Saturday, 28 December 2013

വിപ്ലവം

പാല പൂക്കുന്നത് പോലെ 

എല്ലായിടത്തും ഒരു പോലെ 

വിപ്ലവം ഉണ്ടാകില്ല ..... 

അത് ആർത്തവം  പോലെയാണ്......

വൈകി ആണെങ്കിലും 

സമയം തെറ്റിച്ചാണങ്കിലും 

എല്ലാവരിലും വരും ......

ആർത്തവം  പോലെ 

അളവിൽ വെത്യാസം ഉണ്ടാകും എന്ന് മാത്രം ....

ചില വിത്തുകൾ മുളക്കും ...

ചിലവ സെപ്ടിക് ടാങ്കുകളിൽ വിശ്രമം കൊള്ളും .....