ആദ്യം
പത്തു മാസം
അമ്മയുടെ വയറ്റിൽ കാരാഗ്രഹ വാസം
സ്വാതന്ത്ര്യത്തിനായി കൊതിച്ച നാളുകൾ
തുട
ഇടുക്കിലൂടെ
സ്വാതന്ത്രത്തിനായി ഒലിച്ചിറങ്ങിയപ്പോൾ
അഭിമാനവും അഹങ്കാരവും .
ചോര
ചീന്താതെ
വിപ്ലവം വരില്ല
എന്ന് അന്നേ തിരിച്ചറിഞ്ഞു
ആദ്യ അറിവ്
രണ്ട്
മുലകൾ
മാറി മാറി
തന്നത് ജീവന്റെ തുടിപ്പായിരുന്നു .
കൌമാര കൌതകം തീർക്കാൻ
മാറി മാറി
പിടിച്ചതും
കുടിച്ചതും
രണ്ട് മുലകൾ.
മൂന്ന്
തുളകൾ
ഭക്ഷിക്കാൻ ഒന്ന്
വിസർജ്ജിക്കാൻ രണ്ട്
ഭോഗിക്കാൻ ഒന്ന്
കഴപ്പ് മാറ്റാൻ രണ്ടു
മൊത്തം മൂന്ന്
നാല്
പെറ്റു
രണ്ടു പെണ്ണ് രണ്ടാണ്
രണ്ടാണുങ്ങൾക്കു രണ്ടു പെണ്ണ്
രണ്ടു പെണ്ണുങ്ങൾക്ക് രണ്ടാണ്
മൊത്തം നാല്
അഞ്ചു
വർഷം മുൻപു ഇണ മരിച്ചു
അഞ്ചു വർഷം അഞ്ചു നിമിഷം പോലെ
കൊന്നത് പേന കത്തിക്ക്
കുത്തിയ കുത്ത് അഞ്ച്
വീണ്ടും തിരിച്ചറിവ്
ചോര ചീന്താതെ വിപ്ലവം വരില്ല
ആറ്
വർഷം
വിചാരണ,
തടവ് ആറു വർഷം
കാരാഗ്രഹം, സ്വാതന്ത്ര്യം
അമ്മയുടെ വയറ്റിൽ പത്തു മാസം ,
ഇണയെ കൊന്നതിനു ആര് വർഷം
വീണ്ടും സ്വതന്ത്ര്യം!
1 comment:
ചോര ചിന്തിയിട്ടും...!
Post a Comment