Thursday 15 October 2015

ഒരു ചെറു പുഞ്ചിരി

 M.T. വാസുദേവൻ നായർ സംവിധാനം ചെയ്തു 2000 ത്തിൽ പുറത്തു വന്ന ചിത്രമാണ് ഒരു ചെറു പുഞ്ചിരി ..മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. റിട്ടയർ ആയ ഒരു കുടുംബനാഥനും അവരുടെ ഭാര്യയും ആണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ മക്കളും അയല്പക്കവും പോസ്റ്റുമാനും ഒരു കുട്ടിയും ആണ് പുറമേ നിന്നുള്ള കഥ പാത്രങ്ങൾ.  ബാധ്യതകൾ ഒന്നും തന്നെ ഇല്ലാത്ത ഒടുവിലാനും ഭാര്യയും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ നാളിതു വരെ തുടർന്നു പോന്ന സ്നേഹത്തെ ഊഷ്മലമക്കുന്നതാണ് കഥാ തന്തു.

കൃഷിയെ വല്ലാതെ സ്നേഹിക്കുന്ന ഒടുവിലിന്റെ കഥാപാത്രം പുറമേ പരുക്കൻ ആണെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളവാനാണ്. ഒടുവിലിന്റെ മരണത്തോട് കൂടി ചിത്രം പൂർണ്ണമാകുകയും ചെയ്യുന്നു.  ഒരു സംസ്ഥാന അവാർഡ്‌ ലഭിക്കുവാൻ തക്ക രീതിയിൽ ഏതു തരത്തിലുള്ള മേന്മ ആണ് ചിത്രത്തിനുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എം ടി. വാസുദേവൻ നായർ , അടൂർ ഗോപാലകൃഷ്ണൻ എന്നിങ്ങനെയുള്ള പേര് കേട്ടാൽ ചിത്രം പോലും കാണാതെ അവാർഡ്‌ കൊടുക്കുന്ന ജൂറികൾ ആയിരുന്നു അന്നെന്നു കരുതേണ്ടി ഇരിക്കുന്നു.പ്രധാനപെട്ട ഒരു കാര്യം ജാതിയതയെയും സ്ത്രീധനത്തെയും ചിത്രം പല സന്ദർഭങ്ങളിൽ എതിർക്കുന്നുണ്ടെങ്കിൽ  പോലും ഒരു ഡോകുമെന്ററിക്കപ്പുറം സാധ്യത ഇല്ലാത്ത ഒരു കഥയെ ഒരു ചലച്ചിത്രമാക്കി അവതരിപ്പിച്ചിരിക്കുന്നത് പ്രക്ഷകരെ പൊട്ടനാക്കാൻ ആണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു   1.5/5 

1 comment:

ajith said...

ഞാന്‍ കണ്ടിട്ടില്ല. ട്യൂബിലൊന്ന് സെര്‍ച്ച് ചെയ്യട്ടെ