Tuesday, 16 October 2012

പ്രണയം എന്നെ പഠിപ്പിച്ചത് .....?!


പ്രണയത്തിനു കണ്ണും മൂക്കും ഇല്ല 
എന്നു പറഞ്ഞയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്തോ?
           അതുപോലെ ആരോ പറഞ്ഞിട്ടുണ്ട് 
           പ്രണയത്തിനു ഭാഷ, ദേശം,കാലം,ജാതി,മതം
          ഇവയൊന്നും പ്രശ്നമല്ലെന്ന് .......
അസംബന്ധം;ശുദ്ധ അസംബന്ധം .........
അവന്‍റെ ജാതി കീഴ് ജാതി ആയതു കൊണ്ട് 
മാത്രമാണ് അവനെ ഞാന്‍ സ്നേഹിച്ചത് ....
                           എന്നെന്നും അടിച്ചമര്‍ത്തപെടുന്ന അവനെ 
                           അവന്‍റെ ജാതിയുടെ പേരില്‍ പലരും 
                            അപമാനിക്കുന്നത് കണ്ടപ്പോള്‍ അവനെ ഞാന്‍ പ്രേമിച്ചു....
പ്രേമിച്ചു പ്രേമിച്ചു പ്രേമം മൂത്തപ്പോള്‍ 
സ്നേഹം കൊണ്ടവനെ ഞാനൊന്നു തല്ലി.......!
                   അവന്‍റെ ജാതിക്കാര്‍ എന്നെ ജയിലിലടപ്പിച്ചു...
പ്രണയത്തിനു കണ്ണും മൂക്കും മാങ്ങതൊലിയും ഇല്ലായിരിക്കും 
പ്രണയത്തിനു ജാതിയും മതവും ദെയിവവും ഉണ്ട്...
പ്രണയിക്കുമ്പോള്‍ തല്ലാനും തലോടാനും പാടില്ല എന്നു കൂടി പ്രണയം എന്നെ പഠിപ്പിച്ചു...

                                                                                                       ബാബു എം.ജേക്കബ്‌ 

No comments: