Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, 20 March 2017

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ

നിനക്ക് മാത്രമായുള്ള അക്ഷരങ്ങൾ
_______________________________________________

 നിസാര്‍ ഖബ്ബാനി
_________________


നിനക്കായ് ഞാൻ എഴുതട്ടെ
ആരും എഴുതാത്ത വരികൾ
നിനക്ക് മാത്രമായി പുതിയൊരു ഭാഷ
ഞാൻ നെയ്തെടുക്കയാണ്
 

അക്ഷരങ്ങളുടെ നിഘണ്ടുവിൽ നിന്നും
ഞാൻ യാത്രയാകുന്നു.

എന്റെ നാവിനെ ഞാൻ ബന്ധിക്കുകയാണ്
ചുണ്ടുകൾ തളർന്നിരിക്കുന്നു
ഞാൻ ഉദ്ദേശിക്കുമ്പോൾ തീപ്പെട്ടിയായി,
അരളി മരമായി മാറുന്ന
മറ്റൊരധരത്തെ ഞാൻ അന്വേഷിക്കുകയാണ്.
കടൽ പരപ്പിൽ നിന്നും മേല്പോട്ടുയരുന്ന
ജലകന്യകയെ പോലെ
മജീഷിയന്റെ തൊപ്പിയിൽ നിന്നും
പുറത്തേക്ക് വരുന്ന വെള്ളരി പ്രാവ് പോലെ
അക്ഷരങ്ങൾ പുറത്തു വരുന്ന
പുതിയൊരധരത്തെ ഞാൻ തേടുന്നു.
കുട്ടിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങൾ
നോട്ടു പുസ്തകങ്ങൾ വ്യാകരണങ്ങൾ
പേനയും പെൻസിലും ചോക്കും സ്ലേറ്റും എല്ലാം
എന്നിൽ നിന്നും നിങ്ങൾ എടുത്തു മാറ്റൂ.
പുതിയ അക്ഷരങ്ങൾ എന്നെ പഠിപ്പിക്കൂ
എന്റെ പ്രേമഭാജനത്തിന്റെ
കാതിൽ തൂങ്ങി ക്കിടക്കുന്ന
കമ്മലു പോലെ അതിനെ തൂക്കിയിടൂ
പുതു വഴിയിലൂടെ എഴുതാൻ കഴിയുന്ന
വിരലുകളെ ഞാൻ തേടുകയാണ്
നീണ്ടതും കുറിയതുമല്ലാത്ത വിരലുകളെ
വളർച്ച മുരടിച്ച വൃക്ഷങ്ങളെ
വെറുക്കുമ്പോലെ ഞാൻ വെറുക്കുന്നു
ജിറാഫിന്റെ കഴുത്തു പോലെ നീളമുള്ള
പുതിയ വിരലുകളെ ഞാൻ തേടുന്നു.
കവിതകൾ കൊണ്ട് നിനക്ക് ഞാൻ
വസ്ത്രങ്ങൾ നെയ്യുകയാണ്
ഇതുവരെ ആരും ധരിക്കാത്ത വസ്ത്രങ്ങൾ
നിനക്ക് മാത്രമായി ഞാൻ പുതിയ അക്ഷരങ്ങൾ
നിർമ്മിക്കുകയാണ്‌
ഇത് വരെ ആരും കാണാത്ത അക്ഷരങ്ങൾ
അതിൽ മഴയുടെ താളമുണ്ട്
ചന്ദ്രനിലെ പൊടി പടലങ്ങലുണ്ട്
ഇരുണ്ട മേഘങ്ങളുടെ ദുഃഖമുണ്ട്
ശരല്കാല ചക്രങ്ങളുടെ ചുവട്ടിൽ
ഇലപൊഴിക്കും അരളി മരങ്ങളുടെ
വേദനയുണ്ട്

അനുരാഗത്തിന്റെ പുസ്തകം


അനുരാഗത്തിന്റെ പുസ്തകം

  

നിസാർ ഖബ്ബാനി



ദൈവമേ,
എന്റെ ഹൃദയത്തിനു വലിപ്പം പോര.
ഞാൻ സ്നേഹിക്കുന്നവൾ
ഈ ഭൂമിയോളം വിശാലമാണ്‌
അതു കൊണ്ട് ഈ ഭൂമിയോളം വലിപ്പമുള്ള
മറ്റൊരു ഹൃദയവും കൂടി
എന്റെ നെഞ്ചിനുള്ളിൽ വച്ചു തരൂ.

പ്രേതം കൂട തുറന്നു വെച്ച്
ഒരു നിമിഷം കൊണ്ട്
നിനക്കിഷ്ടപ്പെട്ട മുത്തുകളും രത്നങ്ങളും
വാരിയെടുത്തോളൂ എന്നു പറഞ്ഞാൽ
ഞാൻ നിന്റെ കണ്ണുകളെയാവും
തിരഞ്ഞെടുക്കുക.

പ്രിയേ,
എന്റെ മനഭ്രാന്തി
നിനക്കു പിടിപെട്ടെങ്കിൽ
നിന്റെ മുഴുവൻ രത്നങ്ങളും
പവിഴങ്ങളും വലിച്ചെറിഞ്ഞ്
നീയെന്റെ കണ്ണുകളിൽ
അന്തിയുറങ്ങുമായിരുന്നു.


ആകാശത്തോട് ഞാൻ ആരാഞ്ഞു:
ഭൂമിയിലെ മുഴുവൻ പെണ്ണുങ്ങളെയും
മറന്ന് നിന്നിൽ മാത്രം കുടികൊള്ളാൻ
എനിക്കെങ്ങനെ കഴിഞ്ഞു?


നിഘണ്ടുവിലെ മുഴുവൻ വാക്കുകളും
മൃതിയടഞ്ഞു.
എല്ലാ ഗ്രന്ഥ ശാലകളിലെയും
വരികളും ചത്തു പോയി.
കഥാകാരന്മാരുടെ വാക്കുകളും
വീരചരമം പ്രാപിച്ചു.
നിന്നിലേക്കുള്ള എന്റെ അനുരാഗത്തിന്റെ
പാതയോരങ്ങളിൽ
വാക്കുകളേ ഇല്ല
എന്നു ഞാൻ കണ്ടെത്തി.

ആളുകൾ സ്നേഹിക്കുന്നതു പോലെ
സ്നേഹിക്കുന്നതെനിക്കിഷ്ടമില്ല;
ആളുകൾ എഴുതുന്നതു പോലെ
എഴുതാനും.
എന്റെ വദനങ്ങൾ ദേവാലയമായെങ്കിൽ!
എന്റെ വാക്കുകൾ പള്ളി മണിയും!.

എന്റെ കൈകൾ എണ്ണിനോക്കൂ
ആദ്യത്തെ വിരൽ നീ
രണ്ടാമത്തേതും നീ
മൂന്നാമത്തേതും നീ
നാലാമത്തേതും നീ
അഞ്ചാമത്തേതും നീ
ആറാമത്തേതും നീ
ഏഴാമത്തേതും നീ
എട്ടാമത്തേതും നീ
ഒമ്പതാമത്തേതും നീ
പത്താമത്തേതും പ്രിയേ നീ തന്നെ,

വിശാലാക്ഷീ,
നിന്നോടുള്ള അനുരാഗം
വർഗ്ഗീയതയാണ്‌,
യാഥാസ്ഥികതയാണ്‌,
ആരാധനയാണ്‌.
ആ അനുരാഗം
മരണവും ജനനവും പോലെ
രണ്ടാമതൊരു തവണ
അസാധ്യവുമാണ്‌.

ഇരുപതിനായിരം സ്ത്രീകളെ
ഞാൻ സ്നേഹിച്ചു.
ഇരുപതിനായിരം സ്ത്രീകളെ
ഞാൻ പരീക്ഷിച്ചു.
നിന്നെ കണ്ടു മുട്ടിയപ്പോഴാണ്‌
എനിക്കു മനസ്സിലായത്;
ഞാൻ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ എന്ന്.

എന്നിൽ നിന്നു നീ
ഓടിപ്പോകാൻ ശ്രമിക്കരുത്.
എവിടെപ്പോയാലും
ഞാൻ നിന്നെ പിടിച്ചു കൊണ്ടു വരും.
എന്നിൽ നിന്നും നിനക്ക്
രക്ഷപ്പെടാൻ കഴിയില്ല.
കാരണം, ദൈവം എന്നെ നിയോഗിച്ചതു തന്നെ
നിനക്കു വേണ്ടിയാണ്‌.

ചിലപ്പോൾ ഞാൻ നിന്റെ
കാതുകൾക്കിടയിലൂടെ
ഉദിച്ചു പൊങ്ങും.
മറ്റുചിലപ്പോൾ നിന്റെ കൈകളിലെ
രത്ന വളകൾക്കിടയിലൂടെയും വരും.
മഴക്കാലം വരുമ്പോൾ സഖേ,
ഞാൻ നിന്റെ കൺപൊയ്കയിൽ
മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കും.

എന്തുകൊണ്ടാണു പ്രിയേ
നീ എന്റെ കാമുകിയായതു മുതൽ
എന്റെ മഷി കത്തിപ്രകാശിക്കുകയും
എന്റെ കടലാസുകൾ തളിരിടുകയും ചെയ്യുന്നത്?

നീ എന്നെ സ്നേഹിക്കുവാൻ തുടങ്ങിയതു മുതൽ
കാര്യങ്ങളെല്ലാം
വലിയ മാറ്റങ്ങൾക്കു വിധേയമായിരിക്കുന്നു.

ഞാനൊരു പ്രവാചകനല്ല
എന്നാലും നിന്നെപ്പറ്റി എഴുതുമ്പോഴെല്ലാം
ഞാനൊരു പ്രവാചകനായി മാറുന്നു.

പള്ളികളിലെ ചുവരുകളിൽ
ഉല്ലേഖനം ചെയ്യപ്പെട്ട
കൂഫീ ലിഖിതങ്ങൾ പോലെ
സഖീ, നീയെന്റെ കൈവെള്ളകളിൽ
ചാപ്പ കുത്തിയിരിക്കുന്നു.

മരക്കസേരകളിലും
അതിന്റെ കൈപ്പിടികളിലും പ്രിയേ
നീ ഒളിഞ്ഞിരിക്കുന്നു.
നിന്നിൽ നിന്നും ഒരു നിമിഷം മാറി നില്ക്കാൻ
ശ്രമിക്കുമ്പോഴൊക്കെ
നിന്നെ ഞാനെന്റെ
കൈവെള്ളയിൽ കാണുന്നു

അവരെന്നെക്കുറിച്ച്
പറഞ്ഞതെല്ലാം ശരിയാണ്‌
കാമിനിമാരെക്കുറിച്ചും
അനുരാഗത്തെക്കുറിച്ചുമുള്ള
എന്റെ വീക്ഷണങ്ങളെക്കുറിച്ചും
അവർ ആരോപിക്കുന്നതൊക്കെയും ശരിയാണ്‌
പക്ഷേ, അവരറിയുന്നില്ല
നിന്നോടുള്ള അനുരാഗം നിമിത്തം
ഞാൻ യേശുവിനെപ്പോലെ
രക്തം വാർന്നു മരിക്കുകയാണെന്ന്.

ഞങ്ങളുടെ സ്നേഹത്തിന്റെ
ഉത്തുംഗ സോപാനത്തിൽ
വിവേകമെന്നൊന്നില്ല,
ഒരു സംഭാഷണങ്ങളുമില്ല.
ആ സ്നേഹത്തെപ്പറ്റി
ഏറ്റവും നന്നായി വർണ്ണിക്കുകയാണെങ്കിൽ
ഇങ്ങനെ പറയാം
“അതു വെള്ളത്തിനു മുകളിലൂടെ നടക്കും
എന്നാലും മുങ്ങിപ്പോകില്ല”.

നീ സുന്ദരിയാണ്‌
പക്ഷേ നിന്റെ സൗന്ദര്യത്തിന്‌
പൂർണ്ണത ലഭിക്കണമെങ്കിൽ
എന്റെ ഈ കൈത്തണ്ടകളിലൂടെ
നീ നടന്നു പോകണം.

പ്രിയേ,
നിന്റെ കണ്ണുകളിലൂടെ
സഞ്ചരിക്കുമ്പോഴൊക്കെ
മാന്ത്രികപരവതാനിയിലൂടെ
സഞ്ചരിക്കുകയാണ്‌ ഞാനെന്ന്
എനിക്കു തോന്നുന്നു
ചുവന്ന മേഘങ്ങൾ
എന്നെ ഉയർത്തിക്കൊണ്ടു പോകുന്നു
പിന്നീടതു വയലറ്റു നിറമായി മാറുന്നു

ഞാൻ നിന്റെ കണ്ണുകളിൽ പ്രിയേ
ഭൂഗോളത്തെപ്പോലെ
കറങ്ങിക്കൊണ്ടിരിക്കുന്നു.

മത്സ്യത്തോട് നിനക്ക്
വല്ലാത്ത സാദൃശ്യമുണ്ട്
പെട്ടന്നടുക്കുന്നു
പേടിച്ചു പിന്മാറുന്നു.

എന്നന്തരാളങ്ങളിൽ
ആയിരം സ്ത്രീകളെ
ഞാൻ കശാപ്പു ചെയ്തു
അതിനു ശേഷം നീയവിടുത്തെ
രാജ്ഞിയായി മാറി.

ഞാൻ എഴുതുന്നതെല്ലാം വെറുതെ,
എന്റെ വികാരങ്ങൾ
എന്റെ ഭാഷയേക്കാൾ വലുതാണ്‌.
എന്റെ വിചാരങ്ങൾ നിന്നിലേക്ക് നടന്നടുക്കുന്നു
എന്റെ ശബ്ദങ്ങൾ തൊണ്ടയിൽ കുടുങ്ങിപ്പോകുന്നു.

വെറുതെയാണ്‌ ഞാൻ എഴുതുന്നതൊക്കെയും.
കൊക്കുകളിലൊതുങ്ങാത്ത വാക്കുകൾ.
എന്റെ മുഴുവൻ വരികളെയും
ഞാൻ വെറുക്കുന്നു.
എന്റെ പ്രശ്നം നീയാണ്‌
നീ മാത്രമാണ്‌.

എന്റെ അനുരാഗം
വാക്കുകൾക്കതീതമാണ്‌.
അതു കൊണ്ട് ഞാൻ
മൗന വൃതത്തിലേർപ്പെടുന്നു.

നിനക്കു വിട!!!


പരിഭാഷ : പൊടികാറ്റ്

Sunday, 19 February 2017

ഉല്‍പ്പത്തി

ദൈവം

കോടാനു കോടി വര്‍ഷങ്ങള്‍,
എത്ര കോടി വര്‍ഷങ്ങള്‍ ആണെന്ന്
ഒരു കയ്യും കണക്കും ഇല്ല.
ലൂസിഫര്‍ ആയി കളിച്ചും വഴക്കിട്ടും
അങ്ങനെ ജീവിതം തള്ളി നീക്കി കൊണ്ടിരുന്നു.

ഒരു സായാഹ്നത്തില്‍
ലൂസിഫറും ഒത്ത് ചായ കുടിച്ചു കൊണ്ടിരിക്കുമോഴാണ്
ദൈവത്തിനു ആ ബുദ്ധി തോന്നിയത്.

ലൂസിഫറെ തനിച്ചു തോല്‍പ്പിക്കുവാന്‍
തനിക്കൊരിക്കലും കഴിയില്ലലോ,
എന്നെ പോലെ മറ്റൊരുവനെ സൃഷ്ട്ടിക്കുക
അങ്ങനെ ലൂസിഫറെ തോല്‍പ്പിക്കുക.

ആദം

ആദിയില്‍ ദൈവം തന്റെ സ്വരൂപത്തില്‍
ആദാമിനെ സൃഷ്ട്ടിച്ചു.
ആദാം ഏകനും വിഷാദനും
ആയി കണ്ടതിനാല്‍ ദൈവം
അവനൊരു കൂട്ട് കണ്ടു പിടിച്ചു.

ഹവ്വ

ആദമിനു കണ്ടു പിടിച്ച കൂട്ട് ഹവ്വ
പക്ഷേ,
ആദമിനെ പോലെ ആയിരുന്നില്ല.

ദൃഡമായ ശരീരത്തിനു പകരം മാംസളമായ ശരീരം
ഉയര്‍ന്നു തുളമ്പുന്ന മുലകള്‍
കൊത്തി വലിക്കുന്ന കണ്ണുകള്‍
അവസാനമില്ലാത്ത ചുഴികള്‍
ദൈവത്തിനു തന്നെ തന്റെ സൃഷ്ട്ടിയില്‍ അസൂയ ജനിച്ചു.

ഏദന്‍ തോട്ടം

ഹവ്വ ആകുന്ന ഏദന്‍ തോട്ടം
അതിലെ ഒത്ത നടുവിലെ
ഏറ്റവും രുചിയുള്ളതും ഫലഫുഷ്ട്ടി ഉള്ളതും ആയ
ഫലം കഴിക്കരുതെന്ന് ദൈവത്തിന്റെ തിട്ടൂരം.

അധികാരം

സൃഷ്ട്ടിയുടെ അധികാരം ആദ്യമായി പ്രയോഗിക്കപെട്ടത്
അവിടെ വെച്ചായിരുന്നു.

അത് നീ  ഭക്ഷിക്കരുത് എന്നും
അത് നീ  അവനു കൊടുക്കാതെ
കാത്തു സൂക്ഷിക്കണം എന്നും.

പോരാളി അഥവാ ലൂസിഫര്‍

ദൈവത്തിനു ഹവ്വയുടെ മേല്‍ ഒരു കണ്ണ് ഉണ്ടെന്നറിഞ്ഞ
ലൂസിഫര്‍ ആദ്യം ചെയ്തത്
അധികാരം കൊണ്ട് വിലക്കിയ ആ ഒത്ത കനി
ആദ്യം ഹവ്വയോടു കൂടി കഴിച്ചു നോക്കി.

വിലക്കിന്റെ കനി,
രുചിയുടെ ആഴം കാണിച്ചു കൊടുത്തപ്പോള്‍
ലൂസിഫര്‍ ഹവ്വയോടു മന്ത്രിച്ചു.

എനിക്ക് ഈ  രുചി നിനക്ക് കാണിച്ചു തരുവാന്‍ കഴിഞ്ഞെങ്കില്‍
ദൈവത്തിന്റെ പ്രതിരൂപമായ ആദത്തിന്
നീ ഈ കനി കൊടുത്താല്‍
ഉണ്ടാകുന്ന ആനന്ദം എത്രമാത്രം ആയിരിക്കും.

ദൈവം തന്നെ തോല്‍പ്പിക്കാന്‍
ഇറക്കിയ ചീട്ടു  എട്ടായി മടക്കി
ഹവ്വയുടെ കയ്യില്‍ വെച്ച് കൊടുത്തു വിട്ടു  ലൂസിഫര്‍.

പ്രതികാരം

തനിക്ക് വേണ്ടി കാത്തു വെച്ച
വിലക്കിന്റെ കനി
ലൂസിഫറും ആദവും
പങ്കിട്ടെടുത്തപ്പോള്‍ പിന്നെയും
തോറ്റ ദൈവത്തിനു പ്രതികാരം ജനിച്ചു.

ശാപം

പ്രതികാരം കൊണ്ട് ദൈവം തന്റെ ഉറ്റ ചങ്ങാതിയെ
തനിക്കൊപ്പം ഉയരാതെ ഇരിക്കുവാന്‍ മണ്ണില്‍ ഇഴയുന്ന പാമ്പായി ശപിച്ചു.

ഹവ്വ എന്ന തന്റെ ഏദന്‍തോട്ടത്തെ
നിറവയറും ആയി അലയുവാന്‍ ഭൂമിയില്‍ ഉപേക്ഷിച്ചു.

ആദം എന്ന തന്റെ സ്വരൂപത്തെ
മണ്ണിനോട് മല്ലിടുവാന്‍ 
ലൂസിഫറിനോടും ഹവ്വയോടും കലഹിക്കുവാന്‍  ശപിച്ചു.

വിജയം

ഉറ്റ കൂട്ടുകാരന്റെ ശാപത്തിലും ചതിയിലും
പരാതി പറയാതെ ലൂസിഫര്‍ ഒന്ന് പുഞ്ചരിക്കുക മാത്രം ചെയ്തു .
വിറളിയ മുഖവും ആയി ദൈവം സ്വര്‍ഗ്ഗത്തിലേക്കും.

Sunday, 24 April 2016

മരുഭൂമി ഒരു ചൂതാട്ട കേന്ദ്രമാണ്

നിങ്ങള്‍ മരുഭൂമിയിലെ സൂര്യനെ കണ്ടിട്ടുണ്ടോ ?
മണലാരണ്യത്തിനു  നടുവില്‍ ഉദിച്ചുയരുന്ന സൂര്യന്‍ 

കടലില്‍  അസ്തമിക്കുന്ന  സൂര്യനല്ലിത് 
മരുഭൂമിയില്‍ ഉദിച്ച് 
മരുഭൂമിയില്‍ അസ്തമിക്കുന്ന 
മരുഭൂമിയിലെ സൂര്യന്‍ 

പര്‍വതത്തില്‍ ഉദിച്ച് 
കടലില്‍ അസ്തമിക്കുന്ന 
സൂര്യന്‍റെ  ഭംഗിയല്ലിതിന്.

പ്രതീക്ഷകളുടെ കൊടുമുടിയില്‍  ആണ് 
മണലാരണ്യത്തിലെ സൂര്യന്‍ ഉദിക്കുന്നത്.

ഒടുങ്ങാത്ത  ദാഹത്തിന്റെ കടല്‍ ജലം പോലെ 
പ്രതീക്ഷകള്‍  വരണ്ടുണങ്ങി അത് 
മണലാരണ്യത്തില്‍ തന്നെ അസ്തമിക്കുന്നു.


മരുഭൂമി വേട്ട പട്ടികളുടെ സങ്കേതമാണ് .

ചങ്ങല അഴിച്ചു പട്ടിയെ  വിടുക 
എന്നത് യജമാനന്‍റെ ദൌത്യം 
ഇരയെയും  കൊണ്ടേ മടങ്ങാവൂ 
എന്നത്  പട്ടിയുടെ ദാസ്യവും. 

എപ്പോഴും യജമാനന്‍റെ കല്‍പ്പനക്കായി 
കാത്തിരിക്കുക ആണെന്ന് തോന്നും 
അവറ്റകളുടെ ഭാവം കണ്ടാല്‍.

ഓരോ നായാട്ടിനു ശേഷവും  ആര്‍ത്തി ഒടുങ്ങാതെ 
ഇറച്ചിക്ക് വേണ്ടി കടികൂടുന്ന  വേട്ട പട്ടികള്‍. 

തിന്നാലും തിന്നാലും ആര്‍ത്തി ഒടുങ്ങാത്ത വേട്ട പട്ടികള്‍.

ഒരിക്കല്‍ അകപെട്ടാല്‍,
മരുഭൂമി ഒരു ചൂതാട്ട കേന്ദ്രമാണ് 
ആര്‍ത്തിയും; നഷ്ട്ടപെടലും ഓര്‍ത്ത് 
എത്രവഴി  നടന്നാലും തിരിച്ചെത്താനാവത്ത ചൂതാട്ടം.

പ്രതീക്ഷകളാണ് മരുഭൂമിയിലെ വഴികാട്ടി 

മരുഭൂമിയില്‍ മരുപച്ച കണ്ടെത്തിയവരുണ്ട് 
ആ മരുപച്ചക്കായി അവര്‍ താണ്ടിയ വഴികള്‍ 
നഷ്ട്ടപെടുത്തിയ സൌഭാഗ്യങ്ങള്‍ 
മറന്നു പോയ ജീവിതം.

ഒടുവില്‍
ആ മരുപച്ചയുടെ മുന്നില്‍
ഒരിറ്റ് വെള്ളത്തിനായി
ദാഹിച്ചു
വലഞ്ഞു
അവശയായി
തളര്‍ന്ന്
തളര്‍ന്ന്
മരിച്ചു വീഴുന്നു.



Friday, 25 March 2016

നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി



അവള്‍ക്കു
മൂന്നര വയസ്സുവരെ വെളുപ്പിനോടയിരുന്നു പ്രണയം
വംശീയതയുടെ വെളുപ്പിനോടല്ല
അമ്മയുടെ മുലപ്പാലിന്റെ വെളുപ്പിനോട്.

കൌമാരത്തിലേക്കു കടന്നപ്പോള്‍ പ്രണയം
ചുവപ്പിനോടായി
കമ്മ്യുണിസ്റ്റ്  ചുവപ്പിനോടല്ല
ആര്‍ത്തവ ചുവപ്പിനോട്.

യവ്വനം പ്രണയിച്ചത് കറുപ്പിനെ ആയിരുന്നു
കാര്‍വര്‍ണ്ണനായ കൃഷ്ണനോടായിരുന്നില്ല, പ്രണയം
പാര്‍ശ്വവല്‍ക്കരിക്കപെട്ട ജനതയോടായിരുന്നു.

പച്ചയെ സ്നേഹിച്ചത്
സമുദായത്തോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല

പച്ച ഷഡിയോടുള്ള സ്നേഹം കൊണ്ടാണ് .

Thursday, 17 December 2015

ഭാഷ

സ്വർഗ്ഗത്തിലെ ഭാഷ ഏതായിരിക്കും ?
ഏതായാലും അതൊരു വലിയ കുഴപ്പമാണ്
ഭാഷ അറിയാതെ ഞാൻ എങ്ങനെ അവിടെ കഴിയും ?
ഒരു ഗ്ലാസ് ചായ വേണമെങ്കിൽ 
ഒരു സിഗരറ്റ് വേണമെങ്കിൽ
മൂന്ന് പെഗ്ഗ് റം വേണമെങ്കിൽ
ഞാൻ എങ്ങനെ സംസാരിക്കും ?
ദൈവത്തിന്റെ ഭാഷ ഏതാകും ?
നരകത്തിൽ ഭാഷ ഒരു പ്രശ്നം ആയിരിക്കില്ല
പൈശാചിക ഭാഷ പെട്ടന്ന് മനസിലാക്കാൻ കഴിയും
നിലവിളികൾക്കും തേങ്ങലുകൾക്കും ഭാഷ ആവശ്യമില്ലലോ
ഭാഷ ഇല്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ്
നരകമാണ് നല്ലത് .

Monday, 7 December 2015

തീണ്ടാരി ദൈവം


പണ്ട് പണ്ട് കാവിനുള്ളില്‍ പെണ്ണ് തീണ്ടാരിയായി
തീണ്ടാരി പെണ്ണിന്‍റെ തീണ്ടാരി ഒഴുകി
ദേവന്റെ കാല്‍ ചുവന്നു .
ദേവന്‍ കണ്ണ് തുറന്നു
പെണ്ണ് പേടിച്ചു
വീണ്ടും തീണ്ടാരി ഒലിച്ചു.
ദേവന്‍ തൊട്ടു നോക്കി
ദേവന്‍ മണത്തു നോക്കി
ദേവന്‍ രുചിച്ചു നോക്കി
ഇതെന്തു ദേവനപ്പാ ?
പെണ്ണ് ചോദിച്ചു
വീണ്ടും തീണ്ടാരി ഒലിച്ചു.
തീണ്ടാരി പെണ്ണിന്റെ കാവിലെ ദൈവം
തീണ്ടാരി ദൈവം
ദേവന്‍ പറഞ്ഞു.

(പൂര്‍ത്തികരിക്കാന്‍ പറ്റിയില്ല )

Saturday, 7 November 2015

രാത്രിയില്‍ യോനി തപ്പി ഇറങ്ങുന്നവര്‍

1

പകല്‍


നശിച്ച മഴ


കാടിനുള്ളില്‍ തീ തുപ്പി


കാട്ടാര്‍


നിറഞ്ഞു കവിഞ്ഞൊഴുകി


തണുപ്പ് സഹിക്കാന്‍ വയ്യ.


2


എന്തൊരു ചൂടാണിത്


ദേഹം മുഴുവന്‍ വിയര്‍ത്തു


ഇന്നത്തെ പണി മതിയാക്കാം


ഒന്ന് നീന്തി കുളിക്കണം.


3


അടിവസ്ത്രത്തില്‍ പുരണ്ട കറ


തുട ഇടുക്കും കഴിഞ്ഞു ഒഴുകുകയാണ്


വിത്ത്‌ വിതക്കനിട്ട പാടം ആണ്


കൊയ്തു മെതിച്ചിട്ട പോലെ ആയി.


4


ഇരുട്ട്


നിശബ്ദതയാണ്


സീല്‍ക്കാരങ്ങളും


രതി വൈകൃതങ്ങളും


ചേക്കേറുന്ന ഇടം.


5


ഇന്നലെ കണ്ടില്ലലോ ?


ഇന്നലെയും വന്നിരുന്നു അയാള്‍, നിന്നെ ചോദിച്ചു


ഞാനുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍


ശരീരമല്ല മനസ്സാണ് വേണ്ടതെന്ന്‍.ഫു.. മനസ്സ് പോലും..



6


ബുദ്ധന്‍


ഇ/എപ്പോഴും ധ്യാനത്തിലാണ്


അംബേദ്‌കറെ


എത്ര ശ്രമിച്ചട്ടും ദൈവമാക്കാന്‍ പറ്റുന്നുമില്ല.


7ദൈവം


കൊടുത്ത കുഞ്ഞാണ് പോലും


ദൈവം


ഭാര്യയുടെ കൂടെ ശയിക്കുന്നത്‌ കണ്ടു


കുഞ്ഞിനു വേണ്ടിയല്ലേ


ദൈവമല്ലെ ...


8


സണ്ണി ലീയോണ്‍


സന്തോഷമാണ്


അനുഭൂതിയാണ്


വികാരമാണ്


സ്നേഹമാണ്


മറ്റൊരു ദൈവമാണ് നീ സണ്ണി ലിയോണ്‍.


9


പെണ്‍കുട്ടി


ഉടലിനെ പേടിക്കുന്നു


ആണ്‍കുട്ടി


ഉടലിനെ പടച്ച ഉടയവനെ പോലും പേടിക്കുന്നില്ല.


10


രാത്രി


ഏറെ വൈകി


ഇനിമേല്‍ ക്ലീഷകളില്ല***


യോനിയെ


തപ്പണം.


***ഒക്ടോവിയോ പാസ് – ഇനിമേല്‍ ക്ലീഷകളില്ല    

Saturday, 24 October 2015

ശ്മശാനത്തിന്റെ മനശാസ്ത്രം


ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
കാൾ യുങ്ങിലോ ഫ്രോയിഡിലോ
തിരഞ്ഞിട്ടു കാര്യമില്ല .
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
ശ്മശാനത്തിലേക്ക് തന്നെ പോകണം ...
ശ്മശാനത്തിൽ ആരോട് ചോദിക്കാൻ ?
ശ്മശാനത്തിൽ കുഷ്ട്ട രോഗിയോടും കുരുടനോടും
പൊട്ടനോടും മാറ രോഗിയോടും ചോദിക്കണം
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
പറയനോടും പുലയനോടും അംബിട്ടനോടും
ആദിവാസിയോടും ദളിതനോടും ചോദിക്കണം
ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
തീട്ടം തിന്നു ചത്തവനോടും വെന്തു ചത്തവനോടും
കാമവെറി മൂലം ചത്തവളോടും ചോദിക്കണം

ശ്മശാനത്തിന്റെ മനശാസ്ത്രം അറിയണമെങ്കിൽ
ശ്മശാനത്തിലേക്ക് തന്നെ പോകണം ...

Tuesday, 15 September 2015

പേരിടാത്ത കവിത

എങ്ങു നിന്ന് വന്നുവോ ...
എങ്ങോട്ട് പോയതോ ..?

കാലം കൈകുമ്പിളിൽ..
ഒളിപ്പിച്ചു കടത്തിയതോ ..?

ഇനിയിവിടെ നമ്മളൊരു
മണ്‍ വീടുണ്ടാക്കുമോ ?

പുതിയൊരു കാലം
നമുക്ക് പടുത്തുയർത്താം .

സന്തപങ്ങളെല്ലാം സന്തോഷമാക്കാൻ
നീതിക്കായി പോർവിളി കൂട്ടാം ..

കിളികളുടെ കൊഞ്ചലും അരുവിയുടെ ഓളവും
കാറ്റിനറിയാത്ത സുഗന്ധവും
പകർന്നാടാം ...

Saturday, 22 August 2015

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

കാന്താരി മുളകിന്റെ നീറ്റലാണ്‌ തുടകൾക്കിടയിൽ 

മഴ പോലെ ചോര പൊഴിയുന്ന സന്ധ്യകളിൽ
നിശ്വാസത്ത്നിറെ ചൂടിനു അമ്പിളി അമ്മാവന്റെ തിളക്കം

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

അതിരുകളെ തോൽപ്പിക്കുവാൻ തനിക്കു മാത്രമേ കഴിയൂ
എന്ന് വീബിളക്കുന്ന കാറ്റിനോട്
വിയർപ്പിന്റെ വഴി തെറ്റാത്ത ചാലുകളെ കുറിച്ച് എന്ത് പറയുവാൻ ?

പറന്നു വന്നു, തളര്ന്നു പോയ പക്ഷിക്ക് പാടത്തെ ചേറിന്റെ മണം.

സ്വർഗ്ഗം കാണുവാൻ പോയ നാവ്
അഴുക്കു പുരണ്ട അടിവസ്ത്രത്തിന്റെ ഗന്ധത്തെയോർത്തു വിലപിക്കുന്നു



Monday, 1 December 2014

കടലാസ്സു വഞ്ചി

നീയും ഞാനും
ബാല്യത്തിൽ എത്ര കടലാസ്സു വഞ്ചികളാണ്  
ഈ തോട്ടിലൂടെ ഒഴുക്കിയത്...
കടലാസ്സു വഞ്ചികൾക്ക്
സ്വപ്നങ്ങളെ  വഹിക്കുവാൻ കഴിയും
 എന്നറിഞ്ഞപ്പോഴേക്കും
 തിരയും തീരവും എതന്നറിയാതെ
അവ യാത്ര തുടർന്നു.
ഇനി എന്നാണവ തീരത്തെ ചുംബിക്കുവാൻ വരിക ?
എനിക്കുറപ്പുണ്ട്
എന്റെ ബാല്യ സ്വപ്നങ്ങളെയും  വഹിച്ചുകൊണ്ട്
 അവ ഒരുനാൾ  തീരത്തെ ചുംബിക്കുവാൻ  വരിക തന്നെ ചെയ്യും.

Saturday, 29 November 2014

കാരാഗ്രഹം സ്വാതന്ത്രം

ആദ്യം
പത്തു മാസം 
അമ്മയുടെ വയറ്റിൽ കാരാഗ്രഹ വാസം  
സ്വാതന്ത്ര്യത്തിനായി  കൊതിച്ച നാളുകൾ  
തുട 
ഇടുക്കിലൂടെ
സ്വാതന്ത്രത്തിനായി ഒലിച്ചിറങ്ങിയപ്പോൾ 
അഭിമാനവും അഹങ്കാരവും .

ചോര 
ചീന്താതെ 
വിപ്ലവം വരില്ല 
എന്ന് അന്നേ തിരിച്ചറിഞ്ഞു 
ആദ്യ അറിവ് 


രണ്ട് 
മുലകൾ 
മാറി മാറി 
തന്നത് ജീവന്റെ തുടിപ്പായിരുന്നു .

കൌമാര കൌതകം തീർക്കാൻ 
മാറി മാറി
പിടിച്ചതും 
 കുടിച്ചതും 
രണ്ട് മുലകൾ.

മൂന്ന് 
തുളകൾ 
ഭക്ഷിക്കാൻ ഒന്ന് 
വിസർജ്ജിക്കാൻ രണ്ട് 

ഭോഗിക്കാൻ ഒന്ന്
കഴപ്പ് മാറ്റാൻ രണ്ടു 
മൊത്തം മൂന്ന് 

നാല് 
പെറ്റു
രണ്ടു പെണ്ണ് രണ്ടാണ് 

രണ്ടാണുങ്ങൾക്കു  രണ്ടു പെണ്ണ് 
രണ്ടു പെണ്ണുങ്ങൾക്ക്‌ രണ്ടാണ് 
മൊത്തം നാല് 

അഞ്ചു 
വർഷം മുൻപു  ഇണ മരിച്ചു 
അഞ്ചു വർഷം അഞ്ചു നിമിഷം പോലെ 

കൊന്നത്  പേന കത്തിക്ക് 
കുത്തിയ കുത്ത്  അഞ്ച് 

വീണ്ടും തിരിച്ചറിവ് 
ചോര ചീന്താതെ വിപ്ലവം വരില്ല 

ആറ്
വർഷം 
വിചാരണ,

തടവ്‌ ആറു വർഷം 

കാരാഗ്രഹം,  സ്വാതന്ത്ര്യം 
അമ്മയുടെ വയറ്റിൽ പത്തു മാസം ,
ഇണയെ കൊന്നതിനു ആര് വർഷം 
വീണ്ടും സ്വതന്ത്ര്യം!

Thursday, 4 September 2014

എന്റെ വിധി

എന്റെ വിധി 

എന്ത് കൊണ്ട് അവ ആദിവാസികളെയും  ദളിതരെയും കുറിച്ച് സംസാരിക്കുന്നു ?
സ്ത്രീ സ്വതന്ത്ര്യത്തിനും അവളുടെ സ്വത്തെകുറിച്ചും വാദിക്കുന്നു ?
സ്വതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നങ്ങളെ എന്തിനവ  പങ്കു വെക്കുന്നു ?

യാഥാസ്ഥികരെയും സവർണ്ണരെയും വിമർശിക്കാൻ ആരാണ് അവനു അനുവാദം നല്കിയത്?
ഞങ്ങളുടെ ദൈവങ്ങളെയും പുരോഹിതരെയും നഗര മധ്യത്തി അവ നഗ്നനാക്കിയതെന്തിനു ?
പുരോഹിതന്റെ കൈ വിരലുകളെ ച്ചുംബിക്കാത്ത അവനു ആരാണ് മാപ്പ് കൊടുക്കുക ?
ഞാ വിധിക്കുന്നു അവനു ഒടുക്കത്തെ വിധി ...

എന്നെ വിധിക്കുവാ നിങ്ങള്ക്കെന്തു അധികാരം എന്നവ ചോദിചേക്കും ...
കാരഗ്രഹ വാതിലുക തകർക്കുമെന്നവൻ വീമ്പു പറഞ്ഞേക്കാം 
ദളിതന്റെയും ആദിവാസിയുടെയും  സ്ത്രീകളുടെയും
ദിനങ്ങ വന്നു ചെരുമെന്നവ പ്രത്യാശ  പ്രകടിപ്പിക്കും 

ഒരു രാജ്യ ദ്രോഹിയുടെ തീവ്ര വാദിയുടെ  ഭീകരന്റെ ൽപ്പനങ്ങൾ ആണവ...
ഒരിക്കലും നടക്കാത്ത അവന്റെ സ്വപ്ങ്ങങ്ങല്ക്ക് മേ 
ഞാ എന്റെ വിധി നടപ്പിലാക്കുന്നു 
എന്റെ വിധി ഒടുക്കത്തെ വിധി 

എനിക്ക് മാപ്പ് തരുവാ നിങ്ങ ആരെന്നു അവ ചോദിക്കും 
എന്റെ തീട്ടം കൊരുവാ വിധിക്കപെട്ടതാണ്
അവന്റെ ജാതി എന്നാവ ചിന്തിക്കുന്നില്ല 
അവളുടെയും അവന്റെയും ശരീരത്തിന്റെ അവകാശി
ഞാ ആണെന്നും അവ അറിയുന്നില്ല 

പുതോയൊരു പുലരി പിറക്കുമെന്നും
അവന്റെ സ്വപ്നങ്ങ വിരിയുമെന്നും അവ വിചാരിക്കുന്നു 

അവന്റെ പുലരിയും അവന്റെ സ്വപ്ങ്ങങ്ങളും
നമ്മ കൊടുക്കുന്ന ഭിക്ഷ ആണെന്ന് അവ അറിയുന്നില്ല 
സ്വപ്നങ്ങളുടെയും കിനവുകളുടെയും
ഇടയിലൂടെ മാത്രമേ അവനു യാത്ര ചെയ്യുവാ കഴിയൂ 
അവന്റെ സ്വപ്നങ്ങല്ക്കും മോഹങ്ങള്ക്കും മേലെ
ഞാനെന്റെ വിധി നടപ്പിലാക്കും ഒടുക്കത്തെ വിധി ....