തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള ചിത്രങ്ങളാണ് ചുവടെ.
( ലിസ്റ്റ് പ്രത്യേക പ്രാധാന്യം അനുസരിച്ചല്ല )
1) Papilio Budda - പാപ്പിലോ ബുദ്ധ
സംവിധാനം - ജയന്‍ ചെറിയാന്‍
സെന്‍സര്‍
ബോര്‍ഡിന്‍റെ കത്രിക 26
ഇടങ്ങളിലാണ് ഈ ചിത്രത്തില്‍ പതിഞ്ഞട്ടുള്ളത് , വെക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം ദളിത്, ആദിവാസി കീഴാള ജനതയുടെ കഥ പറയുന്നു.
2) ദശരഥം dhasharadham
സംവിധാനം - സിബി മലയില്‍
മോഹന്‍ലാലിന്‍റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള
ചിത്രം കാലത്തിനു മുന്‍പേ സഞ്ചരിച്ച ചിത്രമായിരുന്നു.
3) സഞ്ചാരം - The Journy
സംവിധാനം - ലിജി ജെ. പുല്ലാപ്പിള്ളി
സ്വവര്‍ഗ്ഗ രതി പ്രമേയമാകുന്ന അപൂര്‍വ്വം മലയാള
ചലച്ചിത്രങ്ങളില്‍ ഒന്നാണ് സഞ്ചാരം.
4) പിറവി -
Piravi
സംവിധാനം – ഷാജി എന്‍ കരുണ്‍
ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം ചെയ്ത പിറവി.
കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഒരു തിരോധാനത്തിന്റെ നേര്‍ സാക്ഷ്യമാണ്.
5) ആദാമിന്‍റെ വാരിയെല്ല്
സംവിധാനം - കെ ജി ജോര്‍ജ്ജ്
സ്ത്രീയുടെ സ്വാതന്ത്ര്യവും
ചിന്തയും പ്രധിപധ്യാമാകുന്ന മികച്ച സ്ത്രീ
പക്ഷ ചിത്രം. (സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാൽ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിച്ഛേദങ്ങളായി ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമുക്ക് പരിചയമുള്ളവർ തന്നെയാണ്. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്). വികീപീഡിയ.
6) കിരീടം - kireedam
സംവിധാനം - സിബി മലയില്‍
മോഹന്‍ലാലിന്‍റെ മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായി സേതുമാതവനെ കണക്കാക്കുന്നു.
7) മതിലുകള്‍
സംവിധാനം – അടൂര്‍ ഗോപാലകൃഷ്ണന്‍
സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രത്തില്‍ ജയിലിനുള്ളില്‍
മതിലുകള്‍ക്കപ്പുറം കാണാതെ ശബ്ധത്തിലൂടെയുള്ള സൌഹ്രദവും പ്രണയവും ആണ് ചിത്രം.
8)ആകാശദൂദ്
സംവിധാനം – സിബി മലയില്‍
രണ്ടമത് കാണുവാന്‍ സാധിക്കില്ല എന്ന നിരൂപക
പ്രശംസ ഏറ്റു വാങ്ങിയ ചിത്രം. ഒരു കുടുംബത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ പരമ്പരയാണ്.
9) 101 ചോദ്യങ്ങള്‍
സംവിധാനം - സിദ്ധാര്‍ഥ് ശിവ
സിദ്ധാര്‍ഥ് ശിവ ആദ്യമായി സംവിധാനം ചെയ്ത ഈ
ചിത്രത്തിന് മികച്ച നവഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം ലഭിച്ചു.
10) വാസ്തുഹാര
സംവിധാനം - ജി അരവിന്ദന്‍
വിഭജനത്തിന്‍റെ മുറിവുകള്‍ മൂലം ഉണ്ടായ
വിഷമതകളെയും, അഭയാര്‍ഥി പ്രശങ്ങളെയും കൈകാര്യം ചെയ്തിരിക്കുന്നു.
No comments:
Post a Comment