Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, 1 December 2014

മരണം

  സ്ഥിരമായി കിട്ടികൊണ്ടിരുന്ന അടിയുടെ പാട് ചന്തിയിൽ നിന്നും മാഞ്ഞത് കൊണ്ടായിരിക്കും ഞാൻ അന്ന് അമ്മയോട് വെറുതെ ചോദിച്ചു അച്ഛൻ എവിടെ എന്ന് ?,  അച്ഛൻ നീണ്ട യാത്ര പോയി എന്നോ അടുത്ത ആഴ്ച വരുമെന്നോ അമ്മ എന്നോട് പറഞ്ഞില്ല. മരണം എന്താണെന്നു അറിയാത്ത എന്നോട് അമ്മ  പറഞ്ഞു അച്ഛൻ മരിച്ചു. ഒന്ന് തേങ്ങിയോ ആ മുഖം .? ഇല്ല അങ്ങനെ തേങ്ങില്ല, കാരണം അത്രമാത്രം അനുഭവിച്ചിരുന്നു അമ്മ. 
          സ്ത്രീ അമ്മയാണ് , ദേവിയാണ്, മൈരാണ്  എന്നൊക്കെ പറഞ്ഞു പഠിപ്പിച്ച ഒരു കാലഘട്ടത്തിൽ ജീവിച്ചതു കൊണ്ടാകണം അവർ ഇത്രയും സഹിക്കാൻ നിർബന്ധിതമായത്. ഒരിക്കലും അമ്മ തോറ്റ്  കൊടുത്തിരുന്നില്ല. കാരണം തെറ്റൊരിക്കലും അമ്മയുടെ ഭാഗത്ത്‌ ആയിരിക്കില്ല. അച്ഛന് തെറ്റും ശെരിയും ഒന്നും അറിയേണ്ടിയിരുന്നില്ല. രണ്ടെണ്ണം അടിക്കണം പിന്നെ അമ്മയുടെ മേത്ത്  കയറണം, കരയുകയോ അമ്മയുടെ അടുത്തു ചെല്ലുകയോ ചെയ്താൽ പുളിയുടെ കൊമ്പ് കൊണ്ട് ചന്തിയിൽ നല്ല പെട തരുമായിരുന്നു. അന്ന് മുതലേ കുട്ടി പാവടയോട് എനിക്ക് അരിശമായിരുന്നു. അച്ഛന് പെട്ടന്ന് പാവാട പൊക്കി എന്നെ തല്ലാൻ കഴിയുമായിരുന്നു എന്ന് തന്നെ കാരണം. പിന്നീടു രണ്ടു ദിവസം ഇടുക്കും ആ അടിയുടെ ചൂടൊന്നു പോകുവാൻ. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയത്‌ കൊണ്ടാണോ എന്നറിയില്ല അമ്മ കരഞ്ഞു ഞാൻ  കണ്ടിട്ടില്ല. ആ അമ്മയുടെ മകൾ ആയതു കൊണ്ടാകണം സങ്കടവും കരച്ചിലും ഞാൻ ചെറുപ്പത്തിലെ മറന്നു.
           ഒരു  ക്ലീഷേ നായിക  ആകുവാൻ താല്പ്പര്യം ഇല്ലായിരുന്നത് കൊണ്ട് തന്നെയാണ്  വിവാഹം വേണ്ടാന്ന് വെച്ചത് . അമ്മയ്ക്ക്  അതിൽ എതിര്പ്പോന്നും ഇല്ലാതെ ഇരുന്നത് എന്നെ ഞെട്ടിച്ചിരുന്നു. കാലത്തിനു വളരെ മുൻപ് നടന്നതായിരുന്നു എന്റെ അമ്മ എന്നെനിക്കിപ്പോൾ തോന്നുന്നു. അമ്മ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്  മോളെ നമ്മുടെ സ്വതന്ത്ര്യത്തിനു സന്തോഷത്തിനു തടസ്സമാകുന്ന ഒന്നിനെയും മോൾ സ്വീകരിക്കരുത്. എത്ര തന്നെ എതിര്പ്പുണ്ടായാലും ആരൊക്കെ തന്നെ മരിച്ചാലും ആ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണം. ഇന്നിപ്പോൾ ആ അമ്മയാണ് മരിച്ചത്. കരയുവാൻ എനിക്കാറില്ല, ഞാൻ എന്തിനു കരയണം?, സന്തോഷിക്കുകയല്ലേ വേണ്ടത് ?

Wednesday, 10 September 2014

മോർച്ചറി

ഇന്നലെ വൈകുന്നേരമാണയാളെ പോലീസുകാർ ആംബുലൻസിൽ ഇവിടെ കൊണ്ട് വന്നത് . അടച്ചിട്ട ആ മുറിയിലേക്ക് സെക്കുരിറ്റിക്കാരൻ അയാളെ തള്ളി വിടുമ്പോൾ എന്തോ അടക്കാനാവാത്ത സന്തോഷമായിരുന്നു. താൻ എന്നും ഇഷ്ട്ട പെട്ട ഇടം എന്നും ഇവിടെ കഴിയാനാണ് താൻ ആഗ്രഹിച്ചത് ...മരണത്തെ എന്നും തനിക്കു പ്രിയമായിരുന്നു. പട്ടണത്തിൽ ഉയര്ന്ന ശമ്പളത്തിൽ ജോലി ലഭിക്കുമായിരുന്നിട്ടും താൻ ഈ മോർച്ചറിയുടെ കാവല്ക്കരനകുവാനാണ് ആഗ്രഹിച്ചത്. മരണം നടന്ന വീടുകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു അയാൾ. സര്വകലാശാല പ്രബന്ധത്തിൽ തന്റെ വിഷയവും മരണത്തെ കുറിച്ചായിരുന്നു. മരണവും താനും തമ്മിൽ അഗാതമായ പ്രണയമായിരുന്നു. ആ പ്രണയമാണിപ്പോൾ സാക്ഷാല്ക്കരിച്ചിരിക്കുന്നത് .ഇപ്പോഴിതാ ഇവിടുത്തെ ഒരംഗം ആയിരിക്കുന്നു . മരിച്ചു വരുന്നവരുമായി അയാള് സംസാരിക്കുമായിരുന്നു... ആത്മഹത്യാ ചെയ്യുന്നവരോടാണ് അയാള്ക്ക് കൂടുതൽ ഇഷ്ട്ടം ഉണ്ടായിരുന്നത് കാരണം ആത്മഹത്യ ഒരു പരാജിതന്റെ വിജയമായിരുന്നു എന്നാണ് അയാള് ഇപ്പോഴും വിശ്വോസിചിരുന്നത്. എന്നാൽ തന്നെ കൂട്ട് സന്തോഷത്തോടെ മരണത്തെ വരിച്ചവരയിരുന്നില്ല ഇപ്പോൾ തന്റെ കൂടെ കഴിയുന്നവർ. തന്റെ അടുത്തു കിടക്കുന്ന യുവാവ് കാമുകിയെ നഷ്ട്ടപെട്ട പുളിയുടെ കൊമ്പിൽ തൂങ്ങി ആണ് മരണത്തെ വരിച്ചത്. കടം കയറി വിഷം കഴിച്ചു മരിച്ച മധ്യവയസ്കനും ട്രെയിന് തല വെച്ച് ചിന്ന ഭിന്നങ്ങളായ ശരീരം ആയി കിടക്കുന്ന യുവതിയും പോലിസുക്കാർ കൊന്നു കെട്ടി തൂക്കിയ 'ദേശ വിരുദ്ധനും' തനിക്കിപ്പോൾ അയൽവാസികളണ്. ...മരണത്തെ സീകരിക്കാൻ പലമാർഗ്ഗങ്ങൾ അയാൾ അന്ന്വോഷിച്ചിരുന്നു. നഗരത്തിലെ ഉയർന്ന കെട്ടിടത്തിനു മുകളൽ നിന്നും താഴേക്കു ചാടി മരിക്കുന്നതിനെ കുറിച്ചും ഉടുമുണ്ട് ഫാനിൽ കെട്ടി മരിക്കുന്നതിനെ കുറിച്ചും വിഷം കഴിച്ചു മരിക്കുന്നതിനെ കുറിച്ചുമെല്ലാം അയാള് ചിന്തിച്ചിരുന്നു. എന്നാൽ അതൊന്നും തനിക്കു തൃപ്തി നല്കിയിരുന്നില്ല. തന്റെതൊരു ആൾട്രൂയിസ്റ്റിക് സൂയിസൈഡ് ആകണം എന്ന് അയാള്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണയാൽ ' ‪#‎നില്പ്പുസത്യഗ്രഹത്തിനു ' മുന്നിലെത്തുന്നതും തീ കൊളുത്തി സ്വയം മരിക്കുന്നതും...... തന്റെ ആഗ്രഹ പൂർത്തികരണത്തിൽ അയാൾ പ്രഖ്യാപിച്ചു .... നില്പ്പ് ഒരു സമരമല്ല അതൊരു ജീവിതം കൂടിയാണ് ...!

Monday, 18 November 2013

ക്ലാരയും ജയകൃഷ്ണനും .... claara n Jayakrishnan #Thoovanathumbikal

ജയകൃഷ്ണന്‍ : എന്ത് കൊണ്ടാണ് നിങ്ങള്‍ എന്നെ പോലെ ഉള്ള ഒരു സധാരണക്കാരനെ ഇത്തരം ഒരഭിമുഖത്തിനു തിരഞ്ഞെടുത്തത് ? ക്ലാര : ഞങ്ങളുടെ മാസിക സാധാരണക്കാരുടെ വികരങ്ങളെയാണ്, ജീവിതങ്ങളെയാണ്‌ വരച്ചു കാണിക്കുന്നത്. അധികാര വര്‍ഗ്ഗത്തിന്‍റെ ജീവിതവും നാടകങ്ങളും കണ്ടു മടുത്തവര്‍ക്ക് മാത്രമാണീ മാസിക. ജയകൃഷ്ണന്‍ : ക്ലാര ചോദിക്ക് എന്താണ് അറിയേണ്ടത് ? ക്ലാര : പദ്മരാജന്‍റെ ജയകൃഷ്ണന്‍ ക്ലാരയെ കാണുമ്പോള്‍ മഴ/ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ക്ലാര ജയകൃഷ്ണന്‍ സമക്ഷം വന്നപോഴും മഴ!... വന്നത് പ്രണയത്തെ കുറിച്ച് അറിയുവാന്‍ .... താങ്കളുടെ ജീവിതത്തിലെ പ്രണയ മുഹൂര്‍ത്തങ്ങളെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം. ഒരു സാധാരണകാരന്‍റെ എല്ലാ വൃത്തികേടുകളും ഉള്ള ഒരുവനാണ് ഞാന്‍... പൊതു സമൂഹം കൊടിയ അപരാധമായി കരുതി പോന്ന സകല പോക്കിരിത്തരങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്‍റെ കണ്ണില്‍ ഇതൊന്നും അത്ര വലിയ അപരാധമോ തെറ്റോ ആയിരുന്നില്ല എന്നല്ല ഇപ്പോഴും അല്ല. മനസ്സില്‍ ഒരുപാട് നന്മകളെ സൂക്ഷിക്കുന്ന ഒരാളാണ് ഞാനെന്നാണ് എന്‍റെ അഭിപ്രായം. ആരെയും അറിയാതെ പോലും ദ്രോഹിക്കുവാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരുത്തന്‍. പക്ഷെ പലരും പറയുന്നു ഞാന്‍ ചതിയനാണ് വഞ്ചകനാണ് ക്രൂരനാണ് എന്നൊക്കെ .... എന്ത് കൊണ്ട് ?! അറിയില്ല... പ്രണയത്തെ കുറിച്ചാണ് ക്ലാരക്ക് അറിയേണ്ടത് അല്ലെ?, ജയകൃഷ്ണന്‍ ക്ലാരെയേ സ്നേഹിക്കുന്നത് അവര്‍ തമ്മില്‍ ലൈംഗീക ബന്ധത്തില്‍ എര്പെട്ടതിനു ശേഷമാണ് ... ചിലര്‍ പറയും പ്രണയം ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ കഴിയില്ല എന്നൊക്കെ ..... ഓരോര്തര്‍ക്കും ഓരോ തരം ആയിരിക്കും അനുഭവങ്ങള്‍ അത്ര തന്നെ.!
പ്രണയത്തെ കുറിച്ച് ചിലരൊക്കെ പറയും അത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഒരിക്കല്‍ പ്രണയം സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു മരവിപ്പ് മാത്രമേ ഉണ്ടാകൂ.... പിന്നീടുള്ള പ്രണയം പ്രണയം ആയിരിക്കില്ല എന്നൊക്കെ. ചുമ്മാ തട്ടിപ്പാണ് .... പ്രണയം അത് എല്ലായ്പ്പോഴും സംഭവിക്കുന്നു. പല തരത്തിലുള്ള പ്രണയ ജീവികള്‍ നമ്മുടെ നാട്ടിലുണ്ട് .... ചിലര്‍ ഭര്‍ത്താവിനു/ അല്ലെങ്കില്‍ ഭാര്യക്ക് നല്‍കുവാനായി മാത്രം പ്രണയത്തെ കാത്തു സൂക്ഷിക്കുന്നു. വേറെ ആരെ ഏങ്കിലും പ്രണയിച്ചാല്‍ അത് അവരോടു ചെയ്യുന്ന കൊടിയ അപരാധം ആണ് പോലും. ഇത്തരത്തില്‍ ആരെയും പ്രണയിക്കാതെ ഇണയെ പ്രണയിക്കുവാന്‍ വേണ്ടി മാത്രം ജീവിതം ഹോമിച്ചു കളയുന്ന ഒരുപാട് പേര്‍ നമ്മുടെ നാടിലുണ്ട്‌ ... എന്ത് കാര്യം ?... കന്യാസ്ത്രീകള്‍ മുതല്‍ പതിവ്രത ചമയുന്നവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. എന്നാല്‍ മറ്റു ചിലരാകട്ടെ ഒരാളെ മാത്രം പ്രണയിക്കും. ആ ഒരാളോട് മാത്രമേ അവര്‍ക്ക് പ്രണയം തൊന്നൂ.... പിന്നീടുള്ള ജീവിതം ആ വിരഹത്തിന്‍ വേദനയില്‍ അവര്‍ കുഴിച്ചുമൂടും ..... സുമംഗലി നീ ഓര്‍മ്മിക്കുമോ ... മാനസ മൈനെ വരൂ .... രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിക്കുന്ന ഇവരെല്ലാരും ഈ ഗണത്തില്‍ പെട്ടതാണ്. പിന്നെ ചിലരുണ്ട് എല്ലാരേയും പ്രണയിക്കുന്നവര്‍.... അവരാണ് ജീവിതത്തെ അറിയുന്നവര്‍ .. ജീവിതം അസ്വദിക്കുന്നവര്‍. ഓരോരുത്തരുടെയും ഉള്ളില്‍ പ്രണയത്തെ കണ്ടെത്തുന്നവര്‍. ജാതിയുടെയും മതത്തിന്‍റെയും ബന്ധനങ്ങളില്ലാതെ നിറം നോക്കാതെ എതോരളോടും പ്രയഭേധം ഇല്ലാതെ പ്രണയം തോന്നുന്നവര്‍.. അവര്‍ ജീവിതത്തെ രുചിച്ചരിയുന്നവരാണ് ... ക്ലാര: പദ്മരാജന്‍റെ ജയകൃഷ്ണന്‍ ഇതില്‍ ആദ്യ ഗണത്തില്‍ പെട്ടിരുന്ന ആളായിരുന്നു. എന്നാല്‍ ഈ ജയകൃഷ്ണനോ? ജയകൃഷ്ണന്‍: ക്ലാരക്ക് സാഹചര്യങ്ങള്‍ മൂലം ജീവിതം ആസ്വദിക്കാനുള്ള തൊഴിലില്‍ എത്തിപെടേണ്ടി വന്നു. എന്നാല്‍ ഇന്ന് ക്ലാര ജീവിതം ആഘോഷമാക്കി മാറ്റുന്നത് മറ്റൊരു തലത്തില്‍ ആയിരിക്കും. പല പ്രണയം ഉണ്ടാകുമ്പോള്‍ സ്വോഭാവികമായും അതില്‍ ഒരു ചതിയുടെയും വഞ്ചനയുടെയും കഥ കാണുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ആരുടേയും പ്രണയം വേണ്ടാതെ ഞാന്‍ മറ്റൊരാളുടെ പക്കല്‍ പോയിട്ടില്ല. പ്രണയം അത് സംഭവിക്കുന്നതാണ്... ഒരിക്കലും അതിനെ ഉണ്ടാക്കിയെടുക്കുവാന്‍ സാധ്യമല്ല എന്നെനിക്കു തോന്നുന്നു. പ്രണയത്തില്‍ ജാതിയോ മതമോ പ്രായമോ വര്‍ണ്ണമോ നോക്കുന്ന ഒരാള്‍ക്ക് ഒരു പക്ഷെ യഥാര്‍ഥത്തില്‍ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. അതൊരു തരം പ്രദര്‍ശനം ആണ്. ഉള്ളില്‍ നിന്നുള്ള സ്നേഹത്തിന്‍റെ/ പ്രണയത്തിന്‍റെ ഭാഷ അതിനുണ്ടാകില്ല. ഏറ്റവും മനോഹരമായ പ്രണയം സംഭാവിക്കുന്നതെപ്പോഴാണെന്ന് ക്ലാരക്ക് അറിയുമോ? ഒരിക്കലും പരസ്പരം ഒന്നാകുവാന്‍ കഴിയില്ല എന്ന് പൂര്‍ണ്ണമായി മനസിലാക്കിയതിനു ശേഷവും ശരീരവും മനസ്സും അറിഞ്ഞു പ്രണയിക്കുമ്പോഴാണ്. അതില്‍ ബാധ്യതകളില്ല. കടപ്പാടുകളില്ല. അത് കൊണ്ട് തന്നെ അതില്‍ പ്രണയം ധാരാളമായി ഉണ്ടാകും. നമുക്ക് മറ്റൊരാളോട് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു കാര്യം നമ്മുടെ സ്നേഹം മുഴുവന്‍ അവര്‍ക്ക് നല്‍കുക. അവരെ പൂര്‍ണ്ണമായി പ്രണയിക്കുക. പ്രണയത്തിന്‍റെ മായ ലോകത്ത് അവരെ നടത്തുക. ഇതില്‍ പരം മറ്റൊന്നും നമുക്ക് മറ്റൊരാള്‍ക്ക്‌ വേണ്ടി ചെയ്തു കൊടുക്കുവാന്‍ കഴിയില്ല. പഠനകാലത്താണ് ഏറ്റവും മനോഹരമായി പ്രണയിക്കുവാന്‍ കഴിയുക. ഒരേ സമയം പലരെയും പ്രണയിക്കുവാനും എല്ലാവരോടും ഒരു പോലെ സ്നേഹം കൊടുക്കുവാനും ഓരോര്തര്‍ക്കുമായി സമയത്തെ പങ്കു വെച്ച് കൊടുക്കുവാനും എല്ലാം കഴിയുക ഈ കാലത്താണ്. ജീവിതത്തില്‍ ആദ്യമായി പ്രണയിക്കുന്നവരില്‍ ചിലര്‍ ഒരു പക്ഷെ അവസാനമായും പ്രണയിക്കുന്നവരായിരിക്കും.. എന്നെ പ്രണയിച്ച അവള്‍ പൂര്‍ണ്ണമായും അവളെ എന്നില്‍ അര്‍പ്പിച്ചു. സ്നേഹം പ്രണയം അതില്‍ കപടത ചേര്‍ക്കാതെ മുഴുവനായി ഞാനവള്‍ക്ക് നല്‍കി.. അവളിലെ തേന്‍ കുടിച്ചു വറ്റിച്ചതിനു ശേഷം അല്ല ഞാന്‍ മറ്റൊരു പൂവിനെ തേടിയത് .. പക്ഷെ അതവളെ വല്ലാതെ തളര്‍ത്തി. ഇനി അവള്‍ക്കു ഇത് പോലെ ആരെയും പ്രണയിക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞു കളഞ്ഞു. നിങ്ങള്‍ തേടാത്തിടത്തോളം പ്രണയം നിങ്ങളെയും തേടി വരില്ല...... ക്ലാര: വിവാഹം കഴിഞ്ഞവരെ പ്രണയിച്ചിട്ടുണ്ടോ? ജയകൃഷ്ണന്‍ : വിവാഹം കഴിഞ്ഞവരെ പ്രണയിക്കുന്നത്തിനു അതിന്‍റെ ഒരു സുഖം വേറെ ഉണ്ട്..... നാട്ടില്‍ വിപ്ലവം സൃഷ്ട്ടിച്ചു പ്രണയിച്ചു കല്യാണം കഴിച്ച എന്‍റെ ഇരട്ടി പ്രായം ഉള്ള ഒരു സ്ത്രീയും ആയി പ്രണയിക്കുവാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി... അവര്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു പ്രത്യേക വികാരം... എന്തോ ഒരു കാന്തിക ആകര്‍ഷണം തോന്നും....അതിനെയാലോ പ്രണയം എന്ന് പറയുന്നത്... അതില്‍ കാമം ഉണ്ട് സ്നേഹം ഉണ്ട് പ്രണയം ഉണ്ട്... ഒരേ സമയം അവര്‍ക്ക് എന്നെയും അവരുടെ ഭര്‍ത്താവിനെയും ശാരീരികമായും പ്രണയം കൊണ്ടും തൃപ്തിപെടുത്തുവാന്‍ കഴിഞ്ഞു .... അവരുടെ പ്രണയം ഒരു അനുഭവം ആണ് കാരണം .... വിവാഹം കഴിഞ്ഞവര്‍ കൂടുതല്‍ പക്വമതികള്‍ ആയിരിക്കും.... ലൈംഗീക കാര്യങ്ങളില്‍ ഉള്ള മുന്‍കൈ തുടങ്ങിയവ നമുക്കൊരു അനുഗ്രഹം ആയിരിക്കും!!. മറ്റൊരുവള്‍ പ്രണയിച്ചു വിവാഹം ചെയ്തവള്‍, ഒരു സമയം ഒരാളെ മാത്രം പ്രണയിക്കുന്നവള്‍. എന്നെ പ്രണയിക്കുമ്പോള്‍ ഭര്‍ത്താവിനെ ഒഴിവാക്കുന്നവള്‍, അത് കേവലം പ്രണയത്തിലൂടെ മാത്രമല്ല ശാരീരികമായും ഒഴിവാക്കി കളയും, ആ സ്നേഹം വാത്സല്ല്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ പിരിയനാവാത്തവണ്ണം ഞങ്ങള്‍ സ്നേഹിച്ചു .... പരസ്പരം എല്ലാം കൈമാറി....!... പ്രണയിച്ചു ശരീരം ഒന്ന് ചേരുന്നതില്‍ ഒരു സുഖം ഉണ്ട്... ആനന്ദം ഉണ്ട്..പലപ്പോഴും ശരീരത്തിന് വേണ്ടി പ്രണയിച്ചിട്ടുണ്ട്... രണ്ടു പേരും അറിഞ്ഞു കൊണ്ട് തന്നെ...എന്നാലും അതില്‍ ഒരു പ്രണയം രൂപപെടും. ജയകൃഷ്ണനും ക്ലാരയും പോലെ...! ക്ലാര : പ്രനയിക്കുന്നവര്‍ക്കുള്ള സന്ദേശം?! ജയകൃഷ്ണന്‍: പ്രണയം അത് വേണം എന്ന് വിചാരിച്ചാല്‍ ആരുടെ മനസ്സിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. അവിടെ നിറമോ, ജാതിയോ മതമോ സമ്പത്തോ തടസ്സമായില്ല എങ്കില്‍ പ്രണയം ഇങ്ങോടും സംഭവിക്കാം ....പ്രണയത്തിന്‍റെ ഊഞ്ഞാലില്‍ ആടി ആകാശത്തെ തോടുക....ഒരാള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന സ്നേഹം അത് എത്രമാത്രം നല്‍കുവാന്‍ കഴിയുമോ അത്ര മാത്രം നല്‍കുക .....അതിരുകളില്ലാതെ പ്രണയിക്കുക. എന്നും പ്രണയിക്കുവാന്‍ കഴിയുക എന്നതൊരു ഭാഗ്യമാണ്. അത് ഒരാളില്‍ മാത്രം ഒതുങ്ങുന്നതിനോട് യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ഓരോരുത്തരെ പ്രനയിക്കുമ്പോഴും ഓരോ അനുഭവങ്ങള്‍ ആണ്... പ്രണയം അത് തേന്‍ പൊലെ... അതിലും മധുരകരമായ ഒന്നാണ്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഒരാഴ്ച്ച മാത്രമേ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരൂ ... ആ ഒരാഴ്ച്ച നിങ്ങള്‍ നിങ്ങളെ തന്നെ പൂര്‍ണ്ണ മനസ്സോടും ശരീരത്തോടും കൂടെ സമര്‍പ്പിച്ചു പ്രണയിക്കുക. പ്രണയം പ്രണയം പ്രണയം.

Tuesday, 17 September 2013

കാമ ഭ്രാന്തന്മാര്‍ കൂത്താടുന്ന നാട്

പതിവു പോലെ ഓഫീസിന്നു ഇറങ്ങിയപ്പോഴാണ് പാതവക്കത്ത് ഒരു സ്ത്രീ കൈ കുഞ്ഞുമായി നിന്ന് ഭിക്ഷ ചോദിക്കുന്നത് ....അവളുടെ കൂടെ ആറു ഏഴു വയസുള്ള ഒരു പെണ്‍കുട്ടിയും. ഓമനത്തമുള്ള കുഞ്ഞിന്‍റെ മുഖം കണ്ടാല്‍ ആ സ്ത്രീയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് തോന്നുകയില്ല. എന്തേലും കൊടുക്കാമെന്നു ഓര്‍ത്ത്‌ കൈ ഹാന്‍ഡ്‌ ബാഗിലേക്ക് പോയ സമയം തന്നെ മനസ്സില്‍ ഒരു പാട് ഓര്‍മ്മകള്‍ വന്നു നിറഞ്ഞു. ഒരു പക്ഷെ കുട്ടികളെ തട്ടി കൊണ്ട് വന്ന് മയക്കു മരുന്ന് കൊടുത്തു മയക്കി ഭിക്ഷാടനം നടത്തുന്ന സംഘത്തിലെ അംഗമായിരിക്കാം ഇവര്‍. ആലപ്പുഴയില്‍ നിന്നും കാണാതെ പോയ രാഹുലിന്‍റെ മാതാപിതാക്കളുടെ മുഖം മനസ്സില്‍ മിന്നി മറഞ്ഞു. പിന്നെയും കാണാതായ/വുന്ന എത്ര എത്ര കുഞ്ഞുങ്ങള്‍.... ഞാന്‍ ഇവറ്റകളെ യൊന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.....ഹും! എന്ന് ഒരു മൂളലോടെ ഞാന്‍ നടന്നകന്നു....... ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു. ബസില്‍ നന്നേ തിരക്ക് കുറവായിരുന്നു. ഹെഡ് സെറ്റും മൊബൈലും ഇടുത്ത് പട്ടു വെച്ചു. പെട്ടന്നാണ് ഒരു പെണ്‍കുട്ടി എന്‍റെ അരികില്‍ വന്നിരുന്നത്. കൂടെ അവളുടെ അമ്മയും...... ഏകദേശം ഏഴോ എട്ടോ വയസ്സ് പ്രായം വരും........ ഏങ്കിലും അമിതമായ വളര്‍ച്ചയാണ് ആ കുട്ടിക്ക്....എങ്ങനെയോ ഭിക്ഷക്കാരിയുടെ കൂടെ കണ്ട പെണ്‍കുട്ടിയുടെ മുഖവും എന്‍റെ അടുത്തിരിക്കുന്ന കുട്ടിയുടെ മുഖവും മാറി മാറി എന്‍റെ മുന്നിലേക്ക്‌ വന്നു. ഒരിടത്ത് എല്ലാ സുഖങ്ങളും അനുഭവിച്ച് വളരുന്ന ഒരു കുട്ടി, സമപ്രയകാരിയായ മറ്റൊരു പെണ്‍കുട്ടി ജീവിതത്തിന്‍റെ . എല്ലാ ദുരിതങ്ങളും അനുഭവിച്ച് മറ്റൊരിടത്തും.... ഓര്‍മ്മകളെ കാട് കയറാന്‍ വിട്ടപ്പോഴേക്കും ഇറങ്ങേണ്ട സമയം ആയെന്നു കിളി വിളിച്ചു പറഞ്ഞു..... ഹൌസ് ഓണറുടെ ക്രൂര നോട്ടം എന്‍റെ ടോപ്പും ബ്രായും കുത്തി കയറി.....അകത്തു പതിച്ചു...... മുലകളെ ഒന്ന് കൂടി വിരിച്ച് ഞാന്‍ അയാളുടെ മുന്നിലൂടെ നടന്നു നീങ്ങി........ അയാള്‍ക്ക് ദ്രിശ്യ വിരുന്നൊരുക്കാന്‍ ഞാനെന്‍റെ ചന്തിയെ താളത്തില്‍ ചവട്ടിച്ച് വാതില്‍ തുറന്ന് കെടക്കയില്‍ വീണു........കുളിച്ച് അത്താഴത്തിനുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളില്‍ ഞാന്‍ മയങ്ങി വീണു..... ഓഫീസ്സിലെ കാമകണ്ണുകള്‍ക്ക്‌ ബിസ്കെറ്റ്‌ ഇട്ടു കൊടുത്ത ത്രില്ലില്‍ നിന്നും പതിവു പോലെ വിരസ ജീവിതത്തിലേക്ക് ഉള്ള മടക്കത്തില്‍ ഇന്നലത്തെ പെണ്‍കുട്ടിയെയും കൈകുഞ്ഞുമായി നില്‍ക്കുന്ന അമ്മയെയും ഞാനവിടെ നോക്കി......പക്ഷെ കണ്ടില്ല................ടി.വി. ഓണ്‍ ആക്കി അത്താഴം കഴിക്കാനായി ഇരുന്നു...... അളകനന്ദയെ കാണാന്‍ വേണ്ടി മാത്രമാണ് ഞാനാ ചാനല്‍ വെച്ചത്. എന്തൊരു സൌന്ദര്യമാണ് അവര്‍ക്കും അവരുടെ വാര്‍ത്തവതരണത്തിനും.......ആറു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നുവെന്ന വാര്‍ത്ത അളകനന്ദയുടെ മനോഹരിതയില്‍ നിന്നും എന്നെ വാര്‍ത്തയിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു...... ആ ബാലിക ഇന്നലെ എന്‍റെ മുന്നില്‍ കൈ നീട്ടി നിന്ന കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് ഓര്‍ത്തപ്പോള്‍ എന്നോട് തന്നെ പുഞ്ജം തോന്നി എനിക്ക്.......... എന്‍റെ മുലകളും നാഭിയും ആര്‍ക്കും വേണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളെ മനസ്സാ സ്തുതിച്ച് ഞാനാ ചാനല്‍ മാറ്റി........