Tuesday 23 October 2012

മെഴുകുതിരിയുടെ മതം

മെഴുകുതിരിയുടെ മതം




ലോകത്ത് എല്ലാത്തിനും മതവും ജാതിയും ഉള്ളപ്പോള്‍ മെഴുകുതിരിയുടെ മതവും അന്നോഷിക്കുന്നത് രസാവഹമായിരിക്കും .... മെഴുകുതിരിയുടെ ചരിത്ത്രത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... ഏകദേശം B C E  (ബിഫോര്‍ കോമണ്‍ ഏറ ) ല് തന്നെ മെഴുകുതിരിയുടെ ഉപയോഗം നിലവിലുണ്ടായിരുന്നു . പുരാതന ഈജിപ്ത് കാരാണ് മെഴുകുതിരി ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു ... പൊതുവായി വെളിച്ചത്തിന്  വേണ്ടിയാണു അവര്‍ മെഴുകുതിരിയെ ആശ്രയിച്ചിരുന്നത് .


യേശു എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ മരണ ശേഷം മെഴുകുതിരി മുഴുവനായും  ക്രിസ്ത്യന്‍ ബ്രാന്‍ഡ്‌ ചെയ്തു ... ഉയിര്‍പ്പ് പെരുന്നാളിനും ദുക്കവെള്ളിക്കും  മെഴുകുതിരി ഒരു അവശ്യ വസ്തുവായി പില്‍ക്കാലത്ത് മാറപെട്ടു. തന്റെ പാപങ്ങള്‍ വലിച്ചെടുത്തു ഉരുക്കി കളയുന്ന ഉപകരണമായി ആതുനിക കാലത്ത്  മെഴുകുതിരിയുടെ സ്ഥാനം  അധപധിക്കപെട്ടു . A C E ( അഫ്ട്ടെര്‍ കോമണ്‍ ഏറ ) 1800 കളൂട്‌ കൂടി മെഴുകുതിരി വെവസയിക അടിസ്ഥാനത്തില്‍ ഉള്‍പ്പധിപ്പിക്കപെട്ടു തുടങ്ങി .. ക്രിസ്തു മത വിശ്വാസികള്‍ക്ക് മെഴുകുതിരി കൂടാതെ പള്ളിയില്‍ പോകുവാന്‍ കഴിയാത്ത അവസ്ഥ വരെ ഇന്ന് എത്തി നില്‍ക്കുന്നു ..  തങ്ങളുടെ പാപങ്ങള്‍ അത് എന്ത് തന്നെ ആയിരുന്നാലും ഒരു രൂപയ്ക്കു കിട്ടുന്ന മെഴുകുതിരി ഉരുക്കി കളഞ്ഞോളും എന്ന വിശ്വാസം അവരെ തന്നെ കാക്കട്ടെ  ...!! 
വിവിധ വര്‍ണ്ണങ്ങളില് ഇന്ന് മെഴുകുതിരി ലഭ്യമാണ് ... പാപം കൂടുന്നതിനനുസരിച്ച് മെഴുകുത്രിയുടെ എണ്ണവും കൂടണം .... എന്തായാലും മെഴുകുതിരി കച്ചവടകാര്‍ക്ക്  കോള് തന്നെ .......!! ഇസ്ലാം മതവും ഹിന്ദു മതവും സകല മതവും കൂടി പാപങ്ങളെ എരിച്ചു കളയുവാന്‍ മെഴുകുതിരി ഉപയോഗിക്കണം .. എന്ത്തുകൊണ്ട്  അവര്‍ക്ക് ഈ ബുദ്ധി ഇത് വരെ തോന്നിയില്ല ?! മരിയ മെഴുകുതിരി , മേരി മെഴുകുതിരി . സെന്റ്‌ തോമസ്‌ , സെന്റ്‌ അന്തോനീസ്  തുടങ്ങി മെഴുകുതിരിയുടെ പേരില്‍ പോലും അവര്‍ പാപത്തിന്റെ കുഞ്ഞാടുകള്‍ മതം ബ്രാന്‍ഡ്‌ ചെയ്തു .. എന്തൊക്കെ ആയാലും മെഴുകുതിരിയുടെ പേരില് ഉപജീവന മാര്‍ഗ്ഗം കഴിക്കുന്ന ആയിരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് . "പാപങ്ങള്‍ വര്‍ദ്ധിക്കുവാനും മെഴുകുതിരിയുടെ വില്‍പ്പന തകൃതി ആയിട്ടു നടക്കുവാനും നമുക്ക് ആശംസിക്കാം ...."



No comments: