Tuesday, 22 July 2014

ലിംഗ സമത്വം മിഥ്യയോ ?

പുരുഷൻ  അനുവദിച്ചു കൊടുക്കുന്നതാവരുത്  സ്ത്രീയുടെ സ്പേസ് ... അതവൾ സ്വന്തമായി വികസിപ്പിചെടുക്കണം ...അപ്പോഴേ ലിംഗ സമത്വം സാധ്യമാകു .. അല്ലാതെ പുരുഷൻ  എന്റെ ഒപ്പം നടന്നു കൊള്ളൂ  എന്ന് പറഞ്ഞിട്ട് ഒപ്പം നടക്കുന്നവളകരുത്  സ്ത്രീ ....  അപ്പോൾ സംവരണം മാത്രമേ സാധ്യമാകു നിങ്ങളുടെ അവകാശങ്ങളെ നേടിയെടുക്ക്ലാവില്ല  അത്.. അവകാശങ്ങൾ ആരും ദാനമായി  തരില്ല പിടിച്ചെടുക്കണം എന്നാ വാക്യം ഓർമ്മയിൽ ഉണ്ടായിരിക്കട്ടെ  .. 33 ശതമാനത്തിനു വേണ്ടി വാദിക്കാതെ 100 ശതമാനവും നിങ്ങൾ വെട്ടി പിടിയ്ക്കു ..... നിങ്ങൾ സ്ത്രീകൾ  സ്വൊയമെവ ചിന്തിച്ചാൽ മതി അതിനു... പുരുഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെ നിങ്ങളുടെ മണ്ഡലത്തിലെ സ്ത്രീകള് എല്ലാവരും നിങ്ങൾ നിർത്തുന്ന  സ്ത്രീ സ്ഥാനാർഥി ക്ക് വോട്ട് ചെയ്യണം.... രണ്ടു മലകള തമ്മിൽ ചേർന്നാലും  നാലു മുലകൾ അല്ല എട്ടും പതിനാറും മുലകൾ ഒരുമിച്ചു ചേരും എന്ന് നിങ്ങൾ കാണിച്ചു കൊടുക്കണം ... കേരളത്തിലെ സവിശേഷമായ സ്വോഭവം അനുസരിച്ച് ഈ നാട്ടിലെ സ്ത്രീകൾ മാത്രം വിചാരിച്ചാൽ ഇവിടുത്തെ 140 നിയമ സഭാ മണ്ഡലങ്ങളും 20 ലോകസഭ മണ്ഡലങ്ങളും നിങ്ങള്ക്ക് വിജയിക്കാനാകും ... കാരണം പുരുഷനേക്കാൾ കൂടുതൽ സ്ത്രീകള് ഉള്ള സംസ്ഥാനമാണിത് ... പ്രവർത്തിയിൽ കാര്യങ്ങൾ തെളിയട്ടെ ... തീര്ച്ചയയിട്ടും ഇത്തരത്തിൽ ചിന്ദിച്ചാൽ അത് മറ്റുള്ളവര്ക്ക് ഒരു മാതൃക ആക്കി ഇടുക്കുവാൻ കഴിയും ... എന്ത് കൊണ്ട് നിങ്ങൾ മുന്നണികൾ നിരത്തുന്ന പുരുഷ സ്ഥാനര്തികൾക്ക് വോട്ട് നല്കണം ?... പുരുഷനേക്കാൾ കൂടുതൽ അംഗ ബലത്തിൽ കൂടുതലായ നിങ്ങള്ക്ക് അങ്ങനെ ചിന്തിച്ചുകൂടെ ? ചിന്തിക്കു ചിന്തിക്കു മലയോളം ചിന്തിക്കു...!