"ഫാസിസം നമ്മളെ കമ്മ്യുണിസത്തില്‍ നിന്ന് രക്ഷിക്കും, എന്നിട്ട് നമ്മള്‍ ഒരു മഹത്തായ രാജ്യമായിതീരും .."
ഫാസിസം വന്നാല്‍ അത്എത്രത്തോളം ഭയാനകവും അപരിഷ്കൃതവും ആണെന്ന് നമ്മള്‍ തിരിച്ചറിയാതെ പോകുന്നുവെങ്കില്‍, ചരിത്ര പാഠങ്ങളെ നിഷേധിച്ചു, അനുഭവങ്ങള്‍ കൊണ്ട് മാത്രമാണ് പഠിക്കുക ഉള്ളുവെങ്കില്‍ നമ്മള്‍ ഇനിയും ഫാസിസത്തിനായി നിശബ്ധമായി ഇരിക്കണം,
ഫാസിസം എന്നത് എതിരാളികളെമലര്‍ത്തി അടിക്കുന്ന രാഷ്ട്രീയ ആയുധം മാത്രമല്ല എന്ന് നമ്മള്‍ എന്നാണ് ഇനി തിരിച്ചറിയുക? ഫാസിസത്തിന്‍റെ ഭവിഷത്തുകളെ കുറിച്ച് ആരാണ് നമുക്ക് ക്ലാസ്സുകള്‍ ഇടുത്തു തരിക? ഹിറ്റ്ലറെയും മുസ്സോളിനിയും ധീരരായ രാജ്യസ്നേഹികള്‍ ആയി ചിത്രീകരിക്കുമ്പോള്‍ ഭരണകൂട അനീതികളെ ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹികളായി ഊപ്പ കുത്തി ജയിലില്‍ അടക്കുമ്പോള്‍ തെരുവുകള്‍ അക്രമാസക്തമാകുന്നില്ല എങ്കില്‍ നമ്മള്‍ ആരെയാണ് പഴിക്കുക? നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ നിശബ്ധമാക്കുന്നവരെ എതിര്‍ക്കുന്നില്ല എങ്കില്‍ എത്രഎത്ര കോടിജനങ്ങള്‍ തങ്ങളുടെ ചോരയുംജീവിതവും അവരുടെതല്ലം നഷ്ട്ടപെടുത്തി മറ്റൊരു ലോകത്തിനായി ചെയ്ത ത്യഗങ്ങളെ ഗൌനിക്കുന്നില്ല എങ്കില്‍ നമ്മള്‍ ആരെയാണ് ശത്രുപക്ഷത്തു നിര്‍ത്തുക?
ഫാസിസത്തെ അനുഭവിച്ചേ അറിയൂ എന്നവാശി ഉള്ളവര്‍ ഉണ്ടെങ്കില്‍ വോള്‍ഗ ഒന്ന് കാണണം.
വിപ്ലവവും പ്രണയവും വളരെ സങ്കീര്‍ണ്ണവും തീഷ്ണവുമായ അനുഭൂതിയും കര്‍ത്തവ്യവുംമാണ്. പ്രണയമെന്ന വികാരവും വിപ്ലവമെന്ന രാഷ്ട്രീയവും ഒരുമിച്ചു കൊണ്ട് പോയ സഖാവ് വോല്‍ഗയും സഖാവ് കാര്‍ലോസും! .
വോല്‍ഗയുടെവാക്കുകള്‍" കേവലമായ നന്മക്കു വേണ്ടി പൊരുതുക കൂടുതല്‍ മെച്ചപെട്ട ലോകത്തിനു വേണ്ടിയും"
കാര്‍ലോസ് പറയുന്നത്" ഈതടവറ എന്നെയോ നിങ്ങളെയോ വേറൊരാളാക്കില്ല"
. ഈചിത്രം കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കലെങ്കിലും മുഷ്ട്ടി ചുരട്ടി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാതെ ഇരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. 5/5
No comments:
Post a Comment