Monday 10 March 2014

പര്യായം ഇല്ലാത്ത പദങ്ങള്‍


ഭര്‍ത്താവ് മരിച്ചു പോയ സ്ത്രീയെ വിധവ എന്നാണ് വിളിക്കുന്നത്‌ എങ്കില്‍ bഭാര്യ  മരിച്ചു പോയ പുരുഷനെ എന്താണ് വിളിക്കുക?
ശരീരം വിറ്റ്‌ ജീവിക്കുന്ന സ്ത്രീയെ വേശ്യ എന്നാണ് വിളിക്കുന്നത്‌ എങ്കില്‍ ശരീരം വിറ്റ് ജീവിക്കുന്ന പുരുഷനെ എന്താണ് വിളിക്കുക?
ആരുമായും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീയെ കന്യക എന്നാണ് വിളിക്കുന്നത്‌ എങ്കില്‍ 
ആരുമായും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത പുരുഷനെ എന്താണ് വിളിക്കുക?
ഭര്‍ത്താവിനെ ഒഴികെ മറ്റൊരാളെയും പ്രണയിക്കാത്ത സ്ത്രീയെ പതിവ്രത എന്നാണ് വിളിക്കുന്നത്‌ എങ്കില്‍
 ഭാര്യയെ ഒഴികെ മറ്റൊരാളെയും പ്രണയിക്കാത്ത പുരുഷനെ എന്താണ് വിളിക്കുക?
ഭര്‍ത്താവിനോടല്ലാതെ ആരോടും ലൈംഗീകമായി ബന്ധപെടാത്ത സ്ത്രീയെ ചാരിത്ര്യവതി എന്നാണ് വിളിക്കുന്നത്‌ എങ്കില്‍
 ഭാര്യയോട്‌ ഒഴികെ ആരോടും ലൈംഗീകമായി ബന്ധപെടാത്ത പുരുഷനെ എന്താണ് വിളിക്കുക?
കാമത്തോട് കൂടിയ കണ്ണുള്ളവളെ കാമാക്ഷി എന്നാണ് എന്നാണ് വിളിക്കുന്നത്‌ എങ്കില്‍
 കാമത്തോട് കൂടിയ കണ്ണുള്ളവനെ എന്താണ് വിളിക്കുക?



11 comments:

Aneesh chandran said...

അതിപ്പോ... :)

ajith said...

കുഴഞ്ഞുപോകും!!

സൗഗന്ധികം said...

1)വിഭാര്യൻ
2)പുരുഷ വേശ്യ എന്നൊരു പ്രയോഗം ഇപ്പൊ നിലവിൽ വന്നിട്ടുണ്ട് :)
3)ബ്രഹ്മചാരി
4)ഏകപത്നീവ്രതസ്ഥൻ
5)ഏകപത്നീവ്രതസ്ഥൻ
6)കാമലോചനൻ,കാമാക്ഷൻ

സാധ്യതകളാന്നേ.തെറ്റാണെങ്കിൽ ക്ഷമിച്ചേക്കുക.


ശുഭാശംസകൾ....

copywritter said...

@ സൗഗന്ധികം ഏകപത്നീവ്രതസ്ഥൻ / # http://www.blogger.com/profile/09631058513587554125
കാമലോചനൻ,കാമാക്ഷൻ
അത്തരത്തില്‍ ഒരു വാക്ക് മലയാളത്തില്‍ ഇല്ല ....
ബ്രഹ്മചാരി എന്നാല്‍ ബ്രഹ്മത്തെ (വേദത്തെ) ചരിക്കുന്നവന്‍ (ജ്ഞാനം സമ്പാദിക്കുന്നവന്‍)/ പൂണൂലിട്ട് വേദം അഭ്യസിക്കുന്ന ബ്രാഹ്മണകുമാരന്‍

ആദ്യത്തെ രണ്ടും ശരി ആയിരിക്കും!
http://www.sugandham1.blogspot.ae/

സൗഗന്ധികം said...
This comment has been removed by the author.
copywritter said...

@സൗഗന്ധികം ഏതെങ്കിലും വിധത്തില്‍ എന്‍റെ വാക്കുകളില്‍ ബുദ്ധിമുട്ട് അനുഭവപെട്ടിട്ടുന്ടെങ്കില്‍ മേലില്‍ ആവര്തികാതെ ഇരിക്കുവാന്‍ ശ്രമിക്കാം ... നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു .. എന്നിരുന്നാലും നിലവില്‍ ഭാഷയില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ ആണ് ഞാന്‍ ഉദ്ദേശിച്ചത്. തേവിടിശ്ശി എന്നാ വാക്കിനു പുരുഷ പദം ഇല്ല .... വേശ്യ എന്നുള്ളതിനെ അന്ഗീകരിക്കുവാന്‍ കഴിയും... ഭാഷ എന്ന് പറയുന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പരിണാമം അര്‍ഹിക്കുനതും അത് ആവശ്യ പെടുന്നതുമാണ് ,.... ഇന്നത്തെ അര്‍ഥം ആയിരിക്കില്ല കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ .... സൗഗന്ധികം അവതരിപ്പിച്ച സാധ്യതകളെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളുന്നു......

സൗഗന്ധികം said...

പ്രിയ മിത്രമേ,

ഒരിക്കലും ആധികാരികമായ തെളിവിന്റെയോ, അറിവിന്റെയോ പിൻബലത്തിലല്ല ഞാൻ ആ എതിർലിംഗപദങ്ങൾ (പര്യായമല്ല) എഴുതിയത്. അതുകൊണ്ടാ സാധ്യതകൾ മാത്രമെന്ന് പറഞ്ഞത്. എങ്കിലും ആ പദങ്ങളിലേക്ക് എന്നെ നയിച്ച ചില സാഹചര്യങ്ങളൊന്ന് പറഞ്ഞോട്ടെ ?

2) അടുത്തിടെയായി ലൈംഗിക ന്യൂനപക്ഷാവകാശ, ലിംഗസമത്വ സമരങ്ങളുടെയൊക്കെ ഭാഗമായി മുഖ്യധാരാമാധ്യമങ്ങളിലൊക്കെ ഏറെ ഉപയോഗിച്ചു കണ്ട
ഒരു വാക്കാണ് 'പുരുഷ വേശ്യ' എന്നത്.

3) 'കന്യക'യെന്നാൽ വിവാഹം കഴിച്ചിട്ടില്ലാത്തവൾ എന്നൊരർത്ഥമുണ്ടല്ലോ. ബ്രഹ്മചാരിക്ക്, വിവാഹം ചെയ്തിട്ടില്ലാത്തവൻ എന്നും.അതിനാലാണങനെ എഴുതിയത്. (താങ്കൾ പറഞ്ഞതു പോലെ, ഭാഷാപരമായി അതെത്രകണ്ട് ശരിയാണെന്നറിയില്ല)

4) ഏകപത്നീവ്രതം = സ്വന്തം ഭാര്യയെ മാത്രമേ സ്നേഹിക്കൂ എന്ന വ്രതം.
വ്രതസ്ഥൻ = വ്രതം ഉള്ളവൻ; ഈ രണ്ടു പദങ്ങൾ ചേർത്താണ്, 'ഏകപത്നീവ്രതസ്ഥൻ' എന്നെഴുതിയത്.

''നീഹാരശൈലപ്രിയനന്ദിനിയായ തായേ'' എന്ന് ദേവീഭാവഗത്തിൽ ദേവിയെ അഭിസംബോധന ചെയ്യുന്നുണ്ട്. നീഹാരം. ശൈലം, പ്രിയം, നന്ദിനി ഈ നാലു പേരുകളും ചേർത്ത്, ഒന്നായി ഉപയോഗിച്ചിരിക്കുന്നു. അതുപോലെ മേല്പറഞ്ഞ നാമവും ശരിയായേക്കുമെന്നൊരു തോന്നൽ വന്നു.അതാ ആ എഴുത്തിനു പിന്നിൽ.

5) 'ചാരിത്ര്യ' ത്തിനു പാതിവ്രത്യം എന്നുതന്നെയാണല്ലോ അർത്ഥം. അതാ അവിടേയും 'ഏകപത്നീവ്രതസ്ഥൻ' എന്നുതന്നെയെഴുതിയത്.


6) ശ്രീലളിതാസഹസ്രനാമത്തിലെ ദേവിയുടെ ആയിരം നാമങ്ങളിൽ, അറുപത്തിരണ്ടാമത്തേത് 'കാമാക്ഷി' എന്നാണല്ലൊ. ദേവീമാഹാത്മ്യം,
സൗന്ദര്യ ലഹരി, ഭാവനോപനിഷത്ത് എന്നിവയുടേയൊക്കെ ഭാഷ്യം രചിച്ച ശ്രീ.കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ എന്ന മഹാനുഭാവൻ, അതിനു നൽകിയിരിക്കുന്ന വ്യാഖ്യാനങ്ങളിലൊന്ന്, 'മനോഹരങ്ങളായ അക്ഷികളോടു കൂടിയവൾ' എന്നാണ്.മറിച്ച് കാമം നിറഞ്ഞതെന്നല്ല. ആ വ്യാഖാനം പിൽക്കാലത്ത് എങ്ങനെയോ വന്നതായിരിക്കുമെന്ന് തോന്നുന്നു.അറിയില്ല. അങ്ങനെയെങ്കിൽ തത്തുല്യ പുല്ലിംഗ പദമായി 'കാമാക്ഷൻ' ശരിയാവില്ലേയെന്ന് ചിന്തിച്ചു. സുന്ദരമായ കണ്ണുള്ള എത്രയോ പുരുഷന്മാർ. കാമലോചനനും ആ ചിന്തയിൽ നിന്നും വന്നു പോയതാ.


എന്റെ ഭാഗം ശരിയാണെന്നു സ്ഥാപിക്കാനുള്ള ശ്രമമായി ഇതിനെ കാണരുതേയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. താങ്കളുടെ പോസ്റ്റ് വായിച്ചപ്പോൾ, അത്യന്തം കൗതുകം തോന്നി,ആ ചർച്ചയിൽ പങ്കുചേരുക മാത്രമാണൂദ്ദേശിച്ചത്.ആധികാരികതയുടെ പിൻബലമില്ലാതെയെഴുതുന്ന ഈ അഭിപ്രായങ്ങൾ വ്യക്തിപരമെന്നു മാത്രം കരുതുക. അവ തെറ്റാവാം. ആദ്യം സൂചിപ്പിച്ചതു പോലെ, ആ പുല്ലിംഗങ്ങൾ എഴുതാൻ എന്നെ പ്രേരിപ്പിച്ച സാഹചര്യം ഒന്നു പങ്കുവക്കുന്നുവെന്നു മാത്രം.

നന്മകൾ മാത്രം നേർന്നു കൊള്ളുന്നു.


ശുഭാശംസകൾ......

സൗഗന്ധികം said...

പ്രിയ മിത്രമേ,

ഒരിക്കലും താങ്കളുടെ വാക്കുകളിൽ, ഒരുതരത്തിലുമുള്ള നെഗറ്റീവ് വശം ഉണ്ടായിട്ടില്ല. ഞാൻ പറഞ്ഞതു പോലെ, ആ പോസ്റ്റ് വളരെ കൗതുകമുളവാക്കുകയാണ് ചെയ്തത്. ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്ത കാര്യങ്ങളാണിതൊക്കെ.താങ്കളത് ശ്രദ്ധയിൽപ്പെടുത്തി. ഇങ്ങനെയൊക്കെച്ചിലതുണ്ടല്ലോയെന്ന് അപ്പോഴല്ലേ നമ്മൾ ശ്രദ്ധിക്കുന്നത്. അതിനവസരം തന്നതിനു ഞാൻ നന്ദി പറയുകയല്ലേ വേണ്ടത്?

KEEP GOING.... & BE IN TOUCH THROUGH UR VALUABLE POSTS..

MAY GOD BLESS YOU...


സ്നേഹത്തോടെ....



ശുഭാശംസകൾ.....

copywritter said...

@സൗഗന്ധികം.... ഒന്നൊഴികെ ബാക്കി എല്ലാം സ്വീകരിക്കുന്നു.... കാരണം ഞാന്‍ ഒരു ദൈവ വിശ്വാസി അല്ല .....

സൗഗന്ധികം said...

Then, may your faith guard you. :)

Good wishes....

ജയകൃഷ്ണൻ said...
This comment has been removed by the author.