സമൂഹത്തില്‍ പെണ്‍കുട്ടികള്‍ എന്നും ബാദ്ധ്യതയാണ്!. ആരും പെണ്‍കുട്ടികള്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കാറില്ല . ചിലര്‍ ആഗ്രഹിക്കുന്നതോ പെണ്‍കുട്ടി ഉണ്ടാകുന്നതു കുഴപ്പം ഇല്ല പക്ഷെ ആണ്‍കുട്ടി നിര്‍ബന്ധം. എന്ത് കൊണ്ടാണ് ആണ്‍കുട്ടി നിര്‍ബന്ധം ആകുന്നത്, എന്നതിനെ കുറിച്ചും അല്ലെങ്കില്‍ അങ്ങനെ നിര്‍ബന്ധിക്കപെടുന്നത് എന്ത് കൊണ്ടെന്നും, പെണ്‍കുട്ടികളെ വേണ്ടാത്തത് എന്ത് കൊണ്ടെന്നതിനെ കുറിച്ചും ധാരാളം ചര്‍ച്ചകളും മറ്റും നടന്നിട്ടുണ്ട് . ഇവിടെ പ്രാധാന്യം കല്‍പ്പിക്കുന്നത് ആണ്‍കുട്ടികള്‍ ഉണ്ടാകുവാന്‍ എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ചാണ് .
എല്ലാ ജാതി മതങ്ങളിലും ഇപ്പോള്‍ പ്രി – മാരിറ്റല്‍ (pre-marital) കോഴ്സ് നിര്‍ബന്ധമാണ് . ക്രിസ്ത്യാനി എന്ന് പറയപെടുന്നവര്‍ക്കാകട്ടെ , ഹിന്ദുവിനകാട്ടെ കല്യാണം കഴിക്കണം എങ്കില്‍ ഈ കോഴ്സ് നിര്‍ബന്ധമാണ് .അല്ലാത്ത പക്ഷം സമൂദായത്തില്‍ നിന്നും ഗുരുതരമായ ഭവിഷത്തുക്കള്‍ നേരിടേണ്ടിവരും .പിന്നീടു വിവാഹം നടത്തണം എങ്കില്‍ രെജിസ്റെര്‍ ഓഫീസിനെ അഭയം പ്രാപിക്കുകയെ നിവര്‍ത്തി ഉള്ളു .
- എന്താണ് ഈ പ്രീ മാരിറ്റ് (pre – marital ) കോഴ്സ് നല്‍കുന്ന വിജ്ജാനം?
- എന്താണ് ഇത്തരം കോഴ്സ് നല്‍കുന്ന ശാസ്ത്രീയ അടിത്തറ ?
SNDP യുടെ pre marital കോഴ്സ്ല്‍ എന്തൊക്കെയാണ് ആണ്‍കുട്ടികള്‍ ഉണ്ടാകുവാന്‍ ചെയ്യേണ്ടത് എന്ന് പഠിപ്പിക്കുന്നുണ്ട് . അത് ഇപ്രകാരമാണ്.
”ലൈംഗീക ബന്ധത്തില്‍ എര്പെടുന്നതിനു മുന്‍പ് “സോഡാകാരം” വെള്ളത്തില്‍ ലയിപ്പിച്ചു ആണിന്റെ ലിന്ഗവും പെണ്ണിന്റെ യോനിയും നല്ല വണ്ണം കഴുകുക . ഇപ്രകാരം കഴുകിയതിനു ശേഷം ലൈംഗീക ബന്ധത്തില്‍ ഏര്‍പെട്ടാല്‍ മതി .ആണ്‍കുട്ടി ഉറപ്പ്" . SNDP യുടെ ഉറപ്പ് .
SNDP ക്ക് സോഡാകാരത്തിന്റെ കച്ചവടം ഉണ്ടോ എന്നറിയില്ല .ചിലപ്പോള്‍ അതിന്റെ പ്രമോഷന്‍ ഭാഗമായിരിക്കും .
കത്തോലിക്കരെ സമ്പന്ധിച്ചിടത്തോളം ലൈംഗീക ബന്ധത്തില്‍ എര്പെടുന്നത് തന്നെ പാപമാണ്. ഇത്തരത്തില്‍ പാപത്തിന്റെ ഫലമായാണ് യേശു എന്ന ക്രിസ്തു മതത്തിന്റെ പ്രവാചകന്‍ ഉണ്ടായതു എന്ന് അവരുടെ വിശുദ്ദ ഗ്രന്ഥം സാക്ഷ്യപെടുത്തുന്നു. പാപത്തില്‍ എന്റെ മാതാവ് എന്നെ ഗര്‍ഭം ധരിച്ചു .....ബൈബിള്‍ ഭാഷയില്‍ ഗര്‍ഭം ധരിക്കുന്നത് പാപത്തിന്റെ ഫലമായാണ്. ആദി പാപം നടന്നത് പണ്ട് ആദമും ഹവ്വായും തോട്ടത്തില്‍ നിന്ന് “ കാ ” പറച്ചു തിന്നതിന്റെ ഭാഗമായി വിവേചന ബുദ്ധി ഉണ്ടായപ്പോള്‍ ആണ്. ലൈംഗീക ബന്ധത്തില്‍ എര്പെടുന്നതാണ് മഹാനായ ദൈവം വിലക്കിയ ആ “കായ് കനി”.
എങ്ങനെയാണ് കത്തോലിക്കര്‍ക്ക് ആണ്‍ കുട്ടികള്‍ ഉണ്ടാകുന്നത് ...?
ആണ്‍കുട്ടികളെ വേണമെങ്കില്‍ പീരീഡ്‌സ് നു (മാസ മുറ സമയത്ത്) പത്തു മുതല്‍ പതിനാലു വരെ ഉള്ള ദിവസങ്ങളില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പെട്ടാല്‍ മതി .!
പെണ്‍കുട്ടിയെ മാത്രം മതി എങ്കില്‍ പതിനാലു മുതല്‍ പതിനെട്ടു വരെയുള്ള ദിവസങ്ങളില്‍ ബന്ധപെട്ടലും മതി. കത്തോലിക്കര്‍ കുറച്ചു കൂടി ഉദാര മനസ്കരാണ് . ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെയും അവര്‍ promote ചെയ്യുന്നു. അച്ചന്‍മാര്‍ മാത്രം പോരല്ലോ. കന്യാസ്ത്രീകളും വേണമല്ലോ. അത് കൊണ്ടായിരിക്കാം. കര്‍ത്താവിന്റെ പ്രവാചകന്മാര്‍ പക്ഷപാതം കാണിക്കാത്തത് .
ഇനി ഇതിന്റെ ശാസ്ത്ര വശങ്ങളിലേക്ക് കടക്കാം ......
സോഡാകാരം ഉപയോഗിക്കുന്നത് ശുദ്ധ അസംബന്ധവും മണ്ടത്തരവും ആണ്. ഇത് ലൈംഗീക ബന്ധത്തിന്റെ എല്ലാ സുഖവും നശിപ്പിച്ച് ലൈംഗീക ബന്ധത്തെ വേദന ജനകമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത് .
വികാരത്തിന്റെ ഉണര്‍ച്ചയില്‍ ഉണ്ടാകുന്ന ശ്രവത്തെ ഇത് (സോഡാകാരം) ഇല്ലാതാക്കി കളയുകയും തന്മൂലം ലൈംഗീക ബന്ധം വേദന ജനകം ആയി തീരുകയുമാണ് ഇതിന്റെ പിന്നിലെ വാസ്തവം.
യേശു ഉണ്ടായതു പീരീഡ്‌നു ശേഷമുള്ള പത്തു മുതല്‍ പതിനാലു ദിവസം വരെയുള്ള സമയങ്ങളില്‍ ലൈംഗീക ബന്ധത്തില്‍ എര്പെട്ടത്തിന്റെ അബദ്ധ ഫലമായാണോ എന്നറിയില്ല.
മതങ്ങള്‍ എല്ലാ കാലവും മനുഷ്യനെ പിറകോട്ടു നയിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത് . എന്നും അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മതങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു വരുന്നു .
ഈ കോഴ്സ് നടക്കുന്നത് ആറും ഏഴും നൂറ്റാണ്ടുകളില്‍ അല്ല. ശാസ്ത്രം എല്ലാ അര്‍ത്ഥത്തിലും വികസിതമായ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് എന്ന് കൂടി നാം ഓര്‍ക്കണം .
ഒരിക്കലും പുറത്തു നിന്ന് ഒരു ശക്തിക്കും ഒരു സംഭവത്തിനും നിയന്ത്രിക്കുവാന്‍ കഴിയുന്നതല്ല ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ ഉണ്ടാകേണ്ടത് എന്നത് സംബന്ധിച്ച് .
സ്ത്രീകള്‍ക്ക് എല്ലായ്പ്പോഴും സ്ത്രീകളെ XX ക്രോമോസോം മാത്രമേ സംഭാവന ചെയ്യുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പുരുഷനാകട്ടെ XY ക്രോമോസോംകളെ സംഭാവന ചെയ്യുവാന്‍ കഴിയും. പുരുഷന്റെ X ക്രോമോസോം സ്ത്രീയുടെ X ക്രോമോസോം ആയി കൂടി ചേര്‍ന്ന് XX ക്രോമോസോം ആവുകയും അത് സ്ത്രീ ആയി രൂപാന്തര പെടുകയുമാണ് ചെയ്യുന്നത്... പുരുഷന്റെ Y ക്രോമോസോം സ്ത്രീയുടെ X ക്രോമോസോം ആയി കൂടിച്ചേര്‍ന്നു XY ക്രോമോസോം ഉണ്ടാകുകയും അത് പുരുഷനുവുകയും ചെയ്യുന്നു . ഇത് ശാസ്ത്രം.
(ഇതൊരു വിശദമായ കുറിപ്പല്ല, മതങ്ങള്‍ പഠിപ്പിക്കുന്ന അന്ധകാരം എത്രത്തോളം
ആണ് എന്ന് തുറന്നു കാണിക്കുക മാത്രമാണ് ലക്‌ഷ്യം )