ജീവിച്ച് അഭിനയിക്കുക എന്നത് ശ്വേതാ മേനോന്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചതിലൂടെ ശ്വേത വെള്ളിത്തിരയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിട്ടാണ് ഒരു നടിയുടെ പ്രസവം സിനിമക്കായി ചിത്രീകരിക്കുന്നത്. അത് ഒപ്പിയെടുക്കാന്‍ മുംബൈയിലെ ബന്‍സര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ മൂന്ന് ക്യാമറക്കണ്ണുകളും ഉണ്ടായിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേത മറ്റാരും കാണിക്കാത്ത ധൈര്യംകാണിച്ചത്.അതും വേറിട്ട് വഴിയിലൂടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്. ജനിച്ച ഉടനെ അഭ്രലോകത്ത് അരങ്ങേറാനുള്ള അപൂര്‍വ്വ ഭാഗ്യവും ലഭിച്ചു ശ്വേതയുടെ കുഞ്ഞിന്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം ക്യാമറയിലാക്കിയതിന്റെ ക്രെഡിറ്റ് സിനിമാട്ടോഗ്രാഫര്‍ ജിബു ജേക്കബിനാണ്.
അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബ്ലസി കളിമണ്ണിലൂടെ പറയുന്നത്.
സ്ത്രീ അമ്മയാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും വേദനയും യഥാര്‍ത്ഥമായി ചിത്രീകരിക്കുകയായിരുന്നു ബ്ലസി. കുഞ്ഞു വളരുന്നതിനോടൊപ്പം ചിത്രം പുരോഗമിക്കും. മാത്യത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന പുതുതലമുറക്കായിട്ടാണ് ബ്ലസി ചിത്രം ഒരുക്കുന്നത്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ശ്വേത തന്റെ പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചത്.
ബിജുമോനോനാണ് കളിമണ്ണിലെ നായകന്‍.
മഹിള മോര്‍ച്ചയും ജി കാര്‍ത്തികേയനും ജി സുധാകരന്‍ MLA യും അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ വാടക ഗര്‍ഭ പാത്രത്തെ കുറിച്ച് ഒന്നും പ്രതികരിച്ചു കണ്ടില്ല .... ലോകത്തിന്റെ ഗര്ഭാപാത്രമായി ഇന്ത്യ മാറുന്ന കാഴച്ചയാണ് സമീപകാലത്ത് നാം കണ്ടുവരുന്നത് .....നല്ല കാര്യം നമ്മുടെ കുറെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കും ......
എന്തുന്നു ഭാരത സംസ്കാരമാണ് മഹിള മോര്‍ച്ച കൊട്ടി ഖോഷിക്കുന്നത് ...... ശ്വേതയുടെ പ്രസവം പുറം ലോകം കണ്ടാല്‍ പൊളിഞ്ഞു വീഴുമോ നിങ്ങളുടെ കപട സാധാചാരം .......
രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ വരെ PORN സൈറ്റ് തെരഞ്ഞു നടക്കുന്നവരാണ് .......ലോകം വിരല്‍ തുമ്പില്‍ എത്തിയപ്പോള്‍ പ്രസവം മാത്രമല്ല ..... എങ്ങനെ പ്രസവം ഉണ്ടാകുന്നു അതിന്റെ പിന്നിലെ കാരണം ..........എന്നുവരെ നമുക്ക് ഇന്റര്‍നെറ്റ് ,യു ട്യൂബ് മനസിലാക്കി തരുന്നു....
മഹിള മോര്‍ച്ചയുടെ രോഷം കൊല്ലലിനു പിന്നില്‍ ഇത്രേ ഓക്കേ കഷ്ട്ടപാടെ ഒള്ളു ഈ 10 മാസം പ്രസവത്തിനു പിന്നില്‍ എന്ന് പൊതു ലോകം മനസിലാക്കും എന്നത് കൊണ്ടാണെന്ന് തോന്നുന്നു ..... അതോടു കൂടി ''നിന്നെ ഞാന്‍ 10 മാസം വയട്ടിലിട്ടു നൊന്തു പ്രസവിച്ചതാണ് ''എന്ന കണക്കു പറച്ചില്‍ നടക്കില്ലല്ല്ലോ....
എന്തായാലും ബ്ലെസി പ്രതികരിക്കുന്നതുവരെയും എങ്കിലും നമുക്ക് കാത്തിരിക്കാം.... ആരെയും സിനിമ കാണുവാന്‍ നിര്‍ബന്ധിക്കുന്നില്ല ഇഷ്ട്ടമുന്ടെങ്കില്‍ പോയി കണ്ടാല്‍ പോരെ .....? അവരുടെ സംസ്കാരവും മണ്ണാന്‍കട്ടയും ............................
പ്രധാന ചര്‍ച്ചകളിലൂടെ .........ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ് പ്രദര്‍ശിപ്പിക്കരുതെന്ന് മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യ സമൂഹം നാളിതുവരെ സംരക്ഷിച്ച സ്വകാര്യതയാണ് ശ്വേത മേനോന്‍ തകര്‍ത്തത്. സ്ത്രീസമൂഹത്തിന്റെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന്‍ സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്. സിനിമയുടെ പ്രദര്‍ശനം മഹിളാ മോര്‍ച്ച തടയുമെന്നും ശ്വേതയുടെ രണ്ടാമത്തെ പ്രസവം പൂരപറമ്പില്‍ വെച്ച് നടത്തുമായിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ .ബ്ലസിയുടെ സിനിമക്കായി ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിനെതിരെ സ്പീക്കര്‍ ജി കാര്‍ത്തികേയെന്‍ ജി സുധാകരന്‍ MLA അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പൊതു വേദിയില്‍ രൂക്ഷമായി വിമര്ഷിച്ചിരുന്നു . ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല ആരും നല്‍കിയിട്ടില്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. സിനിമ കാണും മുമ്പേ ശ്വേതയെ വിമര്‍ശിച്ച രാഷ്ട്രീയനേതാക്കളുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഫെഫ്ക അഭിപ്രായപ്പെട്ടു. ......
2 comments:
നമുക്ക് ചില കാര്യങ്ങളൊക്കെ മൂടി വയ്ക്കേണ്ടി വരും. ചില വാതിലുകൾ അടക്കേണ്ടി വരും. പ്രസവം പോലെയുള്ള കാര്യങ്ങൾ പൊതുസദസ്സിൽ പ്രദര്സിപ്പിക്കുന്നത് മൂഷം തന്നെയാണ്. നെറ്റില കാണുമ്പോൾ ഒരു വ്യക്തി സ്വന്തം ഇഷ്ടത്തിന് കാണുന്നതാണ്. സിനിമ ജനകീയ മാദ്യമം ആണ്. സവര്നയുടെയും അവര്നയുടെയും pregnancy ,ഡെലിവറി എല്ലാം ഒരു പോലെ ആയതിനാൽ ഇത് രണ്ടാല്കും ബാധകമാണ്. പിന്നെ ഇതെല്ലം സിനിമയുടെ പോപുലരിടി വര്ധിപ്പിക്കാനുള്ള വിപണന തന്ത്രം മാത്രമാണെന്ന് ഞാൻ നിങ്ങളെ വിനീതമായി ഒര്മാപ്പെടുതട്ടെ
രേണുക .... പ്രസവം എന്നത് ഒരു മോശം കാര്യം ആണെന്ന് എനിക്കഭിപ്രായം ഇല്ല ... എല്ലാ ബഹുമാനത്തോടും കൂടി തന്നെ ആണ് അതിനെ കാണുന്നത്. ഒരു പ്രസവം കണ്ടു എന്ന് കരുതി തകര്‍ന്നു പോകുന്നതാണ് ഇവിടുത്തെ സാധാചാര ബോധം എങ്കില്‍ അത് തകര്‍ന്നു പോകട്ടെ ...!
Post a Comment