ഇന്നലെ വൈകുന്നേരമാണയാളെ പോലീസുകാർ ആംബുലൻസിൽ ഇവിടെ കൊണ്ട് വന്നത് . അടച്ചിട്ട ആ മുറിയിലേക്ക്
സെക്കുരിറ്റിക്കാരൻ അയാളെ തള്ളി വിടുമ്പോൾ
എന്തോ അടക്കാനാവാത്ത സന്തോഷമായിരുന്നു. താൻ എന്നും ഇഷ്ട്ട പെട്ട ഇടം
എന്നും ഇവിടെ കഴിയാനാണ് താൻ ആഗ്രഹിച്ചത് ...മരണത്തെ എന്നും തനിക്കു പ്രിയമായിരുന്നു.
പട്ടണത്തിൽ ഉയര്‍ന്ന ശമ്പളത്തിൽ ജോലി ലഭിക്കുമായിരുന്നിട്ടും
താൻ ഈ മോർച്ചറിയുടെ കാവല്ക്കരനകുവാനാണ്
ആഗ്രഹിച്ചത്. മരണം നടന്ന വീടുകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു അയാൾ. സര്‍വകലാശാല പ്രബന്ധത്തിൽ
തന്റെ വിഷയവും മരണത്തെ കുറിച്ചായിരുന്നു. മരണവും താനും തമ്മിൽ അഗാതമായ പ്രണയമായിരുന്നു. ആ പ്രണയമാണിപ്പോൾ സാക്ഷാല്ക്കരിച്ചിരിക്കുന്നത് .ഇപ്പോഴിതാ ഇവിടുത്തെ
ഒരംഗം ആയിരിക്കുന്നു . മരിച്ചു വരുന്നവരുമായി അയാള്‍ സംസാരിക്കുമായിരുന്നു...
ആത്മഹത്യാ ചെയ്യുന്നവരോടാണ് അയാള്‍ക്ക് കൂടുതൽ ഇഷ്ട്ടം ഉണ്ടായിരുന്നത്
കാരണം ആത്മഹത്യ ഒരു പരാജിതന്റെ വിജയമായിരുന്നു എന്നാണ് അയാള്‍ ഇപ്പോഴും
വിശ്വോസിചിരുന്നത്. എന്നാൽ തന്നെ കൂട്ട് സന്തോഷത്തോടെ മരണത്തെ വരിച്ചവരയിരുന്നില്ല
ഇപ്പോൾ തന്റെ കൂടെ കഴിയുന്നവർ.
തന്റെ അടുത്തു കിടക്കുന്ന യുവാവ് കാമുകിയെ നഷ്ട്ടപെട്ട പുളിയുടെ കൊമ്പിൽ തൂങ്ങി ആണ് മരണത്തെ വരിച്ചത്. കടം കയറി വിഷം കഴിച്ചു
മരിച്ച മധ്യവയസ്കനും ട്രെയിന്‍ തല വെച്ച് ചിന്ന ഭിന്നങ്ങളായ ശരീരം ആയി കിടക്കുന്ന
യുവതിയും പോലിസുക്കാർ കൊന്നു കെട്ടി തൂക്കിയ 'ദേശ വിരുദ്ധനും' തനിക്കിപ്പോൾ അയൽവാസികളണ്. ...മരണത്തെ
സീകരിക്കാൻ പലമാർഗ്ഗങ്ങൾ അയാൾ അന്ന്വോഷിച്ചിരുന്നു. നഗരത്തിലെ ഉയർന്ന കെട്ടിടത്തിനു മുകളൽ നിന്നും താഴേക്കു ചാടി മരിക്കുന്നതിനെ കുറിച്ചും
ഉടുമുണ്ട് ഫാനിൽ കെട്ടി മരിക്കുന്നതിനെ
കുറിച്ചും വിഷം കഴിച്ചു മരിക്കുന്നതിനെ കുറിച്ചുമെല്ലാം അയാള്‍ ചിന്തിച്ചിരുന്നു.
എന്നാൽ അതൊന്നും തനിക്കു തൃപ്തി
നല്‍കിയിരുന്നില്ല. തന്റെതൊരു ആൾട്രൂയിസ്റ്റിക് സൂയിസൈഡ് ആകണം
എന്ന് അയാള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണയാൽ ' #നില്പ്പുസത്യഗ്രഹത്തിനു '
മുന്നിലെത്തുന്നതും തീ കൊളുത്തി സ്വയം മരിക്കുന്നതും...... തന്റെ ആഗ്രഹ
പൂർത്തികരണത്തിൽ അയാൾ പ്രഖ്യാപിച്ചു .... നില്‍പ്പ് ഒരു സമരമല്ല അതൊരു ജീവിതം
കൂടിയാണ് ...!
Wednesday, 10 September 2014
Thursday, 4 September 2014
എന്റെ വിധി
എന്റെ വിധി
എന്ത് കൊണ്ട് അവൻ ആദിവാസികളെയും ദളിതരെയും കുറിച്ച് സംസാരിക്കുന്നു ?
സ്ത്രീ സ്വതന്ത്ര്യത്തിനും അവളുടെ സ്വത്തെകുറിച്ചും വാദിക്കുന്നു ?
സ്വതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നങ്ങളെ എന്തിനവൻ പങ്കു വെക്കുന്നു ?
യാഥാസ്ഥികരെയും സവർണ്ണരെയും വിമർശിക്കാൻ ആരാണ് അവനു അനുവാദം നല്‍കിയത്?
ഞങ്ങളുടെ ദൈവങ്ങളെയും പുരോഹിതരെയും നഗര മധ്യത്തിൽ അവൻ നഗ്നനാക്കിയതെന്തിനു ?
പുരോഹിതന്റെ കൈ വിരലുകളെ ച്ചുംബിക്കാത്ത അവനു ആരാണ് മാപ്പ് കൊടുക്കുക ?
ഞാൻ വിധിക്കുന്നു അവനു ഒടുക്കത്തെ വിധി ...
എന്നെ വിധിക്കുവാൻ നിങ്ങള്‍ക്കെന്തു അധികാരം എന്നവൻ ചോദിചേക്കും ...
കാരഗ്രഹ വാതിലുകൾ തകർക്കുമെന്നവൻ വീമ്പു പറഞ്ഞേക്കാം
ദളിതന്റെയും ആദിവാസിയുടെയും സ്ത്രീകളുടെയും
ദിനങ്ങൾ വന്നു ചെരുമെന്നവൻ പ്രത്യാശ പ്രകടിപ്പിക്കും
ഒരു രാജ്യ ദ്രോഹിയുടെ തീവ്ര വാദിയുടെ ഭീകരന്റെ ജൽപ്പനങ്ങൾ ആണവ...
ഒരിക്കലും നടക്കാത്ത അവന്റെ സ്വപ്ങ്ങങ്ങല്ക്ക് മേൽ
ഞാൻ എന്റെ വിധി നടപ്പിലാക്കുന്നു
എന്റെ വിധി ഒടുക്കത്തെ വിധി
എനിക്ക് മാപ്പ് തരുവാൻ നിങ്ങൾ ആരെന്നു അവൻ ചോദിക്കും
എന്റെ തീട്ടം കൊരുവാൻ വിധിക്കപെട്ടതാണ്
അവന്റെ ജാതി എന്നാവൻ ചിന്തിക്കുന്നില്ല
അവളുടെയും അവന്റെയും ശരീരത്തിന്റെ അവകാശി
ഞാൻ ആണെന്നും അവൻ അറിയുന്നില്ല
പുതോയൊരു പുലരി പിറക്കുമെന്നും
അവന്റെ സ്വപ്നങ്ങൾ വിരിയുമെന്നും അവൻ വിചാരിക്കുന്നു
അവന്റെ പുലരിയും അവന്റെ സ്വപ്ങ്ങങ്ങളും
നമ്മൾ കൊടുക്കുന്ന ഭിക്ഷ ആണെന്ന് അവൻ അറിയുന്നില്ല
സ്വപ്നങ്ങളുടെയും കിനവുകളുടെയും
ഇടയിലൂടെ മാത്രമേ അവനു യാത്ര ചെയ്യുവാൻ കഴിയൂ
അവന്റെ സ്വപ്നങ്ങല്ക്കും മോഹങ്ങള്‍ക്കും മേലെ
ഞാനെന്റെ വിധി നടപ്പിലാക്കും ഒടുക്കത്തെ വിധി ....
Wednesday, 3 September 2014
പുതിയ പാഠം
പുതിയ പാഠം
പെണ്ണന്നാൽ അശ്ലീലമാണ്
പ്രേമമെന്നാൽ കാമമാണ്
സെക്സ് എന്നാൽ പാപമാണ്
ദളിതനെന്നാൽ തീട്ടം ചുമക്കേണ്ടവാനാണ്
ആദിവാസിയെന്നാൽ വെയിലത്ത് നിൽക്കേണ്ടാവനാണ്
മുടിയും താടിയും നീട്ടിയാൽ ഭീകരനാണ്
അവകാശങ്ങളെ ചോദിച്ചാൽ മാവോയിസ്റ്റണ്
പശുവെന്നാൽ വിശുദ്ധ മ്രഗമാണ്
പന്നിയെന്നാൽ നിഷിദ്ധ മൃഗവും!
മുസ്ലിമെന്നാൽ തീവ്രവാദിയും
ഹിന്ദു എന്നാൽ ദേശിയ വാദിയുംമാണ് .
Subscribe to:
Posts (Atom)