ഇന്നലെ മരണമായിരുന്നു....
ഇന്ന് ശവം അടക്കി ......
കണക്കെഴുത്തുകാരന്റെ മുന്നില്‍
ഓച്ചാനിച്ചു നിന്നു ഞാന്‍....
കണക്കു പുസ്തകം തപ്പി അയാള്‍.
കണ്ണ് മൂടി കെട്ടിയ നീതി ദേവത
തിളയ്ക്കുന്ന എണ്ണയും ചാകാത്ത പുഴുവും വിധിച്ചു!.
നരകം .... പിന്നെയും നരകം ....
അവസാന ആഗ്രഹം ....?
ദൈവത്തെ കാണുവാന്‍ അഭ്യര്‍ത്ഥന!
ദൈവം വന്നു ..!
ഇവിടെ സോഷ്യലിസം ഇല്ലേ എന്ന് ഞാന്‍
എന്തുണ്ടായി എന്ന് ദൈവം
ദൈവം ചെയ്ത നന്മ തിന്മ കണക്കെടുപ്പിച്ചു ഞാന്‍
പട്ടിണി, പീഡനം, കൊല, യുദ്ധം, തീവ്ര വാദം
കണ്ണ് മൂടി കെട്ടിയ നീതി ദേവത
അന്നാദ്യമായി നീതി നടപ്പിലാക്കി
ദൈവത്തെ തിളയ്ക്കുന്ന എണ്ണയിലും
ചാകാത്ത പുഴുവിലും നിത്യ നരകത്തിലും
ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ പുതിയ ദൈവം ...!
ഇന്ന് ശവം അടക്കി ......
കണക്കെഴുത്തുകാരന്റെ മുന്നില്‍
ഓച്ചാനിച്ചു നിന്നു ഞാന്‍....
കണക്കു പുസ്തകം തപ്പി അയാള്‍.
കണ്ണ് മൂടി കെട്ടിയ നീതി ദേവത
തിളയ്ക്കുന്ന എണ്ണയും ചാകാത്ത പുഴുവും വിധിച്ചു!.
നരകം .... പിന്നെയും നരകം ....
അവസാന ആഗ്രഹം ....?
ദൈവത്തെ കാണുവാന്‍ അഭ്യര്‍ത്ഥന!
ദൈവം വന്നു ..!
ഇവിടെ സോഷ്യലിസം ഇല്ലേ എന്ന് ഞാന്‍
എന്തുണ്ടായി എന്ന് ദൈവം
ദൈവം ചെയ്ത നന്മ തിന്മ കണക്കെടുപ്പിച്ചു ഞാന്‍
പട്ടിണി, പീഡനം, കൊല, യുദ്ധം, തീവ്ര വാദം
കണ്ണ് മൂടി കെട്ടിയ നീതി ദേവത
അന്നാദ്യമായി നീതി നടപ്പിലാക്കി
ദൈവത്തെ തിളയ്ക്കുന്ന എണ്ണയിലും
ചാകാത്ത പുഴുവിലും നിത്യ നരകത്തിലും
ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ പുതിയ ദൈവം ...!
1 comment:
gud wishes
Post a Comment