ഭര്‍ത്താവ് മരിച്ചു പോയ സ്ത്രീയെ വിധവ എന്നാണ് വിളിക്കുന്നത് എങ്കില്‍ bഭാര്യ മരിച്ചു പോയ പുരുഷനെ എന്താണ് വിളിക്കുക?
ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയെ വേശ്യ എന്നാണ് വിളിക്കുന്നത് എങ്കില്‍ ശരീരം
വിറ്റ് ജീവിക്കുന്ന പുരുഷനെ എന്താണ് വിളിക്കുക?
ആരുമായും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീയെ കന്യക എന്നാണ്
വിളിക്കുന്നത് എങ്കില്‍
ആരുമായും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത പുരുഷനെ
എന്താണ് വിളിക്കുക?
ഭര്‍ത്താവിനെ ഒഴികെ മറ്റൊരാളെയും പ്രണയിക്കാത്ത സ്ത്രീയെ പതിവ്രത എന്നാണ്
വിളിക്കുന്നത് എങ്കില്‍
ഭാര്യയെ ഒഴികെ മറ്റൊരാളെയും പ്രണയിക്കാത്ത പുരുഷനെ
എന്താണ് വിളിക്കുക?
ഭര്‍ത്താവിനോടല്ലാതെ ആരോടും ലൈംഗീകമായി ബന്ധപെടാത്ത സ്ത്രീയെ ചാരിത്ര്യവതി
എന്നാണ് വിളിക്കുന്നത് എങ്കില്‍
ഭാര്യയോട് ഒഴികെ ആരോടും ലൈംഗീകമായി ബന്ധപെടാത്ത പുരുഷനെ
എന്താണ് വിളിക്കുക?
കാമത്തോട് കൂടിയ കണ്ണുള്ളവളെ കാമാക്ഷി എന്നാണ് എന്നാണ് വിളിക്കുന്നത് എങ്കില്‍
കാമത്തോട് കൂടിയ കണ്ണുള്ളവനെ എന്താണ് വിളിക്കുക?