Showing posts with label classics. Show all posts
Showing posts with label classics. Show all posts

Friday, 17 June 2016

VISARANAI

ഇതാണ് സര്‍ പോലിസ് , ഇതാണ് സര്‍ ഇന്ത്യന്‍ ജനാധിപത്യം, ഈ ജനാധിപത്യ, ജനമൈത്രി പോലിസിനെ കുറിച്ച് തന്നെയാണ് ഞങ്ങള്‍ സംസാരിക്കുന്നത്, ഞങ്ങള്‍ക്കറിയാം ഇതിലും ഭീകരമാണ് ഇന്ത്യന്‍ പോലിസ് എന്ന്, അതിനു തമിഴ്നാട് പോലീസ്, കേരള പോലിസ് ,ആന്ദ്രാ പോലിസ് എന്നോ വേര്‍തിരിവില്ല. ആസാം സ്വദേശിയെ അല്ല അമേരിക്കന്‍ സ്വദേശിയെ വരെ ചെരുപ്പ് വെച്ച് കണ്ടു പിടിച്ചു പ്രതിയാക്കി കളയും സര്‍ നിങ്ങള്‍. അത്രയ്ക്കുണ്ട് നിങ്ങളുടെ ജനാധിപത്യ രാഷ്ട്രീയ സേവ, ഞങ്ങള്‍ക്ക് അത് നല്ലത് പോലെ അറിയാം സാര്‍, എതിര്‍ ശബ്ദങ്ങളെ UAPA ഉള്‍പ്പെടെ ഉള്ള കരി നിയമങ്ങള്‍ വെച്ച് നേരിടുമ്പോള്‍ എല്ലാം രാഷ്ട്ര നന്മക്കും പൌര സുരക്ഷക്കും ആണെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ വിശ്വോസിക്കണം അല്ലെ സര്‍ ?
നമ്മുടെ ജനകീയ ജനാധിപത്യ ജനമൈത്രി പോലിസിനെ കുറിച്ച് പറയുന്ന Visaranai തമിഴ് ചിത്രം., കാക്കമുട്ടക്ക് ശേഷം vetrimaran hats of you sir.
എങ്ങനെയാണു മുസ്ലീങ്ങളും നിരപരാധികളും കള്ള കേസുകളില്‍ പെടുന്നത്? തീയില്ലാതെ പുക ഉണ്ടാവുന്നത് എങ്ങനെ? എന്നിങ്ങനെ ഉള്ള മധ്യവര്‍ഗ്ഗ സമ്പന്ന വര്‍ഗ്ഗങ്ങളുടെ നിഷ്കളങ്ക !!ചോദ്യങ്ങല്‍ക്കുള്ള ഉത്തരം കൂടിയാണ് ചിത്രം ..
ആക്ഷന്‍ ഹീറോ ബിജു കണ്ടു കൈ അടിക്കുന്ന പ്രേക്ഷകര്‍ ദയവായി ഈ ചിത്രം കാണാതിരിക്കുന്നതാണ് നല്ലത്.

5/5

Thursday, 14 January 2016

ഓള്‍ഗ /OLGA

"ഫാസിസം നമ്മളെ കമ്മ്യുണിസത്തില്‍ നിന്ന് രക്ഷിക്കും, എന്നിട്ട് നമ്മള്‍ ഒരു മഹത്തായ രാജ്യമായിതീരും .."

ഫാസിസം വന്നാല്‍ അത്എത്രത്തോളം ഭയാനകവും അപരിഷ്കൃതവും ആണെന്ന് നമ്മള്‍ തിരിച്ചറിയാതെ പോകുന്നുവെങ്കില്‍, ചരിത്ര പാഠങ്ങളെ നിഷേധിച്ചു, അനുഭവങ്ങള്‍ കൊണ്ട് മാത്രമാണ് പഠിക്കുക ഉള്ളുവെങ്കില്‍ നമ്മള്‍ ഇനിയും ഫാസിസത്തിനായി നിശബ്ധമായി ഇരിക്കണം,

ഫാസിസം എന്നത് എതിരാളികളെമലര്‍ത്തി അടിക്കുന്ന രാഷ്ട്രീയ ആയുധം മാത്രമല്ല എന്ന് നമ്മള്‍ എന്നാണ് ഇനി തിരിച്ചറിയുക? ഫാസിസത്തിന്‍റെ ഭവിഷത്തുകളെ കുറിച്ച് ആരാണ് നമുക്ക് ക്ലാസ്സുകള്‍ ഇടുത്തു തരിക? ഹിറ്റ്ലറെയും മുസ്സോളിനിയും ധീരരായ രാജ്യസ്നേഹികള്‍ ആയി ചിത്രീകരിക്കുമ്പോള്‍ ഭരണകൂട അനീതികളെ ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹികളായി ഊപ്പ കുത്തി ജയിലില്‍ അടക്കുമ്പോള്‍ തെരുവുകള്‍ അക്രമാസക്തമാകുന്നില്ല എങ്കില്‍ നമ്മള്‍ ആരെയാണ് പഴിക്കുക? നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ നിശബ്ധമാക്കുന്നവരെ എതിര്‍ക്കുന്നില്ല എങ്കില്‍ എത്രഎത്ര കോടിജനങ്ങള്‍ തങ്ങളുടെ ചോരയുംജീവിതവും അവരുടെതല്ലം നഷ്ട്ടപെടുത്തി മറ്റൊരു ലോകത്തിനായി ചെയ്ത ത്യഗങ്ങളെ ഗൌനിക്കുന്നില്ല എങ്കില്‍ നമ്മള്‍ ആരെയാണ് ശത്രുപക്ഷത്തു നിര്‍ത്തുക?

ഫാസിസത്തെ അനുഭവിച്ചേ അറിയൂ എന്നവാശി ഉള്ളവര്‍ ഉണ്ടെങ്കില്‍ വോള്‍ഗ ഒന്ന് കാണണം.

വിപ്ലവവും പ്രണയവും വളരെ സങ്കീര്‍ണ്ണവും തീഷ്ണവുമായ അനുഭൂതിയും കര്‍ത്തവ്യവുംമാണ്. പ്രണയമെന്ന വികാരവും വിപ്ലവമെന്ന രാഷ്ട്രീയവും ഒരുമിച്ചു കൊണ്ട് പോയ സഖാവ് വോല്‍ഗയും സഖാവ് കാര്‍ലോസും! .

വോല്‍ഗയുടെവാക്കുകള്‍" കേവലമായ നന്മക്കു വേണ്ടി പൊരുതുക കൂടുതല്‍ മെച്ചപെട്ട ലോകത്തിനു വേണ്ടിയും"

കാര്‍ലോസ് പറയുന്നത്" ഈതടവറ എന്നെയോ നിങ്ങളെയോ വേറൊരാളാക്കില്ല"

. ഈചിത്രം കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കലെങ്കിലും മുഷ്ട്ടി ചുരട്ടി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാതെ ഇരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. 5/5

Wednesday, 13 January 2016

Timbuktu / തിംബുക്തു


അബ്ദുർറഹ്മാൻ സിസാക്കോന്‍റെ സംവിധാനത്തില്‍ 2014ല്‍പുറത്തിറങ്ങിയ ചിത്രമാണ് തിംബുക്തു. ഇസ്ലാമിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഉൾപ്പെട്ട തിംബുക്തു പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി.ഇസ്ലാമിക ഫാസിസം അല്ലെങ്കില്‍ മത തീവ്രവാദം എങ്ങനെ ഒരുജനതയുടെമേല്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തുന്നു എന്നതാണ് ചിത്രം പറയുന്നത്.

വിനോദങ്ങളെയും കലകളെയും സംഗീതത്തെയും ഫാസിസം മതത്തിന്റെ പേരില്‍ നിരോധിക്കുന്നു. സമകാലിന ഹിന്ദുത്വ ഫാസിസം ഗുലാം അലിയോടു ഭാരതത്തില്‍ ചെയ്യുന്നതും ഇത് തന്നെയാണ്. ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണം എന്നും എതിര്‍ശബ്ദങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നും ഫാസിസം തീരുമാനിക്കുന്ന കാഴ്ച എത്ര നിക്രിഷ്ട്ടമാണ് എന്നത് ചിത്രം കാണിച്ചു തരുന്നു, ഹിംസയുടെ വൈവിധ്യമാർന്ന മതതീവ്രവാദ നിദർശനങ്ങളോടൊപ്പം കാലി മേയ്ക്കുന്ന കിസാൻ എന്ന ഗോത്രവർഗ്ഗക്കാരനും അയാളുടെ ഭാര്യ സതിമയും അവരുടെ മകളം തമ്മിലുള്ള വികാരതീവ്രമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദാരുണമായ സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. സിനിമയിലുടനീളം നിറയുന്ന ശക്തമായ മാനവികതയുടെ അന്തർധാര ആസ്വാദകനെ സ്പർശിക്കും. ശക്തമായ രാഷ്ട്രീയപ്രമേയം കൈകാര്യം ചെയ്യുമ്പോഴും സിനിമ ഭാവതീവ്രവും ലാവണ്യപൂർണ്ണവുമാവുക സാധ്യമാണെന്ന് സിസ്സാക്കോ ഈ സിനിമയിലൂടെ തെളിയിക്കുന്നു. പല അന്തര്‍ദേശിയ അവര്‍ഡുകളും ഈ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്.ആശയങ്ങളോട് എം സോണ്‍ മലയാളത്തിനോട് കടപ്പാട്

4.5/5

Friday, 18 December 2015

Life Above All




Oliver Schmitz സംവിധാനംചെയ്ത സൌത്ത്ആഫ്രിക്കന്‍ ചിത്രമാണ് Life, above all. യാഥാര്‍ത്ഥ്യം ഏത് സിനിമ ഏത് എന്ന് മാറിപോകുന്നതരത്തിലുള്ള സൂക്ഷ്മഭിനയം, Khomotso Manyaka യുടെഓരോചലനങ്ങളും ഓരോ നോട്ടങ്ങളും ചുണ്ടില്‍ പുച്ഛം വിരിയിക്കുന്നത് പോലും എത്ര മാത്രം മനോഹരമായിരിക്കുന്നു, AIDS എന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്രമാത്രം ഭീതിയുളവാക്കുന്നതാണ് എന്നും സമൂഹം അത്തരക്കാരോട് ഏതു വിധത്തില്‍ പെരുമാറുന്നു എന്നും കാണിച്ചു തരുന്ന ചിത്രം.. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം. 5/5

Thursday, 5 November 2015

10 Must watch New Generation Malayalam Movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 പുതു തലമുറ ചിത്രങ്ങള്‍

(ലിസ്റ്റ് പ്രത്യേക  പ്രാധാന്യം  അനുസരിച്ചുള്ളതല്ല )

1 ) ട്രാഫിക്‌ - traffic 



സംവിധാനം  - രാജേഷ്‌ പിള്ള

2 ) സിറ്റി ഓഫ് ഗോഡ്  - city of god


സംവിധാനം - ലിജോ ജോസ് പെല്ലിശേരി 

3) ആമേന്‍   - amen


സംവിധാനം - ലിജോ ജോസ് പെല്ലിശേരി 


4)  ചാപ്പ കുരിശ്  - chappa Kurish 



സംവിധാനം- സമീര്‍ താഹിര്‍ 

5 ) 22 ഫീമെയില്‍  കോട്ടയം - 22 FK



സംവിധാനം -  ആഷിക് അബു 

6 ) ഈ അടുത്ത കാലത്ത് - ee aduttha kalathu



സംവിധാനം - അരുണ്‍ കുമാര്‍ അരവിന്ദ് 

7 ) ട്രിവാന്‍ഡ്രം ലോഡ്ജ്    - Trivandrum Lodge


സംവിധാനം -  വി കെ പ്രകാശ്‌ 


8) Shutter- ഷട്ടര്‍

സംവിധാനം - ജോയ് മാത്യു






9) സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ -Salt And Pepper



സംവിധാനം -ആഷിക് അബു 

10 )  ബ്യൂട്ടിഫുള്‍ - beautiful




സംവിധാനം -  വി കെ പ്രകാശ്‌ 


Monday, 2 November 2015

Must watch 10 Malayalam Love Movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള പ്രണയ ചലച്ചിത്രങ്ങള്‍

( ലിസ്റ്റ്  പ്രത്യേക പ്രാധാന്യം  അനുസരിച്ചല്ല )

1)  തൂവാനത്തുമ്പികള്‍ 




സംവിധാനം - പി  പത്മരാജന്‍  


ജയകൃഷ്ണൻ (മോഹൻലാൽ) രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ (സുമലത) പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു.  കടപ്പാട് വിക്കിപീഡിയ.

2) സുഖമോ ദേവി 



സംവിധാനം - വേണു നാഗവള്ളി 

സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ. കാമുകന്‍റെ മരണ ശേഷം തങ്ങളുടെ കൂട്ടുകാരനെ വിവാഹം ചെയ്യേണ്ടി വരുന്ന ഗീതയുടെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റി.

3) രതിനിര്‍വേദം 


സംവിധാനം - ഭരതന്‍ 


നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ സിനിമയില്‍  ചിത്രീകരിക്കുന്നത്. പപ്പു, രതിവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

4) നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ 


സംവിധാനം - പി പത്മരാജന്‍  

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.

5) ഇണ 


സംവിധാനം - ഐ വി ശശി 

കൌമാരക്കാരായ  രണ്ടു കുട്ടികളില്‍ ഉടലെടുക്കുന്ന സൌഹ്രദവും പിന്നീട് ഉണ്ടാകുന്ന പ്രണയവും മറ്റു സംഭവങ്ങളുംമാണ് ഇതിവ്രത്തം.

6)  മേഘമല്‍ഹാര്‍ 


സംവിധാനം - കമല്‍ 

അഭിഭാഷകനായ രാജീവന്റെയും, എഴുത്തുകാരിയായ നന്ദിതയുടെയും കഥയാണിത്. രാജീവൻ ഒരു ബാങ്കുദ്യോഗസ്ഥയായ രേഖയെ വിവാഹം ചെയ്തിരിക്കുന്നു. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. നന്ദിത ഗൾഫിൽ ബിസിനസ്സുകാരനായ മുകുന്ദനെ വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്. യാദൃച്ഛികമായി രാജീവനും നന്ദിതയും കണ്ടുമുട്ടുകയും ചെറിയ കാലയളവിനുള്ളിൽ ഇവർ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്യുന്നു. അവരുടെ ഇഷ്ടങ്ങളും ചിന്തകളും ഒരു പോലെയാണെന്ന് അവർ മനസിലാക്കുന്നു. ഈ സമയത്ത് രാജീവനു് ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ടതായി നന്ദിത മനസിലാക്കുകയും അത് രാജീവനുമായി കൂടുതൽ നന്ദിതയെ അടുപ്പിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിന്റെ യഥാർത്ഥ തലം കണ്ടെത്തുവാൻ രാജീവൻ വല്ലാതെ വിഷമിക്കുന്നു. പക്ഷെ അവർ അവരുടെ ബന്ധം തുടരുക തന്നെ ചെയ്യുന്നു. കടപ്പാട് വിക്കിപീഡിയ.

7) പ്രണയം 



സംവിധാനം ബ്ലെസ്സി 

അച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ ഗ്രേസ് പ്രൊ. മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്‌മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു. ആ ആഘാതത്താൽ അച്യുതമേനോൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗ്രേസിയുടെ സഹായത്താലാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വളരെ സൗഹൃദത്തിലാകുകയും മാത്യൂസ് ഒഴികെയുള്ള കുടുംബാഗങ്ങളുടെ എതിർപ്പുകൾക്കു വഴിവെക്കുകയും ചെയ്യുന്നു. സുരേഷ്‌മേനോൻ ഗ്രേസിനോട് അച്യുതമേനോനുമായി ഇനിയൊരിക്കലും തമ്മിൽ കാണരുതെന്ന് ആജ്ഞാപിക്കുന്നു. എങ്കിലും എല്ലാ എതിർപ്പുകളേയും അവഗണിച്ച് അവർ വീണ്ടും പല മാർഗ്ഗത്തിലും കണ്ടുമുട്ടിയിരുന്നു. സുരേഷ് മോനോന് അമ്മയോടുള്ള വെറുപ്പിനു കാരണം താനാണെന്നു അച്യുതമേനോൻ ഗ്രേസിനോട് അറിയിക്കുന്നു. അയാളുടെ ഇടപെടലുകളാലാണ് കോടതി വിധി അനുകൂലമാക്കി കുട്ടിയെ നേടിയെടുത്തതെന്ന് ഗ്രേസിയെ മേനോൻ അറിയിച്ചു. അമ്മയോടുള്ള വെറുപ്പ് ഒഴിവാക്കാൻ ഈ സത്യം തുറന്നു പറയാൻ താൻ തയാറാണെന്നു അച്യുതമോനോൻ ഗ്രേസിനെ അറിയിച്ചു. ഇക്കാലമത്രയും അച്ചൻ മകനെ ചതിക്കുകയായിരുന്നെന്നേ സുരേഷ് കരുതുകയുള്ളൂ എന്ന ഗ്രേസ് മേനോനെ അറിയിക്കുകയും അതിനാൽ തന്നെ ഗ്രേസ് ആ തീരുമാനത്തെ എതിർക്കുകയും ചെയ്തു. എങ്കിലും മകനാൽ വെറുക്കപ്പെടുന്ന അവസ്ഥയിൽ അവർ വളരെയധികം വ്യസനിച്ചു.
പിന്നീടൊരിക്കൽ മാത്യൂസും ഗ്രേസിയും അച്യുതമേനോനും ആദ്യമായി കണ്ടു മുട്ടി. അതിലൂടെ മൂവരും തമ്മിൽ വൈകാരികമായ ഒരു സുഹൃദ്ബന്ധം വളർന്നു. ആറു വർഷങ്ങൾക്കു മുൻപുണ്ടായ രോഗാവസ്ഥയിൽനിന്നും മാത്യൂസിന്റെ ശരീരം ഭാഗികമായി തളർന്നിരുന്നു. ഗ്രേസിന്റെ സഹായത്താൽ വീൽചെയറിലായിരുന്നു അദ്ദേഹം ജീവിതം നീക്കിയിരുന്നത്. ആഴത്തിൽ വളർന്ന സൗഹൃദത്താൽ വീട്ടുകാർ അറിയാതെ മൂവരുടേയും ഒരു യാത പോകുന്നു. യാത്രമധ്യേ തങ്ങൾ ഒരുമിച്ചാണ് യാത്ര തിരിച്ചതെന്നു അവർ ഭവനങ്ങളിൽ വിളിച്ചറിയിച്ചു. യാത്രക്കിടയിൽ മാത്യൂസിന് ഹൃദയാസ്വസ്ഥത ഉണ്ടാകുകയും ഗുരുതരമായ നിലയിൽ ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം വീടുകളിൽ അവർ ഈ സംഭവം അറിയിച്ചിരുന്നില്ല. ആശുപത്രിയിലെ മുറിയിൽ കഴിഞ്ഞ ഗ്രേസിനോട് മേനോൻ സുരേഷിനെ എല്ലാക്കാര്യങ്ങളും അറിയിച്ചെന്നും അവന് അമ്മയെ കാണണമെന്നു പറഞ്ഞെന്നും ഗ്രേസിനോട് യാതൊരുവിധ പരിഭവങ്ങളും ഇല്ലെന്നും അറിയിച്ചു. വിദേശത്തേക്കു പുറപ്പെടാൻ തയാറായി എയർപോർട്ടിലെത്തിയ സുരേഷ് ആശുപത്രിയിലെ നമ്പരിൽ വിളിച്ച് ഗ്രേസിനോട് സംസാരിക്കുന്നു. അമ്മയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്നും എന്നാൽ പോകാൻ തയാറായതിനാൽ വീണ്ടും എത്രയും പെട്ടെന്നു തിരിച്ചെത്തി കാണാമെന്നും പറഞ്ഞ് സംസാരം അവസാനിപ്പിക്കുന്നു. ഫോൺ സംഭാഷണം അവസാനിച്ച ഉടൻ ഗ്രേസ് തളർന്നു വീഴുന്നു. അടുത്തുണ്ടായിരുന്ന മേനോൻ ഡോക്ടറെ എത്തിച്ചെങ്കിലും ഗ്രേസിന്റെ മരണം സ്ഥിരീകരിച്ചു. അച്യുതമോനോനും മാത്യൂസും ഗ്രേസിന്റെ കബറിടത്തിൽ പൂക്കൾ അർപ്പിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. കടപ്പാട് - വിക്കി പീഡിയ 
8) എന്ന് നിന്റെ മൊയ്തീന്‍ 


സംവിധാനം - ആര്‍ എസ് ബിമല്‍ 
മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കിആർ.എസ്. വിമൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ. 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്പൃഥ്വിരാജ്പാർവ്വതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2015 സെപ്തംബർ 19 നു പ്രദർശനത്തിനെത്തിയ ഈ ചലച്ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും നേടി. കടപ്പാട് വിക്കിപീഡിയ 
9) ചെമ്മീന്‍ 


സംവിധാനം - രാമു കാര്യാട്ട്‌ 
 ഹിന്ദു മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മുസ്ലിം മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണിത്.കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് ചിത്രത്തിന്‍റെ  കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. കടപ്പാട് - വിക്കിപീഡിയ 
10) ചാമരം
സംവിധാനം - ഭരതന്‍ 

ഒരു കോളേജ് അധ്യാപികയും  വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയമാണ് ചിത്രം. 

Must watch 10 Malayalam Drama movies തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള ചലച്ചിത്രങ്ങള്‍

തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  10  മലയാള ചിത്രങ്ങളാണ്‌  ചുവടെ.
( ലിസ്റ്റ്  പ്രത്യേക പ്രാധാന്യം  അനുസരിച്ചല്ല )

1)  Papilio Budda -  പാപ്പിലോ  ബുദ്ധ 

 സംവിധാനം -  ജയന്‍  ചെറിയാന്‍

സെന്‍സര്‍ ബോര്‍ഡിന്‍റെ കത്രിക  26 ഇടങ്ങളിലാണ്  ഈ ചിത്രത്തില്‍  പതിഞ്ഞട്ടുള്ളത് , വെക്തമായ രാഷ്ട്രീയം  പറയുന്ന ചിത്രം ദളിത്‌, ആദിവാസി കീഴാള ജനതയുടെ കഥ പറയുന്നു.




2) ദശരഥം dhasharadham 


 സംവിധാനം -  സിബി മലയില്‍ 

മോഹന്‍ലാലിന്‍റെ  മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍  ഉള്ള ചിത്രം  കാലത്തിനു മുന്‍പേ സഞ്ചരിച്ച  ചിത്രമായിരുന്നു.




3) സഞ്ചാരം -  The Journy

സംവിധാനം -  ലിജി ജെ. പുല്ലാപ്പിള്ളി 

സ്വവര്‍ഗ്ഗ രതി പ്രമേയമാകുന്ന അപൂര്‍വ്വം മലയാള ചലച്ചിത്രങ്ങളില്‍ ഒന്നാണ് സഞ്ചാരം.



4) പിറവി -  Piravi


സംവിധാനം – ഷാജി എന്‍ കരുണ്‍


ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം ചെയ്ത പിറവി. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഒരു തിരോധാനത്തിന്റെ നേര്‍ സാക്ഷ്യമാണ്. 

5)  ആദാമിന്‍റെ വാരിയെല്ല്

സംവിധാനം  - കെ ജി ജോര്‍ജ്ജ് 



സ്ത്രീയുടെ സ്വാതന്ത്ര്യവും ചിന്തയും പ്രധിപധ്യാമാകുന്ന  മികച്ച സ്ത്രീ പക്ഷ ചിത്രം. (സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാൽ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിച്ഛേദങ്ങളായി ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമുക്ക് പരിചയമുള്ളവർ തന്നെയാണ്. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്). വികീപീഡിയ.

6) കിരീടം - kireedam

സംവിധാനം - സിബി മലയില്‍

മോഹന്‍ലാലിന്‍റെ മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായി സേതുമാതവനെ കണക്കാക്കുന്നു. 

7) മതിലുകള്‍


സംവിധാനം – അടൂര്‍ ഗോപാലകൃഷ്ണന്‍

സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രത്തില്‍ ജയിലിനുള്ളില്‍ മതിലുകള്‍ക്കപ്പുറം കാണാതെ ശബ്ധത്തിലൂടെയുള്ള സൌഹ്രദവും പ്രണയവും ആണ് ചിത്രം.

8)ആകാശദൂദ്


സംവിധാനം – സിബി മലയില്‍

രണ്ടമത് കാണുവാന്‍ സാധിക്കില്ല എന്ന നിരൂപക പ്രശംസ ഏറ്റു  വാങ്ങിയ ചിത്രം. ഒരു കുടുംബത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ പരമ്പരയാണ്.

9) 101 ചോദ്യങ്ങള്‍


സംവിധാനം -  സിദ്ധാര്‍ഥ് ശിവ


സിദ്ധാര്‍ഥ് ശിവ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച നവഗത സംവിധായകനുള്ള  ഇന്ദിരാഗാന്ധി പുരസ്‌കാരം ലഭിച്ചു.

10) വാസ്തുഹാര



സംവിധാനം - ജി അരവിന്ദന്‍


വിഭജനത്തിന്‍റെ മുറിവുകള്‍ മൂലം ഉണ്ടായ വിഷമതകളെയും, അഭയാര്‍ഥി പ്രശങ്ങളെയും കൈകാര്യം ചെയ്തിരിക്കുന്നു.


Wednesday, 21 October 2015

പുലി മറഞ്ഞ തൊണ്ടച്ചൻ / പുലി ജന്മം


മുരളി എന്നാ അനശ്വര നടന്റെ ശക്തമായ സാന്നിധ്യം  ഉള്ള ചിത്രം   വെക്തമായ രാഷ്ട്രീയം പറയുന്നതിനോടൊപ്പം വടക്കേ മലബാറിലെ മിത്ത് ആയ പുലി മറഞ്ഞ തോണ്ടച്ചനിലൂടെ ആണ് കഥ പറയുന്നത് .. കഥയുടെ ഇതിവ്രത്തം  (സിനിമയിലെതല്ല )..... 


പുലിമറഞ്ഞ തൊണ്ടച്ചൻ അഥവാ കാരിഗുരിക്കള്‍
പുലയരുടെ പ്രധാന ആരാധാനാപാത്രമായ ഒരു തെയ്യമാണ്‌ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന കാരിഗുരിക്കള്‍ തെയ്യം. കുഞ്ഞിമംഗലത്ത് ചെണിച്ചേരി വീട്ടില്‍ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷി നടത്താന്‍ തിരുവര്‍ക്കാട്ട് കാവില്‍ നിന്നും കൂട്ടിക്കൊണ്ടു വന്ന അടിയാന്മാരായ വളളിക്കുടിച്ചിവിരുന്തിയ്ക്കും മണിയന്‍ കാഞ്ഞാനും കല്യാണം കഴിച്ചു അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാര്‍ കുരിക്കളുടെ കീഴില്‍ അക്ഷര വിദ്യ പഠിച്ച കാരിക്ക് പുലയനായതിന്റെ പേരില്‍ കളരി വിദ്യ പഠിക്കാന്‍ പറ്റാത്തതിനാല്‍ അതിനു വേണ്ടി പേരും വീട്ടും പേരും മാറ്റി പറയാന്‍ ചെണിച്ചേരി കുഞ്ഞമ്പു നായര്‍ സമ്മതിച്ചതിന്റെ ഫലമായി മാടായിക്കളരി, നെക്കണം കളരി തുടങ്ങി പതിനെട്ടു കളരികളില്‍ ചേര്‍ന്ന് വിദ്യ പഠിച്ചു. ഒപ്പം ചോതിയാന്‍ കളരിയില്‍ നിന്ന് ആള്‍മാറാട്ട വിദ്യയും പഠിച്ചു.
മാടായി കളരിയില്‍ നിന്ന് തിരിച്ചു വന്നതിനു ശേഷം കാരിക്ക് കാരി കുരിക്കള്‍ (ഗുരിക്കള്‍) സ്ഥാനം ലഭിച്ചു. മന്ത്രവാദക്കളരിയില്‍ മന്ത്രവാദം നടത്താനുള്ള അനുവാദവും ചെണിച്ചേരി കുഞ്ഞമ്പു നായര്‍ നല്‍കി. അള്ളടം നാട്ടിലെ (നീലേശ്വരം) തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാന്‍ ആറു തവണ വിളി വന്നിട്ടും കുഞ്ഞമ്പു നായര്‍ കാരിയെ പോകാന്‍ അനുവദിക്കാതെയിരുന്നതിന്റെ ഫലമായി ഏഴാം തവണ ചെമ്പോല പ്രമാണം വന്നു. കാരിയെ അയച്ചാല്‍ പകുതി സ്വത്ത് കൊടുക്കാമെന്ന് അതില്‍ എഴുതിയിരുന്നു. കാരി കുരിക്കള്‍ ശിഷ്യന്‍മാരുമായി ചെന്ന് ബാധയിളക്കി. കുരിക്കളുടെ കയ്യില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചത് മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ല. ഭ്രാന്ത് മാറിയപ്പോള്‍ തമ്പുരാക്കന്മാരുടെ വിധവും മാറി. ചെമ്പോല പ്രകാരം സ്വത്ത് പകുതി തരാന്‍ അവര്‍ തയ്യാറായില്ല പകരം പുളിപ്പാലും നരി ജടയും കൊണ്ട് വന്നാല്‍ തരാമെന്നായി.
കാരികുരിക്കള്‍ക്ക് ആള്‍മാറാട്ട വിദ്യ അറിയാമെന്നതിനാല്‍ വീട്ടില്‍ പോയി എല്ലാവരോടും തന്റെ ഉദ്ദേശ്യം പറയുന്നു. രാത്രി താന്‍ പുലിവേഷം പൂണ്ടു വരുമ്പോള്‍ അരി കഴുകിയ വെള്ളം മുഖത്തോഴിക്കണമെന്നും പച്ചചാണകം കലക്കിയ വെള്ളത്തില്‍ ചൂല്‍ മുക്കി മുഖത്ത് അടിക്കണമെന്നും ഭാര്യയെ ചട്ടം കെട്ടി. കാട്ടില്‍ ചെന്ന് പുളിരൂപത്ത്തില്‍ പുളിപ്പാലും നരിച്ചടയും കൊണ്ട് കോവിലകത്ത് പടിക്കല്‍ വെച്ച് അതേ വേഷത്തില്‍ വീട്ടില്‍ രാത്രിയിലെത്തി. ഭാര്യ പുലി വേഷം കണ്ടു ഭയന്ന് വാതില്‍ തുറന്നില്ല. പറഞ്ഞതെല്ലാം അവര്‍ മറന്നും പോയി. പുലിയാകട്ടെ പുരതുള്ളി അകത്ത് കയറി അവളെ പിളര്‍ന്ന് തിന്നു. സ്വന്തം രൂപം തിരിചെടുക്കാനാവാതെ കാരി പുലിയായി അവിടെ നിന്നും മറഞ്ഞു. പുലി പാതാളത്തില്‍ ലയിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അള്ളടം തമ്പുരാന് ബാധയിളകി. പുലി മറഞ്ഞ തൊണ്ടച്ചന്റെ കോപമാണ് കാരണമെന്ന് മനസ്സിലാക്കി ചെണിച്ചേരി കുഞ്ഞമ്പു നായര്‍ക്ക് സ്വത്തില്‍ പാതി നല്‍കി. കാരിയുടെ രൂപം സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കി കാരി കുരിക്കളുടെ തെയ്യം കെട്ടിയാടിക്കാനും തുടങ്ങി.തെയ്യം വീഡിയോ

ചിത്രത്തിൽ  നാടുവാഴിയുടെ ഭ്രാന്ത്‌ മാറ്റാനായി  കരി ഗുരുക്കൾ കാട്ടിലേക്ക് പോകുകയും തിരിച്ചു വന്ന കരി ഗുരുക്കളെ വേഷം മാറി കണ്ട ഭാര്യം പേടിച്ചു പോവുകയും കാടി വെള്ളം മുഖത്ത് ഒഴിക്കാതെ നിലത്തു വീണു ചിതറി പോവുകയും തുടർന്ന് തന്റെ യഥാർത്ഥ രൂപം കിട്ടാതെ കാര് ഗുരുക്കൾ അലഞ്ഞു തിരിയുന്നത് ആണ് .. എന്നാൽ തെയ്യത്തിനിടയിലൂടെ  വെക്തമായ രാഷ്ട്രീയം ചിത്രം സംസാരിക്കുന്നുണ്ട് .. കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്  പുലി ജന്മം 2006-ലെ കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം ഈ ചിത്രത്തിനു ലഭിച്ചു4.5 / 5 


Tuesday, 18 August 2015

The Reader / ദി റീഡർ

ഇതൊരു കലാപാമാണ്. അടുത്ത കാലത്തൊന്നും തന്നെ ഇത്രയും പ്രക്ഷുബ്ധമായ ചിത്രം ഒരു ഭാഷയിലും കണ്ടിട്ടില്ല. എഴുത്തും വായനയും പ്രണയവും രതിയും നാസികളുടെ കുടില തന്ത്രങ്ങളും എല്ലാം ഇഴ ചേര്ന്നിരിക്കുന്ന മനോഹര ചിത്രം. എഴുത്തും വായനയും അറിയാത്തവര്ക്ക് അത് എത്രമാത്രം പ്രീയപെട്ടതു ആണെന്ന് ഭാവാഭിനയം കൊണ്ട് ഹന്ന ‪#‎KATEWINSLET‬

അത്രമേല്‍ മനോഹരമാക്കി. ജൂതന്മാരെ കൂട്ട കൊലക്ക് വിധേയരക്കിയവരെ ഉള്ള കോടതി വിചാരണയും കോണ്സെEന്ട്രഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളും ജോലിക്കാരുടെ വേതനകളും പ്രതിപധ്യമാകുന്നു. തന്റെ് ജോലിയില്‍ അത് ചെയ്തത് തന്നെ എന്ന് പ്രഖ്യാപിക്കുന്ന ഹന്ന ...... എഴുത്തും വായനയും അറിയില്ല എന്നുള്ളത് മറ്റുള്ളവര്‍ അറിയുന്നതിനേക്കാള്‍ തന്റെ ജീവിതം നഷ്ട്ടപെടുത്തുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തന്റെു ജീവിതത്തിന്റെന അവസാന ഘട്ടത്തില്‍ എഴുത്തും വായനയും പഠിക്കുന്ന ഹന്ന നമ്മുടെ ചങ്കിടുപ്പ് കൂട്ടുകയോ കണ്ണ് നിറക്കുകയോ ചെയ്യാം ... ജീവിതത്തില്‍ ആദ്യമായി ഒരക്ഷരം പഠിക്കുന്നതിന്റെ അത് മനസിലാകുന്നതിന്റെ സന്തോഷം എന്തെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു, തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് The Reader 5/5
മലയാളം സബ് ടൈറ്റിൽ