Saturday, 7 November 2015

രാത്രിയില്‍ യോനി തപ്പി ഇറങ്ങുന്നവര്‍

1

പകല്‍


നശിച്ച മഴ


കാടിനുള്ളില്‍ തീ തുപ്പി


കാട്ടാര്‍


നിറഞ്ഞു കവിഞ്ഞൊഴുകി


തണുപ്പ് സഹിക്കാന്‍ വയ്യ.


2


എന്തൊരു ചൂടാണിത്


ദേഹം മുഴുവന്‍ വിയര്‍ത്തു


ഇന്നത്തെ പണി മതിയാക്കാം


ഒന്ന് നീന്തി കുളിക്കണം.


3


അടിവസ്ത്രത്തില്‍ പുരണ്ട കറ


തുട ഇടുക്കും കഴിഞ്ഞു ഒഴുകുകയാണ്


വിത്ത്‌ വിതക്കനിട്ട പാടം ആണ്


കൊയ്തു മെതിച്ചിട്ട പോലെ ആയി.


4


ഇരുട്ട്


നിശബ്ദതയാണ്


സീല്‍ക്കാരങ്ങളും


രതി വൈകൃതങ്ങളും


ചേക്കേറുന്ന ഇടം.


5


ഇന്നലെ കണ്ടില്ലലോ ?


ഇന്നലെയും വന്നിരുന്നു അയാള്‍, നിന്നെ ചോദിച്ചു


ഞാനുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍


ശരീരമല്ല മനസ്സാണ് വേണ്ടതെന്ന്‍.ഫു.. മനസ്സ് പോലും..6


ബുദ്ധന്‍


ഇ/എപ്പോഴും ധ്യാനത്തിലാണ്


അംബേദ്‌കറെ


എത്ര ശ്രമിച്ചട്ടും ദൈവമാക്കാന്‍ പറ്റുന്നുമില്ല.


7ദൈവം


കൊടുത്ത കുഞ്ഞാണ് പോലും


ദൈവം


ഭാര്യയുടെ കൂടെ ശയിക്കുന്നത്‌ കണ്ടു


കുഞ്ഞിനു വേണ്ടിയല്ലേ


ദൈവമല്ലെ ...


8


സണ്ണി ലീയോണ്‍


സന്തോഷമാണ്


അനുഭൂതിയാണ്


വികാരമാണ്


സ്നേഹമാണ്


മറ്റൊരു ദൈവമാണ് നീ സണ്ണി ലിയോണ്‍.


9


പെണ്‍കുട്ടി


ഉടലിനെ പേടിക്കുന്നു


ആണ്‍കുട്ടി


ഉടലിനെ പടച്ച ഉടയവനെ പോലും പേടിക്കുന്നില്ല.


10


രാത്രി


ഏറെ വൈകി


ഇനിമേല്‍ ക്ലീഷകളില്ല***


യോനിയെ


തപ്പണം.


***ഒക്ടോവിയോ പാസ് – ഇനിമേല്‍ ക്ലീഷകളില്ല    

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?
കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തിലെ മൈരെ എന്ന സ്ഥലപ്പേര് മാറ്റാന്‍ മലയാളി ഉദ്യോഗസ്ഥരുടെ ശ്രമം തകൃതി. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. മലയാളത്തില്‍ ഇത് തെറിയാണ് എന്നു പറഞ്ഞാണ് പ്രദേശത്തിന്റെ പേര് ഷേണി എന്നാക്കാനുള്ള ശ്രമം-
കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.
അതിര്‍ത്തി പ്രദേശം എന്ന് പറയുമ്പോള്‍ ശരിയായ തുളുനാട് തന്നെയാണിത്. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍. ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ രേഖകളിലും സംസ്ഥാന സര്‍ക്കാറിന്റെ രേഖകളിലും ഇപ്പോഴും ഈ പേര് തന്നെയാണ് ഉള്ളത്. നാട്ടുകാരും ഈ പേരു തന്നെയാണ് വിളിക്കുന്നത്.
അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ആ കീടനാശിനിയെ ഓര്‍മ്മപ്പെടുത്തിയ എഴുത്താണ് അംബികാ സുതന്റെ ‘എന്‍മകജെ’യും സന്തോഷ് പനയാലിന്റെ’ജീവശാസ്ത്ര’വും.
ഇന്നാട്ടില്‍ ഇങ്ങനെ വേറെയുമുണ്ട് വാക്കുകള്‍. സ്കൂളുകള്‍ അടച്ചുപൂട്ടി, വ്യവസായശാലകള്‍ അടച്ചുപൂട്ടി എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ കേള്‍വിക്കാര്‍ മുഖം കുനിച്ച് ചിരിക്കും. പൂട്ടി എന്നാല്‍ ഇവര്‍ക്ക് മറ്റൊരു തെറി നാമപദമാണ്. അത് മലയാളത്തിന് വിഷയമല്ലാത്തിടത്തോളം ‘മൈരെ’ എന്ന ഈ സ്ഥലപ്പേരും വിഷയമാവേണ്ടതില്ല. എന്നാല്‍, സംഭവിച്ചത് അതല്ല.
ഈ വില്ലേജിലേക്ക് തെക്കുനിന്ന് ശിക്ഷാനടപടിയായി സ്ഥലം മാറിയെത്തിയ മാഡത്തിന് ഈ പേര് ശിക്ഷയായി. എവിടെയാണ് പുതിയ പോസ്റ്റിംഗ് എന്ന് പറയുമ്പോള്‍ പറയേണ്ടത് ഈ പേരാണ്. അങ്ങനെ ആദ്യ ദിനത്തില്‍ തന്നെ പേര് മാറ്റാന്‍ മാഡം തയാറായി. കുറെ പേരുടെ ഒപ്പുവാങ്ങി തഹസില്‍ദാര്‍ക്ക് അയച്ചുകൊടുത്തു. പകരം ഒരു വാക്കും കണ്ടെത്തി-ഷേണി!
സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയാണ് തഹസില്‍ദാറും. ചിരിച്ചുകൊണ്ട് അദ്ദേഹം ഫയല്‍ കലക്ടര്‍ക്ക് കൈമാറി. പേര് മാറ്റാന്‍ തനിക്ക് അധികാരമുണ്ടോയെന്ന് അറിയാതെ അദ്ദേഹം പരാതി ചീഫ് സെക്രട്ടറിക്ക് അയച്ചു. അയാളും ചിരിച്ച് ചിരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പിന്നെയിത് മന്ത്രിസഭയില്‍ വച്ചു. നിയമോപദേശം തേടിയപ്പോള്‍ ഡെല്‍ഹിക്ക് അയക്കേണ്ടിവന്നു. തൌളവന്റെ പേര് മാറ്റാന്‍ മലയാളിക്ക് എന്തവകാശം എന്ന് പറഞ്ഞ് അതിപ്പോള്‍ തിരികെ വന്നു.
സത്യത്തില്‍ ഇതത്ര വലിയ തമാശയൊന്നുമല്ല. ഗൌരവമുള്ള അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ്.
ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.
മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?
രേഖകളില്‍ ഇപ്പോഴും പേര് അതു തന്നെ. എന്നാല്‍, മലയാളികളായ ഉദ്യോഗസ്ഥര്‍ ‘ഷേണി’ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇങ്ങനെ വിളിക്കുമ്പോള്‍ തൌളവര്‍ അവരുടെ മുഖത്ത് നോക്കി ‘മൈരെ’ എന്ന് തന്നെ വിളിക്കും.
1980നു ശേഷം ഇറങ്ങിയ സി.ഡി.ക്ക് തമിഴ്നാട്ടുകാര്‍ കുറുന്തകിട് എന്നാണ് പറയുന്നത്. മലയാളത്തില്‍ കമ്പ്യൂട്ടറിനു പോലും മലയാളം കണ്ടെത്താനായിട്ടില്ല.
കാസര്‍കോട് കലക്ട്രേറ്റ് എന്ന ബോര്‍ഡ് കന്നടയില്‍ എഴുതിയിട്ടുണ്ട്. ജില്ലാ ആദാലിത അധികാരി എന്ന്. മലയാളത്തിലും എഴുതിയിട്ടുണ്ട് ഡിസ്ട്രിക്ട് കലക്ട്രേറ്റ് എന്ന്. ഭാഷാവകുപ്പിന്റെ പദ നിര്‍മ്മാണത്തെ സമ്മതിക്കാതെ വയ്യ.
Raveendran Ravaneshwaram 'പാഠഭേദം' മാസികയുടെ 2011 ഫെബ്രുവരി ലക്കത്തിലെഎഴുത്ത് ....

Thursday, 5 November 2015

10 Must watch New Generation Malayalam Movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 പുതു തലമുറ ചിത്രങ്ങള്‍

(ലിസ്റ്റ് പ്രത്യേക  പ്രാധാന്യം  അനുസരിച്ചുള്ളതല്ല )

1 ) ട്രാഫിക്‌ - traffic സംവിധാനം  - രാജേഷ്‌ പിള്ള

2 ) സിറ്റി ഓഫ് ഗോഡ്  - city of god


സംവിധാനം - ലിജോ ജോസ് പെല്ലിശേരി 

3) ആമേന്‍   - amen


സംവിധാനം - ലിജോ ജോസ് പെല്ലിശേരി 


4)  ചാപ്പ കുരിശ്  - chappa Kurish സംവിധാനം- സമീര്‍ താഹിര്‍ 

5 ) 22 ഫീമെയില്‍  കോട്ടയം - 22 FKസംവിധാനം -  ആഷിക് അബു 

6 ) ഈ അടുത്ത കാലത്ത് - ee aduttha kalathuസംവിധാനം - അരുണ്‍ കുമാര്‍ അരവിന്ദ് 

7 ) ട്രിവാന്‍ഡ്രം ലോഡ്ജ്    - Trivandrum Lodge


സംവിധാനം -  വി കെ പ്രകാശ്‌ 


8) Shutter- ഷട്ടര്‍

സംവിധാനം - ജോയ് മാത്യു


9) സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ -Salt And Pepperസംവിധാനം -ആഷിക് അബു 

10 )  ബ്യൂട്ടിഫുള്‍ - beautiful
സംവിധാനം -  വി കെ പ്രകാശ്‌ 


Monday, 2 November 2015

Must watch 10 Malayalam Love Movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള പ്രണയ ചലച്ചിത്രങ്ങള്‍

( ലിസ്റ്റ്  പ്രത്യേക പ്രാധാന്യം  അനുസരിച്ചല്ല )

1)  തൂവാനത്തുമ്പികള്‍ 
സംവിധാനം - പി  പത്മരാജന്‍  


ജയകൃഷ്ണൻ (മോഹൻലാൽ) രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ (സുമലത) പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു.  കടപ്പാട് വിക്കിപീഡിയ.

2) സുഖമോ ദേവി സംവിധാനം - വേണു നാഗവള്ളി 

സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ. കാമുകന്‍റെ മരണ ശേഷം തങ്ങളുടെ കൂട്ടുകാരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഗീതയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.

3) രതിനിര്‍വേദം 


സംവിധാനം - ഭരതന്‍ 


നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ സിനിമയില്‍  ചിത്രീകരിക്കുന്നത്. പപ്പു, രതിവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

4) നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ 


സംവിധാനം - പി പത്മരാജന്‍  

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.

5) ഇണ 


സംവിധാനം - ഐ വി ശശി 

കൌമാരക്കാരായ  രണ്ടു കുട്ടികളില്‍ ഉടലെടുക്കുന്ന സൌഹ്രദവും പിന്നീട് ഉണ്ടാകുന്ന പ്രണയവും മറ്റു സംഭവങ്ങളുംമാണ് ഇതിവ്രത്തം.

6)  മേഘമല്‍ഹാര്‍ 


സംവിധാനം - കമല്‍ 

അഭിഭാഷകനായ രാജീവന്റെയും, എഴുത്തുകാരിയായ നന്ദിതയുടെയും കഥയാണിത്. രാജീവൻ ഒരു ബാങ്കുദ്യോഗസ്ഥയായ രേഖയെ വിവാഹം ചെയ്തിരിക്കുന്നു. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. നന്ദിത ഗൾഫിൽ ബിസിനസ്സുകാരനായ മുകുന്ദനെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്. യാദൃച്ഛികമായി രാജീവനും നന്ദിതയും കണ്ടുമുട്ടുകയും ചെറിയ കാലയളവിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങളും ചിന്തകളും ഒരു പോലെയാണെന്ന് അവർ മനസിലാക്കുന്നു. ഈ സമയത്ത് രാജീവനു് ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടതായി നന്ദിത മനസിലാക്കുകയും അത് രാജീവനുമായി കൂടുതൽ നന്ദിതയെ അടുപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ യഥാർത്ഥ തലം കണ്ടെത്തുവാൻ രാജീവൻ വല്ലാതെ വിഷമിക്കുന്നു. പക്ഷെ അവർ അവരുടെ ബന്ധം തുടരുക തന്നെ ചെയ്യുന്നു. കടപ്പാട് വിക്കിപീഡിയ.

7) പ്രണയം സംവിധാനം ബ്ലെസ്സി 

അച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ ഗ്രേസ് പ്രൊ. മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്‌മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു. ആ ആഘാതത്താൽ അച്യുതമേനോൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗ്രേസിയുടെ സഹായത്താലാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വളരെ സൗഹൃദത്തിലാകുകയും മാത്യൂസ് ഒഴികെയുള്ള കുടുംബാഗങ്ങളുടെ എതിർപ്പുകൾക്കു വഴിവെക്കുകയും ചെയ്യുന്നു. സുരേഷ്‌മേനോൻ ഗ്രേസിനോട് അച്യുതമേനോനുമായി ഇനിയൊരിക്കലും തമ്മിൽ കാണരുതെന്ന് ആജ്ഞാപിക്കുന്നു. എങ്കിലും എല്ലാ എതിർപ്പുകളേയും അവഗണിച്ച് അവർ വീണ്ടും പല മാർഗ്ഗത്തിലും കണ്ടുമുട്ടിയിരുന്നു. സുരേഷ് മോനോന് അമ്മയോടുള്ള വെറുപ്പിനു കാരണം താനാണെന്നു അച്യുതമേനോൻ ഗ്രേസിനോട് അറിയിക്കുന്നു. അയാളുടെ ഇടപെടലുകളാലാണ് കോടതി വിധി അനുകൂലമാക്കി കുട്ടിയെ നേടിയെടുത്തതെന്ന് ഗ്രേസിയെ മേനോൻ അറിയിച്ചു. അമ്മയോടുള്ള വെറുപ്പ് ഒഴിവാക്കാൻ ഈ സത്യം തുറന്നു പറയാൻ താൻ തയാറാണെന്നു അച്യുതമോനോൻ ഗ്രേസിനെ അറിയിച്ചു. ഇക്കാലമത്രയും അച്ചൻ മകനെ ചതിക്കുകയായിരുന്നെന്നേ സുരേഷ് കരുതുകയുള്ളൂ എന്ന ഗ്രേസ് മേനോനെ അറിയിക്കുകയും അതിനാൽ തന്നെ ഗ്രേസ് ആ തീരുമാനത്തെ എതിർക്കുകയും ചെയ്തു. എങ്കിലും മകനാൽ വെറുക്കപ്പെടുന്ന അവസ്ഥയിൽ അവർ വളരെയധികം വ്യസനിച്ചു.
പിന്നീടൊരിക്കൽ മാത്യൂസും ഗ്രേസിയും അച്യുതമേനോനും ആദ്യമായി കണ്ടു മുട്ടി. അതിലൂടെ മൂവരും തമ്മിൽ വൈകാരികമായ ഒരു സുഹൃദ്ബന്ധം വളർന്നു. ആറു വർഷങ്ങൾക്കു മുൻപുണ്ടായ രോഗാവസ്ഥയിൽനിന്നും മാത്യൂസിന്റെ ശരീരം ഭാഗികമായി തളർന്നിരുന്നു. ഗ്രേസിന്റെ സഹായത്താൽ വീൽചെയറിലായിരുന്നു അദ്ദേഹം ജീവിതം നീക്കിയിരുന്നത്. ആഴത്തിൽ വളർന്ന സൗഹൃദത്താൽ വീട്ടുകാർ അറിയാതെ മൂവരുടേയും ഒരു യാത പോകുന്നു. യാത്രമധ്യേ തങ്ങൾ ഒരുമിച്ചാണ് യാത്ര തിരിച്ചതെന്നു അവർ ഭവനങ്ങളിൽ വിളിച്ചറിയിച്ചു. യാത്രക്കിടയിൽ മാത്യൂസിന് ഹൃദയാസ്വസ്ഥത ഉണ്ടാകുകയും ഗുരുതരമായ നിലയിൽ ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം വീടുകളിൽ അവർ ഈ സംഭവം അറിയിച്ചിരുന്നില്ല. ആശുപത്രിയിലെ മുറിയിൽ കഴിഞ്ഞ ഗ്രേസിനോട് മേനോൻ സുരേഷിനെ എല്ലാക്കാര്യങ്ങളും അറിയിച്ചെന്നും അവന് അമ്മയെ കാണണമെന്നു പറഞ്ഞെന്നും ഗ്രേസിനോട് യാതൊരുവിധ പരിഭവങ്ങളും ഇല്ലെന്നും അറിയിച്ചു. വിദേശത്തേക്കു പുറപ്പെടാൻ തയാറായി എയർപോർട്ടിലെത്തിയ സുരേഷ് ആശുപത്രിയിലെ നമ്പരിൽ വിളിച്ച് ഗ്രേസിനോട് സംസാരിക്കുന്നു. അമ്മയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും എന്നാൽ പോകാൻ തയാറായതിനാൽ വീണ്ടും എത്രയും പെട്ടെന്നു തിരിച്ചെത്തി കാണാമെന്നും പറഞ്ഞ് സംസാരം അവസാനിപ്പിക്കുന്നു. ഫോൺ സംഭാഷണം അവസാനിച്ച ഉടൻ ഗ്രേസ് തളർന്നു വീഴുന്നു. അടുത്തുണ്ടായിരുന്ന മേനോൻ ഡോക്ടറെ എത്തിച്ചെങ്കിലും ഗ്രേസിന്റെ മരണം സ്ഥിരീകരിച്ചു. അച്യുതമോനോനും മാത്യൂസും ഗ്രേസിന്റെ കബറിടത്തിൽ പൂക്കൾ അർപ്പിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. കടപ്പാട് - വിക്കി പീഡിയ 
8) എന്ന് നിന്റെ മൊയ്തീന്‍ 


സംവിധാനം - ആര്‍ എസ് ബിമല്‍ 
മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കിആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്പൃഥ്വിരാജ്പാർവ്വതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി. കടപ്പാട് വിക്കിപീഡിയ 
9) ചെമ്മീന്‍ 


സംവിധാനം - രാമു കാര്യാട്ട്‌ 
 ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണിത്.കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് ചിത്രത്തിന്‍റെ  കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. കടപ്പാട് - വിക്കിപീഡിയ 
10) ചാമരം
സംവിധാനം - ഭരതന്‍ 

ഒരു കോളേജ് അധ്യാപികയും  വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയമാണ് ചിത്രം. 

Must watch 10 Malayalam Drama movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള ചലച്ചിത്രങ്ങള്‍

തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  10  മലയാള ചിത്രങ്ങളാണ്‌  ചുവടെ.
( ലിസ്റ്റ്  പ്രത്യേക പ്രാധാന്യം  അനുസരിച്ചല്ല )

1)  Papilio Budda -  പാപ്പിലോ  ബുദ്ധ 

 സംവിധാനം -  ജയന്‍  ചെറിയാന്‍

സെന്‍സര്‍ ബോര്‍ഡിന്‍റെ കത്രിക  26 ഇടങ്ങളിലാണ്  ഈ ചിത്രത്തില്‍  പതിഞ്ഞട്ടുള്ളത് , വെക്തമായ രാഷ്ട്രീയം  പറയുന്ന ചിത്രം ദളിത്‌, ആദിവാസി കീഴാള ജനതയുടെ കഥ പറയുന്നു.
2) ദശരഥം dhasharadham 


 സംവിധാനം -  സിബി മലയില്‍ 

മോഹന്‍ലാലിന്‍റെ  മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍  ഉള്ള ചിത്രം  കാലത്തിനു മുന്‍പേ സഞ്ചരിച്ച  ചിത്രമായിരുന്നു.
3) സഞ്ചാരം -  The Journy

സംവിധാനം -  ലിജി ജെ. പുല്ലാപ്പിള്ളി 

സ്വവര്‍ഗ്ഗ രതി പ്രമേയമാകുന്ന അപൂര്‍വ്വം മലയാള ചലച്ചിത്രങ്ങളില്‍ ഒന്നാണ് സഞ്ചാരം.4) പിറവി -  Piravi


സംവിധാനം – ഷാജി എന്‍ കരുണ്‍


ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം ചെയ്ത പിറവി. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഒരു തിരോധാനത്തിന്റെ നേര്‍ സാക്ഷ്യമാണ്. 

5)  ആദാമിന്‍റെ വാരിയെല്ല്

സംവിധാനം  - കെ ജി ജോര്‍ജ്ജ് സ്ത്രീയുടെ സ്വാതന്ത്ര്യവും ചിന്തയും പ്രധിപധ്യാമാകുന്ന  മികച്ച സ്ത്രീ പക്ഷ ചിത്രം. (സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാൽ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിച്ഛേദങ്ങളായി ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമുക്ക് പരിചയമുള്ളവർ തന്നെയാണ്. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്). വികീപീഡിയ.

6) കിരീടം - kireedam

സംവിധാനം - സിബി മലയില്‍

മോഹന്‍ലാലിന്‍റെ മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായി സേതുമാതവനെ കണക്കാക്കുന്നു. 

7) മതിലുകള്‍


സംവിധാനം – അടൂര്‍ ഗോപാലകൃഷ്ണന്‍

സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രത്തില്‍ ജയിലിനുള്ളില്‍ മതിലുകള്‍ക്കപ്പുറം കാണാതെ ശബ്ധത്തിലൂടെയുള്ള സൌഹ്രദവും പ്രണയവും ആണ് ചിത്രം.

8)ആകാശദൂദ്


സംവിധാനം – സിബി മലയില്‍

രണ്ടമത് കാണുവാന്‍ സാധിക്കില്ല എന്ന നിരൂപക പ്രശംസ ഏറ്റു  വാങ്ങിയ ചിത്രം. ഒരു കുടുംബത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ പരമ്പരയാണ്.

9) 101 ചോദ്യങ്ങള്‍


സംവിധാനം -  സിദ്ധാര്‍ഥ് ശിവ


സിദ്ധാര്‍ഥ് ശിവ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച നവഗത സംവിധായകനുള്ള  ഇന്ദിരാഗാന്ധി പുരസ്‌കാരം ലഭിച്ചു.

10) വാസ്തുഹാരസംവിധാനം - ജി അരവിന്ദന്‍


വിഭജനത്തിന്‍റെ മുറിവുകള്‍ മൂലം ഉണ്ടായ വിഷമതകളെയും, അഭയാര്‍ഥി പ്രശങ്ങളെയും കൈകാര്യം ചെയ്തിരിക്കുന്നു.