ഇന്നലെ വൈകുന്നേരമാണയാളെ പോലീസുകാർ ആംബുലൻസിൽ ഇവിടെ കൊണ്ട് വന്നത് . അടച്ചിട്ട ആ മുറിയിലേക്ക്
സെക്കുരിറ്റിക്കാരൻ അയാളെ തള്ളി വിടുമ്പോൾ
എന്തോ അടക്കാനാവാത്ത സന്തോഷമായിരുന്നു. താൻ എന്നും ഇഷ്ട്ട പെട്ട ഇടം
എന്നും ഇവിടെ കഴിയാനാണ് താൻ ആഗ്രഹിച്ചത് ...മരണത്തെ എന്നും തനിക്കു പ്രിയമായിരുന്നു.
പട്ടണത്തിൽ ഉയര്‍ന്ന ശമ്പളത്തിൽ ജോലി ലഭിക്കുമായിരുന്നിട്ടും
താൻ ഈ മോർച്ചറിയുടെ കാവല്ക്കരനകുവാനാണ്
ആഗ്രഹിച്ചത്. മരണം നടന്ന വീടുകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു അയാൾ. സര്‍വകലാശാല പ്രബന്ധത്തിൽ
തന്റെ വിഷയവും മരണത്തെ കുറിച്ചായിരുന്നു. മരണവും താനും തമ്മിൽ അഗാതമായ പ്രണയമായിരുന്നു. ആ പ്രണയമാണിപ്പോൾ സാക്ഷാല്ക്കരിച്ചിരിക്കുന്നത് .ഇപ്പോഴിതാ ഇവിടുത്തെ
ഒരംഗം ആയിരിക്കുന്നു . മരിച്ചു വരുന്നവരുമായി അയാള്‍ സംസാരിക്കുമായിരുന്നു...
ആത്മഹത്യാ ചെയ്യുന്നവരോടാണ് അയാള്‍ക്ക് കൂടുതൽ ഇഷ്ട്ടം ഉണ്ടായിരുന്നത്
കാരണം ആത്മഹത്യ ഒരു പരാജിതന്റെ വിജയമായിരുന്നു എന്നാണ് അയാള്‍ ഇപ്പോഴും
വിശ്വോസിചിരുന്നത്. എന്നാൽ തന്നെ കൂട്ട് സന്തോഷത്തോടെ മരണത്തെ വരിച്ചവരയിരുന്നില്ല
ഇപ്പോൾ തന്റെ കൂടെ കഴിയുന്നവർ.
തന്റെ അടുത്തു കിടക്കുന്ന യുവാവ് കാമുകിയെ നഷ്ട്ടപെട്ട പുളിയുടെ കൊമ്പിൽ തൂങ്ങി ആണ് മരണത്തെ വരിച്ചത്. കടം കയറി വിഷം കഴിച്ചു
മരിച്ച മധ്യവയസ്കനും ട്രെയിന്‍ തല വെച്ച് ചിന്ന ഭിന്നങ്ങളായ ശരീരം ആയി കിടക്കുന്ന
യുവതിയും പോലിസുക്കാർ കൊന്നു കെട്ടി തൂക്കിയ 'ദേശ വിരുദ്ധനും' തനിക്കിപ്പോൾ അയൽവാസികളണ്. ...മരണത്തെ
സീകരിക്കാൻ പലമാർഗ്ഗങ്ങൾ അയാൾ അന്ന്വോഷിച്ചിരുന്നു. നഗരത്തിലെ ഉയർന്ന കെട്ടിടത്തിനു മുകളൽ നിന്നും താഴേക്കു ചാടി മരിക്കുന്നതിനെ കുറിച്ചും
ഉടുമുണ്ട് ഫാനിൽ കെട്ടി മരിക്കുന്നതിനെ
കുറിച്ചും വിഷം കഴിച്ചു മരിക്കുന്നതിനെ കുറിച്ചുമെല്ലാം അയാള്‍ ചിന്തിച്ചിരുന്നു.
എന്നാൽ അതൊന്നും തനിക്കു തൃപ്തി
നല്‍കിയിരുന്നില്ല. തന്റെതൊരു ആൾട്രൂയിസ്റ്റിക് സൂയിസൈഡ് ആകണം
എന്ന് അയാള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണയാൽ ' #നില്പ്പുസത്യഗ്രഹത്തിനു '
മുന്നിലെത്തുന്നതും തീ കൊളുത്തി സ്വയം മരിക്കുന്നതും...... തന്റെ ആഗ്രഹ
പൂർത്തികരണത്തിൽ അയാൾ പ്രഖ്യാപിച്ചു .... നില്‍പ്പ് ഒരു സമരമല്ല അതൊരു ജീവിതം
കൂടിയാണ് ...!
1 comment:
നില്‍പ്പ് ഒരു സമരമാകുന്നതും നിലനില്‍പ്പിന്റെ പ്രശ്നമാകുന്നതും ഇതാദ്യം! എന്നാല്‍ ഇരിക്കുന്നവര്‍ക്ക് അത് ഒരു പ്രശ്നമേയല്ലെന്ന് തോന്നുന്നു. അവര്‍ക്ക് കോട്ടയും കസേരയും കാക്കുക എന്നത് മാത്രമായിരിക്കുന്നു പ്രശ്നം
Post a Comment