Monday 26 August 2013

എന്താണ് ഈ ഭാരത സംസ്ക്കാരം?!










ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികളോടും, ആര്‍.എസ്.എസ്., വി.എച്ച്.പി., ശിവസേന തുടങ്ങീ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന സകലോരോടും ആയിട്ടാണ് ഈ ചോദ്യം ..... എന്താണ് നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം ?


ശ്വേത മേനോന്‍റെ പ്രസവം സംബന്ധിച്ചാണ് അടുത്ത കാലത്ത് ഭാരത സംസ്കാരത്തെ കുറിച്ച് ചോര തെളപ്പ് ഉയര്‍ന്നു വന്നത്. ശ്വേതയുടെ പ്രസവം തീയേറ്ററില്‍ കാണിച്ചാല്‍ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴും, പിന്നെ ഭാരത സംസ്കാരം ഇല്ല എന്നിങ്ങനെ ഒക്കേ ആണ് രാഷ്ട്രീയ നേതാക്കളും മറ്റു ഭാരത സംസ്കാര പ്രചാരകരും കൂടി മാധ്യമങ്ങള്‍ തോറും കയറി നടന്നു പ്രസംഗിച്ചത്. ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതില്‍ ആണോ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത് ? അതോ അവര്‍ ഒരു സവര്‍ണ്ണ, മേനോന്‍ സ്ത്രീ ആയതു കൊണ്ടോ ഈ സംസ്കാര ചോര തെളപ്പ് ?


എന്ന് തൊട്ടാണ് ഈ സംസ്കാര ബോധം ഉയര്‍ന്നു വന്നത്?


ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയും പിന്നെയും കുറെ മനുഷ്യരെ പട്ടികളുടെ വില പോലും ഇല്ലാതെയും തരം തിരിച്ചതാണോ നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം?


മാറ് മറക്കാന്‍ അനുവാദമില്ലാതെ, ദളിത്‌ സ്ത്രീകളെ സവര്‍ണ്ണ കാമദാഹം ശമിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണോ നിങ്ങള്‍ പറഞ്ഞ സംസ്കാരം?, മുലയുടെ വലിപ്പത്തിനനുസരിച്ച് കരം മേടിക്കുന്ന നിങ്ങള്‍ സോഷിലിസ്റ്റ് ചിന്താഗതിക്കാര്‍ തന്നെ.!


തീണ്ടലും തൊടീലും, ഉള്‍പ്പെടെ ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിച്ചു അടിമകളാക്കി സവര്‍ണ്ണ ആവശ്യം നിറവേറ്റിക്കുന്നതാണോ ഭാരത സംസ്കാരം?


പട്ടിക്കും പൂച്ചക്കും വരെ പാത്രത്തില്‍ ഭക്ഷണം നല്‍കുമ്പോള്‍ നിങ്ങള്‍ ദളിതന് നിലത്തെ കുഴിയില്‍ ഭക്ഷണം കൊടുക്കുന്നു, എന്തൊരു സംസ്കാരം..


സ്ത്രീ പുരുഷന്‍റെ അടിമയകണം എന്ന് ഉല്‍ബോധിപ്പിക്കുന്നതാണോ സംസ്കാരം? അതിനു വേണ്ടി സതി തുടങ്ങിയ ദുരാചാരങ്ങളെ കൂട്ടു പിടിച്ചു, പെണ്‍കുട്ടികളെ ഉള്‍പ്പെടെ കൊന്നു തള്ളുന്നതോ ഭാരത സംസ്ക്കാരം?


ദൈവങ്ങളെയും അമ്പലങ്ങളെയും സവര്‍ണ്ണനു തീറെഴുതി കൊടുത്തു അവര്‍ണ്ണന് നിഷിദ്ധമാക്കുകയും ചെയ്തത് അല്ലെ ഭാരത സംസ്ക്കാരം? സവര്‍ണ്ണന്‍റെ എച്ചിലില്‍ കിടന്നു ദളിതന്‍ ഉരുളണം എന്നുള്ളത് നിങ്ങളുടെ ഭാരത സംസ്കാരം. ദളിതര്‍ക്ക് പ്രസാദം നിലത്തിട്ട് കൊടുക്കുന്നത് നിങ്ങളുടെ സംസ്കാര മഹിമ!.


അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ല, അവര്‍ണ്ണന്‍ വേദം ഉച്ചരിച്ചാല്‍ അവന്‍റെ നാവു പിഴുതെടുക്കണം, അവന്‍ വേദം കേട്ടാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം .....എത്ര മനോഹരമായ സംസ്കാരത്തിന് ഉടമയാണ് നിങ്ങള്‍.


സ്വന്തം രാജ്യത്തെ വിദേശികള്‍ക്ക് കാഴ്ച്ച വെക്കുന്നതും അയല്‍ രാജ്യത്തിനെ കൂട്ടി കൊടുക്കുന്നതും സംസ്ക്കാര പാരമ്പര്യം?


ലിംഗ ആരാധന നടത്തുന്നത് നിങ്ങളുടെ സംസ്ക്കാര ആചാരം .... മനുഷ്യനെക്കള്‍ കൂടുതല്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചത് നിങ്ങളുടെ സംസ്ക്കര മഹത്വം..... കക്കൂസിനേക്കാള്‍ കൂടുതല്‍ ദൈവവാലയങ്ങള്‍ ഉണ്ടാക്കുന്നത് സംസ്കാരം കാത്തു സൂക്ഷിക്കുവാന്‍ വേണ്ടി ?! മറ്റൊരുവന്‍റെ ആരാധനാലയം പൊളിച്ച് ആഘോഷിക്കുന്നത് അല്ലെ നിങ്ങളുടെ സംസ്കാരം?......


ഇതൊക്കെയാണ് ഭാരത സംസ്കാരം. അതില്‍ ഇത്ര മാത്രം അഹങ്കരിക്കുവാന്‍ എന്താണ് ഉള്ളത് ? ചുരുക്കത്തില്‍ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നത്‌ സവര്‍ണ്ണനാണ്. കാരണം അവന്‍റെ ഇച്ചകളും ഇഷ്ട്ടങ്ങളും ആചാരങ്ങളും ആണ് ഇവിടെ സംസ്ക്കാരം. അവിടെ ദളിതനും, നാസ്തികര്‍ക്കും മറ്റു മതക്കാര്‍ക്കും എന്ത് സ്ഥാനം ?!






































Thursday 22 August 2013

ദളിത്‌ വിപ്ലവം / Dalit revolution

എല്ലാ ദളിതരും സംഘടിക്കേണ്ടതിന്‍റെ ആവശ്യം ഇന്ന് ഏറി വന്നിരിക്കുന്നു. എന്നാല്‍ ആ സംഘടനം ജാതിയമോ മതപരമോ ആയിരിക്കരുത്. മറിച്ചു രാഷ്ട്രീയപരമായിരിക്കണം. സ്വയം ബ്രാഹ്മണവല്‍ക്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന SNDP യെ പോലുള്ള സാമൂദായിക സംഘടനകളെ കൂട്ടു പിടിക്കാതെ രാഷ്ട്രീയമായി സംഘടിക്കുക. തന്‍റെ അവകാശങ്ങള്‍ തട്ടി പറിക്കുന്നവനെതിരെ അത്തരം രാഷ്ട്രീയ സമുദായ സംഘടനകള്‍ക്കെതിരെ ദളിതന്‍റെ വികാരം ഉണരണം. സ്വയം കച്ചവടവല്‍ക്കരിച്ച് ശവകല്ലറയില്‍ അടക്കം ചെയ്യാതെ വിദ്യാഭ്യസത്തിലൂന്നിയ പുരോഗതി കൈവരിക്കണം. അധികാരത്തിന്റെ ദുഷിച്ച ദ്രംഷ്ട്ടകളില്‍ പെട്ടുലയാതെ .... മാറ്റത്തിന്‍റെ പടവാള്‍ വീണ്ടും എന്തുവാന്‍ സമയമായിരിക്കുന്നു.


അയ്യങ്കാളിയും കുമാരഗുരുവും പല്പ്പുവും, പണ്ഡിറ്റ്‌ കറപ്പനും, ചട്ടമ്പി സ്വാമികളും, നാരായണനും മറ്റും വെട്ടി വെടുപ്പാക്കിയ അശുദ്ധിയുടെ തീണ്ടലിന്‍റെ തൊടീലിന്‍റെ ചപ്പു ചവറു കൂനകള്‍ ഇന്ന് വീണ്ടും മുള പൊട്ടി തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു. അയിത്തം ഉള്ള അവര്‍ണ്ണനെ ശുചീകരിക്കുവാന്‍ ബ്രാഹ്മണന്‍ ഇറങ്ങി പുറപ്പെടണം എന്നുള്ളത് ചരിത്രത്തിന്‍റെ  വിരോധാഭാസം ആണ്. സ്വയം ശുചികരിക്കുക. അഴുക്കു ചാലുകളില്‍ കിടക്കുവാനും ഗ്രഹിണി പിടിച്ച വയറുമായി നടക്കുവാനും ഉള്ളതല്ല ദളിതന്‍റെ ജീവിതം. ഉണ്ണാന്‍മാരായ നമ്പൂതിരിമാര്‍ക്കും കരിങ്കല്‍   പ്രതിമകള്‍ക്കും കൊടുക്കുന്ന കാണിക്ക കൊണ്ട് ദളിതന് ക്ഷേമം ഉണ്ടാകില്ല. എന്നും അത് ബ്രാഹ്മണ്യത്തിന്‍റെ പള്ള വീര്‍പ്പിക്കാന്‍ മാത്രമേ ഉതുകൂ എന്ന് തിരിച്ചറിയുക. പട്ടികള്‍ക്കിടയില്‍ വെളുത്ത പട്ടിയും കറുത്ത പട്ടിയും ഇല്ല എന്നുള്ള തിരിച്ചറിവ് അധികാരത്തിന്‍റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള കടി പിടിയില്‍ നിന്ന് മോചിതരായി ശക്തി ആര്ജ്ജിക്കുവാന്‍ കഴിയും.
ജ്യോതിഷവും മഷി നോട്ടവും ഗണിതവും എല്ലാം ഇന്നേ വരെ ദളിതന് ഗുണം ഉണ്ടാക്കിട്ടില്ല,..... വശ്യ മോഹന യന്ത്ര ചരടുകള്‍, കാമദേവ സന്താന സമ്പന്ന സന്ഥാന ഏലസ്സുകള്‍ തുടങ്ങി സവര്‍ണ്ണന്‍ ഇന്നും നടത്തി കൊണ്ടിരിക്കുന്ന തട്ടിപ്പില്‍ നിന്നും അന്ധവിശ്വാസത്തില്‍ നിന്നും സ്വയം തിരിച്ചറിവ് നേടുക മാത്രമേ ദളിതന് രക്ഷയുള്ളൂ…..അമ്പലങ്ങളില്‍  നിന്നും, സവര്‍ണ്ണ അധിപത്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പോലും ദളിതന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു... ആല്ലെങ്കില്‍ അത്തരം പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു... ഒരു നവ ദളിത്‌ മുന്നേറ്റത്തിനു, ദളിത്‌ വിപ്പ്ലവത്തിന് സമയമായിരിക്കുന്നു .....
നായരാടിയും നമ്പ്യാരും നമ്പൂതിരിയും നായയെ പോലെ വിളിക്കുമ്പോള്‍ നടു വളച്ചു, കൈ കൂപ്പി നിക്കണ്ട കാലം കഴിഞ്ഞിരിക്കുന്നു. ആരാടാ എന്ന് ചോദിച്ചാല്‍ ഞാനാടാ എന്ന് പറയാനുള്ള ചങ്ക്ഒറപ്പ്, ധിക്കാരം, ബോധം, വിവേകം, എന്നിവയോട് കൂടി ഇന്നത്തെ ദളിതന്‍ ഉണര്‍ന്നു  വരേണ്ടി ഇരിക്കുന്നു.

  

Saturday 3 August 2013

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല

അവര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചാല്‍ തങ്ങളുടെ പാടങ്ങളില്‍ മുട്ടി പുല്ലുമുളക്കും എന്ന് മനസിലാക്കിയ സവര്‍ണ്ണ മേലാളന്മാര്‍ അവര്‍ണ്ണനെ വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും വിലക്കി .....പുലയര്‍ എക്കാലവും പാടങ്ങളില്‍ പണി ചെയ്ത് തമ്പ്രാക്കന്‍ മാരുടെ ആജ്ഞനു വര്‍ത്തികളയി കഴിയേണ്ടത് സവര്‍ണ്ണ ആവശ്യമായിരുന്നു.  .അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ല .....അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ തുനിഞാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് പറഞ്ഞ മഹാനാണ് ശങ്കരന്‍.... സവര്‍ണ്ണ ഭാഷയായ സംസ്കൃതത്തിന്‍റെ ഉന്നമനത്തിനായി ആ ശങ്കരന്‍റെ പേരില്‍ നമ്മുടെ സര്‍ക്കാര്‍ ഒരു സര്‍വകലാശാലയും നടത്തുന്നു. നിയമങ്ങളും നീതിയും എന്നും സവര്‍ണ്ണനു മാത്രം അവകാശപെട്ടത്‌ !