( ലിസ്റ്റ് പ്രത്യേക പ്രാധാന്യം അനുസരിച്ചല്ല )
1) തൂവാനത്തുമ്പികള്‍
സംവിധാനം - പി പത്മരാജന്‍
ജയകൃഷ്ണൻ (മോഹൻലാൽ) രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ (സുമലത) പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു. കടപ്പാട് വിക്കിപീഡിയ.
2) സുഖമോ ദേവി
സംവിധാനം - വേണു നാഗവള്ളി
സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ. കാമുകന്‍റെ മരണ ശേഷം തങ്ങളുടെ കൂട്ടുകാരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഗീതയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.
3) രതിനിര്‍വേദം
സംവിധാനം - ഭരതന്‍
നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ സിനിമയില്‍ ചിത്രീകരിക്കുന്നത്. പപ്പു, രതിവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.
4) നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍
സംവിധാനം - പി പത്മരാജന്‍
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.
5) ഇണ
സംവിധാനം - ഐ വി ശശി
കൌമാരക്കാരായ രണ്ടു കുട്ടികളില്‍ ഉടലെടുക്കുന്ന സൌഹ്രദവും പിന്നീട് ഉണ്ടാകുന്ന പ്രണയവും മറ്റു സംഭവങ്ങളുംമാണ് ഇതിവ്രത്തം.
6) മേഘമല്‍ഹാര്‍
സംവിധാനം - കമല്‍
അഭിഭാഷകനായ രാജീവന്റെയും, എഴുത്തുകാരിയായ നന്ദിതയുടെയും കഥയാണിത്. രാജീവൻ ഒരു ബാങ്കുദ്യോഗസ്ഥയായ രേഖയെ വിവാഹം ചെയ്തിരിക്കുന്നു. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. നന്ദിത ഗൾഫിൽ ബിസിനസ്സുകാരനായ മുകുന്ദനെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്. യാദൃച്ഛികമായി രാജീവനും നന്ദിതയും കണ്ടുമുട്ടുകയും ചെറിയ കാലയളവിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങളും ചിന്തകളും ഒരു പോലെയാണെന്ന് അവർ മനസിലാക്കുന്നു. ഈ സമയത്ത് രാജീവനു് ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടതായി നന്ദിത മനസിലാക്കുകയും അത് രാജീവനുമായി കൂടുതൽ നന്ദിതയെ അടുപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ യഥാർത്ഥ തലം കണ്ടെത്തുവാൻ രാജീവൻ വല്ലാതെ വിഷമിക്കുന്നു. പക്ഷെ അവർ അവരുടെ ബന്ധം തുടരുക തന്നെ ചെയ്യുന്നു. കടപ്പാട് വിക്കിപീഡിയ.
7) പ്രണയം
സംവിധാനം ബ്ലെസ്സി
അച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ ഗ്രേസ് പ്രൊ. മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്‌മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു. ആ ആഘാതത്താൽ അച്യുതമേനോൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗ്രേസിയുടെ സഹായത്താലാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വളരെ സൗഹൃദത്തിലാകുകയും മാത്യൂസ് ഒഴികെയുള്ള കുടുംബാഗങ്ങളുടെ എതിർപ്പുകൾക്കു വഴിവെക്കുകയും ചെയ്യുന്നു. സുരേഷ്‌മേനോൻ ഗ്രേസിനോട് അച്യുതമേനോനുമായി ഇനിയൊരിക്കലും തമ്മിൽ കാണരുതെന്ന് ആജ്ഞാപിക്കുന്നു. എങ്കിലും എല്ലാ എതിർപ്പുകളേയും അവഗണിച്ച് അവർ വീണ്ടും പല മാർഗ്ഗത്തിലും കണ്ടുമുട്ടിയിരുന്നു. സുരേഷ് മോനോന് അമ്മയോടുള്ള വെറുപ്പിനു കാരണം താനാണെന്നു അച്യുതമേനോൻ ഗ്രേസിനോട് അറിയിക്കുന്നു. അയാളുടെ ഇടപെടലുകളാലാണ് കോടതി വിധി അനുകൂലമാക്കി കുട്ടിയെ നേടിയെടുത്തതെന്ന് ഗ്രേസിയെ മേനോൻ അറിയിച്ചു. അമ്മയോടുള്ള വെറുപ്പ് ഒഴിവാക്കാൻ ഈ സത്യം തുറന്നു പറയാൻ താൻ തയാറാണെന്നു അച്യുതമോനോൻ ഗ്രേസിനെ അറിയിച്ചു. ഇക്കാലമത്രയും അച്ചൻ മകനെ ചതിക്കുകയായിരുന്നെന്നേ സുരേഷ് കരുതുകയുള്ളൂ എന്ന ഗ്രേസ് മേനോനെ അറിയിക്കുകയും അതിനാൽ തന്നെ ഗ്രേസ് ആ തീരുമാനത്തെ എതിർക്കുകയും ചെയ്തു. എങ്കിലും മകനാൽ വെറുക്കപ്പെടുന്ന അവസ്ഥയിൽ അവർ വളരെയധികം വ്യസനിച്ചു.
പിന്നീടൊരിക്കൽ മാത്യൂസും ഗ്രേസിയും അച്യുതമേനോനും ആദ്യമായി കണ്ടു മുട്ടി. അതിലൂടെ മൂവരും തമ്മിൽ വൈകാരികമായ ഒരു സുഹൃദ്ബന്ധം വളർന്നു. ആറു വർഷങ്ങൾക്കു മുൻപുണ്ടായ രോഗാവസ്ഥയിൽനിന്നും മാത്യൂസിന്റെ ശരീരം ഭാഗികമായി തളർന്നിരുന്നു. ഗ്രേസിന്റെ സഹായത്താൽ വീൽചെയറിലായിരുന്നു അദ്ദേഹം ജീവിതം നീക്കിയിരുന്നത്. ആഴത്തിൽ വളർന്ന സൗഹൃദത്താൽ വീട്ടുകാർ അറിയാതെ മൂവരുടേയും ഒരു യാത പോകുന്നു. യാത്രമധ്യേ തങ്ങൾ ഒരുമിച്ചാണ് യാത്ര തിരിച്ചതെന്നു അവർ ഭവനങ്ങളിൽ വിളിച്ചറിയിച്ചു. യാത്രക്കിടയിൽ മാത്യൂസിന് ഹൃദയാസ്വസ്ഥത ഉണ്ടാകുകയും ഗുരുതരമായ നിലയിൽ ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം വീടുകളിൽ അവർ ഈ സംഭവം അറിയിച്ചിരുന്നില്ല. ആശുപത്രിയിലെ മുറിയിൽ കഴിഞ്ഞ ഗ്രേസിനോട് മേനോൻ സുരേഷിനെ എല്ലാക്കാര്യങ്ങളും അറിയിച്ചെന്നും അവന് അമ്മയെ കാണണമെന്നു പറഞ്ഞെന്നും ഗ്രേസിനോട് യാതൊരുവിധ പരിഭവങ്ങളും ഇല്ലെന്നും അറിയിച്ചു. വിദേശത്തേക്കു പുറപ്പെടാൻ തയാറായി എയർപോർട്ടിലെത്തിയ സുരേഷ് ആശുപത്രിയിലെ നമ്പരിൽ വിളിച്ച് ഗ്രേസിനോട് സംസാരിക്കുന്നു. അമ്മയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും എന്നാൽ പോകാൻ തയാറായതിനാൽ വീണ്ടും എത്രയും പെട്ടെന്നു തിരിച്ചെത്തി കാണാമെന്നും പറഞ്ഞ് സംസാരം അവസാനിപ്പിക്കുന്നു. ഫോൺ സംഭാഷണം അവസാനിച്ച ഉടൻ ഗ്രേസ് തളർന്നു വീഴുന്നു. അടുത്തുണ്ടായിരുന്ന മേനോൻ ഡോക്ടറെ എത്തിച്ചെങ്കിലും ഗ്രേസിന്റെ മരണം സ്ഥിരീകരിച്ചു. അച്യുതമോനോനും മാത്യൂസും ഗ്രേസിന്റെ കബറിടത്തിൽ പൂക്കൾ അർപ്പിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. കടപ്പാട് - വിക്കി പീഡിയ
8) എന്ന് നിന്റെ മൊയ്തീന്‍
സംവിധാനം - ആര്‍ എസ് ബിമല്‍
മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കിആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. പൃഥ്വിരാജ്, പാർവ്വതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി. കടപ്പാട് വിക്കിപീഡിയ
9) ചെമ്മീന്‍
സംവിധാനം - രാമു കാര്യാട്ട്
ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണിത്.കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് ചിത്രത്തിന്‍റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. കടപ്പാട് - വിക്കിപീഡിയ
10) ചാമരം
സംവിധാനം - ഭരതന്‍
ഒരു കോളേജ് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയമാണ് ചിത്രം.
No comments:
Post a Comment