മതം മനുഷ്യനെ രൂപ പെടുത്തുന്ന വിധം
മതം മനുഷ്യനെയാണോ മനുഷ്യന് മതത്തിനെയാണോ
രൂപപെടുത്തിയത് എന്ന് ചോദിച്ചാല്‍ മതം ആണ് മനുഷ്യനെ രൂപപ്പെടുത്തിയത്/
പ്പെടുത്തികൊണ്ടിരിക്കുന്നത് എന്ന്
പറയേണ്ടി വരും,
മതം ഏതൊക്കെ വിധത്തില്‍ ആണ് ആധുനികന് എന്ന്
നടിക്കുന്ന മനുഷ്യന്റെ മേല്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം ......
ഒരു മനുഷ്യന് ജീവിതം ആരംഭിക്കുന്നത് അല്ലെങ്കില്‍
ഒരാള്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് തുടങ്ങി ഒരു കുട്ടി എന്ന്, ഏതു സമയത്ത്, എങ്ങനെ,
എവിടെയാണ് ജനിക്കേണ്ടത് എന്ന് വരെ മതം തീരുമാനിക്കുന്നു. അത്ര മാത്രം മതങ്ങള്‍
ആധുനിക മനുഷ്യന്റെ മേല്‍ സ്വാധീനം ചെലുത്തുന്നു.
ജനിക്കുന്നതിനു മുന്‍പ് തന്നെ മതങ്ങള്‍ അവന്റെ / അവളുടെ മേല്‍ തന്റെ
അധീശത്വം സ്ഥാപിച്ചെടുക്കുന്നു. ഉരുളി കമഴ്ത്തിയും നേര്‍ച്ച കാഴ്ച്ചകള്‍ കഴിച്ചും
മന്ത്ര വാദം നടത്തിയും ആണ് അവനെ/അവളെ ജനിപ്പിക്കുന്നത്!!. ആ കുട്ടി ജനിക്കുന്നതിനു
മുന്‍പ് തന്നെ അവനെ/ളെ അമ്പലത്തിന്റെയോ പള്ളിയുടെയോ “അടിമയായി” നേരുന്നു. അവനെ
പുരോഹിതനോ അവളെ കന്ന്യസ്ത്രീ ആയോ മാതാ പിതാക്കള്‍ മതത്തിന്/ദൈവത്തിന് കാഴ്ച
വെയ്ക്കുന്നു. കുട്ടിയായിരിക്കുമ്പോള്‍ പോലും അവനു/അവള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. അന്ധവിശ്വാസങ്ങളുടെ ഫലമായി
മതം അവരെ മമ്മോദിസ മുക്കുന്നു, സുന്നത്ത് എന്ന് പറയുന്ന പ്രാകൃത കൃത്യം നിര്‍വഹിപ്പിക്കുന്നു,
അമ്പല/പള്ളി നടയില്‍ വെയ്ക്കുന്നു, ഇരുപത്തെട്ടു ചടങ്ങ്
നടത്തുന്നു......എന്നിങ്ങനെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ മതം അവരുടെ മേല്‍
അധ്വീശത്വം സ്ഥാപിച്ചെടുക്കുന്നു.
അവന്റെ/അവളുടെ പേര്
എന്താകണം എന്ന് വരെ തീരുമാനിക്കുന്നത് ഈ മതങ്ങള്‍ ആണ്. ഒരുവന്റെ/ളുടെ പേര്
നോക്കി മതം ഏതെന്നു തിരിച്ചറിഞ്ഞു അവനെ/ളെ വിലയിരുത്തുന്ന ഫാസിസമാണ് ഈ മതങ്ങള്‍ക്ക്
വേണ്ടി ഇന്നത്തെ മനുഷ്യന് നടത്തുന്നത്. പേരിനു പുറമേ വാലായി വാര്യര്‍, വര്‍മ്മ, നായര്‍,
നമ്പൂതിരി, പിള്ള, കുറുപ്പ് ...... എന്നിങ്ങനെ മതങ്ങള്‍ തങ്ങളുടെ സവര്‍ണ്ണതയെ രേഖപെടുത്തുക കൂടി ചെയ്യുന്നു.
താന്‍
എന്താണ് ഭക്ഷിക്കേണ്ടത്, എന്തൊക്കെയാണ് ഭക്ഷിക്കാന്‍ പാടില്ലാത്തത്, മാംസമാണോ
ഭക്ഷിക്കേണ്ടത്? അതോ പച്ചക്കറി മാത്രമാണോ ഭക്ഷിക്കേണ്ടത്?, പാനം ചെയ്യേണ്ടവ
ഏതൊക്കെ, പടില്ലത്തവ ഏതൊക്കെ, തിന്നാവുന്ന മൃഗങ്ങള്‍, പാടില്ലാത്ത മൃഗങ്ങള്‍,
തുടങ്ങി എന്താണ് മതം തീരുമാനിക്കാത്തത്?!
എന്തിന്
മുള്ളുന്നത് പോലും തീരുമാനിക്കുന്നത് മതമാണ്! എങ്ങനെ മുള്ളണം? മുള്ളുന്നതിന്റെ
നടപടിക്രമങ്ങള്‍ എന്നിങ്ങനെ മതം തൊടാത്ത മേഖലകള്‍ ഇല്ല തന്നെ!
മതമാണ്
സവര്‍ണ്ണനെയും അവര്‍ണ്ണനെയും സൃഷ്ട്ടിക്കുന്നത്..
തന്റെ വിശ്വാസങ്ങള്‍
എന്താകണം എന്ന് തീരുമാനിക്കുന്നതിന് പോലും ഇന്നത്തെ സമൂഹത്തില്‍ അവന്/ള്‍ക്ക്
സ്ഥാനമില്ല. താന്‍ ഒരിക്കലും അറിയാത്ത / ആഗ്രഹിക്കാതെ ലഭിച്ച ആ മതം അവനെ/ളെ എങ്ങനെ
ജീവിക്കണം എന്നും ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം, എന്തായിരിക്കണം അതിന്റെ
നിറം എന്നും തീരുമാനിക്കുന്നു.
വിദ്യഭ്യാസത്തെ പോലും
ഒരളവില്‍ കൂടുതല്‍ തീരുമാനിക്കുന്നത് ഈ മതങ്ങള്‍ ആണ്. താന്‍ എന്തൊക്കെ വിദ്യകള്‍
അഭ്യസിക്കണമെന്നും ഏതൊക്കെ വിദ്യകള്‍ അഭ്യസിക്കാന്‍ പാടില്ല എന്നും പാടില്ലാത്ത
വിദ്യ അഭ്യസിച്ചാല്‍ അതിന്റെ ഭവിഷത്ത് എന്താകും എന്നും മതങ്ങള്‍ പറഞ്ഞു
വെയ്ക്കുന്നു.
ഒരുവന്റെ/ളുടെ വിവാഹ പ്രായം
തീരുമാനിക്കുന്നതും സ്വോഭാവികമായും ഈ മതങ്ങള്‍ തന്നെ. വിവാഹം എങ്ങനെ എപ്പോള്‍ ഏതു
സമയത്ത് എവിടെ വെച്ച് നടത്തണം എന്നും ആരായിരിക്കണം തന്റെ ജീവിത പങ്കാളി എന്നും,
എത്ര വിവാഹങ്ങള്‍ കഴിക്കാമെന്നും തീരുമാനിക്കുന്നതും മതങ്ങള്‍ തന്നെയാണ്.
വിവാഹത്തിനു ശേഷം തന്നെ എങ്ങനെയാണ് ഒഴിവാക്കേണ്ടത് എന്നും ഈ മതങ്ങള്‍ അവരുടെ
വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞു വെച്ചിട്ടുണ്ട്. അങ്ങനെ ഒഴിവാക്കപെട്ടാല്‍
എതുവസ്ത്രം ഉടുത്ത് എങ്ങനെ ജീവിക്കണം എന്നും മതം പറഞ്ഞു തരുന്നു.
വീട് ഉണ്ടാക്കുമ്പോള്‍,
ഉണ്ടാക്കി കഴിഞ്ഞാല്‍, കിണര്‍ കുഴിക്കാന്‍ എല്ലാം മതം വേണം .
കാമം വര്‍ദ്ധിപ്പിക്കുന്നതിനും,
വശീകരണം നടത്തുന്നതിനും, കാണാത്ത ആളെ
കണ്ടു പിടിച്ചു കൊടുക്കുന്നതിനവശ്യമായ ഡിറ്റക്ടിവ് ജോലികള്‍ നിര്‍വഹിക്കുന്നതും
മതങ്ങള്‍ തന്നെ. കൃഷി വര്‍ദ്ധിപ്പിക്കുവാന്‍/സമൃദ്ധി ഉണ്ടാകുവാന്‍ ദോഷങ്ങള്‍
പോകുവാന്‍ ആളുകളെ ബലി എന്ന് പറഞ്ഞു കൊല്ലിക്കുന്നതും മതങ്ങള്‍ തന്നെ.
മരിക്കുന്നതിനു മുന്‍പ്
എന്തൊക്കെ ചെയ്യണം എന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നും ചെയ്തതിനു എന്താണ്
പ്രതിവിധി എന്നും മതങ്ങള്‍ പഠിപ്പിച്ചു തരുന്നുണ്ട്. മരിച്ചു കഴിഞ്ഞാലും
തീരുന്നില്ല ....... ശവം കഴുകന് കൊത്തി വലിക്കാന്‍ ഇട്ടു കൊടുക്കുന്നത് മുതല്‍
കത്തിക്കുന്നതും, കുഴിച്ചിടുന്നതും വരെ മതത്തിന്റെ ഉത്തരവാദിത്വമാണ്!!....
കുഴിച്ചിട്ടാലും
കത്തിച്ചാലും കഴുകനും മറ്റും തിന്നാലും തീരുന്നില്ല മതത്തിന്റെ ഇടപെടല്‍. അവന്/ള്‍
സ്വര്‍ഗ്ഗ/നരകങ്ങളില്‍ പോകുവോ എന്നും പോയാല്‍ അതിനുള്ള കാര്യങ്ങളും, ഇനി
പോയില്ലെങ്കില്‍ പോകാനുള്ള പാസ്പോര്‍ട്ട് കൊടുക്കുന്നതിനു ആവശ്യമായ സഹായങ്ങളും
മതങ്ങള്‍ ഭക്തന്മാരുടെ ചിലവില്‍ ചെയ്തു കൊടുക്കുന്നുണ്ട്. മരണശേഷം ബന്ധുക്കള്‍
എങ്ങനെ മുടി വളര്‍ത്തണം എന്നും എപ്പോള്‍ ക്ഷൌരം ചെയ്യണം എന്നുകൂടെ മതം പറഞ്ഞു
വെയ്ക്കുന്നുണ്ട്. മരിച്ചാലുള്ള സദ്യയുടെ കാര്യം വേറെ.....
ആരു ഭരിക്കണം
എന്നും എങ്ങനെ ഭരിക്കണം എന്നും എത്ര മന്ത്രിമാര്‍ വേണം എന്നും തീരുമാനിക്കുന്നതും
മതങ്ങള്‍ തന്നെ....... സര്‍വ്വം സര്‍വ്വം മതമയം......
“മനുഷ്യന്
മതങ്ങളെ സൃഷ്ട്ടിച്ചു” വയലാറിന്റെ വാക്കുകള്‍ മാറ്റേണ്ട സമയം ആയി....................................................മതങ്ങള്‍
മനുഷ്യനെ സൃഷ്ട്ടിച്ചു/സൃഷ്ടിക്കുന്നു എന്നാക്കേണ്ടിയിരിക്കുന്നു. ഒരുവന്റെ/ളുടെ
ജനനത്തിനു മുന്‍പ് തൊട്ടു മരണത്തിനു ശേഷം വരെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്
മതം ആണ്. അവന്/ള്‍ക്ക് സ്വന്തം ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കാര്യവും
സ്വതന്ത്രമായി തീരുമാനിക്കാന്‍ ആവില്ല. മനുഷ്യന് യുക്തിയെ പണയം വെച്ച് മതത്തിന്
പിന്നാലെ പോകുമ്പോള്‍ അവിടെ മതം മനുഷ്യനെ അടിമയാക്കി മാറ്റുന്നു. മതം മനുഷ്യനെ
ഭരിക്കുമ്പോള്‍ അവിടെ എന്ത് നീതി ? അവിടെ എന്ത് ന്യായം ? അവിടെ എന്ത് നിയമം ?
അവിടെ മതം ഉണ്ടാക്കുന്ന നിയമങ്ങള്‍, മതത്തിന്റെ ന്യായങ്ങള്‍, മതത്തിന്റെ നീതികള്‍.
ആരും സ്വതന്ത്രരായി
ജനിക്കുന്നില്ല. ജനിക്കുന്നതിന് മുന്‍പ് തന്നെ അവന്/അവള് ചങ്ങലകളാല്‍
ബന്ധിക്കപ്പെടുന്നു. ആ ചങ്ങല അഥവാ തടവറ മതത്തിന്റെതാണ്. അത് തിരിച്ചറിയാത്തിടത്തോളം
കാലം അവന്/ള്‍ക്ക് രക്ഷയില്ല.
5 comments:
എന്തു ചെയ്യാന്‍!!
ചങ്ങാതി പറഞ്ഞത് ശേരിയാണ് “മതം” എല്ലാ മേഖലകളിലും ഇടപെടുന്നു. അത് അങ്ങനെ തന്നെയല്ലേ വേണ്ടത് എന്നാലല്ലേ മനുഷ്യന് അങ്ങീക്രതമായ ഒരു ഐടിയോളജി ആയി അതിന് മാറാന്‍ പറ്റു അതല്ലാത്തിടത്തോളം അത് താങ്ങള് പറഞ്ഞപോലെ ഒരു “ചട്ടക്കൂട്” മാത്രമായി മാറുകയല്ലേ ചെയ്യുക. അപ്പൊ ഒരു മനുഷ്യന് ആയി ജനിച്ചാല്‍ അവന് പിന്തുടരുന്ന ഒരു സംസ്കാരമുണ്ട് ആ സംസ്കാരം ചിലപ്പോ മതാതിഷ്ടിതമാകും ചിലപ്പോ പ്രാദേശികാധിഷ്ടിതവും ആകാം. എന്നുകരുതി, താങ്കള്‍ “മത”മേന്ന് വിശേഷിപിച്ച ആ സിസ്റ്റങ്ങള്‍ക്ക് പിന്നില്‍ അടിഞ്ഞു കൂടിയിരിക്കുന്ന എല്ലാം ഒരു മനുഷ്യന് പിന്തുടരാവുന്ന ഐടിയോളജി അല്ലാ അത് മനസിലാക്കുകയാണ് അന്തതയെ എതിര്‍ക്കാന്‍ ആദ്യം ചെയ്യേണ്ടത് അല്ലാതെ സ്വയം അന്തനാകുകയല്ല. ഒരു ചട്ടകൂടില്‍ നിന്നുകൊണ്ട് ചെയ്യുന്നത് കൊണ്ട് മാത്രം നന്മകള് നന്മകളല്ലതാകുന്നില്ല. അതിനെ മതമെന്ന പേരിട്ടു വിളിച്ചപ്പോള്‍ ആര്ക്കോക്കയോ അതിപത്യം സ്ഥാപിക്കാനുള്ള ഒരു സൂത്ര വിദ്യയായി അങ്ങനെ അതികരത്തിന് വേണ്ടി അത് ഉപയോഗിക്കപെട്ടു. “മുന്തിരി വീഞ്ഞായി മാറുമ്പോ അത് ലഹരിയുണ്ടാക്കും എന്ന് കരുതി മുന്തിരി ഉപേക്ഷിക്കണോ വീഞ്ഞ് ഉപേക്ഷിച്ചപോരെ“
താങ്കള്‍ വേണം എന്ന് പറയുന്ന ഈ മതം ആണ് ഇവിടെ ഉച്ചനീച സ്വോഭവമുള്ള അനവധി ജാതികളുടെയും ഉപ ജാതികളുടെയും ശ്രേണിയാക്കി സമൂഹത്തെ തിരിച്ചത്. കറുത്തവനെന്നും വെളുത്തവനെന്നും തരം തിരിച്ചതു.അയിത്തം ഉണ്ടാക്കിയ ഈ ജാതികള്‍ പുലയ പെണ്ണിന്റെ മറക്ക്യാത്ത മാറിടം നോക്കി വികാരം കൊള്ളുന്ന ഉപരി വര്ഗ്ഗകാരന്റെ ദാര്‍ഷ്ട്യത്തിന് കുട പിടിച്ചു.മാനവ രാശിയെ ചരിത്രത്തെ പിന്നോട്ട് നയിക്കുവാന്‍ മാത്രമേ ഈ ജാതികള്‍ എക്കാലവും നിലനിന്നിട്ടുള്ളൂ.
ഞാന്‍ ഒരിക്കലും താങ്കള്‍ പറയുന്ന ഈ മതങ്ങളെ ഉദ്ധരിച് സംസാരിച്ചിട്ടില്ല. സമൂഹത്തെ വര്‍ണങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചു അതില്‍ നിന്ന് ലാഭം കൊയ്യുന്ന മതങ്ങളെയും മത മേലാളന്മാരെയും ഒരിക്കലും അംഗീകരിക്കാനും സാദിക്കില്ല. നിങ്ങള്‍ പറയുന്ന ഈ ചട്ടകൂടുകള്ക്കൊക്കെ പുറത്താന്‍ നിങ്ങള്‍ 'മതം' എന്ന് പേരിട്ടു വിളിക്കുന്ന ആ വ്യവസ്ഥ. അത് വിവേജനമല്ല മുന്നോട്ട് വക്കുന്നത് സ്വരുമയാണ്. അത് ഒരു ജാതിയെ കുറിച്ചേ സംസാരിക്കുന്നുള്ളൂ അത് മനുഷ്യ ജാതിയാണ്....
അങ്ങനെ ഉള്ള ഒരു വ്യവസ്ഥ കണ്ടിടുണ്ടോ താങ്കള്‍. അതാണ് ഞാന്‍ സംസാരിക്കുന്ന "മതം"
മതമെന്നാല്‍ "ധര്‍മം" എന്നാണര്‍ത്ഥം അല്ലാതെ നിങ്ങള്‍ ചൂണ്ടികാണിക്കുന്ന ഈ 'ചട്ടകൂടുകള്‍""' നിര്വചിക്കുംപോലെ "അന്ധത" എന്നല്ല ......
മതം എന്നാല്‍ അഭിപ്രായം എന്നാണ് പൊതുവേ അന്ഗീകരിച്ചിരിക്കുന്നത്.. ലോകത്ത് ഒരു മതവും മനുഷ്യനെ ചൂഷണം ചെയ്യാതെ ഇരുന്നിട്ടില്ല. ഇന്നലെ മതം എന്തായിരുന്നു എന്ന് നോക്കി അതിനെ വില ഇരുത്തുന്നത് ശരി അല്ല.ഇന്നിന്റെ മതം മനുഷ്യ രാശിയെ പുറകോട്ടു നയിക്കുവാന്‍ മാത്രം ആണ് ലക്ഷ്യം വെക്കുന്നത്. അത് നാളെയും അങ്ങനെ തന്നെ ആയിരിക്കും. ഇന്നലെയും മനുഷ്യനെ/ ശാസ്ത്രത്തെ അതിന്റെ കണ്ടുപിടുത്തങ്ങളെ അന്ഗീകരിക്കാതെ തീയില്‍ ചുട്ടു കൊല്ലുന്നതയിരുന്നു മതത്തിന്റെ രീതി. മനുഷ്യ രാശിക്ക് എന്ത്തു നേട്ടമാണ് ഈ മതങ്ങള്‍ മൂലം ഉണ്ടായിട്ടുള്ളത് എന്ന് താങ്കള്‍ പറഞ്ഞാല്‍ ഉപകാരം.
Post a Comment