രാജ്യം കടുത്ത അസഹിഷ്ണുതയിലൂടെ ആണ് കടന്നു പോയികൊണ്ടിരിക്കുന്നത്. ഇത് പറഞ്ഞത് ബിജെപി യുടെ തന്നെ മുന്‍ മന്ത്രി
അദ്വാനിയാണ്. ആരാണ് ഈ അദ്വാനി എന്നുള്ളത് വേറെ കാര്യമാണ് എന്തിനദ്ദേഹം അങ്ങനെ
പറഞ്ഞു എന്നുള്ളതും വേറെ കാര്യമാണ് അതൊരിക്കലും ഈ നാട്ടിലെ ദളിത് നൂനപക്ഷങ്ങള്‍ക്ക്
എതിരെയുള്ള പീഡനങ്ങളില്‍ മനം നൊന്തു
പറഞ്ഞതുമല്ല.
ഓരോ നിമിഷവും രാജ്യത്തെ നൂനപക്ഷങ്ങള്‍
കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും വേട്ടയാടപെടലുകള്‍ക്കും വിധേയമായി
കൊണ്ടിരിക്കുക്കയാണ്. ബി ജെ പി നേതാവ് വി വി രാജേഷ് ഇത്തരം നൂനപക്ഷ അതിക്രമങ്ങള്‍ക്ക്
എതിരെയുള്ള ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പറയുന്ന ഒരു വാചകമുണ്ട്. രാജ്യത്ത്
എവിടെയെങ്കിലും ഒരു ഒറ്റ പെട്ട സംഭവം നടന്നാല്‍ അതെങ്ങനെ നരേന്ദ്രമോദിക്ക്
എതിരെയാകും ? ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് എന്തിനു നരേന്ദ്ര മോദി ഉത്തരം പറയണം ? യു.പി.യെ.
ഭരണകാലത്തും കോണ്‍ഗ്രസ് ഭരണകാലത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും
ഇവിടെ ആരുടേയും വേവലാതികള്‍ കണ്ടിട്ടില്ല.
ശെരിയാണ് സാര്‍, ഇത്തരം ആള്‍കൂട്ട കലാപങ്ങള്‍
പണ്ടും നടന്നിട്ടുണ്ട് . അതങ്ങ് നെഹ്രുവിന്റെ കാലം തൊട്ടു ഉണ്ടായിരുന്നു. പക്ഷെ
അന്നൊന്നും രാജ്യം ഭരിച്ചിരുന്നത് ബിജെപി ആയിരുന്നില്ല എന്നത് തന്നെയാണ് അതിന്റെ
വെത്യാസം. മാത്രവുമല്ല എതിര്‍ ശബ്ദങ്ങളെ
ഇത്രമേല്‍ ഉന്മൂലനം ചെയ്യുവാന്‍ ഇന്ദിര ഗാന്ധി ഒഴികെ ആരും തുനിഞ്ഞട്ടുമില്ല.
നിങ്ങള്‍ രാജ്യത്തെ നീതി ന്യായ വെവസ്ഥകളെ തെരുവിലേക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട്
ഗാലറിയില്‍ നിന്ന് കളി കാണുകയാണ്. തെരുവില്‍ നിങ്ങളുടെ വേട്ട പട്ടികാളായി ഈ
നാട്ടിലെ ഹിന്ദുത്വ സംഘടനകള്‍ പ്രവര്‍ത്തിക്കന്നു. വളരെ ബോധാപൂര്‍വമായി വളരെയധികം പ്ലാനിങ്ങളോട്
കൂടി തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഓരോ സംഭവങ്ങളെയും ഇടുത്ത്
പരിശോധിച്ചാല്‍ മനസ്സിലാകും. ഇത്തരം ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് വടക്കേ ഇന്ത്യയില്‍
നിന്നും കര്‍ണ്ണാടക വഴി കേരളത്തിലെക്കെത്താന്‍ വളരെ അധികം ദൂരം ഒന്നും ഇല്ല എന്ന്
മനസ്സിലാക്കിയത് കൊണ്ടാണ് ഈ നാട്ടിലെ ഇടതുപക്ഷ പ്രിസ്ഥനങ്ങള്‍ ഒറ്റകെട്ടായി SNDP-BJP ബാന്ധവത്തെ എതിര്‍ക്കുന്നത്
. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം ഇല്ല എന്ന് പറയുന്നില്ല .
മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോട് കൂടി നിങ്ങള്‍
അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷത്തിനു മുകളിലായി . ഇ കാലയളവില്‍ നിങ്ങള്‍ എന്ത്
പിണ്ണാക്കാണ് രാജ്യത്തിന് വേണ്ടി ചെയ്തിട്ടുള്ളത് ? ഓരോ ദിവസവും ഓരോ മന്ത്രിമാര്‍
ബീഫ് കഴിക്കണം എങ്കില്‍ പാകിസ്താനിലേക്ക് പൊക്കോളണ൦ എന്ന പ്രിസ്തവാന ഇറക്കാലോ ?
അതോ തീട്ടം വരെ കോരി ജീവിക്കുന്ന ഈ നാട്ടിലെ പാവപെട്ടവന്റെ കാശു കൊണ്ട് ലോകം
മുഴുവന്‍ ചുറ്റുന്ന നരേന്ദ്ര മോദിയുടെ കോട്ടിന്റെ വര്‍ണ്ണന പാടാലോ ? മോദിയുടെ ലോക
രാഷ്ട്ര സന്ദര്‍ശനങ്ങളിലൂടെ വന്‍ നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് ഒഴുകി എത്തും
എന്നാണല്ലോ നിങ്ങളുടെ പ്രചാരം. എത്ര നിക്ഷേപങ്ങള്‍ ഈ നാട്ടില്‍ ഇത് വരെ വന്നു ? ഒ
അതിനു ഇരുപത്തി അഞ്ചു കൊല്ലം കാത്തിരിക്കണമല്ലോ അല്ലെ ... അധാനിക്ക് ഒരു രൂപയ്ക്കു
കൊടുക്കുന്ന ഭൂമി ഈ നാട്ടിലെ യുവതക്ക് വെവസായം ചെയ്യുവാന്‍ നിങ്ങള്‍ കൊടുക്കണം.
അധാനി പോലുള്ള വന്‍കിട കമ്പനിക്കാര്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന പോലെ സാമ്പത്തിക ഇളവുകള്‍ ഈ
നാട്ടിലെ യുവതക്കും കൊടുക്കണം . അവരും വളര്‍ത്തും ഇരുപത്തി അഞ്ച് കൊല്ലം കൊണ്ട്
അച്ഛാ ദിന്‍. എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയില്‍ സ്ഥിരം അംഗത്തിനു ഇന്ത്യയെ
പിന്തുണക്കാം എന്നാണല്ലോ ഓരോ രാജ്യസന്ദര്‍ശനത്തിനു ശേഷം വരുന്ന മറ്റൊരു വാര്‍ത്ത. എന്നിട്ട്
എത്ര രാജ്യങ്ങള്‍ ഈ ആവശ്യത്തെ പിന്തുണച്ചു കൊണ്ട്
നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തു ?
നിങ്ങള്‍ ഭരണത്തില്‍ കയറിയത് മുതല്‍
അക്കാദമിക് മേഖലയില്‍ ഹിന്ദ്വത്വം തിരുകി കയറ്റുവാന്‍ ശ്രമിച്ചു കൊണ്ടേ
ഇരിക്കുന്നു. പാഠ്യപദ്ധതി, സ്ഥാപനങ്ങള്‍, പാഠപുസ്തകരചനാ സമിതികള്‍, ചരിത്രഗവേഷണ കൗണ്‍സിലുകള്‍, തുടങ്ങി അക്കാദമിക്,
സിനിമ മേഖലയില്‍ എല്ലാം തന്നെ സംഘ പരിവാര്‍ അജണ്ടകളെ ഉള്‍പ്പെടുത്തി രാജ്യത്തെ വിദ്യാര്‍ഥികളിലും
യുവത്വത്തിലും മസ്തിഷ്ക പ്രക്ഷാളനം നടത്തി ഫാസിസ അജണ്ടകള്‍ നടപ്പിലാക്കി
കൊണ്ടിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ നിങ്ങള്‍ കായികമായി നേരിടുന്നു. കാരണം
ആശയപരമായി നേരിടുവാനുള്ള ആശയം നിങ്ങള്‍ക്കില്ല എന്ന വെക്തമായ ബോധ്യം നിങ്ങള്‍ക്കുള്ളത്
കൊണ്ട് തന്നെ..
അഴിമതിയില്‍ മുങ്ങി കുളിച്ച യുപിഎ സര്‍ക്കാരിന്റെ
എതിരെയുള്ള ജനരോഷം, യുവാക്കളില്‍ നിങ്ങള്‍ കുത്തിവെച്ച മോദി എന്ന ബിംബം, ഇത്ര നാള്‍
കോണ്‍ഗ്രസ് അഴിമതി ചെയ്തില്ലേ ഇനി ഒരു വട്ടം ബിജെപി ക്ക് അധികാരം കൊടുത്താല്‍
എന്താണ് തെറ്റ് എന്നവരെ ചിന്തിപ്പിച്ചു. അവരുടെ ചിന്തകള്‍ തെറ്റാണെന്ന് വളരെ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിങ്ങളവര്‍ക്ക് മനസ്സിലാക്കി കൊടുത്തു. യുവതയാണ്
ഏതൊരു നാടിന്റെയും കരുത്ത്. പക്ഷെ ആ യുവതയെ നിങ്ങള്‍ ജാതിയുടെയും മതത്തിന്റെയും ദേശീയ വാദത്തിന്റെയും പേരില്‍ തമ്മില്‍
കലഹിപ്പിക്കുന്നു.
പശു നിങ്ങളുടെ മാതാവോ ദൈവമോ ആണെങ്കില്‍ അത്
നിങ്ങളുടെ മാത്രം തലവേദനായാണ്. നാളെ ആരെങ്കിലും പന്നി മുസ്ലീംങ്ങള്‍ക്ക് ഹറാം ആണ്
അത് കൊണ്ട് പന്നി നിരോധിക്കണം എന്ന് പറഞ്ഞാലും ഞങ്ങള്‍ ഈ വിധം തന്നെ
പ്രധികരിക്കും. കാരണം ഒരാളുടെ ഭക്ഷണവും വസ്ത്രവും ഒക്കെ മറ്റൊരു കൂട്ടര്‍
തീരുമാനിക്കുന്നതെങ്കില്‍ അത് ഫാസിസം അയല്‍ വീട്ടില്‍ അല്ല വന്നിരിക്കുന്നത്
നമ്മുടെ തൊണ്ട കുഴിയില്‍ ആണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഞങ്ങള്‍ക്കുള്ളത്
കൊണ്ടാണ്.
ശക്തമായ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ചു
എത്ര നാള്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകുവാന്‍ കഴിയും? രാജ്യത്തിന്റെ എല്ലാ
കോണുകളിലും പ്രധിഷേധങ്ങള്‍പല വിധത്തില്‍ അലയടിക്കുന്നുണ്ട്. അത് വിദ്യാര്‍ഥികള്‍
നടത്തുന്ന സമരങ്ങളായാലും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു കൊടുത്ത്
സാഹിത്യകാരന്മാര്‍ നടത്തുന്ന സമരമാണെങ്കിലും രാജ്യത്തെ ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ കനലുകള്‍
നീറുകയാണ്.. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്
മുല്ല പൂ വിപ്ലവത്തിനു സാധ്യത ഇല്ല എന്നുള്ള രാഷ്ട്രീയ നിരീക്ഷകരുടെ സാധ്യത ഇത്
പോലുള്ള ഒരു ഭരണത്തില്‍ അപ്രസകതമാണ്. ഒരു തീ
ഗോളമായി അത് കത്തി പടരുവാന്‍ അധിക സമയം ഒന്നും വേണ്ട.