അവള്‍ക്കു
മൂന്നര വയസ്സുവരെ വെളുപ്പിനോടയിരുന്നു പ്രണയം
വംശീയതയുടെ വെളുപ്പിനോടല്ല
അമ്മയുടെ മുലപ്പാലിന്റെ വെളുപ്പിനോട്.
കൌമാരത്തിലേക്കു കടന്നപ്പോള്‍ പ്രണയം
ചുവപ്പിനോടായി
കമ്മ്യുണിസ്റ്റ് ചുവപ്പിനോടല്ല
ആര്‍ത്തവ ചുവപ്പിനോട്.
യവ്വനം പ്രണയിച്ചത് കറുപ്പിനെ ആയിരുന്നു
കാര്‍വര്‍ണ്ണനായ കൃഷ്ണനോടായിരുന്നില്ല, പ്രണയം
പാര്‍ശ്വവല്‍ക്കരിക്കപെട്ട ജനതയോടായിരുന്നു.
പച്ചയെ സ്നേഹിച്ചത്
സമുദായത്തോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല
പച്ച ഷഡിയോടുള്ള സ്നേഹം കൊണ്ടാണ് .
No comments:
Post a Comment