Tuesday 17 September 2013

കാമ ഭ്രാന്തന്മാര്‍ കൂത്താടുന്ന നാട്

പതിവു പോലെ ഓഫീസിന്നു ഇറങ്ങിയപ്പോഴാണ് പാതവക്കത്ത് ഒരു സ്ത്രീ കൈ കുഞ്ഞുമായി നിന്ന് ഭിക്ഷ ചോദിക്കുന്നത് ....അവളുടെ കൂടെ ആറു ഏഴു വയസുള്ള ഒരു പെണ്‍കുട്ടിയും. ഓമനത്തമുള്ള കുഞ്ഞിന്‍റെ മുഖം കണ്ടാല്‍ ആ സ്ത്രീയാണ് കുഞ്ഞിന്‍റെ അമ്മയെന്ന് തോന്നുകയില്ല. എന്തേലും കൊടുക്കാമെന്നു ഓര്‍ത്ത്‌ കൈ ഹാന്‍ഡ്‌ ബാഗിലേക്ക് പോയ സമയം തന്നെ മനസ്സില്‍ ഒരു പാട് ഓര്‍മ്മകള്‍ വന്നു നിറഞ്ഞു. ഒരു പക്ഷെ കുട്ടികളെ തട്ടി കൊണ്ട് വന്ന് മയക്കു മരുന്ന് കൊടുത്തു മയക്കി ഭിക്ഷാടനം നടത്തുന്ന സംഘത്തിലെ അംഗമായിരിക്കാം ഇവര്‍. ആലപ്പുഴയില്‍ നിന്നും കാണാതെ പോയ രാഹുലിന്‍റെ മാതാപിതാക്കളുടെ മുഖം മനസ്സില്‍ മിന്നി മറഞ്ഞു. പിന്നെയും കാണാതായ/വുന്ന എത്ര എത്ര കുഞ്ഞുങ്ങള്‍.... ഞാന്‍ ഇവറ്റകളെ യൊന്നും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.....ഹും! എന്ന് ഒരു മൂളലോടെ ഞാന്‍ നടന്നകന്നു....... ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു. ബസില്‍ നന്നേ തിരക്ക് കുറവായിരുന്നു. ഹെഡ് സെറ്റും മൊബൈലും ഇടുത്ത് പട്ടു വെച്ചു. പെട്ടന്നാണ് ഒരു പെണ്‍കുട്ടി എന്‍റെ അരികില്‍ വന്നിരുന്നത്. കൂടെ അവളുടെ അമ്മയും...... ഏകദേശം ഏഴോ എട്ടോ വയസ്സ് പ്രായം വരും........ ഏങ്കിലും അമിതമായ വളര്‍ച്ചയാണ് ആ കുട്ടിക്ക്....എങ്ങനെയോ ഭിക്ഷക്കാരിയുടെ കൂടെ കണ്ട പെണ്‍കുട്ടിയുടെ മുഖവും എന്‍റെ അടുത്തിരിക്കുന്ന കുട്ടിയുടെ മുഖവും മാറി മാറി എന്‍റെ മുന്നിലേക്ക്‌ വന്നു. ഒരിടത്ത് എല്ലാ സുഖങ്ങളും അനുഭവിച്ച് വളരുന്ന ഒരു കുട്ടി, സമപ്രയകാരിയായ മറ്റൊരു പെണ്‍കുട്ടി ജീവിതത്തിന്‍റെ . എല്ലാ ദുരിതങ്ങളും അനുഭവിച്ച് മറ്റൊരിടത്തും.... ഓര്‍മ്മകളെ കാട് കയറാന്‍ വിട്ടപ്പോഴേക്കും ഇറങ്ങേണ്ട സമയം ആയെന്നു കിളി വിളിച്ചു പറഞ്ഞു..... ഹൌസ് ഓണറുടെ ക്രൂര നോട്ടം എന്‍റെ ടോപ്പും ബ്രായും കുത്തി കയറി.....അകത്തു പതിച്ചു...... മുലകളെ ഒന്ന് കൂടി വിരിച്ച് ഞാന്‍ അയാളുടെ മുന്നിലൂടെ നടന്നു നീങ്ങി........ അയാള്‍ക്ക് ദ്രിശ്യ വിരുന്നൊരുക്കാന്‍ ഞാനെന്‍റെ ചന്തിയെ താളത്തില്‍ ചവട്ടിച്ച് വാതില്‍ തുറന്ന് കെടക്കയില്‍ വീണു........കുളിച്ച് അത്താഴത്തിനുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളില്‍ ഞാന്‍ മയങ്ങി വീണു..... ഓഫീസ്സിലെ കാമകണ്ണുകള്‍ക്ക്‌ ബിസ്കെറ്റ്‌ ഇട്ടു കൊടുത്ത ത്രില്ലില്‍ നിന്നും പതിവു പോലെ വിരസ ജീവിതത്തിലേക്ക് ഉള്ള മടക്കത്തില്‍ ഇന്നലത്തെ പെണ്‍കുട്ടിയെയും കൈകുഞ്ഞുമായി നില്‍ക്കുന്ന അമ്മയെയും ഞാനവിടെ നോക്കി......പക്ഷെ കണ്ടില്ല................ടി.വി. ഓണ്‍ ആക്കി അത്താഴം കഴിക്കാനായി ഇരുന്നു...... അളകനന്ദയെ കാണാന്‍ വേണ്ടി മാത്രമാണ് ഞാനാ ചാനല്‍ വെച്ചത്. എന്തൊരു സൌന്ദര്യമാണ് അവര്‍ക്കും അവരുടെ വാര്‍ത്തവതരണത്തിനും.......ആറു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നുവെന്ന വാര്‍ത്ത അളകനന്ദയുടെ മനോഹരിതയില്‍ നിന്നും എന്നെ വാര്‍ത്തയിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചു...... ആ ബാലിക ഇന്നലെ എന്‍റെ മുന്നില്‍ കൈ നീട്ടി നിന്ന കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് ഓര്‍ത്തപ്പോള്‍ എന്നോട് തന്നെ പുഞ്ജം തോന്നി എനിക്ക്.......... എന്‍റെ മുലകളും നാഭിയും ആര്‍ക്കും വേണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ നന്ദകുമാറിന്‍റെ രണ്ടു പെണ്‍കുട്ടികളെ മനസ്സാ സ്തുതിച്ച് ഞാനാ ചാനല്‍ മാറ്റി........

1 comment:

renuka said...

good write upസമൂഹത്തിന്റെ 2 വിഭാഗങ്ങളെ അതിഭാവുകത്വം ഇല്ലാതെ (ബസ്‌ ലെ പെണ്‍കുട്ടിയും തെരുവിലെ പെണ്‍കുട്ടിയും ) താരതമ്യം ചെയ്തത് നന്നായി