Friday 14 June 2013

അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിക്കാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?


സാധാരണയായി സവര്‍ണ്ണ അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിച്ചു കയറുവാന്‍ കഴിയില്ല. സവര്‍ണ്ണ അമ്പലങ്ങളുടെ പാത പിന്തുടുര്‍ന്നു ഇപ്പോള്‍ ഒട്ടു മിക്ക അമ്പലങ്ങളിലും ഈ കീഴ്വഴക്കം തുടരുന്നു. പുരുഷന്മാരുടെ നഗ്നത മാത്രം കണ്ടാല്‍ മതി ദൈവത്തിന്. സ്ത്രീകളുടെ വേണ്ട പോലും.!! എന്ത് കൊണ്ടാണ് പുരുഷന്മാര്‍ മാത്രം മേല്‍വസ്ത്രം അഴിച്ചു തൊഴണം എന്നുള്ളത് അന്നോഷിച്ചപ്പോള്‍ കിട്ടിയ മറുപടി വിചിത്രമാണ്.

ഒരു പൂജാരിയോട് എന്ത് കൊണ്ടാണ് പുരുഷന്മാര്‍ അമ്പലത്തില്‍ മേല്‍വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കപെടുന്നു എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഇങ്ങനെ.

 “നമ്മുടെ വസ്ത്രങ്ങളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ട്. അമ്പലം പോലെ ദിവ്യമായ ഒരു സ്ഥലത്ത് ആ നെഗറ്റീവ് എനര്‍ജി കൊണ്ട് കേറുന്നത് പാപമാണ്. സ്ത്രീകളുടെ കാര്യത്തില്‍ നമുക്ക് അങ്ങനെ കര്‍ശനമായി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ട്.”

തലക്കെട്ട് ചേര്‍ക്കുക


എന്നാല്‍ ശാസ്ത്ര ബോധമുള്ള ആര്‍ക്കും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഈ മറുപടിയുടെ സത്യാവസ്ഥ എന്തെന്നാല്‍ ഒരു കാലത്ത് അമ്പലങ്ങള്‍ സവര്‍ണ്ണന്‍റെ കുത്തക ആയിരുന്നു. അവിടെ കീഴാളനു പ്രവേശനം നിഷേധിച്ചിരുന്നു. ഗുരുവായൂര്‍, മൂകാംബിക തുടങ്ങിയ പ്രസദ്ധി ആര്‍ജിച്ച അമ്പലങ്ങളില്‍ വിദൂര ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ വരെ ദര്‍ശനത്തിനായി വരാറുണ്ട്. അപ്പോള്‍ ആരാണ് കീഴാളന്‍ എന്ന് തിരിച്ചറിയല്‍ ബുദ്ധിമുട്ടുണ്ടാക്കും. ആയതിനാല്‍ പുരുഷന്‍റെ മേല്‍വസ്ത്രം അഴിക്കണം. പൂണൂല്‍ ധരിച്ച സവര്‍ണ്ണനെ ഇതില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയും. അവിടെ സ്വോഭവികമായി അവര്‍ണ്ണന് പ്രവേശിക്കുവാന്‍ കഴിയില്ല. ഇതാണ് വാസ്തവം.

ക്ഷേത്ര പ്രവേശന വിളംബരവും സ്വാതന്ത്രവും ഒക്കെ കിട്ടിയിട്ടും നൂറു ശതമാനം സാക്ഷരത കൈവരിച്ചിട്ടും ജാതിയമായ ഒരു വേര്‍തിരിവും പാടില്ല എന്ന നിയമം ഉണ്ടാക്കിയിട്ടും ഇവിടെ സവര്‍ണ്ണന്‍റെ നിയമങ്ങളും നീതിയും കീഴാള, സാധാരണക്കാരന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ജനാധിപത്യ മതേതരത്വ രാജ്യത്ത് നടക്കുന്ന കാഴ്ച്ചകള്‍ ഇങ്ങനെയൊക്കെയാണ് അനീതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടൂ.


17 comments:

Unknown said...

ചില ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ ഷര്‍ട്ട്‌ ധരിക്കരുതെന്ന് ആചാരവിധി ഉണ്ടെങ്കിലും ഇതിനെ പരിഹസിക്കാനാണ് പലരും സമയം കണ്ടെത്തുന്നത്.

എന്നാല്‍ ഹൈന്ദവവിശ്വാസപ്രമാണമനുസരിച്ച് മേല്‍വസ്ത്രം ധരിക്കാതെ തന്നെയാണ് അമ്പലത്തിനുള്ളില്‍ പ്രവേശിക്കേണ്ടത്.

ക്ഷേത്രദര്‍ശനം കൊണ്ട് ഒരു ഭക്തന്‍ ഉദ്ദേശിക്കുന്നത് ഈശ്വരചൈതന്യം തന്നില്‍ സന്നിവേശിപ്പിക്കലാണ്. ക്ഷേത്രവാതിലിനു മുന്നില്‍ ദേവബിംബത്തിനു സമാന്തരമായി തൊഴുതു നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വരചൈതന്യം വന്നുനിറയുന്നുവെന്നാണ് സങ്കല്പം. ബിംബത്തിന്റെ മൂലാധാരം തുടങ്ങി ഷഡാധാരങ്ങള്‍ ഓരോന്നിലും നിന്ന് ചൈതന്യം ഭക്തനിലേക്ക് എത്തി നിറയുമ്പോള്‍ ഭക്തന്റെ അതാതു ശരീരഭാഗങ്ങള്‍ ഉത്തേജിതമാകുന്നു.

എന്നാല്‍ ഇങ്ങനെ പറയുമ്പോള്‍ സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നുണ്ടല്ലോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ സ്ത്രീകള്‍ അമ്പലപ്രവേശനത്തിന് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരം തന്നെയാണ്. സ്ത്രീയുടെ, മാതൃത്വത്തിന്റെ വസ്ത്രം തുറന്നുകാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിക്കപ്പെട്ടുവെന്ന് മാത്രം.

ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഈറനുടുത്ത് കൊണ്ടുള്ള ക്ഷേത്രദര്‍ശനം അതീവ ചൈതന്യവത്താണെന്ന് പറയുന്നുണ്ട്. ജലാംശം ശരീരത്തിലുണ്ടെങ്കില്‍ ക്ഷേത്രാന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തില്‍ കുടിയേറും.

സാധാരണ പ്രഭാതത്തിലും സായാഹ്നത്തിലുമാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഈ സമയങ്ങളിലാണ് പുരുഷന്മാര്‍ മേല്‍വസ്ത്രം മാറ്റി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് വിധിക്കപ്പെടുന്നത്. പ്രഭാതസൂര്യന്റെയും അസ്തമയസൂര്യന്റെയും രശ്മികള്‍ നഗ്നശരീരത്തില്‍ പ്രവേശിക്കുന്നത് വിറ്റാമിന്‍ - ഡി ലഭ്യമാക്കുന്നതുകൊണ്ട് അതീവ ഗുണകരമാണെന്ന് ആധുനിക ശാസ്ത്രം വെളിപ്പെടുത്തുന്നു.

copywritter said...

വൈറ്റമിന്‍ ഡി യുടെ കാര്യം മാത്രം ശാസ്ത്രത്തെ കൂട്ടു പിടിച്ചു പറയുകയും ബാക്കി എല്ലാം സങ്കല്‍പ്പ അന്ധ വിശ്വാസങ്ങളെ കൂട്ടു പിടിച്ചു പറയുകയും ചെയ്യുമ്പോള്‍ ഓര്‍ക്കുക ...... ദൈവത്തിന് എന്ത് സാധാചാരം ?......
ഷര്‍ട്ട്‌ ഊരല്‍ ചടങ്ങിനെ ഈ വിധത്തില്‍ വ്യഖ്യാനിച്ചതിനു നന്ദി ...... സത്യം സവര്‍ണ്ണനും പൂണൂലിട്ടവനും എതിരാകുമ്പോള്‍ ഇത്തരത്തിലുള്ള പ്രിധിരോധം സോഭാവികം...

Anju V Padma said...

ഹൈന്ദവ വിശ്വാസ പ്രകാരം ക്ഷേത്രത്തിൽ എത്തുന്ന പുരുഷന്മാരുടെ ഹൃദയ ഭാഗത്തേക്കാണ് ഈശ്വര ചൈതന്യം പ്രവഹിക്കുക..അതിനാലാണ് പുരുഷന്മാർ മേൽ വസ്ത്രം ധരിക്കാതെ കയറണം എന്ന് പറഞ്ഞിടുള്ളത് ...സ്ത്രീകളിൽ ഇത് നെറ്റിയിലെക്കാണ് പ്രവഹിക്കുക.. അതിനാൽ അമ്പലത്തിനകത്ത് സ്ത്രീകൾ തല മറക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത് എന്നും പറയുന്നു..

copywritter said...

വൈറ്റമിന്‍ ഡി പുരുഷനു മാത്രം മതിയോ എന്നൊരു ചോദ്യം ഉയര്‍ന്നു വന്നിട്ടുണ്ട് നിഷാദ് ഭായി ....

Unknown said...

എന്‍റെ ചോദ്യം ഇതാണ് എന്താണ് ഈശ്വര ചൈതന്യം ഏതു രൂപത്തിലാണ് അതു വരുന്നത്??? ചോദ്യം അഞ്ഞുവിനോട്??

ajith said...

ദൈവമേ
നീ സ്ത്രീകള്‍ക്കും ഹൃദയഭാഗത്തേയ്ക്ക് ചൈതന്യം പകര്‍ന്ന് കൊടുക്കാത്തത് നന്നായി.

നിന്റെയൊരു ബുദ്ധി അപാരം തന്നെ

ബഷീർ said...

വായിച്ചു

Anonymous said...

ഒരു shirtഇന്റെ ഉള്ളിലൂടെ പോലും കടന്നു വരാന്‍ പട്ടാതതാണോ ഈ "തൂണിലും തുരുമ്പിലും ഉള്ള" ഈശ്വര ചൈതന്യം?

ഇടക്ക് തത്വമസി എന്ന് പറഞ്ഞു ഞാന്‍ തന്നെ ആണ് ദൈവം എന്ന് പറയും. ഇടക്ക് ദൈവം എല്ലാവരുടെയും മനസ്സിനുള്ളി ആണെന്ന് പറയും, എന്നിട്ട പോയി വിഗ്രഹങ്ങളെ ആരാധിക്കും. :S

renu said...

I DONT KNOW ITS ACTUAL REASON . BUT THIS SYSTEM STARTED LONG AGO. THE THOUGHT SHIRT AND CHURIDAR IS NOT OUR DRESS MAY BE FORCED TO MAKE THIS SYSTEM. NOWADAYS IN SOM TEMPLES SHIRT, CHURIDARS ARE ALLOWED. NOWADAYS NOBODY IS SEPERATING SAVARNAA AND AVARNA IN TEMPLES.

renuka said...

ഇതിന്റെ വ്യക്തമായ കാരണം എനിക്കറിയില്ല. ഷർട്ടും പാന്റും ചുരിദരുമൊന്നും നമ്മുടെ വേഷമല്ല എന്ന തോന്നലാവാം ഇതിനു പിന്നിൽ.ഇപ്പോൾ മിക്ക അമ്പലങ്ങളും ഈ വേഷങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ ആരും സവര്നനെയും അവര്നനെയും അമ്പലങ്ങളിൽ നിന്നും അകറ്റി നിര്തിയിട്ടില്ല. അമ്പലത്തിലെ തന്ത്രി ആയി ഒരു അബ്രഹ്മണനെ നിയമിചില്ലേ? ഇത് അവര്നന്മാർ അമ്പലത്തില കയറുന്നതിനു മുന്പേ തുടങ്ങിയ ആചാരമാണ്. അമ്പലത്തില പോകുന്ന ആൾ അവിടത്തെ ആചാരങ്ങൾ പാലിക്കാൻ ബദ്യസ്ടനാണ് .

copywritter said...

രേണുക .... കേവലം ഒരാളെ അബ്രഹ്മണനെ തന്ത്രി ആയി നിയമിച്ചത് കൊണ്ട് മാത്രം ഇവിടെ സമത്വം വന്നു എന്ന് അഭിപ്രയപെടാന്‍ പറ്റില്ല. സവര്‍ണ്ണ അവര്‍ണ്ണ വെത്യസങ്ങള്‍ ഇന്നും നടക്കുന്നുണ്ട്. കര്‍ണ്ണാടകയില്‍ ബ്രാഹ്മണന്റെ എച്ചിലില്‍ കിടന്നു ഉരുളണം അവര്‍ണ്ണന്! കണ്ണൂര്‍. തളിപറമ്പ് രാജാ രാജേശ്ശരി ക്ഷേത്രത്തില്‍ സവര്‍ണ്ണന്‍ പ്രസാദം കയ്യില്‍ നല്‍കുമ്പോള്‍ അവര്‍ണ്ണന് അത് നിലത്തു നല്‍കുന്നു. ഇതൊക്കെ ഇന്നും നടന്നു വരുന്ന അനാചാരങ്ങള്‍ തന്നെ അല്ലെ?

Unknown said...

വിഗ്രഹങ്ങളെ ആരധിക്കുന്നതര്‍ക്കട ഇഷ്ടമല്ലാത്തത്‌ നിന്റെയൊക്കെ വല്യപ്പൂപ്പന്മാരെല്ലാം അങ്ങനെ ആരധിച്ചവരയിരുന്നു. അവരെല്ലാം കന്വേര്ടയതല്ലേ അല്ലാതെ പുതിയതായി ഭാരതത്തില്‍ പോട്ടിമുളചോതോന്നുമല്ലല്ലോ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ കുറ്റം പറയാതെ സ്വന്തം മതത്തില്‍ വിശ്വസിക്കുക. എല്ലാം 6 അടി മന്നിനുമാത്രമെന്നോര്‍ക്കുക

praveen said...

All positive changes regarding temples are made by progressive people outside the system. Insiders wont change themselves. they want to make the system as complicated as possible with bizzare excuses. Which is that strong energy which cannot pass through a shirt. Heart is just a blood pumping organ, brain is the most important part for thought. if there is any energy it should go there. But these are all just believes with no scientific basis. better dont go to temples.

Shyju said...

പലരും പലതും പറയാറുണ്ട്. ഹിന്ദുക്കളെ അധിക്ഷേപിക്കണം എന്നുളളവര്‍ ഇങ്ങനെ ബ്ളോഗുകള്‍ എഴുതും. ഹിന്ദുത്വാഭിമാനികള്‍ ഇതെല്ലാം ശരിയാണെന്ന് കാണിക്കാന്‍ തെളിയിക്കപെടാത്ത ശാസ്ത്ര(സത്യ)ങ്ങളെ കൂടു പിടിക്കും. സത്യം എന്താണെന്നറിയാന്‍ ഈ നിയമം ഉണ്ടാക്കിയവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അതുകൊണ്ട് ആര്‍ക്കും എന്തും വ്യാഖ്യാനിക്കാം. എനിക്ക് തോന്നുന്നത് ഒരു കാര്യമാണ്. പണ്ട് കേരളത്തിലെ ഒരു പുരുഷനും അരക്ക് മുകളിലോട്ടു വസ്ത്രം ധരിച്ചിരുന്നില്ല. കേരളത്തിലെ കാലാവസ്ഥ തന്നെയാകണം കാരണം. ചിലയാളുകള്‍ ഒരു മേല്‍മുണ്ട് ഉപയോഗിച്ചിരുന്നു. അതും ബഹുമാന്യനായൊരു വ്യക്തിയെ കാണുമ്പോള്‍ മര്യാദയും ബഹുമാനവും കാണിക്കാന്‍ മേല്‍മുണ്ട് എടുത്തു കയ്യില്‍ പിടിക്കുകയോ, കൂടുതല്‍ സൌകര്യാര്‍ത്ഥം കക്ഷത്തില്‍ വക്കുകയോ ചെയ്തിരുന്നു. അന്നത്തെ പുരുഷന്‍മാര്‍ അമ്പലങ്ങളില്‍ കയറിയിരുന്നത് ഷര്‍ട്ട്‌ ധരിക്കാതെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് ഇന്ഗ്ലിഷ് മാതിരി ഷര്‍ട്ട്‌ ഒക്കെ ധരിക്കാന്‍ തുടങ്ങിയപ്പോളും ഷര്‍ട്ട്‌ ധരിക്കുന്നത് ഒരപമാര്യാദയായി കാരണവന്മാര്‍ കണ്ടു പോന്നിരുന്നു. മുതിര്‍ന്നവരുടെ മുന്‍പില്‍ ആരും ഷര്‍ട്ട്‌ ധരിച്ചിരുന്നില്ല. ഈശ്വരന്‍ എല്ലാവരിലും ബഹുമാന്യനായി കരുതപ്പെടുന്നത് കൊണ്ട് ഷര്‍ട്ട്‌ ധരിച്ചു കൊണ്ട് അമ്പലത്തില്‍ കയറുന്നത് അപമാര്യാദയായും ധിക്കാരമായും കരുതിയിരിക്കണം. ക്ഷേത്രങ്ങളില്‍ അതോരാചാരമായും കീഴ്വഴക്കമായും തീര്‍ന്നത് അങ്ങിനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് എന്റെ മാത്രം വിശ്വാസമാണ്. ശരിയോ തെറ്റോ ആകാം. ശരിയെന്നും തെറ്റെന്നും തെളിയിക്കാന്‍ നമ്മുടെ പക്കല്‍ തെളിവുകള്‍ ഒന്നും ഇല്ലല്ലോ. സ്ത്രീകള്‍ എന്തുകൊണ്ട് വസത്രം ധരിക്കുന്നു എന്നതിന് ഇനി ഒരു വിശദീകരണം വേണം എന്ന് തോന്നണില്ല.
മറ്റൊരു കാര്യം ഇതൊരു കേരള, ദക്ഷിണേന്ത്യന്‍ പ്രശ്നം മാത്രമാണെന്നതാണ്. വടക്കേ ഇന്ത്യയില്‍ ആരും വസ്ത്രം ഊരി വച്ചിട്ടല്ല അമ്പലത്തില്‍ കേറുന്നത്. ബ്ലോഗ്ഗര്‍ പറഞ്ഞതുപോലെ ഇതൊരു സവര്‍ണ/വര്‍ഗീയ പ്രശ്നമാണെങ്കില്‍ വടക്കാണ് ഏറ്റവും വലിയ വര്ഘീയ വാദികള്‍ അവിടെ ഈ നിയമം ഇല്ലാത്തത് എന്തുകൊണ്ട്? ചിലയാളുകള്‍ അഭിപ്രായപ്പെട്ടതുപോലെ അവിടെയാര്‍ക്കും ഈശ്വര ചൈതന്യം ആവാഹിക്കണ്ടേ?

copywritter said...

Shyju .....കൊള്ളം ഹിന്ദു പക്ഷത്ത് നിന്ന് കൊണ്ട് തന്നെ ഞാൻ ആരുടേയും പക്ഷം പിടിക്കുന്നില്ല ഇതെന്റെ സ്വോതന്ത്ര അഭിപ്രായം ആണെന്ന് വരുത്തി തീര്ക്കുന്ന യുക്തി അഭിനന്ദനം!.... ജാതിയത കൊടികുത്തി വാണിരുന്ന സംസ്ഥാനങ്ങളില ഒന്നായിരുന്നു കേരളം എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും

ജയന്ത് said...

ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.. പൂണുൽ തിരിച്ചറിയാൻ വേണ്ടി മാത്രമാണേൽ അത് ബ്രാഹ്മണന്മാർക്കു മാത്രമേ ഉള്ളു.. കേരളത്തിലെ പ്രധാന സംവരണ വര്ഗം നായരാനെനിരിക്കെ ഇത് ഭോഷതമല്ലേ.. കാരണം അവർ പൂണുൽ ധരിക്കാറില്ല...

Anonymous said...

ഷർട്ട് മാത്രമല്ലല്ലോ കള്ളി ലുങ്കി, പാൻ്റ്
എന്നിവയ്ക്കും കയറാൻ പാടില്ലല്ലോ😐😐