നീയും ഞാനും
ബാല്യത്തിൽ എത്ര കടലാസ്സു വഞ്ചികളാണ്
ഈ തോട്ടിലൂടെ ഒഴുക്കിയത്...
കടലാസ്സു വഞ്ചികൾക്ക്
സ്വപ്നങ്ങളെ വഹിക്കുവാൻ കഴിയും
എന്നറിഞ്ഞപ്പോഴേക്കും
തിരയും തീരവും എതന്നറിയാതെ
അവ യാത്ര തുടർന്നു.
ഇനി എന്നാണവ തീരത്തെ ചുംബിക്കുവാൻ വരിക ?
എനിക്കുറപ്പുണ്ട്
എന്റെ ബാല്യ സ്വപ്നങ്ങളെയും വഹിച്ചുകൊണ്ട്
അവ ഒരുനാൾ തീരത്തെ ചുംബിക്കുവാൻ വരിക തന്നെ ചെയ്യും.
ബാല്യത്തിൽ എത്ര കടലാസ്സു വഞ്ചികളാണ്
ഈ തോട്ടിലൂടെ ഒഴുക്കിയത്...
കടലാസ്സു വഞ്ചികൾക്ക്
സ്വപ്നങ്ങളെ വഹിക്കുവാൻ കഴിയും
എന്നറിഞ്ഞപ്പോഴേക്കും
തിരയും തീരവും എതന്നറിയാതെ
അവ യാത്ര തുടർന്നു.
ഇനി എന്നാണവ തീരത്തെ ചുംബിക്കുവാൻ വരിക ?
എനിക്കുറപ്പുണ്ട്
എന്റെ ബാല്യ സ്വപ്നങ്ങളെയും വഹിച്ചുകൊണ്ട്
അവ ഒരുനാൾ തീരത്തെ ചുംബിക്കുവാൻ വരിക തന്നെ ചെയ്യും.
1 comment:
തുറമുഖത്തണയാത്ത നൌകകളുണ്ടോ
Post a Comment