Tuesday 23 October 2012

മെഴുകുതിരിയുടെ മതം

മെഴുകുതിരിയുടെ മതം
ലോകത്ത് എല്ലാത്തിനും മതവും ജാതിയും ഉള്ളപ്പോള്‍ മെഴുകുതിരിയുടെ മതവും അന്നോഷിക്കുന്നത് രസാവഹമായിരിക്കും .... മെഴുകുതിരിയുടെ ചരിത്ത്രത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... ഏകദേശം B C E  (ബിഫോര്‍ കോമണ്‍ ഏറ ) ല് തന്നെ മെഴുകുതിരിയുടെ ഉപയോഗം നിലവിലുണ്ടായിരുന്നു . പുരാതന ഈജിപ്ത് കാരാണ് മെഴുകുതിരി ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു ... പൊതുവായി വെളിച്ചത്തിന്  വേണ്ടിയാണു അവര്‍ മെഴുകുതിരിയെ ആശ്രയിച്ചിരുന്നത് .


യേശു എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ മരണ ശേഷം മെഴുകുതിരി മുഴുവനായും  ക്രിസ്ത്യന്‍ ബ്രാന്‍ഡ്‌ ചെയ്തു ... ഉയിര്‍പ്പ് പെരുന്നാളിനും ദുക്കവെള്ളിക്കും  മെഴുകുതിരി ഒരു അവശ്യ വസ്തുവായി പില്‍ക്കാലത്ത് മാറപെട്ടു. തന്റെ പാപങ്ങള്‍ വലിച്ചെടുത്തു ഉരുക്കി കളയുന്ന ഉപകരണമായി ആതുനിക കാലത്ത്  മെഴുകുതിരിയുടെ സ്ഥാനം  അധപധിക്കപെട്ടു . A C E ( അഫ്ട്ടെര്‍ കോമണ്‍ ഏറ ) 1800 കളൂട്‌ കൂടി മെഴുകുതിരി വെവസയിക അടിസ്ഥാനത്തില്‍ ഉള്‍പ്പധിപ്പിക്കപെട്ടു തുടങ്ങി .. ക്രിസ്തു മത വിശ്വാസികള്‍ക്ക് മെഴുകുതിരി കൂടാതെ പള്ളിയില്‍ പോകുവാന്‍ കഴിയാത്ത അവസ്ഥ വരെ ഇന്ന് എത്തി നില്‍ക്കുന്നു ..  തങ്ങളുടെ പാപങ്ങള്‍ അത് എന്ത് തന്നെ ആയിരുന്നാലും ഒരു രൂപയ്ക്കു കിട്ടുന്ന മെഴുകുതിരി ഉരുക്കി കളഞ്ഞോളും എന്ന വിശ്വാസം അവരെ തന്നെ കാക്കട്ടെ  ...!! 
വിവിധ വര്‍ണ്ണങ്ങളില് ഇന്ന് മെഴുകുതിരി ലഭ്യമാണ് ... പാപം കൂടുന്നതിനനുസരിച്ച് മെഴുകുത്രിയുടെ എണ്ണവും കൂടണം .... എന്തായാലും മെഴുകുതിരി കച്ചവടകാര്‍ക്ക്  കോള് തന്നെ .......!! ഇസ്ലാം മതവും ഹിന്ദു മതവും സകല മതവും കൂടി പാപങ്ങളെ എരിച്ചു കളയുവാന്‍ മെഴുകുതിരി ഉപയോഗിക്കണം .. എന്ത്തുകൊണ്ട്  അവര്‍ക്ക് ഈ ബുദ്ധി ഇത് വരെ തോന്നിയില്ല ?! മരിയ മെഴുകുതിരി , മേരി മെഴുകുതിരി . സെന്റ്‌ തോമസ്‌ , സെന്റ്‌ അന്തോനീസ്  തുടങ്ങി മെഴുകുതിരിയുടെ പേരില്‍ പോലും അവര്‍ പാപത്തിന്റെ കുഞ്ഞാടുകള്‍ മതം ബ്രാന്‍ഡ്‌ ചെയ്തു .. എന്തൊക്കെ ആയാലും മെഴുകുതിരിയുടെ പേരില് ഉപജീവന മാര്‍ഗ്ഗം കഴിക്കുന്ന ആയിരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് . "പാപങ്ങള്‍ വര്‍ദ്ധിക്കുവാനും മെഴുകുതിരിയുടെ വില്‍പ്പന തകൃതി ആയിട്ടു നടക്കുവാനും നമുക്ക് ആശംസിക്കാം ...."Sunday 21 October 2012

സ്വോവര്‍ഗ്ഗ രതി / പ്രേമം പ്രകൃതി വിരുദ്ധതയോ ? !

സ്വോവര്‍ഗ്ഗ രതി / പ്രേമം പ്രകൃതി വിരുദ്ധതയോ ? !

                      എന്താണ് സ്വോവര്‍ഗ്ഗ രതി ?  സ്വോവര്‍ഗ്ഗ രതി കൊണ്ട് പ്രകൃതിക്ക് എന്ത് ദോഷമാണ് ഉണ്ടാകുന്നത് ? ഇതില്‍ എന്താണ് പ്രകൃതി വിരുദ്ധത ?Inline image 3

വി ടി നന്ദകുമാര്‍ ന്റെ രണ്ടു പെണ്‍കുട്ടികള്‍ എന്നൊരു നോവല്‍ ഉണ്ട് ... കൌമാരപ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികള്‍ക്ക് പരസ്പരം തോന്നുന്ന അടുപ്പവും സ്നേഹവും കാമവും അത് ഒഴിവാക്കാന്‍ അകതതിലുള്ള വിഷമങ്ങളും ഓക്കേ ആണ് കഥ... 

കാമം ഒപ്പോസിറെ സെക്സ് നോട് തോന്നാതെ സ്വൊന്തം വര്‍ഗ്ഗത്തോട്‌ തന്നെ തോന്നുകയും അത്തരത്തില്‍ സെക്സ് ചെയ്യുന്നവരെയും ആണ് ച്ചുരക്കത്തില്‍ സ്വോവര്‍ഗ്ഗ രതി ക്കാര്‍ എന്ന് പറയുന്നത് ...  ആരാണ് പറഞ്ഞത് പെണ്ണിന് ആനിന്റെ കൂടെയും അണിനു പെണ്ണിന്റെ കൂടെയും മാത്രമേ ലൈംഗീക സുഖം കണ്ടെത്താന്‍ പാടുള്ളൂ എന്ന് ...? മറിച്ചായാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ? എന്താണ് കത്തോലിക്കാ പുരോഹിതന്മാര്‍ക്കും  ഇ നാട്ടിലെ സകല സമൂധായ പുരോഹിതന്മാര്‍ക്കും സ്വോവര്‍ഗ്ഗ രതിയോടു ഇത്ര വിരുദ്ധത? സ്വോവര്‍ഗ്ഗ രതിയില്‍ പാപത്തിന്റെയും  പുന്ന്യതിന്റെയും വിത്തുകള്‍ വിതച്ചത് ആരാണ് ...?  യേശുവിന്റെ കുഞ്ഞാടുകളെ പോറ്റുവാന്‍ ദയിവം ഭൂമിയിലേക്ക്‌ അയച്ച കത്തോലിക്ക പുരോഹിതന്മാര്‍ അവര്‍ സ്വോവര്‍ഗ്ഗ രതിയില്‍ ആദ്യമായി പാപവും പുന്ന്യവും കൂട്ടിച്ചേര്‍ത്തു .. 
Inline image 7
       പ്രിയ പുരോഹിതന്മാരെ നിങ്ങള്‍ കര്‍ത്താവിന്റെ മണവാട്ടി ആക്കുവാന്‍ വേണ്ടി കാത്തു സൂക്ഷിക്കുന്ന കന്ന്യസ്ത്രീകള്‍  അവര്‍ പ്രക്രതിയോടു ചെയ്യുന്നത് വിരുദ്ധതയല്ലേ ? ആണും പെണ്ണും ആണ് സെക്സ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ വാദിക്കുമ്പോള്‍ ഇവര്‍ ആരും ആയിട്ടാണ് സെക്സ്  ചെയ്യുന്നത് ?  കത്തോലിക്ക പുരോഹിതന്മാര്‍ക്ക് വിവാഹം പാടില്ല എന്ന് സഭ പറയുന്നു ... അവിടെയും നിങ്ങള്‍ പ്രകൃത്ക്ക് വിരുദ്ധത ചെയ്യുകയല്ലേ ?  യേശു എന്ന സന്ക്കല്‍പ്പത്തെ മുന്‍ നിര്‍ത്തി ആയിരകണക്കിന് വര്‍ഷങ്ങളായി നിങ്ങള്‍ നിങ്ങളുടെ പ്രിസ്ഥനത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി ശമ്പളം കൊടുക്കാതെ ഈ മനവട്ടികളെ ഉപയോഗിക്കുകയല്ലേ ?  എന്തിനാണ് യേശുവിനു ഇത്ര അധികം മണവാട്ടികള്‍ ?Inline image 5 ആയിരകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് യേശുവിന്റെ മണവാട്ടികള്‍ എത്ര കോടി കണക്കിന് ആണെന്ന് സഭക്ക് വല്ല തിക്കും വെളിവും ഉണ്ടോ ? യേശു ഇത്രയും വലിയ ഒരു കാമ ലൈംഗീക മോഹി ആണോ? ഒരു നോക്ക് ഈ മനവാട്ടികളെ  എല്ലാം കണ്ടു തീര്‍ക്കുവാന്‍ തന്നെ മൂപ്പര്‍ക്ക് വര്ഷം എത്ര വേണ്ടി വരും ? പിന്നെ അല്ലെ ........?! യേശു തന്നെ പ്രകൃതിക്ക് നിരക്കാത്ത പരുപാടി ചെയ്യുമ്പോള്‍ സഭാക്കെങ്ങനെ അതിന്റെ കുഞ്ഞാടുകളെ രശ്ശിക്കാന്‍ കഴിയും ?!!! യേശു ഉണ്ടായതു തന്നെ പ്രകൃതി വിരുദ്ധമായിട്ടനെന്നു അവരുടെ വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു . കാരണം യേശുവിന്റെ ജനനം സ്ത്രീ പുരുഷ ലൈന്ഗീകതയിലൂടെ അല്ല ......Inline image 6..ക്രിസ്തു  മതം മാത്രമല്ല ഒട്ടുമിക്ക മതങ്ങളും തന്നെ ഇത്തരം ന്ന്യുന പക്ഷങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്നു ... ലോകത്ത് ഒരു മതവും പവപെട്ടവനോടോ ഒറ്റപെട്ടവനോടോ ആയിത്തകരനോടോ നല്ലത് ചെയ്തട്ടില്..Inline image 1


സഞ്ചാരം ,ദേശാടനക്കിളികള്‍  കരയാറില്ല തുടങ്ങിയ സിനിമകള്‍ ആ സ്നേഹത്തിന്റെ ആഴം നമുക്ക് മനസിലാക്കി  തരുന്നു .... 


Inline image 4സ്വോവര്‍ഗ്ഗ രതി ക്കാര്‍ ഒരു ലൈംഗീക ന്ന്യുന പക്ഷം ആണ് .. അതിനെ അന്ഗീകരിക്കുക ... അവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ ലൈംഗീക ബന്ധം പുലര്‍ത്താന്‍ അര്‍ഹാതയുണ്ടെന്നു മതങ്ങളും ദയിവങ്ങളും മനസിലാക്കുക.... 

Friday 19 October 2012

TRIVANDRUM LODGE

ആരുടെ കപട സദാചാരമാണ് ഈ സിനിമ കാണുന്നത് വഴി പൊഴിഞ്ഞു വീഴുന്നത്?  മലയാള സിനിമ ഇത്ര നാലും മൂടി വെച്ച യാഥാര്‍ത്ഥ്യത്തെ പുറത്തു കൊണ്ട് വന്നപ്പോള്‍ ഇവിടെ പലരുടെയും നെറ്റി ചുളിഞ്ഞു ... ആരാണ് ഈ ചിത്രം കുടുംബ സമേതം തിയേറ്ററില്‍ പോയി കാണാന്‍ കൊല്ലുള്ള എന്ന് വിധിക്കുന്നത് ? മലയാളിയുടെ ജീവിതത്തിന്റെ നേര്‍ക്കുള്ള പച്ചയായ തുറന്നു കാട്ടല്‍ മാത്രമാണ് ഈ ചിത്രം  ...  
 പൊതുവായി മലയാളിക്ക് അവന്‍ കാണിക്കുന്നത് തുറന്നു പറയുമ്പോള്‍ അവന്റെ കപട സാധാചാരം സട കുടഞ്ഞെഴുന്നെല്‍ക്കുന്നു ..... ഭക്തിയും കാമവും പ്രണയവും   സദാചാരവും ആയി കേട്ട് പിടഞ്ഞു കിടക്കുന്ന മലയാളി അവന്റെ തനി രൂപം വെളിപെട്ടപ്പ്ല്‍ പറഞ്ഞു എന്ന് മാത്രം ഇത് ഫാമിലി ആയിട്ടു കാണാന്‍ കൊല്ലുള്ള എന്ന് ......... ഫാമിലി ഏന് ഉദ്ദേശിക്കുന്നത് അമ്മയും പെങ്ങളും ഭാര്യയും മക്കളും ആയിരിക്കും .. ഈ ചിത്രം കണ്ടാല്‍ തകര്‍ന്നു പോകുന്ന ശിഥില ബിംബങ്ങളാണ്‌ കുടുംബമെങ്കില്‍ അത് തകര്‍ന്നു പോകട്ടെ ........

തലക്കെട്ട് ചേര്‍ക്കുക

Tuesday 16 October 2012

ഭക്ഷണം വേസ്റ്റാക്കി വലിച്ചെറിയുന്നവർ ഓർക്കുക...


ഭക്ഷണം വേസ്റ്റാക്കി വലിച്ചെറിയുന്നവർ ഓർക്കുക... ലോകത്ത്‌ ഭക്ഷണം കണികാണുവാൻ പോലുമാകാതെ എട്ടിൽ ഒരാൾ പട്ടിണി കിടക്കുന്നു.... ഇവർ മരണാസന്നർ ആണെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു.... രണ്ടു വർഷത്തിനിടെ ലോകത്ത്‌ 86.8 കോടി ജനങ്ങൾ പട്ടിണ
ി അനുഭവിച്ചു എന്നാണു കണക്ക്‌,.... ലോക ജനസ്ംഖ്യയുടെ 12.5% വരുമിത്‌..,.... ഇന്ത്യയിലും സ്തിതി വ്യത്യസ്തമല്ല.... ചത്തീഗഡ്‌,ബിഹാർ തുടങ്ങിയ സംസ്താനങ്ങളിലും മറ്റ്‌ പ്രദേശങ്ങളിലും പട്ടിണി ഒരു യാധാർത്ത്യമാണു....ഭക്ഷണത്തിന്റെ കുറവുമൂലം ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരോ ദിവസവും മാറി മാറി പട്ടിണി കിടക്കുന്നതും വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ കാണാം... ഭക്ഷണം വേസ്റ്റ്‌ ആക്കാതിരിക്കുക.

ഭക്ഷണത്തിനും വേണം റിവ്യൂOCTOBER 16, 2012 · POSTED IN BOOKS 
ഇന്ന് ലോകഭക്ഷ്യദിനമാണ്. ചൊവ്വയില്‍ കുടിയേറ്റം നടത്താന്‍ കോടിക്കണക്കിനു ബില്ല്യണ്‍ഡോളറുകള്‍ മനുഷ്യന്‍ ചെലവിടുമ്പോഴും ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ വിശന്നു ചാകുന്ന മനുഷ്യര്‍ നമ്മുടെ തൊട്ടപ്പുത്തുണ്ട്. എന്തിനു പുറത്തേക്കു നോക്കുന്നു ഭാരതത്തെപ്പോലെ ഭക്ഷണരീതിയില്‍ ഇത്രയധികം വൈവിദ്ധ്യം ദര്‍ശിക്കാവുന്ന മറ്റൊരു രാഷ്ട്രം ഉണ്ടാകുമെന്നു തോന്നുന്നില്ല. അരി മുഖ്യാഹാരവും പാലും പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും നാമമാത്രവുമായി കഴിക്കുന്ന, താരതമ്യേന കുറുകിയ ദേഹപ്രകൃതിയുള്ള തെക്കേഇന്ത്യക്കാരും ഗോതമ്പും പാലും നെയ്യും പച്ചിലക്കറികളും സമൃദ്ധമായി കഴിക്കുന്ന ഒത്ത ഉയരവും ശരീരപ്രകൃതിയുമുള്ള പഞ്ചാബികളും അടങ്ങുന്ന ജനസമൂഹമാണ് ഭാരതത്തിലേത്. അവരുടെ മൊത്തത്തിലുള്ള ഭക്ഷണത്തിന്റെ പോരായ്മകളെക്കുറിച്ച് ഒരു താരതമ്യപഠനം നടത്താന്‍ തയ്യാറെടുക്കുന്നത് സാഹസമായിരിക്കും. പിന്നെ നമുക്കു ചെയ്യാവുന്നതു ഭാരതത്തിലാകെ നടത്തിയിട്ടുള്ള ആഹാരസര്‍വ്വേകളുടെ ഫലങ്ങളെ വിലയിരുത്തി അവയുടെ ശരാശരി പോരായ്മ എന്തെന്നു കണ്ടുപിടിക്കുകയാണ്.
.
.
ഭാരതീയരുടെ ജീവിതപരിതഃസ്ഥിതികള്‍ കണക്കിലെടുത്തുകൊണ്ട് ശരിയായ ആരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി ഓരോ പൗരനും കഴിക്കേണ്ട ഭക്ഷണത്തിന്റെ തോത് എത്രയെന്നു നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ തോതുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു ഭാരതീയന് അവന്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ആവശ്യമായ ഊര്‍ജ്ജംപോലും ലഭിക്കുന്നില്ലെന്നാണ് കാണുന്നത്. ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ധര്‍മ്മങ്ങളിലൊന്നാണല്ലോ ഊര്‍ജ്ജം നല്കുക എന്നത്. ഭക്ഷണം പര്യാപ്തമാണോ അല്ലയോ എന്നതിനെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ കഴിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവു നോക്കിയാല്‍ ഒരു ഏകദേശരൂപം കിട്ടും. ഒരു സാധാരണ ഭാരതീയന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ അളവ് 2400 കലോറിയാണ്. എന്നാല്‍ അവനു ലഭിക്കുന്നത് 2100 കലോറി മാത്രമാണ്. ഇതില്‍ത്തന്നെ സംസ്ഥാനങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. പഞ്ചാബില്‍ 2830-ഉം തമിഴ്‌നാട്ടില്‍ 1498-ഉം കേരളത്തില്‍ 1842-ഉം കലോറിയാണ് ശരാശരി ഒരു വ്യക്തിക്ക് ദിവസേന ലഭ്യമാകുന്നത്. പല സ്ഥലങ്ങളിലും ഒരു ധാന്യം മാത്രമേ കഴിക്കുന്നുള്ളു എന്നാണ് മറ്റൊരു നിരീക്ഷണം.
നിത്യേന ആവശ്യമുള്ള പയര്‍വര്‍ഗ്ഗങ്ങളുടെ പകുതി മാത്രമേ ശരാശരി ഇന്ത്യക്കാരന്റെ ഭക്ഷണത്തിലടങ്ങിയിട്ടുള്ളു. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികമുണ്ടെങ്കിലും കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം തുടങ്ങിയ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് ആവശ്യകതയുടെ പകുതിപോലുമില്ല. അതുപോലെതന്നെ പച്ചിലക്കറികളുടെ ആവശ്യം വേണ്ടതിന്റെ അഞ്ചിലൊരു ഭാഗം മാത്രമേയുള്ളു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചിലക്കറികള്‍ വേണ്ടതിന്റെ പത്തിലൊരു ഭാഗംപോലും കഴിക്കുന്നില്ല. പാലാണല്ലോ മറ്റൊരു പ്രധാനപ്പെട്ട സംരക്ഷിതാഹാരം. ദേശീയതലത്തില്‍ ഇതിന്റെ ഉപയോഗം ആവശ്യമുള്ളതിന്റെ മൂന്നിലൊരു ഭാഗത്തോളമേ വരുന്നുള്ളു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിക്കാണുന്നുണ്ടെങ്കിലും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. മാംസം, മത്സ്യം, മുട്ട ഇവയുടെ ഉപയോഗത്തില്‍ ദേശീയനിലവാരം ആവശ്യമുള്ളതിന്റെ മൂന്നിലൊരു ഭാഗം മാത്രമേ നിവര്‍ത്തിച്ചുകാണുന്നുള്ളു. കേരളം, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ തീരപ്രദേശസംസ്ഥാനങ്ങളില്‍ ഇതു ദേശീയനിലവാരത്തില്‍നിന്നു മെച്ചപ്പെട്ടു നില്ക്കുന്നുണ്ടെങ്കിലും വളരെ സംരക്ഷിതാഹാരമായ മുട്ട ഉപയോഗിക്കുന്ന ഭാരതീയര്‍ വളരെ കുറവാണ്. ഗ്രാമത്തിലുളളവരെക്കാള്‍ പട്ടണത്തിലുള്ളവരാണ് മുട്ട കൂടുതലായി ഉപയോഗിച്ചുകാണുന്നത്. എന്നിരുന്നാലും ഒരു വ്യക്തി ദിവസത്തില്‍ ഒരു മുട്ട എന്ന തോതിലെങ്കിലും കഴിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഒന്നോ രണ്ടോ മാത്രമേയുള്ളു. പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ സമ്പന്നമായ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളൊഴിച്ചാല്‍ ബാക്കി സംസ്ഥാനങ്ങളിലൊന്നും പഴങ്ങള്‍ തീരെ ഉപയോഗിക്കുന്നില്ല എന്നുതന്നെ പറയാം.
പോഷണമൂല്യങ്ങളുടെ ലഭ്യത എടുത്തു നോക്കിയാല്‍ പല സംസ്ഥാനങ്ങളിലും വേണ്ട തോതിനോടടുത്ത് മാംസ്യം ഭക്ഷണത്തില്‍നിന്നു കിട്ടുന്നുണ്ടെങ്കിലും ഇതു പ്രധാനമായും ഒരു ധാന്യത്തില്‍നിന്നുള്ളതാകയാല്‍ പോഷണപരമായി മെച്ചപ്പെട്ടതോ, ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണമെങ്കില്‍ അവയോടൊപ്പം പയറുകള്‍, സസ്യങ്ങള്‍ മുതലായവയുടെ മാംസ്യങ്ങളും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ അവ പൂര്‍ണ്ണമാംസ്യങ്ങളുടെ തോതിലെത്തുകയും ശരീരത്തിലെ മാംസ്യസംയോജനത്തെ സഹായിക്കുകയും ചെയ്കയുള്ളു. ഇത്തരം അപൂര്‍ണ്ണമാംസ്യങ്ങള്‍ ശരീരത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയാതെ നഷ്ടപ്പെട്ടുപോകുകയാണ് ചെയ്യുന്നത്. അതുകൊണ്ടു ധാന്യങ്ങള്‍ മുഖ്യാഹാരമായി കഴിക്കുന്ന ഭാരതീയരില്‍ മാംസ്യാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങള്‍ സാധാരണയാണ്. അതുപോലെതന്നെ പയറുകള്‍, മാംസഭക്ഷണങ്ങള്‍, സസ്യങ്ങള്‍ ഇവയുടെ അംശം കുറവാകയാല്‍ ധാന്യപ്രധാനമായ ഭക്ഷണത്തിലെ അന്നജാംശം മുഴുവന്‍ അപചയപ്പെടുത്താനാവശ്യമായ ബി കോംപ്ലക്‌സ് ജീവകങ്ങളും ഏറിയിരിക്കുന്നു. ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന വിളര്‍ച്ചരോഗമാണ് പോഷണക്കുറവിന്റെ മറ്റൊരു ഫലം. ഇതു പലരിലും കാണുന്നുണ്ട്. ഭക്ഷണത്തിലടങ്ങിയരിക്കുന്ന ഇരുമ്പിന്റെ അംശം കുറവല്ലെങ്കിലും ഇതു മുഖ്യമായും ധാന്യങ്ങളില്‍നിന്നാകയാല്‍ അവയിലടങ്ങിയിരിക്കുന്ന ഫൈറ്റേറ്റ് എന്ന സംയുക്തത്തിന്റെ ആധിക്യം കാരണം ഇരുമ്പിന്റെ ആഗിരണവും അപചയനവും വേണ്ടത്ര കാര്യക്ഷമമല്ല. ഇലക്കറികള്‍, സസ്യങ്ങള്‍, പയറുകള്‍ എന്നിവ ഭക്ഷണത്തില്‍ തീരെ കുറവായിരിക്കുന്നതും വിളര്‍ച്ചയ്‌ക്കൊരു കാരണമാണ്. ഭക്ഷണത്തിലെ ജീവകം സിയുടെ കുറവ് ഇരുമ്പിന്റെ ഉപയോഗപ്പെടുത്തലിനെ വിപരീതമായി ബാധിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ തൊലിയിലൂടെയുള്ള ഇരുമ്പിന്റെ നഷ്ടം അധികമാണ്. വയറിളക്കവും മറ്റും പിടിപെടുമ്പോള്‍ കുടലില്‍നിന്നും കൂടുതല്‍ ഇരുമ്പ് നഷ്ടപ്പെടുന്നു. ഇക്കാരണങ്ങളാലാണ് ഇരുമ്പിന്റെ കുറവുമൂലമുള്ള വിളര്‍ച്ച ഇത്ര വ്യാപകമായി ജനങ്ങളില്‍ കണ്ടുവരുന്നത്. മോശമായ പരിസരസാഹചര്യങ്ങളില്‍ കഴിക്കേണ്ടിവരുന്നവരില്‍ വിരബാധയും വിളര്‍ച്ചയ്ക്കു കാരണമാകാറുണ്ട്. ഹൃദയത്തിന് ആയാസവും രോഗപ്രതിരോധശക്തിയില്‍ കുറവുമാണ് വിളര്‍ച്ചയുടെ പ്രധാന തകരാറുകള്‍. ജന്തുജന്യമായ ഭക്ഷണങ്ങളുടേയും ഇലക്കറികളുടെയും വര്‍ദ്ധിച്ച ഉപയോഗം വിളര്‍ച്ച തടയാന്‍ ഉപകരിക്കും.
പൊതുവേ പറഞ്ഞാല്‍ ഇത്തരം ഒരു മോശപ്പെട്ട ഭക്ഷണം പ്രത്യക്ഷമായും പരോക്ഷമായും മനുഷ്യപ്രയത്‌നത്തെ ബാധിക്കുന്നു. താഴ്ന്ന വരുമാനക്കാരുടെയിടയില്‍ പോഷണക്കെടുതികൊണ്ടുള്ള രോഗങ്ങള്‍ സാധാരണയാണ്. കാഴ്ച, ത്വക്ക്, രക്തം, അസ്ഥികള്‍ മുതലായവയെ ബാധിക്കുന്ന പോഷകാഹരക്കുറവുമൂലമുള്ള രോഗങ്ങള്‍ ഇത്തരത്തിലുള്ള കുടുംബങ്ങളില്‍ ഒന്നിലധികം പേരില്‍ കാണുന്നത് അസാധാരണമല്ല. ചികിത്സയര്‍ഹിക്കുന്ന അത്തരം ഒരു രോഗിയുള്ളപ്പോള്‍ രോഗലക്ഷണങ്ങള്‍ അത്രതന്നെ വ്യക്തമല്ലാത്ത അനേകംപേര്‍ സമൂഹത്തിലുണ്ടാകുമെന്നതിന് സംശയം വേണ്ട. വളരെ സാവധാനത്തിലും അനുക്രമമായും ഒളിഞ്ഞുമാണ് പോഷണക്കെടുതി വ്യക്തികളെ ആക്രമിക്കുന്നത്. വയറിളക്കം, മണ്ണന്‍ മുതലായ രോഗങ്ങള്‍മൂലം മരണമടയുന്ന കുട്ടികള്‍ ഇവരുടെയിടയില്‍ അനവധിയാണ്. ആയിരം ശിശുക്കളില്‍ നൂറുപേര്‍ ഒരുവയസ്സെത്തുന്നതിനു മുമ്പും, നൂറ്റിയെണ്‍പതുപേര്‍ അഞ്ചുവയസ്സിനു മുമ്പും മരണമടയുന്നു. പോഷണവൈകല്യമെന്ന പശ്ചാത്തലം ഇവയിലെല്ലാമുണ്ട്. അമ്മമാരുടെ ആരോഗ്യവും, ആയുര്‍ദൈര്‍ഘ്യവും തീരെ തൃപ്തികരമല്ല. നമ്മുടെ നാട്ടില്‍ ഗര്‍ഭധാരണത്തോടുകൂടി മരണമടയുന്ന അമ്മമാരുടെ എണ്ണം വികസിതരാജ്യങ്ങളിലേതിനേക്കാള്‍ പത്തിരട്ടിയാണ്. ഗ്രാമപ്രദേശങ്ങളിലെ മൂന്നിലൊരു ഭാഗം ശിശുക്കളും, ഗര്‍ഭിണികളില്‍ പകുതിയിലധികംപേരും വിളര്‍ച്ചബാധിതരാണ്. പ്രസവത്തോടുകൂടി മരണമടയുന്ന സ്ത്രീകളിലധികവും വിളര്‍ച്ചമൂലമൂലമാണെന്നു മനസ്സിലാക്കിയാല്‍ പ്രശ്‌നം എത്ര രൂക്ഷമാണെന്ന് ഊഹിക്കാം. കഠിനമായ വിളര്‍ച്ച ഗര്‍ഭം അലസിപ്പോകുന്നതിനും സമയമെത്താതെ പ്രസവിക്കുന്നതിനും ശരിയായ തൂക്കമില്ലാത്ത ശിശുക്കളുടെ ജനനത്തിനും കാരണമാകുന്നു. പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ രോഗബാധ എളുപ്പമുണ്ടാകുന്നതും പോഷണപരമായി പിന്നോക്കം നില്ക്കുന്നവരിലാണ. അതുപോലെതന്നെ രോഗബാധയുണ്ടായാല്‍ പോഷണവൈകല്യമുള്ളവരില്‍ ചികിത്സ ഫലപ്രദമാക്കാനും കാലതാമസം നേരിടുന്നു.
എന്നാല്‍ എല്ലാവര്‍ക്കും സമീകൃതാഹാരം നല്കുക എളുപ്പമുള്ള കാര്യമാണോ? അതാണ് എല്ലാ ഭരണപരിഷ്‌കാരങ്ങളുടെയും ലക്ഷ്യമെങ്കിലും സാമ്പത്തികമായി അതൊരു വലിയ ബാദ്ധ്യതതന്നെയാണ്. അതുകൊണ്ട് ഇപ്പോഴുള്ള ഭക്ഷണത്തിന്റെ പോരായ്മകള്‍ മനസ്സിലാക്കി അതിനെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാവും കൂടുതല്‍ പ്രായോഗികം. ഉദാഹരണമായി, ധാന്യങ്ങളാണ് ഭക്ഷണത്തില്‍ ഏറെപ്പങ്കും എന്നു കണ്ടല്ലോ. പലരും ഒരു ധാന്യം മാത്രമേ ഉപയോഗിക്കാറുള്ളു. ഇതിനുപകരം ഒന്നിലധികം ധാന്യങ്ങള്‍ ഉപയോഗിച്ചാല്‍ ശരീരപോഷണത്തിനതു സഹായകമാകുമെന്നു കണ്ടിട്ടുണ്ട്. അങ്ങനെയായാല്‍ ഏതെങ്കിലും ഒരു ധാന്യത്തിന്റെ ലഭ്യതയ്ക്കു കുറവുണ്ടാകുമ്പോള്‍ അതു പോഷണത്തെ ബാധിക്കുകയുമില്ല.മറ്റൊരു കുറവ്, പയറുവര്‍ഗ്ഗങ്ങള്‍ തീരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നതാണ്. പാല്‍, മാംസഭക്ഷണങ്ങള്‍ മുതലായവ സാധാരണക്കാര്‍ക്കു നിത്യവും വാങ്ങി ഉപയോഗിക്കാന്‍ സാമ്പത്തികപരിമതി അനുവദിക്കുകയില്ല. ധാന്യത്തില്‍ ഒരു ഭാഗം കുറവു വരുത്തിയിട്ട്, പയറുവര്‍ഗ്ഗങ്ങള്‍ ധാന്യങ്ങളോടൊപ്പം ഉപയോഗിച്ചാല്‍ ഭക്ഷണത്തിന്റെ പോഷകഗുണം മെച്ചപ്പെടും.ഭക്ഷണത്തിലെ മറ്റൊരു പോരായ്മ പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും കാര്യത്തിലാണ്. വിലകൂടിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാതെ, കീര, മുരങ്ങയില, പൊതിന, നെല്ലിക്ക, പേരയ്ക്ക, പപ്പായ, സീതപ്പഴം മുതലായവ കഴിക്കുകയാണെങ്കില്‍ ഭക്ഷണത്തിലെ ഈ പോരായ്മ നികത്താന്‍ കഴിയും. അതാതു കാലങ്ങളില്‍ ലഭ്യമാകുന്ന പഴങ്ങളാകയാല്‍ ചെലവ് ഏറെ കുറഞ്ഞിരിക്കുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍ ധാന്യങ്ങളുടെ അളവു കുറയ്ക്കുകയും കിഴങ്ങുകള്‍ , പയറുകള്‍ , ഇലക്കറികള്‍ , പഴങ്ങള്‍ ഇവയുടെ ഉപയോഗം കൂട്ടുകയും ചെയ്യുന്നതായാല്‍ ചെലവു കൂടാതെതന്നെ ഇപ്പോഴുള്ള ശരശരി ഇന്ത്യന്‍ഭക്ഷണത്തിന്റെ പോരായ്മ നികത്താന്‍ കഴിയുകയും ഒരു പ്രത്യേക ധാന്യത്തെ ആശ്രയിക്കാതെതന്നെ ഊര്‍ജ്ജാവശ്യകത നിറവേറ്റാന്‍ കഴിയുകയും ചെയ്യും. രാഷ്ട്രത്തിന്റെ ഭക്ഷ്യനിലയാണെങ്കില്‍ ലഭ്യമാകുന്ന ഏതു ഭക്ഷണവും ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതരത്തിലുമാണ്.പല വികസ്വരരാജ്യങ്ങളിലും പോഷണം എന്നത് ഒരു വികസനപ്രശ്‌നമെന്നതിനേക്കാളേറെ ഒരു ക്ഷേമപ്രശ്‌നമാണ്. മുരടിച്ച വളര്‍ച്ച പോഷണവൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രാഷ്ട്രത്തിന്റെ ഉല്‍പാദനശേഷിയെ ഇതു ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ. മാനസികവും ബുദ്ധിപരവുമായ കഴിവുകളും ഇക്കൂട്ടത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വരരാഷ്ട്രത്തില്‍ ലഭ്യമാകുന്ന ദുര്‍ലഭം അവസരങ്ങള്‍ വേണ്ടതുപോലെ പ്രയോജനപ്പെടുത്താനും പുതിയൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും ഊര്‍ജ്ജസ്വലരും, ക്രിയാത്മകരും, ബുദ്ധിമാന്മാരുമായ ജനതയുണ്ടാകാനും നല്ല ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണെന്നതില്‍ സംശയമില്ല. അതുകൊണ്ട് പോഷണം എന്നത് ഒരു വികസനപ്രശ്‌നമായെടുക്കുകയും ആ വികസനം ഒരു നിശ്ചിതകാലയളവിനുള്ളില്‍ നേടിയെടുക്കുകയും ചെയ്യാനുള്ള ആസൂത്രണത്തിനു ഭരണസാരഥികള്‍ മുന്‍തൂക്കം നല്‌കേണ്ടതുണ്ട്.

പ്രണയം എന്നെ പഠിപ്പിച്ചത് .....?!


പ്രണയത്തിനു കണ്ണും മൂക്കും ഇല്ല 
എന്നു പറഞ്ഞയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്തോ?
           അതുപോലെ ആരോ പറഞ്ഞിട്ടുണ്ട് 
           പ്രണയത്തിനു ഭാഷ, ദേശം,കാലം,ജാതി,മതം
          ഇവയൊന്നും പ്രശ്നമല്ലെന്ന് .......
അസംബന്ധം;ശുദ്ധ അസംബന്ധം .........
അവന്‍റെ ജാതി കീഴ് ജാതി ആയതു കൊണ്ട് 
മാത്രമാണ് അവനെ ഞാന്‍ സ്നേഹിച്ചത് ....
                           എന്നെന്നും അടിച്ചമര്‍ത്തപെടുന്ന അവനെ 
                           അവന്‍റെ ജാതിയുടെ പേരില്‍ പലരും 
                            അപമാനിക്കുന്നത് കണ്ടപ്പോള്‍ അവനെ ഞാന്‍ പ്രേമിച്ചു....
പ്രേമിച്ചു പ്രേമിച്ചു പ്രേമം മൂത്തപ്പോള്‍ 
സ്നേഹം കൊണ്ടവനെ ഞാനൊന്നു തല്ലി.......!
                   അവന്‍റെ ജാതിക്കാര്‍ എന്നെ ജയിലിലടപ്പിച്ചു...
പ്രണയത്തിനു കണ്ണും മൂക്കും മാങ്ങതൊലിയും ഇല്ലായിരിക്കും 
പ്രണയത്തിനു ജാതിയും മതവും ദെയിവവും ഉണ്ട്...
പ്രണയിക്കുമ്പോള്‍ തല്ലാനും തലോടാനും പാടില്ല എന്നു കൂടി പ്രണയം എന്നെ പഠിപ്പിച്ചു...

                                                                                                       ബാബു എം.ജേക്കബ്‌ 

ഷാജഹാനും തജ്മാലും പിന്നെ ഒരു പ്രണയവും!~!!!


ഷാജഹാന്റെ പ്രണയത്തെ കുറിച്ചു പാടുമ്പോള്‍

"റെഡ് ഫോര്‍ട്ട്‌"" "' ലെ കണ്ണാടി മാളികയില്‍ വെച്ച്

100 കണക്കിന് സുന്ദരികളും ആയി

കാമ പേ കൂത്താടിയ  ആഭാസത്തരം നാം മറക്കുന്നു‌!!! +91........//........0)!!'''''

Monday 15 October 2012

ലോക ഭക്ഷ്യ ദിനം .......

കല്ലായ ദൈവത്തിന് കാണിക്ക വേണ്ട ..... ! ആ പണം വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആഹാരത്തിനു നല്കുക !!.... നാളെ ലോക ഭക്ഷ്യ ദിനം .......