Saturday, 20 April 2013

ഫാസിസത്തിനു കുട പിടിക്കുന്ന കേരള സര്‍ക്കാര്‍




മതേതര ജനാധിപത്യ രാഷ്ട്രത്ത് ഭരണ കൂടം തന്നെ ഫാസിസത്തിന് വളമിടുന്ന 

കാഴ്ചയാണിത്.“പരിധിയില്ലാത്ത വേഗം അറുതിയില്ലാത്ത പാപം”, “വേഗം 

കൂടുമ്പോള്‍ പാപം തേടിവരുന്നു, കേരള ഭാഗ്യകുറി ഒരു പുണ്യം ആണ്”. 

ഇത്തരത്തില്‍ ഉള്ള സാന്മാര്‍ഗ്ഗിക ദൈവോപദേശങ്ങള്‍ കേരള സര്‍ക്കാര്‍,  കേരള 

പോലീസ് എന്നിവര്‍ വഴി നീളെ സ്ഥാപിച്ചിട്ടുണ്ട് . സേവന കറി പൌഡര്‍ന്‍റെ 

സഹായത്തോടെ  സിറ്റി പോലീസ് കമ്മിഷണര്‍ , ട്രാഫിക്‌ പോലീസ്, ജനമൈത്രി 

പോലീസ് എന്നിവരുടെ ലേബലില്‍  ആണ് ഈ ദൈവത്തിന്‍റെ വഴി 

കേരളത്തില്‍ പ്രചരിപ്പിക്കുന്നത് . എന്താണ് ഇതിന്‍റെ പിന്നിലെ ഗൂഡ 

ലക്ഷ്യങ്ങള്‍ ?



ഒരു  മതേതര ജനാധിപത്യ രാജ്യത്തു സ്റ്റേറ്റ് തന്നെ ഇത്തരം ദൈവ വഴി കാണിക്കുമ്പോള്‍ അവിടെ മതേതരത്വം  പേപ്പറില്‍ മാത്രം ഒതുങ്ങുന്നു ......... ജനാധിപത്യം ന്യൂസ്‌ നൈറ്റ്‌ ചര്‍ച്ചയില്‍ മാത്രം വികാസം പ്രാപിക്കുന്നു ...
 ആലുവ മണപ്പുറം ഒരു പ്രത്തേക വിഭാഗത്തിനു കണ്ണു മൂടി കെട്ടിയ നീതി ദേവത തീറെഴുതി കൊടുക്കുന്നതും , ദളിതനെതിരെ പീഡനം വര്‍ദ്ധിക്കുന്നതും എല്ലാം ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
സ്റ്റേറ്റ്ന്‍റെ  ഉത്തരവാദിത്വം അല്ല മത ബോധവും ദൈവ വിചാരവും വര്‍ദ്ധിപ്പിക്കുക എന്നത്. പുരോഹിതന്മാര്‍ ചെയ്യേണ്ട കാര്യം സ്റ്റേറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല .
എന്താണ് പാപം?
പാപം എന്നാല്‍ പൂര്‍ണ്ണമായും മതപരമായ വാക്കാണ്‌.  ദൈവഭയത്തില്‍ നിര്‍ത്തുവാന്‍ വേണ്ടി മത ശക്തികള്‍/ പുരോഹിതന്മാര്‍ കെട്ടിച്ചമച്ചതാണ് ഈ പാപ ബോധവും  പുണ്ണ്യവും.  മനുഷ്യനെ മത ബോധത്തില്‍, ദൈവഭയത്തില്‍ നിര്‍ത്തുവാന്‍ സ്വോര്‍ഗ്ഗ നരക സങ്കല്‍പ്പത്തില്‍ ഉള്ള പാപവും  പുണ്ണ്യവും നിര്‍ണ്ണായക പങ്ക്‌ വഹിക്കുന്നു.
ക്രിസ്തു മത വിശ്വാസ പ്രകാരം എല്ലാ തരത്തിലും ഉള്ള ലൈംഗീക ബന്ധം പാപത്തില്‍ അധിഷ്ട്ടിതമാണ്‌. അതായതു സ്ത്രീ പുരുഷ ലൈന്ഗീകത ക്രിസ്തു മതത്തില്‍ പാപം ആണ്. അത്തരത്തില്‍ ഉള്ള പാപം ( ജന്മ പാപം ) കളയുവാനാണ് മമ്മോദിസ  നടത്തുന്നത്. പാപം കൂടാതെ ഭൂമിയില്‍ ജനിചിട്ടുള്ളത് ക്രിസ്തു മാത്രം ആണെന്ന് അവരുടെ വേദ ഗ്രന്ഥം പറയുന്നു. കാരണം സ്ത്രീ പുരുഷ ലൈംഗീക ബന്ധത്തിന്‍റെ ഫലമായല്ല യേശു ജനനം കൊണ്ടത്‌. അത് ദിവ്യ ഗര്‍ഭം ആണ് ?!.
പാപ പുണ്ണ്യങ്ങളെ സ്റ്റേറ്റ് തന്നെ അടിചെല്‍പ്പിക്കുമ്പോള്‍ ഇവിടെ തകരുന്നത് മതേതരത്വം ആണ് .  കേരള ഭാഗ്യകുറി ഒരു പുണ്യം ആണ് . അതായത് കേരള ഭാഗ്യകുറി, കാരുന്ന്യ ഭാഗ്യകുറി ഇടുക്കുന്നവന് സര്‍ക്കാര്‍ സ്വോര്‍ഗ്ഗ രാജ്യത്ത് ഒരു സീറ്റ്‌ ഏര്‍പ്പാടാക്കി തരുന്നു. എത്ര മഹത്തായ ഒരു കാര്യം.  യഥാര്‍ത്ഥ മതേതരത്വ ജനാധിപത്യ സര്‍ക്കാര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം. 


No comments: