത്തപ്പോള്‍ എന്നോട് തന്നെ പുഞ്ജം തോന്നി എനിക്ക്..........
എന്‍റെ മുലകളും നാഭിയും ആര്‍ക്കും വേണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളെ മനസ്സാ സ്തുതിച്ച് ഞാനാ ചാനല്‍ മാറ്റി........
Sunday 1 September 2013
മാവോയിസ്റ്റ് നക്സലിസ്റ്റ് Mavoist/ naxelist
ഒരുവന്‍ മാവോയിസ്റ്റ് / നക്സലിസ്റ്റ് ആയി മുദ്ര കുത്ത പെടുന്നത് എങ്ങനെ?
സര്‍ ,
കോതമംഗലം ആന്‍ സിനിമാസില്‍ MRPനെ ക്കാളും കൂടുതല്‍ രൂപ പാക്കറ്റ്/ സോഫ്റ്റ് ഡ്രിങ്ക് ഉല്‍പ്പന്നങ്ങള്‍ക്ക് മേടിക്കുന്നു എന്ന പരാതിയുമായാണ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ചെന്നത്. ഇന്‍സ്പെക്ടറെ കണ്ടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി എഴുതി നല്‍കുവാന്‍ പറഞ്ഞു. പരാതി എഴുതി നല്‍കിയപ്പോള്‍ പോലീസുകാരുടെ ചോദ്യം “നീ ഒക്കേ ശ്വേതയുടെ മറ്റത് കാണാന്‍ പോയതല്ലേ ? എങ്ങനെ ഉണ്ട് അവള് വല്ലതും കാണിക്കുന്നുണ്ടോ? നിനക്കൊക്കെ ഫസ്റ്റ് ഷോയ്ക്ക് തന്നെ അവളുടെ കാണണം അല്ലെ ?, എന്താ നിങ്ങടെ പരുപാടി?,
ഞങ്ങള്‍ മറുപടിയായി MSW കഴിഞ്ഞു നില്‍ക്കുകയാണ് എന്ന് പറഞ്ഞു. അപ്പോള്‍ സാറെ ഇവന്മാര്‍ക്ക് നക്സ്സല്‍ ബന്ധം ഉണ്ട് എന്ന് തോന്നണു എന്ന് പറഞ്ഞു അങ്ങോടും ഇങ്ങോടും ചിരിക്കുന്നു.
എവിടാ പഠിച്ചതെന്ന് അടുത്ത ചോദ്യം കണ്ണൂര്‍ ആണെന്നു പറഞ്ഞപ്പോള്‍ മാവോയിസ്റ്റ് ബന്ധം കൂടി ഉള്‍പെടുത്തി. MSW പഠിക്കുന്നത് നക്സ്സെലുകളും ആയി ബന്ധം സ്ഥാപിക്കാന്‍ ആണ് എന്ന് മനസിലായത് അപ്പോഴാണ്!!. കണ്ണൂര് ഉള്ളവര്‍ ഓക്കേ മാവോയിസ്റ്റ് ആണെന്നും മനസിലായത് അപ്പോള്‍ മാത്രമാണ്.
പരാതിയുടെ റെസിപ്റ്റ് തരുവാന്‍ ഞങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്താലാണ് റെസിപ്റ്റ് കിട്ടുകയുള്ളൂ. ഇന്ന് കിട്ടുല്ല. നാളെ വന്നു മേടിച്ചു കൊള്ളാന്‍ പറഞ്ഞു. സര്‍, പുറത്ത് എഴുതി വെച്ചിട്ടുണ്ടല്ലോ റെസിപ്റ്റ് മേടിച്ചു കൊള്ളാന്‍ എന്ന് പറഞ്ഞപ്പോള്‍ അവിടെ അങ്ങനെ ഓരോന്ന് എഴുതി വെച്ചിട്ടുണ്ടാകും എന്ന് മറുപടി.
റെസിപ്റ്റ് തന്നില്ലെങ്കിലും ഇനി വില കൂട്ടി മേടിക്കാതെ ഇരുന്നാല്‍ മതി എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് തീയേറ്റര്‍ മാനേജരെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. അഞ്ചു രൂപ വേണമെങ്കില്‍ അവിടെ പോയി മേടിച്ചു കൊള്ളാനും. അപ്പോള്‍ വേറൊരു പോലീസുകാരന്‍ വാദി അവിടെ പോയി മേടിക്കുന്നത് എന്ത് മര്യാദയ? അവന്‍റെ അടുത്തു ഇവിടെ കൊണ്ട് തരാന്‍ പറ എന്ന് പറഞ്ഞപ്പോള്‍ പ്രസ്തുത പോലീസുകാര്‍ സാര്‍നു എന്നാ പറ്റിയെ? ഇവന്മാര്‍ വേണമെങ്കില്‍ അവിടെ പോയി മേടിക്കട്ടെ, ആള് ഇടക്കാട്ടുകുടിയ, അത് അങ്ങനെ ഒന്നും ഇങ്ങോട്ട് വരുല്ല, വെറുതെ ഫോണിലെ കാശു കളയണ്ട. ഞങ്ങള്‍ പിന്നെയും പറഞ്ഞു, ശെരി ഇനി കാശു കൂടുതല്‍ മേടിക്കാതെ ഇരുന്നാല്‍ മതി എന്ന്.. ആം ഞങ്ങള്‍ നോക്കിക്കോളും എന്ന് പോലീസുകാരും.
പക്ഷെ ഇപ്പോഴും അവര്‍ MRP നെ ക്കാളും കൂടുതല്‍ രൂപ തന്നെയാണ് വില ഈടാക്കുന്നത്. ഇത്ര വിദ്യാഭ്യാസം ഉള്ള ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ പഠിപ്പും അറിവും ഇല്ലാത്ത ഒരു സാധാരണക്കാരന് ഇവിടെ നീതി ലഭ്യമാകുന്നത് എങ്ങനെയാണ്?. ഇവിടെ നീതിയും ന്യായവും സാധാരണക്കാരന് ലഭ്യമല്ല. അത് കാശുള്ളവന്‍റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്നു. ജനമൈത്രി പോലീസ് എന്നോ മറ്റോ പോലീസ് നെ പേര് മാറ്റിയാല്‍ മാത്രം ഇവിടെ നീതി നടപ്പിലാവില്ല. പോലീസ് അങ്ങനെയാണ്. അവര്‍ കാശുള്ളവന്‍റെ പോലീസ് ആണ്. സാധാരണക്കാരനെ വെട്ടയാടുവാന്‍ മാത്രം ഉള്ള ഉപകരണമാണ് ആണ് പോലീസ്.
ഒരാളെ നക്സ്സല്‍ ആക്കുന്നതും മാവോയിസ്റ്റ് ആക്കുന്നതും ഭരണകൂടം തന്നെയാണ്.! ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ഇടുക്കും എന്ന പ്രതീക്ഷയുടെ പുറത്ത് അല്ല ഈ മെയില്‍ ചെയ്യുനത്. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും യാതൊന്നും ചെയ്യുവാന്‍ കഴിയാത്ത ഒരുവന്‍റെ ആത്മരോഷം തീര്‍ക്കല്‍ കൂടിയാണിത്.
ബാബു എം. ജേക്കബ്
മണ്ണാപറമ്പില്‍ ഹൌസ് വെണ്ടുവഴി കറുകടം പോസ്റ്റ് കൊതമഗലം എറണാകുളം 686691 9447371810
ധനൂപ് മോഹൻ
നെടുംബയത്ത് ഹൌസ് കുത്തുകുഴി പോസ്റ്റ് 686691 കോതമംഗലം എറണാകുളം 9567711726 പകര്‍പ്പ് ആഭ്യന്തരമന്ത്രിക്ക്.

Monday 26 August 2013
എന്താണ് ഈ ഭാരത സംസ്ക്കാരം?!
ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികളോടും, ആര്‍.എസ്.എസ്., വി.എച്ച്.പി., ശിവസേന തുടങ്ങീ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന സകലോരോടും ആയിട്ടാണ് ഈ ചോദ്യം ..... എന്താണ് നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം ?
ശ്വേത മേനോന്‍റെ പ്രസവം സംബന്ധിച്ചാണ് അടുത്ത കാലത്ത് ഭാരത സംസ്കാരത്തെ കുറിച്ച് ചോര തെളപ്പ് ഉയര്‍ന്നു വന്നത്. ശ്വേതയുടെ പ്രസവം തീയേറ്ററില്‍ കാണിച്ചാല്‍ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴും, പിന്നെ ഭാരത സംസ്കാരം ഇല്ല എന്നിങ്ങനെ ഒക്കേ ആണ് രാഷ്ട്രീയ നേതാക്കളും മറ്റു ഭാരത സംസ്കാര പ്രചാരകരും കൂടി മാധ്യമങ്ങള്‍ തോറും കയറി നടന്നു പ്രസംഗിച്ചത്. ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതില്‍ ആണോ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത് ? അതോ അവര്‍ ഒരു സവര്‍ണ്ണ, മേനോന്‍ സ്ത്രീ ആയതു കൊണ്ടോ ഈ സംസ്കാര ചോര തെളപ്പ് ?
എന്ന് തൊട്ടാണ് ഈ സംസ്കാര ബോധം ഉയര്‍ന്നു വന്നത്?
ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയും പിന്നെയും കുറെ മനുഷ്യരെ പട്ടികളുടെ വില പോലും ഇല്ലാതെയും തരം തിരിച്ചതാണോ നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം?
മാറ് മറക്കാന്‍ അനുവാദമില്ലാതെ, ദളിത് സ്ത്രീകളെ സവര്‍ണ്ണ കാമദാഹം ശമിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണോ നിങ്ങള്‍ പറഞ്ഞ സംസ്കാരം?, മുലയുടെ വലിപ്പത്തിനനുസരിച്ച് കരം മേടിക്കുന്ന നിങ്ങള്‍ സോഷിലിസ്റ്റ് ചിന്താഗതിക്കാര്‍ തന്നെ.!
തീണ്ടലും തൊടീലും, ഉള്‍പ്പെടെ ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിച്ചു അടിമകളാക്കി സവര്‍ണ്ണ ആവശ്യം നിറവേറ്റിക്കുന്നതാണോ ഭാരത സംസ്കാരം?
പട്ടിക്കും പൂച്ചക്കും വരെ പാത്രത്തില്‍ ഭക്ഷണം നല്‍കുമ്പോള്‍ നിങ്ങള്‍ ദളിതന് നിലത്തെ കുഴിയില്‍ ഭക്ഷണം കൊടുക്കുന്നു, എന്തൊരു സംസ്കാരം..
സ്ത്രീ പുരുഷന്‍റെ അടിമയകണം എന്ന് ഉല്‍ബോധിപ്പിക്കുന്നതാണോ സംസ്കാരം? അതിനു വേണ്ടി സതി തുടങ്ങിയ ദുരാചാരങ്ങളെ കൂട്ടു പിടിച്ചു, പെണ്‍കുട്ടികളെ ഉള്‍പ്പെടെ കൊന്നു തള്ളുന്നതോ ഭാരത സംസ്ക്കാരം?
ദൈവങ്ങളെയും അമ്പലങ്ങളെയും സവര്‍ണ്ണനു തീറെഴുതി കൊടുത്തു അവര്‍ണ്ണന് നിഷിദ്ധമാക്കുകയും ചെയ്തത് അല്ലെ ഭാരത സംസ്ക്കാരം? സവര്‍ണ്ണന്‍റെ എച്ചിലില്‍ കിടന്നു ദളിതന്‍ ഉരുളണം എന്നുള്ളത് നിങ്ങളുടെ ഭാരത സംസ്കാരം. ദളിതര്‍ക്ക് പ്രസാദം നിലത്തിട്ട് കൊടുക്കുന്നത് നിങ്ങളുടെ സംസ്കാര മഹിമ!.
അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ല, അവര്‍ണ്ണന്‍ വേദം ഉച്ചരിച്ചാല്‍ അവന്‍റെ നാവു പിഴുതെടുക്കണം, അവന്‍ വേദം കേട്ടാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം .....എത്ര മനോഹരമായ സംസ്കാരത്തിന് ഉടമയാണ് നിങ്ങള്‍.
സ്വന്തം രാജ്യത്തെ വിദേശികള്‍ക്ക് കാഴ്ച്ച വെക്കുന്നതും അയല്‍ രാജ്യത്തിനെ കൂട്ടി കൊടുക്കുന്നതും സംസ്ക്കാര പാരമ്പര്യം?
ലിംഗ ആരാധന നടത്തുന്നത് നിങ്ങളുടെ സംസ്ക്കാര ആചാരം .... മനുഷ്യനെക്കള്‍ കൂടുതല്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചത് നിങ്ങളുടെ സംസ്ക്കര മഹത്വം..... കക്കൂസിനേക്കാള്‍ കൂടുതല്‍ ദൈവവാലയങ്ങള്‍ ഉണ്ടാക്കുന്നത് സംസ്കാരം കാത്തു സൂക്ഷിക്കുവാന്‍ വേണ്ടി ?! മറ്റൊരുവന്‍റെ ആരാധനാലയം പൊളിച്ച് ആഘോഷിക്കുന്നത് അല്ലെ നിങ്ങളുടെ സംസ്കാരം?......
ഇതൊക്കെയാണ് ഭാരത സംസ്കാരം. അതില്‍ ഇത്ര മാത്രം അഹങ്കരിക്കുവാന്‍ എന്താണ് ഉള്ളത് ? ചുരുക്കത്തില്‍ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നത് സവര്‍ണ്ണനാണ്. കാരണം അവന്‍റെ ഇച്ചകളും ഇഷ്ട്ടങ്ങളും ആചാരങ്ങളും ആണ് ഇവിടെ സംസ്ക്കാരം. അവിടെ ദളിതനും, നാസ്തികര്‍ക്കും മറ്റു മതക്കാര്‍ക്കും എന്ത് സ്ഥാനം ?!
Thursday 22 August 2013
ദളിത് വിപ്ലവം / Dalit revolution
എല്ലാ ദളിതരും സംഘടിക്കേണ്ടതിന്‍റെ ആവശ്യം ഇന്ന് ഏറി
വന്നിരിക്കുന്നു. എന്നാല്‍ ആ സംഘടനം ജാതിയമോ മതപരമോ ആയിരിക്കരുത്. മറിച്ചു
രാഷ്ട്രീയപരമായിരിക്കണം. സ്വയം ബ്രാഹ്മണവല്‍ക്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന SNDP യെ
പോലുള്ള സാമൂദായിക സംഘടനകളെ കൂട്ടു പിടിക്കാതെ രാഷ്ട്രീയമായി സംഘടിക്കുക. തന്‍റെ
അവകാശങ്ങള്‍ തട്ടി പറിക്കുന്നവനെതിരെ അത്തരം രാഷ്ട്രീയ സമുദായ സംഘടനകള്‍ക്കെതിരെ
ദളിതന്‍റെ വികാരം ഉണരണം. സ്വയം കച്ചവടവല്‍ക്കരിച്ച് ശവകല്ലറയില്‍ അടക്കം ചെയ്യാതെ
വിദ്യാഭ്യസത്തിലൂന്നിയ പുരോഗതി കൈവരിക്കണം. അധികാരത്തിന്റെ ദുഷിച്ച ദ്രംഷ്ട്ടകളില്‍
പെട്ടുലയാതെ .... മാറ്റത്തിന്‍റെ പടവാള്‍ വീണ്ടും എന്തുവാന്‍ സമയമായിരിക്കുന്നു.
അയ്യങ്കാളിയും കുമാരഗുരുവും പല്പ്പുവും, പണ്ഡിറ്റ് കറപ്പനും,
ചട്ടമ്പി സ്വാമികളും, നാരായണനും മറ്റും വെട്ടി വെടുപ്പാക്കിയ അശുദ്ധിയുടെ തീണ്ടലിന്‍റെ
തൊടീലിന്‍റെ ചപ്പു ചവറു കൂനകള്‍ ഇന്ന് വീണ്ടും മുള പൊട്ടി തുടങ്ങിയിരിക്കുന്നു.
അല്ലെങ്കില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു. അയിത്തം ഉള്ള അവര്‍ണ്ണനെ
ശുചീകരിക്കുവാന്‍ ബ്രാഹ്മണന്‍ ഇറങ്ങി പുറപ്പെടണം എന്നുള്ളത് ചരിത്രത്തിന്‍റെ വിരോധാഭാസം ആണ്. സ്വയം ശുചികരിക്കുക. അഴുക്കു
ചാലുകളില്‍ കിടക്കുവാനും ഗ്രഹിണി പിടിച്ച വയറുമായി നടക്കുവാനും ഉള്ളതല്ല ദളിതന്‍റെ
ജീവിതം. ഉണ്ണാന്‍മാരായ നമ്പൂതിരിമാര്‍ക്കും കരിങ്കല്‍ പ്രതിമകള്‍ക്കും കൊടുക്കുന്ന കാണിക്ക കൊണ്ട്
ദളിതന് ക്ഷേമം ഉണ്ടാകില്ല. എന്നും അത് ബ്രാഹ്മണ്യത്തിന്‍റെ പള്ള വീര്‍പ്പിക്കാന്‍
മാത്രമേ ഉതുകൂ എന്ന് തിരിച്ചറിയുക. പട്ടികള്‍ക്കിടയില്‍ വെളുത്ത പട്ടിയും കറുത്ത പട്ടിയും
ഇല്ല എന്നുള്ള തിരിച്ചറിവ് അധികാരത്തിന്‍റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള കടി
പിടിയില്‍ നിന്ന് മോചിതരായി ശക്തി ആര്ജ്ജിക്കുവാന്‍ കഴിയും.
ജ്യോതിഷവും മഷി നോട്ടവും ഗണിതവും എല്ലാം ഇന്നേ വരെ ദളിതന്
ഗുണം ഉണ്ടാക്കിട്ടില്ല,..... വശ്യ മോഹന യന്ത്ര ചരടുകള്‍, കാമദേവ സന്താന സമ്പന്ന സന്ഥാന
ഏലസ്സുകള്‍ തുടങ്ങി സവര്‍ണ്ണന്‍ ഇന്നും നടത്തി കൊണ്ടിരിക്കുന്ന തട്ടിപ്പില്‍
നിന്നും അന്ധവിശ്വാസത്തില്‍ നിന്നും സ്വയം തിരിച്ചറിവ് നേടുക മാത്രമേ ദളിതന്
രക്ഷയുള്ളൂ…..അമ്പലങ്ങളില്‍ നിന്നും, സവര്‍ണ്ണ അധിപത്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പോലും ദളിതന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു... ആല്ലെങ്കില്‍ അത്തരം പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു... ഒരു നവ ദളിത് മുന്നേറ്റത്തിനു, ദളിത് വിപ്പ്ലവത്തിന് സമയമായിരിക്കുന്നു .....
നായരാടിയും നമ്പ്യാരും നമ്പൂതിരിയും നായയെ പോലെ
വിളിക്കുമ്പോള്‍ നടു വളച്ചു, കൈ കൂപ്പി നിക്കണ്ട കാലം കഴിഞ്ഞിരിക്കുന്നു. ആരാടാ
എന്ന് ചോദിച്ചാല്‍ ഞാനാടാ എന്ന് പറയാനുള്ള ചങ്ക്ഒറപ്പ്, ധിക്കാരം, ബോധം, വിവേകം,
എന്നിവയോട് കൂടി ഇന്നത്തെ ദളിതന്‍ ഉണര്‍ന്നു വരേണ്ടി ഇരിക്കുന്നു.
Saturday 3 August 2013
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല
അവര്‍ണ്ണന്‍ വിദ്യ
അഭ്യസിച്ചാല്‍ തങ്ങളുടെ പാടങ്ങളില്‍ മുട്ടി പുല്ലുമുളക്കും എന്ന് മനസിലാക്കിയ സവര്‍ണ്ണ
മേലാളന്മാര്‍ അവര്‍ണ്ണനെ വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും വിലക്കി .....പുലയര്‍
എക്കാലവും പാടങ്ങളില്‍ പണി ചെയ്ത് തമ്പ്രാക്കന്‍ മാരുടെ ആജ്ഞനു വര്‍ത്തികളയി
കഴിയേണ്ടത് സവര്‍ണ്ണ ആവശ്യമായിരുന്നു. .അവര്‍ണ്ണന്‍
വിദ്യ അഭ്യസിക്കാന്‍ പാടില്ല .....അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ തുനിഞാല്‍ അവന്‍റെ
ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് പറഞ്ഞ മഹാനാണ് ശങ്കരന്‍.... സവര്‍ണ്ണ ഭാഷയായ
സംസ്കൃതത്തിന്‍റെ ഉന്നമനത്തിനായി ആ ശങ്കരന്‍റെ പേരില്‍ നമ്മുടെ സര്‍ക്കാര്‍ ഒരു സര്‍വകലാശാലയും
നടത്തുന്നു. നിയമങ്ങളും നീതിയും എന്നും സവര്‍ണ്ണനു മാത്രം അവകാശപെട്ടത് !
Saturday 27 July 2013
അവര്‍ണ്ണന്‍റെ മേല്‍ സവര്‍ണ്ണ ആഘോഷം..... ഓണം / Onam and its myth
സവര്‍ണ്ണന്‍റെ ആഘോഷം ആണ്
ഓണം. സവര്‍ണ്ണന്‍ അവര്‍ണ്ണന്‍റെ മേല്‍ നടത്തിയ ചതിയുടെ വിജയമാണ്(?!) ഓണം........
ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഇങ്ങനെ ഒരു കഥാ പാത്രത്തെ
സൃഷ്ട്ടിച്ചു നന്മയുടെ പരിവേഷങ്ങള്‍ ചാര്‍ത്തി അസുരന്‍ എന്ന് മുദ്ര കുത്തി, ദേവലോക
രക്ഷക്ക് സവര്‍ണ്ണന് മാത്രമേ സാധ്യമാകൂ എന്ന് തെളിയിക്കുവാന്‍ വേണ്ടി സവര്‍ണ്ണന്‍
നടത്തിയ ഗൂഢാലോചനയുടെ ഫലമായ ഓണം ആഘോഷിക്കുമ്പോള്‍ അവര്‍ണ്ണന്‍ എന്ന്
മുദ്രകുത്തപെടുന്ന ജനത ഏങ്കിലും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും.
നിങ്ങളുടെ പൂര്‍വികര്‍ എത്ര പേര്‍ ഓണം ആഘോഷിച്ചിട്ടുണ്ട്?! എത്ര പേര്‍ക്ക്
അറിയാമായിരുന്നു ഇങ്ങനെ ഒരു ആഘോഷം ഉണ്ട് എന്ന്?!
സവര്‍ണ്ണന്‍റെയും
മുതലാളിത്തത്തിന്‍റെയും, ആഗോളവല്‍ക്കരണത്തിന്‍റെയും കൂടെ ആഘോഷമാണ് ഓണം. കാണം
വിറ്റും ഓണം തിന്നണം എന്നത് ആഗോളവല്‍ക്കരണ മുതലാളിത്ത മനോഭാവത്തിന്‍റെ പഴയ/പുതിയ
പതിപ്പാല്ലാതെ മറ്റെന്താണ്?
അവര്‍ണ്ണന്‍ (അസുരന്‍) നന്മ
ചെയ്യുവാന്‍ പാടില്ലാത്തവനാണ്. അങ്ങനെ നന്മ ചെയ്‌താല്‍ അതിനെതിരെ സവര്‍ണ്ണന്‍ (അവന്‍റെ
ദൈവം) ഒരു അവതാരമെടുക്കുകയും ആ നന്മയെ നിഗ്രഹിക്കുകയും ചെയ്യും എന്ന്
പഠിപ്പിക്കുന്ന ഒരുത്സവം?!......മാനുഷ്യരെല്ലാരും തുല്യതയോടെ വസിക്കുന്ന കള്ളവും
ചതിയും പൊളി വചനങ്ങളും ഇല്ലാത്ത ഒരു അവര്‍ണ്ണ ലോകം സവര്‍ണ്ണന് സങ്കല്‍പ്പിക്കുവാന്‍
കഴിയില്ല. അത്തരം ഒരു ലോകം ഉണ്ടാകുന്നത് സവര്‍ണ്ണന്‍റെ നാശത്തിനു വഴി വെയ്ക്കും.
അത് കൊണ്ട് അവര്‍ണ്ണനെ നിഗ്രഹിക്കുവാന്‍ വേണ്ടി ഒരു ദേവനെ അവതരിപ്പിച്ച് അവരാ
കൃത്യം നിര്‍വഹിപ്പിക്കുന്നു. നന്മയ്ക്ക് മേല്‍ തിന്മയുടെ വിജയം. അവര്‍ണ്ണന്‍റെ
മേല്‍ സവര്‍ണ്ണന്‍റെ വിജയം.
ഒരു രാജ്യം ഭരിക്കുന്ന അവര്‍ണ്ണനായ
രാജാവിന് മൂന്ന് അടി മണ്ണ് പോലും സവര്‍ണ്ണന് കൊടുക്കാനില്ല എന്ന “മഹത്തായ സത്യം”
പഠിപ്പിക്കുന്ന ഒരുത്സവം. സവര്‍ണ്ണന്‍റെ മൂന്ന് കാല്‍പാദങ്ങല്‍ക്കില്ല അവര്‍ണ്ണന്‍റെ
രാജ്യം.... എത്ര മനോഹരാമായി സവര്‍ണ്ണന്‍ കാര്യങ്ങളെ വരച്ചിട്ടു.
അവര്‍ണ്ണന്‍ (അസുരന്‍)
നരകത്തില്‍/ പാതാളത്തില്‍ ആണ് പോകേണ്ടത് എന്ന തത്വം കൂടി ഓണം നമ്മെ
പഠിപ്പിക്കുന്നുണ്ട്. എത്ര വലിയ നന്മകള്‍ ചെയ്താലും അവര്‍ണ്ണന് സ്വര്‍ഗത്തില്‍
പോകുവാന്‍ കഴിയില്ല എന്ന് ആ ചവിട്ടി താഴ്ത്തലിലൂടെ അവര്‍ണ്ണനെ സവര്‍ണ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു.
സവര്‍ണ്ണ ഭിക്ഷയായി അവര്‍ണ്ണന്/അസുരന്
ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാനുള്ള അവസരവും, ഉത്തരമതികളാണ് സവര്‍ണ്ണര്‍!!.
“ഓണത്തപ്പാ കുടവയറാ......”
അവര്‍ണ്ണന്‍/അസുരന്‍ കുടവയറനും വിരൂപിയും ആണെന്ന് പാടി കളിയാക്കുന്നു കൂടിയുണ്ട്
സവര്‍ണ്ണന്‍.
സവര്‍ണ്ണന്‍ അവര്‍ണ്ണന്
എതിരെ നേടിയ വിജയം അത് തിന്മയുടെ ആണെങ്കിലും വിജയം നേടിയത് സവര്‍ണ്ണനാണ്.
അതുകൊണ്ട് സവര്‍ണ്ണ വിജയ ഉത്സവം ദേശിയ ഉത്സവം....... കാരണം സവര്‍ണ്ണ പ്രിതിബിംബങ്ങളായ രാഷ്ട്രീയ
മേലാളന്മാര്‍/ പാഠപുസ്തക ചരിത്ര രചിയിതാക്കള്‍ തുടങ്ങിയവര്‍ കാലങ്ങളായി അവര്‍ണ്ണനെ
ചൂഷണം ചെയ്ത് അങ്ങനെ പഠിപ്പിക്കുന്നു, ജീവിക്കുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണമായും
അവര്‍ണ്ണനെതിരെ സവര്‍ണ്ണന്‍ കൊണ്ടാടുന്ന ഓണം എന്ന സവര്‍ണ്ണ ഘോഷം കൊണ്ടാടുമ്പോള്‍ അവര്‍ണ്ണന്‍ ഒന്ന് പിന്തിരിഞ്ഞു
നോക്കുന്നത് നല്ലതിനായിരിക്കും.
Wednesday 17 July 2013
മതം മനുഷ്യനെ രൂപ പെടുത്തുന്ന വിധം
മതം മനുഷ്യനെ രൂപ പെടുത്തുന്ന വിധം
മതം മനുഷ്യനെയാണോ മനുഷ്യന്‍ മതത്തിനെയാണോ
രൂപപെടുത്തിയത് എന്ന് ചോദിച്ചാല്‍ മതം ആണ് മനുഷ്യനെ രൂപപ്പെടുത്തിയത്/
പ്പെടുത്തികൊണ്ടിരിക്കുന്നത് എന്ന്
പറയേണ്ടി വരും,
മതം ഏതൊക്കെ വിധത്തില്‍ ആണ് ആധുനികന്‍ എന്ന്
നടിക്കുന്ന മനുഷ്യന്‍റെ മേല്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം ......
ഒരു മനുഷ്യന്‍ ജീവിതം ആരംഭിക്കുന്നത് അല്ലെങ്കില്‍
ഒരാള്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് തുടങ്ങി ഒരു കുട്ടി എന്ന്, ഏതു സമയത്ത്, എങ്ങനെ,
എവിടെയാണ് ജനിക്കേണ്ടത് എന്ന് വരെ മതം തീരുമാനിക്കുന്നു. അത്ര മാത്രം മതങ്ങള്‍
ആധുനിക മനുഷ്യന്‍റെ മേല്‍ സ്വാധീനം ചെലുത്തുന്നു.
ജനിക്കുന്നതിനു മുന്‍പ് തന്നെ മതങ്ങള്‍ അവന്‍റെ / അവളുടെ മേല്‍ തന്‍റെ
അധീശത്വം സ്ഥാപിച്ചെടുക്കുന്നു. ഉരുളി കമഴ്ത്തിയും നേര്ച്ച കാഴ്ച്ചകള്‍ കഴിച്ചും
മന്ത്ര വാദം നടത്തിയും ആണ് അവനെ/അവളെ ജനിപ്പിക്കുന്നത്!!. ആ കുട്ടി ജനിക്കുന്നതിനു
മുന്‍പ് തന്നെ അവനെ/ളെ അമ്പലത്തിന്‍റെയോ പള്ളിയുടെയോ “അടിമയായി” നേരുന്നു. അവനെ
പുരോഹിതനോ അവളെ കന്ന്യസ്ത്രീ ആയോ മാതാ പിതാക്കള്‍ മതത്തിന്/ദൈവത്തിന് കാഴ്ച
വെയ്ക്കുന്നു. കുട്ടിയായിരിക്കുമ്പോള്‍ പോലും അവനു/അവള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. അന്ധവിശ്വാസങ്ങളുടെ ഫലമായി
മതം അവരെ മമ്മോദിസ മുക്കുന്നു, സുന്നത്ത് എന്ന് പറയുന്ന പ്രാകൃത കൃത്യം നിര്‍വഹിപ്പിക്കുന്നു,
അമ്പല/പള്ളി നടയില്‍ വെയ്ക്കുന്നു, ഇരുപത്തെട്ടു ചടങ്ങ്
നടത്തുന്നു......എന്നിങ്ങനെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ മതം അവരുടെ മേല്‍
അധ്വീശത്വം സ്ഥാപിച്ചെടുക്കുന്നു.
അവന്‍റെ/അവളുടെ പേര്
എന്താകണം എന്ന് വരെ തീരുമാനിക്കുന്നത് ഈ മതങ്ങള്‍ ആണ്. ഒരുവന്‍റെ/ളുടെ പേര്
നോക്കി മതം ഏതെന്നു തിരിച്ചറിഞ്ഞു അവനെ/ളെ വിലയിരുത്തുന്ന ഫാസിസമാണ് ഈ മതങ്ങള്‍ക്ക്
വേണ്ടി ഇന്നത്തെ മനുഷ്യന്‍ നടത്തുന്നത്. പേരിനു പുറമേ വാലായി വാര്യര്‍, വര്‍മ്മ, നായര്‍,
നമ്പൂതിരി, പിള്ള, കുറുപ്പ് ...... എന്നിങ്ങനെ മതങ്ങള്‍ തങ്ങളുടെ സവര്‍ണ്ണതയെ രേഖപെടുത്തുക കൂടി ചെയ്യുന്നു.
താന്‍
എന്താണ് ഭക്ഷിക്കേണ്ടത്, എന്തൊക്കെയാണ് ഭക്ഷിക്കാന്‍ പാടില്ലാത്തത്, മാംസമാണോ
ഭക്ഷിക്കേണ്ടത്? അതോ പച്ചക്കറി മാത്രമാണോ ഭക്ഷിക്കേണ്ടത്?, പാനം ചെയ്യേണ്ടവ
ഏതൊക്കെ, പടില്ലത്തവ ഏതൊക്കെ, തിന്നാവുന്ന മൃഗങ്ങള്‍, പാടില്ലാത്ത മൃഗങ്ങള്‍,
തുടങ്ങി എന്താണ് മതം തീരുമാനിക്കാത്തത്?!
എന്തിന്
മുള്ളുന്നത് പോലും തീരുമാനിക്കുന്നത് മതമാണ്! എങ്ങനെ മുള്ളണം? മുള്ളുന്നതിന്‍റെ
നടപടിക്രമങ്ങള്‍ എന്നിങ്ങനെ മതം തൊടാത്ത മേഖലകള്‍ ഇല്ല തന്നെ!
മതമാണ്
സവര്‍ണ്ണനെയും അവര്‍ണ്ണനെയും സൃഷ്ട്ടിക്കുന്നത്..
തന്‍റെ വിശ്വാസങ്ങള്‍
എന്താകണം എന്ന് തീരുമാനിക്കുന്നതിന് പോലും ഇന്നത്തെ സമൂഹത്തില്‍ അവന്/ള്‍ക്ക്
സ്ഥാനമില്ല. താന്‍ ഒരിക്കലും അറിയാത്ത / ആഗ്രഹിക്കാതെ ലഭിച്ച ആ മതം അവനെ/ളെ എങ്ങനെ
ജീവിക്കണം എന്നും ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം, എന്തായിരിക്കണം അതിന്‍റെ
നിറം എന്നും തീരുമാനിക്കുന്നു.
വിദ്യഭ്യാസത്തെ പോലും
ഒരളവില്‍ കൂടുതല്‍ തീരുമാനിക്കുന്നത് ഈ മതങ്ങള്‍ ആണ്. താന്‍ എന്തൊക്കെ വിദ്യകള്‍
അഭ്യസിക്കണമെന്നും ഏതൊക്കെ വിദ്യകള്‍ അഭ്യസിക്കാന്‍ പാടില്ല എന്നും പാടില്ലാത്ത
വിദ്യ അഭ്യസിച്ചാല്‍ അതിന്‍റെ ഭവിഷത്ത് എന്താകും എന്നും മതങ്ങള്‍ പറഞ്ഞു
വെയ്ക്കുന്നു.
ഒരുവന്‍റെ/ളുടെ വിവാഹ പ്രായം
തീരുമാനിക്കുന്നതും സ്വോഭാവികമായും ഈ മതങ്ങള്‍ തന്നെ. വിവാഹം എങ്ങനെ എപ്പോള്‍ ഏതു
സമയത്ത് എവിടെ വെച്ച് നടത്തണം എന്നും ആരായിരിക്കണം തന്‍റെ ജീവിത പങ്കാളി എന്നും,
എത്ര വിവാഹങ്ങള്‍ കഴിക്കാമെന്നും തീരുമാനിക്കുന്നതും മതങ്ങള്‍ തന്നെയാണ്.
വിവാഹത്തിനു ശേഷം തന്നെ എങ്ങനെയാണ് ഒഴിവാക്കേണ്ടത് എന്നും ഈ മതങ്ങള്‍ അവരുടെ
വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞു വെച്ചിട്ടുണ്ട്. അങ്ങനെ ഒഴിവാക്കപെട്ടാല്‍
എതുവസ്ത്രം ഉടുത്ത് എങ്ങനെ ജീവിക്കണം എന്നും മതം പറഞ്ഞു തരുന്നു.
വീട് ഉണ്ടാക്കുമ്പോള്‍,
ഉണ്ടാക്കി കഴിഞ്ഞാല്‍, കിണര്‍ കുഴിക്കാന്‍ എല്ലാം മതം വേണം .
കാമം വര്‍ദ്ധിപ്പിക്കുന്നതിനും,
വശീകരണം നടത്തുന്നതിനും, കാണാത്ത ആളെ
കണ്ടു പിടിച്ചു കൊടുക്കുന്നതിനവശ്യമായ ഡിറ്റക്ടിവ് ജോലികള്‍ നിര്‍വഹിക്കുന്നതും
മതങ്ങള്‍ തന്നെ. കൃഷി വര്‍ദ്ധിപ്പിക്കുവാന്‍/സമൃദ്ധി ഉണ്ടാകുവാന്‍ ദോഷങ്ങള്‍
പോകുവാന്‍ ആളുകളെ ബലി എന്ന് പറഞ്ഞു കൊല്ലിക്കുന്നതും മതങ്ങള്‍ തന്നെ.
മരിക്കുന്നതിനു മുന്‍പ്
എന്തൊക്കെ ചെയ്യണം എന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നും ചെയ്തതിനു എന്താണ്
പ്രതിവിധി എന്നും മതങ്ങള്‍ പഠിപ്പിച്ചു തരുന്നുണ്ട്. മരിച്ചു കഴിഞ്ഞാലും
തീരുന്നില്ല ....... ശവം കഴുകന് കൊത്തി വലിക്കാന്‍ ഇട്ടു കൊടുക്കുന്നത് മുതല്‍
കത്തിക്കുന്നതും, കുഴിച്ചിടുന്നതും വരെ മതത്തിന്‍റെ ഉത്തരവാദിത്വമാണ്!!....
കുഴിച്ചിട്ടാലും
കത്തിച്ചാലും കഴുകനും മറ്റും തിന്നാലും തീരുന്നില്ല മതത്തിന്‍റെ ഇടപെടല്‍. അവന്‍/ള്‍
സ്വര്‍ഗ്ഗ/നരകങ്ങളില്‍ പോകുവോ എന്നും പോയാല്‍ അതിനുള്ള കാര്യങ്ങളും, ഇനി
പോയില്ലെങ്കില്‍ പോകാനുള്ള പാസ്പോര്‍ട്ട് കൊടുക്കുന്നതിനു ആവശ്യമായ സഹായങ്ങളും
മതങ്ങള്‍ ഭക്തന്മാരുടെ ചിലവില്‍ ചെയ്തു കൊടുക്കുന്നുണ്ട്. മരണശേഷം ബന്ധുക്കള്‍
എങ്ങനെ മുടി വളര്‍ത്തണം എന്നും എപ്പോള്‍ ക്ഷൌരം ചെയ്യണം എന്നുകൂടെ മതം പറഞ്ഞു
വെയ്ക്കുന്നുണ്ട്. മരിച്ചാലുള്ള സദ്യയുടെ കാര്യം വേറെ.....
ആരു ഭരിക്കണം
എന്നും എങ്ങനെ ഭരിക്കണം എന്നും എത്ര മന്ത്രിമാര്‍ വേണം എന്നും തീരുമാനിക്കുന്നതും
മതങ്ങള്‍ തന്നെ....... സര്‍വ്വം സര്‍വ്വം മതമയം......
“മനുഷ്യന്‍
മതങ്ങളെ സൃഷ്ട്ടിച്ചു” വയലാറിന്‍റെ വാക്കുകള്‍ മാറ്റേണ്ട സമയം ആയി....................................................മതങ്ങള്‍
മനുഷ്യനെ സൃഷ്ട്ടിച്ചു/സൃഷ്ടിക്കുന്നു എന്നാക്കേണ്ടിയിരിക്കുന്നു. ഒരുവന്‍റെ/ളുടെ
ജനനത്തിനു മുന്‍പ് തൊട്ടു മരണത്തിനു ശേഷം വരെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്
മതം ആണ്. അവന്/ള്‍ക്ക് സ്വന്തം ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കാര്യവും
സ്വതന്ത്രമായി തീരുമാനിക്കാന്‍ ആവില്ല. മനുഷ്യന്‍ യുക്തിയെ പണയം വെച്ച് മതത്തിന്
പിന്നാലെ പോകുമ്പോള്‍ അവിടെ മതം മനുഷ്യനെ അടിമയാക്കി മാറ്റുന്നു. മതം മനുഷ്യനെ
ഭരിക്കുമ്പോള്‍ അവിടെ എന്ത് നീതി ? അവിടെ എന്ത് ന്യായം ? അവിടെ എന്ത് നിയമം ?
അവിടെ മതം ഉണ്ടാക്കുന്ന നിയമങ്ങള്‍, മതത്തിന്‍റെ ന്യായങ്ങള്‍, മതത്തിന്‍റെ നീതികള്‍.
ആരും സ്വതന്ത്രരായി
ജനിക്കുന്നില്ല. ജനിക്കുന്നതിന് മുന്‍പ് തന്നെ അവന്‍/അവള്‍ ചങ്ങലകളാല്‍
ബന്ധിക്കപ്പെടുന്നു. ആ ചങ്ങല അഥവാ തടവറ മതത്തിന്‍റെതാണ്. അത് തിരിച്ചറിയാത്തിടത്തോളം
കാലം അവന്‍/ള്‍ക്ക് രക്ഷയില്ല.
Monday 1 July 2013
ക്രിസ്തു അനുയായികളോട് ചില ചോദ്യങ്ങള്‍ .....
- നിങ്ങളുടെ ഗ്രന്ഥത്തില്‍ എവിടെ ഏങ്കിലും പറഞ്ഞിട്ടുണ്ടോ ദൈവത്തിന്‍റെ മതം !!( ചോദ്യം തെറ്റിയതല്ല ) ക്രിസ്തു മതം ആണെന്ന് ? എന്ത് കൊണ്ട് നിങ്ങള്‍ ആ മതം സ്വീകരിക്കുന്നു ? പഴയ നിയമം അനുസരിച്ച് നിങ്ങള്‍ യഹൂദ മതത്തില്‍ അല്ലെ വിശോസിക്കേണ്ടത് ? യഹൂദ മതത്തില്‍ ജനിച്ച യേശുവിന്‍റെ അനുയായികള്‍ എങ്ങനെ ഒരു പുതിയ മതത്തില്‍ ചേര്‍ന്നു ?.
- യേശു ആരാധനാലയത്തില്‍ നിന്ന് കച്ചവടക്കാരെയും മറ്റും പുറത്താക്കി എന്ന് നിങ്ങളുടെ വിശുദ്ധ ഗ്രന്ഥം. ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന കച്ചവടങ്ങള്‍ അതും യേശുവിന്റ്റെ പേര് പറഞ്ഞ് .... ന്യായികരണം ഉണ്ടോ ?
- യഹോവ ആണോ അതോ യേശു ആണോ യഥാര്‍ത്ഥ ദൈവം ....?! പിതാവിനെകാളും ശക്തി പുത്രനയത് കൊണ്ടാണോ നിങ്ങളിപ്പോള്‍ യേശുവിനെ മാത്രം ആരാധിക്കുന്നത് ?
- വേറെ ഒരു ദൈവങ്ങളെയും നിഴലിനെയും ആരാധിക്കരുത് എന്ന് നിങ്ങളുടെ ദൈവം പറഞ്ഞതായി ഗ്രന്ഥത്തില്‍ കാണുന്നു. നിങ്ങളുടെ ദൈവം അപ്പോള്‍ എല്ലാത്തിനെയും നിയന്ത്രിക്കുന്ന ദൈവം ആണെങ്കില്‍ ഈ ലോക്കല്‍ ദൈവങ്ങള്‍ എങ്ങനെ വന്നു ?
- നിന്‍റെ പുറം കുപ്പായം കൂടെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞ യേശുവിന്റെ പിന്‍ ഗാമികള്‍ എന്തേ പള്ളിക്ക് വേണ്ടി കടിപിടി കൂടുന്നു ?
- എങ്ങനെ ഇത്ര അധികം മതങ്ങള്‍ നിങ്ങള്‍ക്ക് വന്നു ? നിങ്ങളുടെ ദൈവം നിങ്ങള്‍ക്ക് ഒരു മതം കല്‍പ്പിച്ചു തരാത്തത് എന്തേ?
Wednesday 26 June 2013
Tuesday 25 June 2013
കുടുംബ യോഗങ്ങള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ?
തീവ്രവാദ/ മതമൌലീക വാദത്തിനു
വളമിടുവാന്‍ കുടുംബയോഗങ്ങള്‍ ?!
തലക്കെട്ട് ചേര്‍ക്കുക |
അടുത്ത കാലത്തായി കണ്ടു വരുന്ന ഒരു പ്രവണതയാണ്
കുടുംബയോഗങ്ങള്‍. സ്വൊന്തം സമൂദായങ്ങളുടെ യോഗം അഥവാ സ്വൊന്തം കുടുംബത്തിന്‍റെ
യോഗം. ഒരേ വീട്ടു പേരുള്ളവരുടെ സംഗമ യോഗം. കേരളം എഴുപതുകളുടെ മദ്ധ്യത്തില്‍
തുടങ്ങി എന്പതുകളുടെ അവസാനത്തോടെ ആര്‍ജ്ജിച്ചെടുത്ത പുരോഗമന പരമായ എല്ലാ
ആശയങ്ങളെയും തുരഗ്ഗം വയ്ക്കുന്നതാണ് ഈ കുടുംബയോഗങ്ങളും അതിലൂടെ പ്രചരിക്കുന്ന
ആശയങ്ങളും. സ്വന്തം സമൂദായം സന്ഘടിക്കെണ്ടാതിന്റ്റെ ആവശ്യകതയില്‍ ഊന്നി, ആര്‍ക്കു
വോട്ട് ചെയ്യണം എന്നതുള്പ്പെടെ ചരിത്രത്തെ പുറകിലേക്ക് നടത്തുന്നവയാണ് ഇത്തരം
യോഗങ്ങള്‍.
എന്താണ് ഇത്തരം യോഗങ്ങളിലൂടെ
ഉന്നം വെക്കുന്ന ലക്ഷ്യം ?
കേരളം മറ്റൊരു സംഘടിത
ദുരന്തത്തിലേക്ക് പോകുന്ന കാഴ്ചയാണോ ഈ കുടുംബയോഗങ്ങള്‍ ?
കാത്തിരുന്നു കാണാം .....!
( പൂര്‍ണ്ണമല്ല ..... ഒരു ആശയം
മുന്നോട്ടു വെച്ചു എന്ന് മാത്രം)
Monday 24 June 2013
ബോയ്സ് ഗേള്‍സ് സ്കൂളുകള്‍ ആര്‍ക്ക് ? എന്തിന് ?
ഭരണ
ഘടന സ്ത്രീക്കും പുരുഷനും തുല്ല്യ നീതി ഉറപ്പ് വരിത്തുന്നു !! എന്നാല്‍ സ്ത്രീക്കും
പുരുഷനും തുല്ല്യ അവകാശവും തുല്ല്യ നീതിയും ഉറപ്പ് വരുത്തുന്നത് പേപ്പറില്‍
മാത്രം.......
നമ്മുടെ
സംസ്ഥാനത്ത് നിലവില്‍ ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍/ കോളേജ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു
വരുന്നുണ്ട് ..... എന്താണ് ഇവിടെ ഇത്തരത്തില്‍ ഒരു സംവിധാനം നിലനിന്നു പോരുന്നത്
....? പണ്ട് നമ്പൂതിരിമാര്‍ക്ക് മാത്രം ഒരു സ്കൂള്‍ നായര്‍മാര്‍ക്ക് മാത്രം ഒരു
സ്കൂള്‍ എന്നിങ്ങനെ ഉണ്ടായിരുന്നു .... ഇതിന്റ്റെ പിന്തുടര്ച്ചയാണോ ഇത്തരം
സ്കൂളുകള്‍?
വിവരാവകാശ
നിയമ പ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണ് “പണ്ട് കാലത്ത് ആണ്‍കുട്ടികളുടെ
ഒപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിയായിരുന്നു”
അവരുടെ
വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ ഇപ്രാകരം ഒരു നടപടി സ്വീകരിച്ചു
.... നല്ല കാര്യം, എന്നാല്‍ പിന്നെ ബോയ്സ് സ്കൂള്‍ എന്തിന്? ചെലപ്പം പെണ്‍കുട്ടികളുടെ
ഒപ്പം അവരെ പേടിച്ചു ആണ്‍കുട്ടികളുടെ രക്ഷിക്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍
രൂപികരിച്ചതവും ബോയ്സ് സ്കൂള്‍. കേരളത്തില്‍ ഏകദേശം 225 ഓളം ബോയ്സ് ഗേള്‍സ്
സ്കൂളുകളും അത്ര തന്നെ കോളേജ്കളും ഉണ്ട്.
ഇത്തരം
സ്കൂളുകളില്‍ അത് ബോയ്സ് ആയാലും ഗേള്‍സ് ആയാലും പഠിക്കുന്ന കുട്ടികള്‍ക്ക്
കാര്യമായ സ്വോഭവ വൈകല്ല്യങ്ങലുണ്ടാകുന്നു എന്ന് മനശാസ്ത്ര വിദഗ്ദ്ധന്മാര്‍
അഭിപ്രയപെടുന്നു.കൂടാതെ ഇവര്‍ക്ക് ഓപ്പോസിറ്റ് സെക്സ്നോട് കടുത്ത വിദ്വേഷവും
ചെലപ്പോള്‍ കടുത്ത ആഗ്രഹവും തോന്നുന്നു. ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍
ഓപ്പോസിറ്റ് സെക്സ്ന്റ്റെ അടുത്തു മിണ്ടുവാന്‍ പോലും
അമിതമായ നാണം
കാണിക്കുന്നു.......
പള്ളികളുടെയും
സാമൂദായങ്ങളുടെയും താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍
ഈ വിവേചനം തുടര്‍ന്ന് പോരുന്നത്. ആണ്‍കുട്ടികളുടെ ഒപ്പം പെണ്‍കുട്ടികളെ
പഠിപ്പിക്കാന്‍ പേടിയുള്ള മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട
സുരക്ഷിതത്വം ഉറപ്പ് വരുത്തുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്?. പകരം മുടന്തന്‍
ന്യായം ? പറഞ്ഞു കുട്ടികളുടെ അവകാശത്തെ ഒരുമിച്ചു പഠിക്കുവാനുള്ള സാമാന്യ
അവകാശത്തെ നിഷേധിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത് ? അതും പള്ളിയും സമൂദായവും
നടത്തുന്ന / കന്ന്യസ്ത്രീകളെ വെച്ച് കാശുണ്ടാക്കുന്നവര്‍ക്ക് ഒത്താശ
ചെയ്യുന്നതല്ലേ സര്‍ക്കാര്‍ നിലപാട്. (കന്ന്യാസ്ത്രീകള്‍ക്ക് സ്വോകര്യ സ്വത്തു
പാടില്ല, അത്തരം അധ്യാപികമാരുടെ പണം പള്ളിയുടെ പോക്കെറ്റില്‍)
ഇവിടെ
പരസ്യമായി സ്ത്രീക്കും പുരുഷനും കുട്ടികള്‍ക്കും അവരുടെ അവകാശത്തെ നിഷേധിക്കുകയും
കൂടാതെ ലിംഗ വിവേചനം നടത്തുകയുമാണ് സര്‍ക്കാര്‍.
എല്ലാ
ബോയ്സ്/ ഗേള്‍സ് സ്കൂള്‍ കോളജുകളും സര്‍ക്കാര്‍ എത്രയും പെട്ടന്ന് mixed
സ്കൂളുകള്‍ ആക്കുവാന്‍ വേണ്ട നടപടികള്‍
സ്വീകരിക്കണം. വോട്ട് ബാങ്ക് നോക്കുന്ന ഒരു സര്‍ക്കാരിനും അതിനു കഴിയില്ല എന്നാ
യാഥാര്‍ത്ഥ്യം മനസിലാക്കി കൊണ്ട് തന്നെയാണ് ഈ ലേഖനം.
Friday 14 June 2013
അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിക്കാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?
സാധാരണയായി
സവര്‍ണ്ണ അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിച്ചു കയറുവാന്‍ കഴിയില്ല. സവര്‍ണ്ണ അമ്പലങ്ങളുടെ പാത പിന്തുടുര്‍ന്നു ഇപ്പോള്‍ ഒട്ടു മിക്ക
അമ്പലങ്ങളിലും ഈ കീഴ്വഴക്കം തുടരുന്നു. പുരുഷന്മാരുടെ നഗ്നത മാത്രം കണ്ടാല്‍
മതി ദൈവത്തിന്. സ്ത്രീകളുടെ വേണ്ട പോലും.!! എന്ത് കൊണ്ടാണ് പുരുഷന്മാര്‍ മാത്രം
മേല്‍വസ്ത്രം അഴിച്ചു തൊഴണം എന്നുള്ളത് അന്നോഷിച്ചപ്പോള്‍ കിട്ടിയ മറുപടി
വിചിത്രമാണ്.
ഒരു
പൂജാരിയോട് എന്ത് കൊണ്ടാണ് പുരുഷന്മാര്‍ അമ്പലത്തില്‍ മേല്‍വസ്ത്രം അഴിക്കാന്‍
നിര്‍ബന്ധിക്കപെടുന്നു എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഇങ്ങനെ.
“നമ്മുടെ വസ്ത്രങ്ങളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ട്. അമ്പലം പോലെ ദിവ്യമായ ഒരു സ്ഥലത്ത് ആ നെഗറ്റീവ് എനര്‍ജി കൊണ്ട് കേറുന്നത് പാപമാണ്. സ്ത്രീകളുടെ കാര്യത്തില്‍ നമുക്ക് അങ്ങനെ കര്‍ശനമായി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ട്.”

എന്നാല്‍
ശാസ്ത്ര ബോധമുള്ള ആര്‍ക്കും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഈ മറുപടിയുടെ
സത്യാവസ്ഥ എന്തെന്നാല്‍ ഒരു കാലത്ത് അമ്പലങ്ങള്‍ സവര്‍ണ്ണന്‍റെ
കുത്തക ആയിരുന്നു. അവിടെ കീഴാളനു പ്രവേശനം നിഷേധിച്ചിരുന്നു. ഗുരുവായൂര്‍,
മൂകാംബിക തുടങ്ങിയ പ്രസദ്ധി ആര്‍ജിച്ച അമ്പലങ്ങളില്‍ വിദൂര ദേശങ്ങളില്‍ നിന്നുള്ള
ആളുകള്‍ വരെ ദര്‍ശനത്തിനായി വരാറുണ്ട്. അപ്പോള്‍ ആരാണ് കീഴാളന്‍ എന്ന്
തിരിച്ചറിയല്‍ ബുദ്ധിമുട്ടുണ്ടാക്കും. ആയതിനാല്‍ പുരുഷന്‍റെ മേല്‍വസ്ത്രം
അഴിക്കണം. പൂണൂല്‍ ധരിച്ച സവര്‍ണ്ണനെ ഇതില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയും. അവിടെ
സ്വോഭവികമായി അവര്‍ണ്ണന് പ്രവേശിക്കുവാന്‍ കഴിയില്ല. ഇതാണ് വാസ്തവം.
ക്ഷേത്ര
പ്രവേശന വിളംബരവും സ്വാതന്ത്രവും ഒക്കെ കിട്ടിയിട്ടും നൂറു ശതമാനം സാക്ഷരത
കൈവരിച്ചിട്ടും ജാതിയമായ ഒരു വേര്‍തിരിവും പാടില്ല എന്ന നിയമം ഉണ്ടാക്കിയിട്ടും
ഇവിടെ സവര്‍ണ്ണന്‍റെ നിയമങ്ങളും നീതിയും കീഴാള, സാധാരണക്കാരന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു.
ജനാധിപത്യ മതേതരത്വ രാജ്യത്ത് നടക്കുന്ന കാഴ്ച്ചകള്‍ ഇങ്ങനെയൊക്കെയാണ് അനീതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ
പോരാടൂ.
Thursday 13 June 2013
നിന്‍റെ മണം .............
നിന്‍റെ മണം .............
അതെന്നെ വല്ലാതെ മത്തു
പിടിപ്പിക്കുന്നു ....
ഒരു പെര്‍ഫ്യൂംനും നല്‍കാന്‍
കഴിയാത്ത മണം ......
ഞാന്‍ അതില്‍ മയങ്ങുകയാണ് .....
ഓരോ മാസവും നീ ഓരോ മണത്തെ വരവേല്‍ക്കുന്നു
....
അത് എന്നില്‍ സൃഷ്ട്ടിക്കുന്ന ആഘാതം
എത്രത്തോളം ആണെന്ന് നീ അറിയുന്നുവോ ?
നീ എന്തിനീ മണത്തെ നാലാഴ്ച്ചയോളം
ഒളിപ്പിച്ചു വെയ്ക്കുന്നു ...?!
ലഹരിയാണത് ..........
ഒരു മദ്യത്തിനും മരുന്നിനും
നല്‍കാനാവത്ത ലഹരി ......
ബാബു വെണ്ടുവഴി ...................
02/06/13Saturday 20 April 2013
ഫാസിസത്തിനു കുട പിടിക്കുന്ന കേരള സര്‍ക്കാര്‍
മതേതര ജനാധിപത്യ രാഷ്ട്രത്ത് ഭരണ കൂടം തന്നെ ഫാസിസത്തിന് വളമിടുന്ന
കാഴ്ചയാണിത്.“പരിധിയില്ലാത്ത വേഗം അറുതിയില്ലാത്ത പാപം”, “വേഗം
കൂടുമ്പോള്‍ പാപം തേടിവരുന്നു, കേരള ഭാഗ്യകുറി ഒരു പുണ്യം ആണ്”.
ഇത്തരത്തില്‍ ഉള്ള സാന്മാര്‍ഗ്ഗിക ദൈവോപദേശങ്ങള്‍ കേരള സര്‍ക്കാര്‍, കേരള
പോലീസ് എന്നിവര്‍ വഴി നീളെ സ്ഥാപിച്ചിട്ടുണ്ട് . സേവന കറി പൌഡര്‍ന്‍റെ
സഹായത്തോടെ സിറ്റി പോലീസ് കമ്മിഷണര്‍ , ട്രാഫിക് പോലീസ്, ജനമൈത്രി
പോലീസ് എന്നിവരുടെ ലേബലില്‍ ആണ് ഈ ദൈവത്തിന്‍റെ വഴി
കേരളത്തില്‍ പ്രചരിപ്പിക്കുന്നത് . എന്താണ് ഇതിന്‍റെ പിന്നിലെ ഗൂഡ
ലക്ഷ്യങ്ങള്‍ ?
ഒരു മതേതര ജനാധിപത്യ രാജ്യത്തു സ്റ്റേറ്റ് തന്നെ
ഇത്തരം ദൈവ വഴി കാണിക്കുമ്പോള്‍ അവിടെ മതേതരത്വം
പേപ്പറില്‍ മാത്രം ഒതുങ്ങുന്നു ......... ജനാധിപത്യം ന്യൂസ് നൈറ്റ് ചര്‍ച്ചയില്‍
മാത്രം വികാസം പ്രാപിക്കുന്നു ...
ആലുവ മണപ്പുറം ഒരു പ്രത്തേക വിഭാഗത്തിനു കണ്ണു
മൂടി കെട്ടിയ നീതി ദേവത തീറെഴുതി കൊടുക്കുന്നതും , ദളിതനെതിരെ പീഡനം വര്‍ദ്ധിക്കുന്നതും
എല്ലാം ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
സ്റ്റേറ്റ്ന്‍റെ ഉത്തരവാദിത്വം അല്ല മത ബോധവും ദൈവ വിചാരവും വര്‍ദ്ധിപ്പിക്കുക
എന്നത്. പുരോഹിതന്മാര്‍ ചെയ്യേണ്ട കാര്യം സ്റ്റേറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല .
എന്താണ് പാപം?
പാപം എന്നാല്‍
പൂര്‍ണ്ണമായും മതപരമായ വാക്കാണ്.
ദൈവഭയത്തില്‍ നിര്‍ത്തുവാന്‍ വേണ്ടി മത ശക്തികള്‍/ പുരോഹിതന്മാര്‍
കെട്ടിച്ചമച്ചതാണ് ഈ പാപ ബോധവും
പുണ്ണ്യവും. മനുഷ്യനെ മത ബോധത്തില്‍,
ദൈവഭയത്തില്‍ നിര്‍ത്തുവാന്‍ സ്വോര്‍ഗ്ഗ നരക സങ്കല്‍പ്പത്തില്‍ ഉള്ള പാപവും പുണ്ണ്യവും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.
ക്രിസ്തു മത
വിശ്വാസ പ്രകാരം എല്ലാ തരത്തിലും ഉള്ള ലൈംഗീക ബന്ധം പാപത്തില്‍ അധിഷ്ട്ടിതമാണ്.
അതായതു സ്ത്രീ പുരുഷ ലൈന്ഗീകത ക്രിസ്തു മതത്തില്‍ പാപം ആണ്. അത്തരത്തില്‍ ഉള്ള
പാപം ( ജന്മ പാപം ) കളയുവാനാണ് മമ്മോദിസ
നടത്തുന്നത്. പാപം കൂടാതെ ഭൂമിയില്‍ ജനിചിട്ടുള്ളത് ക്രിസ്തു മാത്രം
ആണെന്ന് അവരുടെ വേദ ഗ്രന്ഥം പറയുന്നു. കാരണം സ്ത്രീ പുരുഷ ലൈംഗീക ബന്ധത്തിന്‍റെ
ഫലമായല്ല യേശു ജനനം കൊണ്ടത്. അത് ദിവ്യ ഗര്‍ഭം ആണ് ?!.
പാപ പുണ്ണ്യങ്ങളെ
സ്റ്റേറ്റ് തന്നെ അടിചെല്‍പ്പിക്കുമ്പോള്‍ ഇവിടെ തകരുന്നത് മതേതരത്വം ആണ് . കേരള ഭാഗ്യകുറി ഒരു പുണ്യം ആണ് . അതായത് കേരള ഭാഗ്യകുറി, കാരുന്ന്യ ഭാഗ്യകുറി
ഇടുക്കുന്നവന് സര്‍ക്കാര്‍ സ്വോര്‍ഗ്ഗ രാജ്യത്ത് ഒരു സീറ്റ് ഏര്‍പ്പാടാക്കി
തരുന്നു. എത്ര മഹത്തായ ഒരു കാര്യം. യഥാര്‍ത്ഥ
മതേതരത്വ ജനാധിപത്യ സര്‍ക്കാര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം.
Monday 25 March 2013
കന്ന്യാകത്വം ......../ #Virginity
വാട്ടര്‍ ബെഡില്‍
അമര്‍ന്ന നിന്‍റെ മൃദു ശരിരം
വെള്ളത്തെകാള്‍
മൃദുവായ നിന്‍റെ ശരിരം .......
രക്ത കറ പുരണ്ട
ബെഡ് ഷീറ്റില്‍
നിന്‍റെ
കന്ന്യാകത്വം ........
പുരുഷനുണ്ടാക്കിയ
കന്ന്യാകത്വം ....
ചാരിത്ര്യം... ..................
അവന്‍ തന്നെ
ഇടുക്കുമ്പോള്‍
നഷ്ട്ടപെടുന്നത്
നിന്റെ സ്വാതന്ത്ര്യം .......
ദ്രംഷ്ട്ടകള്‍
ഭക്ഷിച്ച നിന്‍റെ മുലകള്‍ ......
നിന്‍റെ കുട്ടികള്‍
കുടിച്ചു വളരേണ്ട
മുലകള്‍ ചപ്പി
കുടിക്കുമ്പോള്‍ കാമത്തിന്‍റെ
ഉച്ച കോടിയില്‍
ഞാന്‍ നിന്നെയും
നീ നിന്നെയും
മറന്നു ............
Thursday 21 March 2013
യാത്ര
ഗ്രാമം തേടിയുള്ള നിന്റെ യാത്ര അവസാനിക്കുന്നത് ......
യാത്ര ആരംഭിച്ചിടത്ത് തന്നെ ആയിരിക്കും .........
Saturday 16 March 2013
ബീജങ്ങളുടെ ചോദ്യം / Questions of sperms
സെപ്ടിക് ടാങ്കില്‍ നിന്നും കോടി ബീജങ്ങള്‍
എന്റെ അടുക്കല്‍ വന്നു ചോദിച്ചു ?
എന്തിനു നീ എന്നെ എന്നും
ക്ലോസെറ്റില്‍ നിക്ഷേപിക്കുന്നു ?
നിനക്ക്
ഇതൊരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍
നിക്ഷേപിച്ചു കൂടെ ?
അങ്ങനെ
ഞങ്ങളില്‍ ഒരാള്‍ക്കെങ്കിലും ജീവന്‍ നല്‍കി
കൂടെ ?
ഉത്തരം പറയാനാവാതെ ഞാന്‍ തലകുനിച്ചു നിന്നു
........
Subscribe to:
Posts (Atom)