നിങ്ങള്‍ മരുഭൂമിയിലെ സൂര്യനെ കണ്ടിട്ടുണ്ടോ ?
മണലാരണ്യത്തിനു നടുവില്‍ ഉദിച്ചുയരുന്ന സൂര്യന്‍
കടലില്‍ അസ്തമിക്കുന്ന സൂര്യനല്ലിത്
മരുഭൂമിയില്‍ ഉദിച്ച്
മരുഭൂമിയില്‍ അസ്തമിക്കുന്ന
മരുഭൂമിയിലെ സൂര്യന്‍
പര്‍വതത്തില്‍ ഉദിച്ച്
കടലില്‍ അസ്തമിക്കുന്ന
സൂര്യന്‍റെ ഭംഗിയല്ലിതിന്.
പ്രതീക്ഷകളുടെ കൊടുമുടിയില്‍ ആണ്
മണലാരണ്യത്തിലെ സൂര്യന്‍ ഉദിക്കുന്നത്.
ഒടുങ്ങാത്ത ദാഹത്തിന്റെ കടല്‍ ജലം പോലെ
പ്രതീക്ഷകള്‍ വരണ്ടുണങ്ങി അത്
മണലാരണ്യത്തില്‍ തന്നെ അസ്തമിക്കുന്നു.
മരുഭൂമി വേട്ട പട്ടികളുടെ സങ്കേതമാണ് .
ചങ്ങല അഴിച്ചു പട്ടിയെ വിടുക
എന്നത് യജമാനന്‍റെ ദൌത്യം
ഇരയെയും കൊണ്ടേ മടങ്ങാവൂ
എന്നത് പട്ടിയുടെ ദാസ്യവും.
എപ്പോഴും യജമാനന്‍റെ കല്‍പ്പനക്കായി
കാത്തിരിക്കുക ആണെന്ന് തോന്നും
അവറ്റകളുടെ ഭാവം കണ്ടാല്‍.
ഓരോ നായാട്ടിനു ശേഷവും ആര്‍ത്തി ഒടുങ്ങാതെ
ഇറച്ചിക്ക് വേണ്ടി കടികൂടുന്ന വേട്ട പട്ടികള്‍.
തിന്നാലും തിന്നാലും ആര്‍ത്തി ഒടുങ്ങാത്ത വേട്ട പട്ടികള്‍.
ഒരിക്കല്‍ അകപെട്ടാല്‍,
മരുഭൂമി ഒരു ചൂതാട്ട കേന്ദ്രമാണ്
ആര്‍ത്തിയും; നഷ്ട്ടപെടലും ഓര്‍ത്ത്
എത്രവഴി നടന്നാലും തിരിച്ചെത്താനാവത്ത ചൂതാട്ടം.
പ്രതീക്ഷകളാണ് മരുഭൂമിയിലെ വഴികാട്ടി
മരുഭൂമിയില്‍ മരുപച്ച കണ്ടെത്തിയവരുണ്ട്
ആ മരുപച്ചക്കായി അവര്‍ താണ്ടിയ വഴികള്‍
നഷ്ട്ടപെടുത്തിയ സൌഭാഗ്യങ്ങള്‍
മറന്നു പോയ ജീവിതം.
ഒടുവില്‍
ആ മരുപച്ചയുടെ മുന്നില്‍
ഒരിറ്റ് വെള്ളത്തിനായി
ദാഹിച്ചു
വലഞ്ഞു
അവശയായി
തളര്‍ന്ന്
തളര്‍ന്ന്
മരിച്ചു വീഴുന്നു.
No comments:
Post a Comment