Sunday, 30 August 2015

ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ /BLUE IS THE WARMEST COLOUR

കാൻ ചലച്ചിത്രമേളയിൽ സംവിധായകനും പ്രധാനനടിമാർക്കും പാംഡിഓർ പുരസ്കാരം കിട്ടിയ ഏക ചിത്രമാണ്ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ . ഫ്രഞ്ച്-ടുണീഷ്യൻ ചലച്ചിത് പ്രവർത്തകനായ അബ്ദലെത്തീഫ് കെചിചെയാണ് ഇതിന്റെ സംവിധായകൻ.


  പ്രണയവും സെക്സും ഇഴ ചേർന്നിരിക്കുന്ന ഇത്രയും മനോഹരമായ ഒരു ലെസ്ബിയൻ ചിത്രം ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം .. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ലെസ്ബിയൻ ചിത്രം തന്നെയാണിത് . 5/5 

Thursday, 27 August 2015

ലക്ഷ്മി

                  സിനിമ കൌതുകത്തിനും വിനോദത്തിനും അപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടല നടത്തനുതുകുന്ന ശക്ത്തമായ ഒരു മാധ്യമമാണ് എന്ന് വിളിച്ചു പറയുന്ന ചിത്രമാണ് ലക്ഷ്മി ...
നേരിന്റെ ദൃശ്യാവിഷ്കാരമാണെന്ന ബോധ്യമാണ്  'ലക്ഷ്മി' പങ്കുവെക്കുന്ന വേദനയുടെ ആഴം കൂട്ടുന്നത്. സ്ത്രീ അരക്ഷിതാവസ്ഥയുടെയും, മനുഷ്യക്കടത്തിന്റെയും, മാംസ കച്ചവടത്തിന്റെയും ലോകത്തുനിന്നും, നീതിനിർവ്വഹണത്തിന്റേയും അവകാശസംരക്ഷണത്തിന്റേയും  സുരക്ഷിതവലയത്തിനായി പോരാടിയ ലക്ഷ്മി എന്ന 14-കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ 'ലക്ഷ്മി' ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെ കളങ്കമാർന്ന ലോകത്തിലേക്കും, അതിനെതിരേയും ഉള്ള സഞ്ചാരം ചിത്രീകരിക്കുന്നു. ആന്ധ്രാപ്രദേശിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തികൊണ്ടുതന്നെ ധീരമായ സംരംഭമായി വിലയിരുത്താം 'ലക്ഷ്മിയെ'.

നഗരത്തിലെ നക്ഷത്രവേശ്യാലയത്തിൽ എത്തിപ്പെട്ട ലക്ഷ്മി എന്ന 14-കാരി ഗ്രാമീണ പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രം. കൊടിയ പീഡനങ്ങൾക്ക് വിധേയയായി വേശ്യാവൃത്തിക്ക് നിർബന്ധിതയാകുന്ന ബാലിക വർഷങ്ങൾക്കിപ്പുറം കുറ്റവാളികളെ കോടതിയിലെത്തിച്ച് ശിക്ഷ നടപ്പാക്കുന്നു. 104മിനുട്ട് ദൈർഘ്യമുള്ള ചിത്രം നമ്മുടെ മഹാരാജ്യത്തിലെ സാമൂഹിക ഘടനയുടെ, സുരക്ഷിതത്വത്തിന്റെ വികൃത മുഖമാണ് അവതരിപ്പിക്കുന്നത്‌. ഏറെ പ്രചാരത്തിലുള്ള വിനോദ ഉപാധി എന്നതിനപ്പുറം ചലച്ചിത്രത്തിന്റെ, സാമൂഹ്യ മാധ്യമമെന്ന നിലയിലുള്ള ശക്തി വ്യക്തമാവുന്നുണ്ട് 'ലക്ഷ്മി'യിലൂടെ. വൈവിധ്യമായ വിഷയങ്ങൾ ചിത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നതിൽ നാഗേഷ് കുക്കുനൂർ എന്ന സംവിധായകൻ ഏറെ ശ്രദ്ധ ചെലുത്തുന്നതായി നിരീക്ഷിക്കാം. അത് 'ലക്ഷ്മി' യിലൂടെയും തുടരുന്നു.

സമൂഹത്തിനേറ്റ മൂല്യച്യുതിയാണ് ലക്ഷ്മിയുടെ ധീരതക്കുള്ള പ്രശംസകളുടെ കാതൽ. ദുസ്സഹ ജീവിതവും അതിജീവനവും ഏവരുടേതും ആയിരുന്നെങ്കിലും പ്രതികരണവും നീതിക്കായുള്ള പോരാട്ടവും ഒറ്റപ്പെട്ടതായിരുന്നു. ചൂഷണങ്ങൾക്ക് എതിരെയുള്ള പ്രതികരണത്തിനായുള്ള സന്നദ്ധത അപൂർവ്വമാകെയാണ് ലക്ഷ്മിയുടെ ജീവിതം ധീരമാകുന്നത്. വേശ്യാലയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന ലക്ഷ്മി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിലും വേഗത്തിൽ തിരികെയെത്തുന്നുണ്ട്. നിയമപാലകരുടെ അറിവോടെ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ സാമൂഹിക അധഃപതനത്തിന്റെ നില ഗുരുതരമാകുകയാണ് ചെയ്യുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങളിലൊന്നിന്റെ ചലച്ചിത്ര ഭാഷ്യമെന്ന നിലയിൽ ശക്തമായ സാമൂഹ്യവിമർശനം നടത്തുന്നുണ്ട് 'ലക്ഷ്മി'. എന്നാൽ ധീരമായ സംരംഭമാകെത്തന്നെ, പിഴവുകൾ മാറ്റി പരിഗണിച്ച് കൊണ്ടേ 'ലക്ഷ്മിയെ' ഒരു ചലച്ചിത്രമെന്ന നിലയിൽ മികച്ചതായി വിലയിരുത്താനാവൂ.

 ചിത്രത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള റിയലിസ്റ്റിക് പ്രതീതി കൈകൊണ്ടിട്ടില്ലെന്ന് അനുഭവപ്പെട്ടേക്കാം. മേക്കിങും, കളർടോണുമെല്ലാം സിനിമാറ്റിക് പ്രതീതി ഉയർത്തുന്നതായിരുന്നു. എന്നാൽ കോടതി രംഗങ്ങൾ ഒരിക്കലും സാമ്പ്രദായികതയെ പിന്തുടരുന്നവയായിരുന്നില്ല. 

2014 ജനുവരിയിൽ 'ലക്ഷ്മി' കാലിഫോർണിയയിലെ പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഓഡിയൻസ് അവാഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. പിന്നണിഗായിക

കൂടിയായ  മൊണാലീ ഠാക്കൂർ ആണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്‌. സംവിധായകൻ നാഗേഷ് കുക്കുനൂർ ചിത്രത്തിലെ ചിന്നാ എന്നൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സംഭവത്തിനെ ദൃശ്യവൽക്കരിക്കുന്നതിൽ ചിത്രം വിജയം കണ്ടിരിക്കുന്നു. വെറുമൊരു കഥയെന്നു കണ്ടു ചിന്തവെടിയാൻ പ്രേക്ഷകനെ 'ലക്ഷ്മി' അനുവദിക്കില്ല. മറിച്ച് യാഥാർത്ഥ്യമാണെന്ന ബോധം ചിന്തകളെയത്രയും വേട്ടയാടും. 3.7/5

Wednesday, 26 August 2015

കാക്ക മുട്ട / Kakka Muttai

ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.


പൂർണ്ണമായി കടപെട്ടിരിക്കുന്നു

പാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ സംവിധായകാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട് . സാധാ സിനിമ ചേരിയിൽ നമ്മൾ കാണുന്ന അമൂൽ കുട്ടികളല്ല എന്നത് തന്നെ ശ്രദ്ധേയം .. മികച്ച അവാർഡ്‌ കരസ്ഥമാക്കിയത്തിൽ  നൂറു ശതമാനം സത്യസന്ധത അവർ കഥാപാത്രങ്ങളിൽ പുലർത്തിയിട്ടുണ്ട് . ബാബു ആന്റണിയും ചിത്രത്തിലെ നായികയും ശ്രദ്ധിക്കപെടെണ്ടത് തന്നെ. ചിത്രത്തിലെ നയകുട്ടി വരെ അഭിനയിച്ചിരിക്കുന്നു!4.5/5

Njaan Steev Lopz -ഞാൻ സ്റ്റീവ് ലോപ്സ്

ഞാൻ സ്റ്റീവ് ലോപ്പസ്സ് - തിരക്കഥയുടെ കയ്യൊതുക്കവും, സംഭാഷണത്തിലെ സ്വാഭാവികതയും, ദൃശ്യഭാഷയിലെ സൗന്ദര്യവും ഒത്തുവന്നപ്പോൾ ആസ്വാദനം അനായാസമാകുന്നു. 'അന്നയും റസൂലും' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ സ്വതന്ത്രമായ റിയലിസ്റ്റിക് ആഖ്യാനം തന്നിലെ സംവിധായകന്  എത്രമാത്രം വഴങ്ങും എന്ന് തെളിയിച്ച രാജീവ് രവി അതേ ശ്രേണിയിൽ തന്നെയാണ്  'ഞാൻ സ്റ്റീവ് ലോപ്പസും' അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനും നായികയും അടങ്ങുന്ന  ഒരു കഥ പറഞ്ഞു തീർക്കുക എന്നതിനപ്പുറം സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും, വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന കലഹങ്ങൾ  സാമൂഹിക ജീവികളായ കഥയിലെ പാത്രങ്ങളെയും സ്വാധീനിക്കും എന്നതിന് ചിത്രം സാക്ഷ്യമാണ്.

സ്റ്റീവ് സമകാലിക യുവത്വത്തിന്റെ വക്താവാണോ ? കൂടുകാരോടൊപ്പം ലഹരി നുണയുന്ന, സദാസമയവും സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന, തന്റെ സഹപാഠിയായ അഞ്ജലിയെ  പ്രണയിക്കുന്ന, ആഘോഷങ്ങളിൽ മതിമറന്നാടുന്ന സ്റ്റീവ്. ആധുനിക യുവത്വത്തിന്റെ അലസതകൾ പിന്തുടരുന്ന സ്റ്റീവിനെ സംവിധായകൻ സൂക്ഷ്മമായി നീരീക്ഷിക്കാൻ വിട്ടു തരുന്നുണ്ട്. ഉയർന്ന തസ്ഥികയിൽ ഉള്ള ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ ഇളവുകളും സംരക്ഷണവും കൽപ്പിക്കപ്പെടുന്നുണ്ട് അവന്. അലക്ഷ്യമായ, നിസ്സംഗ ജീവിതശൈലി തുടർന്ന് പോകുന്ന സ്റ്റീവിന് ഒരു കൗമാരക്കാരന്റേതായ വിചാരങ്ങളും ഉണ്ട്. ബാത്ത്റൂമിൽ നിന്നും അയൽക്കാരിയെ ഒളിഞ്ഞു നോക്കുന്ന കഥാനായകനിൽ തെളിയുന്നന്നത് സ്നേഹമോ പ്രേമമോ അല്ല.


തിരക്കഥയുടെ ഇട്ടാവട്ടങ്ങൾക്കപ്പുറം സംവിധായകന്റെ മനസ്സിൽ സംഭവിച്ചതായി അനുഭവപ്പെടാറുണ്ട് രാജീവ്‌ രവിയുടെ സിനിമകൾ. മലയാള സിനിമയിലെ പുതു വഴിവെട്ടലായി കണ്ടു സമീപകാല ക്ലീഷേകളെ നിരാകരിക്കുമ്പോഴും ആ സ്വഭാവത്തിന്  സ്റ്റീവ്-അഞ്ജലി പ്രണയം ഒരു വിലങ്ങായി മാറുന്നുണ്ട്. സ്റ്റീവിന്റെ ജീവിതം തന്നെ മാറി മറയുന്നത് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതോടെയാണ്. അവിടെ സ്റ്റീവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ഉണരേണ്ട സഹാനുഭൂതി അവനിൽ പ്രകടമാകുന്നു. അവിടെ നിന്നും ഉടലെടുക്കുന്ന സാമൂഹ്യ ബോധം സ്റ്റീവിനെ കൊണ്ടെത്തിക്കുന്നത് തനിക്കു പരിചിതമല്ലാത്ത മറ്റൊരു ലോകത്തിലേക്കാണ്. സത്യം തേടിയുള്ള നായകൻറെ നിഷ്കളങ്കമായ യാത്രയിൽ അപരിചിതമായ ഒരു പരിചിത ലോകം സൃഷ്ട്ടിച്ചെടുക്കുകയാണ് രാജീവ് രവി.'നഷ്ട്ടപെട്ട നിഷ്കളങ്കത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' - ഫ്രഞ്ച് നോവലിസ്റ്റും ഫിലോസഫറുമായ  Albert Camus-ന്റെ പ്രസിദ്ധമായ ഈ വാചകമാണ് 'ഞാൻ സ്റ്റീവ് ലോപ്പസ്സിന്റെ'  ആമുഖമായി അവതരിപ്പിക്കുന്നത്‌.  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടാത്ത സാമൂഹിക ഘടന മാറിമറയണമെന്നും, ഭരണ പ്രക്രിയ പ്രവർത്തനക്ഷമമാകണമെന്നും ഉള്ള സൂചനകൾ ചിത്രം നിലനിർത്തുന്നു. നീതി നിർവ്വഹണത്തിന്റെ ഒരു ഉയർന്ന സ്ഥാനത്തുള്ള തന്റെ പിതാവുപോലും നിസ്സഹായകനോ, സ്വാർത്ഥനോ ആകുന്ന സാഹചര്യത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന യുവത്വം, സാമൂഹ്യ ബോധം വീണ്ടെടുത്തു സഞ്ചരിക്കുന്ന യജ്ഞമാണ് സ്റ്റീവിന്റേത്. അലസനിൽ നിന്നും വ്യക്തിയായി പരിണമിച്ച് നിർവ്വഹണശേഷിയിലേക്ക് ഉയരുമ്പോൾ സ്റ്റീവും ഹനിക്കപ്പെടും. എന്നാൽ ഏവരും പിന്തുടരുന്ന സഞ്ചാരപഥത്തിൽ അലസ യുവത്വമായിരുന്നപ്പോൾ അവൻ സുരക്ഷിതനാണ്‌. 

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീവിതത്തിലേക്കെന്ന പോലെ അയാൾ കയ്യുയർത്തുന്ന രംഗം മികവുറ്റതായി മാറി. തെറ്റും ശരിയും ആപേക്ഷികമാവുകയും ജീവിതസാഹചര്യങ്ങളിലെ സാമ്പത്തിക ഞെരുക്കം തെറ്റിലേക്ക് വഴിയൊരുക്കുമെന്നും കുറ്റവാളികളിൽ ഒരാളുമൊത്തുള്ള സംഭാഷണത്തിൽ സ്റ്റീവിന് വ്യക്തമാവുന്നു. തെരുവിലെ സംഘർഷങ്ങളും ചായക്കടയിലെ സ്ഫോടനവും എല്ലാം റിയലിസം കൊണ്ട് അനായാസ ആസ്വാദനം സാധ്യമാക്കി ഛായാഗ്രഹകൻ പപ്പു.  പുതുമുഖം ഫർഹാൻ ഫാസിൽ നിയന്ത്രിത ഭാവങ്ങളുമായി സ്റ്റീവായി തന്നെ മാറിയപ്പോൾ നിഴൽ നായികയായി ആണെങ്കിലും അരങ്ങേറ്റം മികച്ചതാക്കി അഹാന കൃഷ്ണ. പ്രകടനത്തിൽ, ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കർ, സ്റ്റീവിന്റെ പിതാവ് ജോർജ്ജ് ലോപ്പസ്സിനെ അവതരിപ്പിച്ച അലൻസിയർ തുടങ്ങി ഏവരും പ്രശംസ അർഹിക്കുന്നു. പാട്ടുകളും പാശ്ചാത്തല സംഗീതവും സന്ദർഭോചിതമാം വിധം കടന്നുപോയി.

നീതി ബോധവും കർമ്മ ശേഷിയുമുള്ള പൗരന്മാർ ഉണ്ടാവാത്തത്തിന്റെ കാരണം സമൂഹവും, നിയമത്തെ അട്ടിമറിക്കുന്ന കാര്യങ്ങൾ അരങ്ങേറുന്നത് ഭരണകർത്താക്കളുടെ സാമൂഹിക ഇടപെടലിന്റെ ന്യൂന്യതയുമാണ്. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയ നേതാക്കളുടെ അഴിമതി കഥകളോ, മറ്റു ഭരണ നേട്ടങ്ങളുടെയോ, കുറവുകളുടെയോ ദൃശ്യാവിഷ്കാരങ്ങളോ അല്ലെന്നും മറിച്ച് സാമൂഹികാവസ്ഥയുടെ സത്യാസന്ധമായ അവതരണമാണെന്നും 'ഞാൻ സ്റ്റീവ് ലോപ്പസ്സ്' സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്താം ചിത്രത്തെ. 3.5/5

Tuesday, 25 August 2015

Fifty Shades of Grey

ഒരു സാധാരണ യുവതിയുടെ അസാധാരണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‪#‎fiftyshadesofgrey‬ സാധാരണ യുവതിയും
ഒരു കോടിശ്വരനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. സാഡിസവും പ്രണയവും കാമവും നിറഞ്ഞു നില്ക്കുന്ന ചിത്രത്തിൽ ഉടമ്പടിക്ക് വിധേയമായി സെക്സ് ചെയ്യുവാൻ തയ്യാറാവുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം ... ബോക്സ്‌ ഓഫീസ്  റെക്കോർഡുകൾ തകർത്ത ചിത്രം കൂടിയാണിത് . ഒരു സ്ത്രീ പക്ഷ വായനയും നമുക്ക് ഒരു പക്ഷെ കണ്ടേക്കാം .. കണ്ടിരിക്കാം ..2.5/5

Saturday, 22 August 2015

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

കാന്താരി മുളകിന്റെ നീറ്റലാണ്‌ തുടകൾക്കിടയിൽ 

മഴ പോലെ ചോര പൊഴിയുന്ന സന്ധ്യകളിൽ
നിശ്വാസത്ത്നിറെ ചൂടിനു അമ്പിളി അമ്മാവന്റെ തിളക്കം

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

അതിരുകളെ തോൽപ്പിക്കുവാൻ തനിക്കു മാത്രമേ കഴിയൂ
എന്ന് വീബിളക്കുന്ന കാറ്റിനോട്
വിയർപ്പിന്റെ വഴി തെറ്റാത്ത ചാലുകളെ കുറിച്ച് എന്ത് പറയുവാൻ ?

പറന്നു വന്നു, തളര്ന്നു പോയ പക്ഷിക്ക് പാടത്തെ ചേറിന്റെ മണം.

സ്വർഗ്ഗം കാണുവാൻ പോയ നാവ്
അഴുക്കു പുരണ്ട അടിവസ്ത്രത്തിന്റെ ഗന്ധത്തെയോർത്തു വിലപിക്കുന്നുTuesday, 18 August 2015

The Reader / ദി റീഡർ

ഇതൊരു കലാപാമാണ്. അടുത്ത കാലത്തൊന്നും തന്നെ ഇത്രയും പ്രക്ഷുബ്ധമായ ചിത്രം ഒരു ഭാഷയിലും കണ്ടിട്ടില്ല. എഴുത്തും വായനയും പ്രണയവും രതിയും നാസികളുടെ കുടില തന്ത്രങ്ങളും എല്ലാം ഇഴ ചേര്ന്നിരിക്കുന്ന മനോഹര ചിത്രം. എഴുത്തും വായനയും അറിയാത്തവര്ക്ക് അത് എത്രമാത്രം പ്രീയപെട്ടതു ആണെന്ന് ഭാവാഭിനയം കൊണ്ട് ഹന്ന ‪#‎KATEWINSLET‬

അത്രമേല്‍ മനോഹരമാക്കി. ജൂതന്മാരെ കൂട്ട കൊലക്ക് വിധേയരക്കിയവരെ ഉള്ള കോടതി വിചാരണയും കോണ്സെEന്ട്രഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളും ജോലിക്കാരുടെ വേതനകളും പ്രതിപധ്യമാകുന്നു. തന്റെ് ജോലിയില്‍ അത് ചെയ്തത് തന്നെ എന്ന് പ്രഖ്യാപിക്കുന്ന ഹന്ന ...... എഴുത്തും വായനയും അറിയില്ല എന്നുള്ളത് മറ്റുള്ളവര്‍ അറിയുന്നതിനേക്കാള്‍ തന്റെ ജീവിതം നഷ്ട്ടപെടുത്തുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തന്റെു ജീവിതത്തിന്റെന അവസാന ഘട്ടത്തില്‍ എഴുത്തും വായനയും പഠിക്കുന്ന ഹന്ന നമ്മുടെ ചങ്കിടുപ്പ് കൂട്ടുകയോ കണ്ണ് നിറക്കുകയോ ചെയ്യാം ... ജീവിതത്തില്‍ ആദ്യമായി ഒരക്ഷരം പഠിക്കുന്നതിന്റെ അത് മനസിലാകുന്നതിന്റെ സന്തോഷം എന്തെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു, തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് The Reader 5/5
മലയാളം സബ് ടൈറ്റിൽ