താനി കുഞ്ഞമ്മ മനോഹരമായി ചിരിക്കും ......
തൊട്ടാവാടി-
ഇതളുകള്‍ കൂമ്പുന്നത് പോലെ
താനി കുഞ്ഞമ്മയുടെ കണ്ണുകള്‍ ....
അവരുടെ ആ മുടന്തന്‍ പല്ലുകള്‍ എന്ത്
രസമായിരുന്നു....
അവര്‍ക്ക് കണ്ണുനീര്‍ ഇല്ലായിരുന്നു ....
എതൊരു ബംഗാളി നോവല്‍ പോലെയും
ദു:രന്തമായിരുന്നു താനി കുഞ്ഞമ്മയുടെ ജീവിതവും.....
എന്നാലും താനി കുഞ്ഞമ്മേ ......
നിങ്ങളുണ്ടയിരുന്നെങ്കില്‍.....
മുല്ല മൊട്ടുകള്‍ വാരി വിതറും പോലെ
ഇവിടമാകെ പ്രകാശമാക്കുവാന്‍.....