Monday, 24 June 2013

ബോയ്സ് ഗേള്‍സ് സ്കൂളുകള്‍ ആര്‍ക്ക് ? എന്തിന് ?

ഭരണ ഘടന സ്ത്രീക്കും പുരുഷനും തുല്ല്യ നീതി ഉറപ്പ് വരിത്തുന്നു !! എന്നാല്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശവും തുല്ല്യ നീതിയും ഉറപ്പ് വരുത്തുന്നത് പേപ്പറില്‍ മാത്രം.......
നമ്മുടെ സംസ്ഥാനത്ത് നിലവില്‍ ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍/ കോളേജ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു വരുന്നുണ്ട് ..... എന്താണ് ഇവിടെ ഇത്തരത്തില്‍ ഒരു സംവിധാനം നിലനിന്നു പോരുന്നത് ....? പണ്ട് നമ്പൂതിരിമാര്‍ക്ക് മാത്രം ഒരു സ്കൂള്‍ നായര്‍മാര്‍ക്ക് മാത്രം ഒരു സ്കൂള്‍ എന്നിങ്ങനെ ഉണ്ടായിരുന്നു .... ഇതിന്റ്റെ പിന്തുടര്ച്ചയാണോ ഇത്തരം സ്കൂളുകള്‍?
വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണ് “പണ്ട് കാലത്ത് ആണ്‍കുട്ടികളുടെ ഒപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിയായിരുന്നു”
അവരുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ ഇപ്രാകരം ഒരു നടപടി സ്വീകരിച്ചു .... നല്ല കാര്യം, എന്നാല്‍ പിന്നെ ബോയ്സ് സ്കൂള്‍ എന്തിന്? ചെലപ്പം പെണ്‍കുട്ടികളുടെ ഒപ്പം അവരെ പേടിച്ചു ആണ്‍കുട്ടികളുടെ രക്ഷിക്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍ രൂപികരിച്ചതവും ബോയ്സ് സ്കൂള്‍. കേരളത്തില്‍ ഏകദേശം 225 ഓളം ബോയ്സ് ഗേള്‍സ് സ്കൂളുകളും അത്ര തന്നെ കോളേജ്കളും ഉണ്ട്.
ഇത്തരം സ്കൂളുകളില്‍ അത് ബോയ്സ് ആയാലും ഗേള്‍സ് ആയാലും പഠിക്കുന്ന കുട്ടികള്‍ക്ക് കാര്യമായ സ്വോഭവ വൈകല്ല്യങ്ങലുണ്ടാകുന്നു എന്ന് മനശാസ്ത്ര വിദഗ്ദ്ധന്മാര്‍ അഭിപ്രയപെടുന്നു.കൂടാതെ ഇവര്‍ക്ക് ഓപ്പോസിറ്റ് സെക്സ്നോട് കടുത്ത വിദ്വേഷവും ചെലപ്പോള്‍ കടുത്ത ആഗ്രഹവും തോന്നുന്നു. ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഓപ്പോസിറ്റ് സെക്സ്ന്റ്റെ അടുത്തു മിണ്ടുവാന്‍ പോലും   അമിതമായ നാണം കാണിക്കുന്നു.......
പള്ളികളുടെയും സാമൂദായങ്ങളുടെയും താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ വിവേചനം തുടര്‍ന്ന് പോരുന്നത്. ആണ്‍കുട്ടികളുടെ ഒപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പേടിയുള്ള മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പ് വരുത്തുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്?. പകരം മുടന്തന്‍ ന്യായം ? പറഞ്ഞു കുട്ടികളുടെ അവകാശത്തെ ഒരുമിച്ചു പഠിക്കുവാനുള്ള സാമാന്യ അവകാശത്തെ നിഷേധിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത് ? അതും പള്ളിയും സമൂദായവും നടത്തുന്ന / കന്ന്യസ്ത്രീകളെ വെച്ച് കാശുണ്ടാക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്നതല്ലേ സര്‍ക്കാര്‍ നിലപാട്. (കന്ന്യാസ്ത്രീകള്‍ക്ക് സ്വോകര്യ സ്വത്തു പാടില്ല, അത്തരം അധ്യാപികമാരുടെ പണം പള്ളിയുടെ പോക്കെറ്റില്‍)
ഇവിടെ പരസ്യമായി സ്ത്രീക്കും പുരുഷനും കുട്ടികള്‍ക്കും അവരുടെ അവകാശത്തെ നിഷേധിക്കുകയും കൂടാതെ ലിംഗ വിവേചനം നടത്തുകയുമാണ് സര്‍ക്കാര്‍.

എല്ലാ ബോയ്സ്/ ഗേള്‍സ് സ്കൂള്‍ കോളജുകളും സര്‍ക്കാര്‍ എത്രയും പെട്ടന്ന്  mixed സ്കൂളുകള്‍ ആക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വോട്ട് ബാങ്ക് നോക്കുന്ന ഒരു സര്‍ക്കാരിനും അതിനു കഴിയില്ല എന്നാ യാഥാര്‍ത്ഥ്യം മനസിലാക്കി കൊണ്ട് തന്നെയാണ് ഈ ലേഖനം.

3 comments:

ajith said...

അല്ലെങ്കിലും ശരിയാണല്ലോ
എന്തിനാ ഇങ്ങനെ തരംതിരിവ്?

renuka said...

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചു പഠിപ്പിക്കാൻ ചില പെണ്‍കുട്ടികളുടെ രക്ഷിതാക്കൾ ഭയപ്പെടുന്നു. ഇത്തരം SCHOOLUKAL അച്ചടക്കത്തിനും വിധ്യഭ്യസനിലവരത്തിനും പേര് കേട്ടതായിരിക്കും. എന്നാൽ ഇതിൽ പഠിച്ചു വളരുന്ന കുട്ടികൾ ഭാവിയിൽ എതിർവര്ഗത്തിൽ പെട്ടവരോട് ആരോഗ്യകരമായ ബന്ധം പുലര്താൻ കഴിയാതവരകുന്നു. പിന്നീടു ജോലിസ്ടലതും ദാമ്പത്യ ബന്ധത്തിലും ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകുന്നു. ജീവിതം തന്നെ വലിയൊരു പാടസാല അല്ലെ അവിടെ ഇത്തരം വേർതിരിവുകൾക്ക് എന്താണ് പ്രസക്തി ?

copywritter said...

ഇത്തരം വേര്‍തിരിവുകള്‍ തിരിക്കുന്നത് ഭരണകൂടമാണ്‌ .. അര്ര്‍ക്ക് വേണ്ടി എന്നുള്ള ചോദ്യമാണ് പ്രസക്തി അര്‍ഹിക്കുന്നത് .. അത് മതങ്ങള്‍ക്കും സമുധായങ്ങള്‍ക്കും തങ്ങളുടെ വ്യെവസായ വിപുലീകരണത്തിന് ആണെന്നുള്ളതാണ് ഉത്തരം ..