Sunday, 1 September 2013

മാവോയിസ്റ്റ് നക്സലിസ്റ്റ്‌ Mavoist/ naxelist

ഒരുവന്‍ മാവോയിസ്റ്റ് / നക്സലിസ്റ്റ്‌ ആയി മുദ്ര കുത്ത പെടുന്നത് എങ്ങനെ?

സര്‍ ,
കോതമംഗലം ആന്‍ സിനിമാസില്‍ MRPനെ ക്കാളും കൂടുതല്‍ രൂപ പാക്കറ്റ്/ സോഫ്റ്റ്‌ ഡ്രിങ്ക് ഉല്‍പ്പന്നങ്ങള്‍ക്ക് മേടിക്കുന്നു എന്ന പരാതിയുമായാണ് കോതമംഗലം പോലീസ് സ്റ്റേഷനില്‍ ചെന്നത്. ഇന്‍സ്പെക്ടറെ കണ്ടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി എഴുതി നല്‍കുവാന്‍ പറഞ്ഞു. പരാതി എഴുതി നല്‍കിയപ്പോള്‍ പോലീസുകാരുടെ ചോദ്യം “നീ ഒക്കേ ശ്വേതയുടെ മറ്റത് കാണാന്‍ പോയതല്ലേ ? എങ്ങനെ ഉണ്ട് അവള് വല്ലതും കാണിക്കുന്നുണ്ടോ? നിനക്കൊക്കെ ഫസ്റ്റ് ഷോയ്ക്ക് തന്നെ അവളുടെ കാണണം അല്ലെ ?, എന്താ നിങ്ങടെ പരുപാടി?,
ഞങ്ങള്‍ മറുപടിയായി MSW കഴിഞ്ഞു നില്‍ക്കുകയാണ് എന്ന് പറഞ്ഞു. അപ്പോള്‍ സാറെ ഇവന്മാര്‍ക്ക് നക്സ്സല്‍ ബന്ധം ഉണ്ട് എന്ന് തോന്നണു എന്ന് പറഞ്ഞു അങ്ങോടും ഇങ്ങോടും ചിരിക്കുന്നു.
എവിടാ പഠിച്ചതെന്ന് അടുത്ത ചോദ്യം കണ്ണൂര്‍ ആണെന്നു പറഞ്ഞപ്പോള്‍ മാവോയിസ്റ്റ് ബന്ധം കൂടി ഉള്‍പെടുത്തി. MSW പഠിക്കുന്നത് നക്സ്സെലുകളും ആയി ബന്ധം സ്ഥാപിക്കാന്‍ ആണ് എന്ന് മനസിലായത് അപ്പോഴാണ്‌!!. കണ്ണൂര് ഉള്ളവര്‍ ഓക്കേ മാവോയിസ്റ്റ് ആണെന്നും മനസിലായത് അപ്പോള്‍ മാത്രമാണ്.
 പരാതിയുടെ റെസിപ്റ്റ് തരുവാന്‍ ഞങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്താലാണ് റെസിപ്റ്റ് കിട്ടുകയുള്ളൂ. ഇന്ന് കിട്ടുല്ല. നാളെ വന്നു മേടിച്ചു കൊള്ളാന്‍ പറഞ്ഞു. സര്‍, പുറത്ത് എഴുതി വെച്ചിട്ടുണ്ടല്ലോ റെസിപ്റ്റ് മേടിച്ചു കൊള്ളാന്‍ എന്ന് പറഞ്ഞപ്പോള്‍ അവിടെ അങ്ങനെ ഓരോന്ന് എഴുതി വെച്ചിട്ടുണ്ടാകും എന്ന് മറുപടി.
റെസിപ്റ്റ് തന്നില്ലെങ്കിലും ഇനി വില കൂട്ടി മേടിക്കാതെ ഇരുന്നാല്‍ മതി എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് തീയേറ്റര്‍ മാനേജരെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. അഞ്ചു രൂപ വേണമെങ്കില്‍ അവിടെ പോയി മേടിച്ചു കൊള്ളാനും. അപ്പോള്‍ വേറൊരു പോലീസുകാരന്‍ വാദി അവിടെ പോയി മേടിക്കുന്നത് എന്ത് മര്യാദയ? അവന്‍റെ അടുത്തു ഇവിടെ കൊണ്ട് തരാന്‍ പറ എന്ന് പറഞ്ഞപ്പോള്‍ പ്രസ്തുത പോലീസുകാര്‍ സാര്‍നു എന്നാ പറ്റിയെ? ഇവന്മാര്‍ വേണമെങ്കില്‍ അവിടെ പോയി മേടിക്കട്ടെ, ആള് ഇടക്കാട്ടുകുടിയ, അത് അങ്ങനെ ഒന്നും ഇങ്ങോട്ട് വരുല്ല, വെറുതെ ഫോണിലെ കാശു കളയണ്ട. ഞങ്ങള്‍ പിന്നെയും പറഞ്ഞു, ശെരി ഇനി കാശു കൂടുതല്‍ മേടിക്കാതെ ഇരുന്നാല്‍ മതി എന്ന്.. ആം ഞങ്ങള്‍ നോക്കിക്കോളും എന്ന് പോലീസുകാരും.
പക്ഷെ ഇപ്പോഴും അവര്‍ MRP നെ ക്കാളും കൂടുതല്‍ രൂപ തന്നെയാണ് വില ഈടാക്കുന്നത്. ഇത്ര വിദ്യാഭ്യാസം ഉള്ള ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ പഠിപ്പും അറിവും ഇല്ലാത്ത ഒരു സാധാരണക്കാരന് ഇവിടെ നീതി ലഭ്യമാകുന്നത് എങ്ങനെയാണ്?. ഇവിടെ നീതിയും ന്യായവും സാധാരണക്കാരന്‌ ലഭ്യമല്ല. അത് കാശുള്ളവന്‍റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്നു. ജനമൈത്രി പോലീസ് എന്നോ മറ്റോ പോലീസ് നെ പേര് മാറ്റിയാല്‍ മാത്രം ഇവിടെ നീതി നടപ്പിലാവില്ല. പോലീസ് അങ്ങനെയാണ്. അവര്‍ കാശുള്ളവന്‍റെ പോലീസ് ആണ്. സാധാരണക്കാരനെ വെട്ടയാടുവാന്‍ മാത്രം ഉള്ള ഉപകരണമാണ് ആണ് പോലീസ്.
 ഒരാളെ നക്സ്സല്‍ ആക്കുന്നതും മാവോയിസ്റ്റ് ആക്കുന്നതും ഭരണകൂടം തന്നെയാണ്.! ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ഇടുക്കും എന്ന പ്രതീക്ഷയുടെ പുറത്ത് അല്ല ഈ മെയില്‍ ചെയ്യുനത്. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും യാതൊന്നും ചെയ്യുവാന്‍ കഴിയാത്ത ഒരുവന്‍റെ ആത്മരോഷം തീര്‍ക്കല്‍ കൂടിയാണിത്.
ബാബു എം. ജേക്കബ്
 മണ്ണാപറമ്പില്‍ ഹൌസ് വെണ്ടുവഴി കറുകടം പോസ്റ്റ്‌ കൊതമഗലം എറണാകുളം 686691 9447371810
ധനൂപ് മോഹൻ
നെടുംബയത്ത് ഹൌസ് കുത്തുകുഴി പോസ്റ്റ്‌ 686691 കോതമംഗലം എറണാകുളം 9567711726 പകര്‍പ്പ് ആഭ്യന്തരമന്ത്രിക്ക്‌.

5 comments:

Aneesh chandran said...

ഒരാളെ നക്സ്സല്‍ ആക്കുന്നതും മാവോയിസ്റ്റ് ആക്കുന്നതും ഭരണകൂടം തന്നെയാണ്.പ്രേതെകിച്ചു ഇന്ന് ഇന്ത്യയില്‍ കാണുന്ന മാവോയിസ്റ്റ് നെ സൃഷ്ടിച്ചത് ഇവിടത്തെ സര്‍ക്കാര്‍ തന്നെയാണ്.അവരുടെ കളിയ്ക്കൊരു മറ.

Unknown said...

വാസ്തവമാണ്.. ആരും കള്ളനും നക്സലും ആയി ജനിക്കുന്നില്ല.. അവന്റെ മനസ്സില്‍ വൈരാഗ്യം കുത്തി വെക്കുന്നത് സമൂഹം ആണ്..

ഈ തുറന്നെഴുതിനു അഭിനന്ദനങ്ങള്‍

ajith said...

കാണാതെയും
കേള്‍ക്കാതെയും
മിണ്ടാതെയും

അങ്ങനെയാകണം ജനമെല്ലാം!!

copywritter said...

കാശുള്ളവന്‍റെ കുരക്കുന്ന പട്ടികളാണ് പോലീസ് ... എന്‍റെ കൂടെ കാശിലാണ് അവന്‍ എനിക്കെതിരെ കുരക്കുന്നതു!

Unknown said...

പോലീസാണ് ഇവിടെ പ്രതി എന്ന്‍ എങ്ങനെ പറയാനാകും ....
ഒരുകാലത്തും അവകാശങ്ങളെ കുറിച്ച അറിയാതെ അല്ലെങ്കി അതരിയിക്കാതെ വളര്‍ന്ന ഒരു ജനത അവര്‍ ഒരു നേരം പുലര്‍ന്നപ്പോ അവരുടെ അവകാശത്തെ കുറിച്ച സംസാരിക്കുന്നു....
അത് നേടി തരാത്തവരെ അവകാശം ഹനിക്കുന്നവരുടെ കൂട്ടാളിയായി കാണുന്നു ..
നീ പറഞ്ഞപോലെ "എന്നെപ്പോലെ വിദ്യാഭ്യാസം " ഉള്ളവരുടെ അവസ്ഥ ഇതാണെങ്കി എന്ന്‍..., വിദ്യാഭ്യാസം ഉള്ള എത്രപേര്‍ അവരുടെ അവകാശത്തിന് വേണ്ടി വാതിക്കുന്നുണ്ട് ഈ "സാക്ഷര കേരളത്തില്‍""''
ഭരണഗടന അനുവദിക്കുന്ന മൌലീക അവകാശങ്ങള്‍ പോലും പല വിഭാഗങ്ങള്‍ക്കും കാലങ്ങളായി ഹനിക്കപെടുന്നു, സാക്ഷര കേരളം എന്തു ചെയ്തു...........
നോക്കുകുത്തിയെ കണ്ടാല്‍ നോട്ടം പിഴക്കുമെന്നല്ലേ..? നമ്മള്‍ ഒരുപാട് നോക്കുകുത്തികളെ കാലങ്ങളായി കാണുന്നു നമ്മുടെ നോട്ടത്തിനും ഒരു പിഴച്ച്ചില്‍ ചേര്‍ന്നിരിക്കുന്നു.................
അറിവല്ല തിരിച്ചരിവാണ് ഒരു മനുഷ്യന്‍ അനിവാര്യമായി വേണ്ടത്.............