Tuesday, 15 September 2015

പേരിടാത്ത കവിത

എങ്ങു നിന്ന് വന്നുവോ ...
എങ്ങോട്ട് പോയതോ ..?

കാലം കൈകുമ്പിളിൽ..
ഒളിപ്പിച്ചു കടത്തിയതോ ..?

ഇനിയിവിടെ നമ്മളൊരു
മണ്‍ വീടുണ്ടാക്കുമോ ?

പുതിയൊരു കാലം
നമുക്ക് പടുത്തുയർത്താം .

സന്തപങ്ങളെല്ലാം സന്തോഷമാക്കാൻ
നീതിക്കായി പോർവിളി കൂട്ടാം ..

കിളികളുടെ കൊഞ്ചലും അരുവിയുടെ ഓളവും
കാറ്റിനറിയാത്ത സുഗന്ധവും
പകർന്നാടാം ...

Thursday, 10 September 2015

Room in Rome

Room in Rome (Habitación en Roma)​  103 മിനിട്ടിനുള്ളിൽ തീർത്ത മനോഹരമായ ഒരു ചിത്രം ..  കേവലം 3 പേർ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ..

24 മണിക്കൂറിനുള്ളിൽ നടക്കുന്ന പ്രണയവും രതിയും പിരിയലും കൂടിചേരലും  അതിനിടക്ക് രണ്ടു പേരുടെയും ജീവിതങ്ങളും ചിത്രം പറയുന്നു. Blue Is the Warmest Colour​ ക്കാളും  മികച്ച തീം ആയി ചിത്രത്തെ കാണാം ...  മനോഹരങ്ങളായ കുറച്ചു പാട്ടുകളും ചിത്രത്തിൽ ഉണ്ട് തീർച്ചയായും കണ്ടിരിക്കാം ..  4.75/5

Saturday, 5 September 2015

Indiavision ഇന്ത്യാവിഷൻ

ഒരു വിപ്ലവമായിരുന്നു മലയാളത്തിലെ ആദ്യ 24/7 വാർത്ത ചാനൽ. പരമ്പരാഗത വാർത്ത സമ്പ്രദായത്തെ പാടെ തച്ചുടച്ച് ഒരു പുതിയ വാർത്ത അനുഭവം മലയാളിക്ക് സമ്മാനിച്ച വാർത്ത ചാനൽ ആയിരുന്നു ഇന്ത്യവിഷൻ. പോരാടുന്ന മലയാളിയുടെ നേർ സാക്ഷ്യമായി ഇന്ത്യവിഷൻ.
തൂറാൻ നേരം വായിക്കുന്ന പത്രങ്ങൾക്കു എതിരെയുള ധീരമായ വാർത്ത അനുഭവം കൂടിയായിരുന്നു അത് . വാർത്തകൾ തങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചു മലയാളിയുടെ മുന്നിലെക്കെറീഞ്ഞു കൊടുക്കുന്ന പത്ര മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും കരണം ചേർത്തു കിട്ടിയ ആദ്യ അടിയായിരുന്നു 24/7 വാർത്ത ചാനൽ. വാർത്തകൾ എന്തെന്ന് തീരുമാനിക്കുകയും അവരവരുടെ മത സാമൂദായിക രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ചു വാർത്തയെ സൃഷ്ട്ടിക്കുകയും ചെയ്തു പോന്ന സമ്പ്രദായത്തെ പൊളിച്ചു അടക്കി കൊണ്ടായിരുന്നു ഇന്ത്യവിഷന്റെ ജനനം. അതോടു കൂടി വാർത്തകളെ താമസ്ക്കരിക്കുവാൻ കഴിയ്യാത്ത ഒരു അവസ്ഥ സംജാതമായി .
ഒരു മാധ്യമത്തിനെങ്ങനെ വിപ്ലവം നയിക്കുവാൻ കഴിയും എന്ന് വെക്തമാക്കി തന്നതും ഇന്ത്യവിഷൻ ആയിരുന്നു. വി എം ദീപയുടെ ഐസ്ക്രീം പാർലർ പെണ്‍വാണിഭ കേസ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ തള്ളിയപ്പോൾ ധീരതയോടെ അത് കൊടുത്തത് ഇന്ത്യവിഷൻ ആയിരുന്നു. ലീഗും ഇന്ത്യവിഷനും തമ്മിൽ തല്ലിയതും കുഞ്ഞാലികുട്ടിയുടെ രാജിയും തുടർന്നങ്ങോട്ട് അത് ചാനലിന്റെ നാശത്തിനു തന്നെ കാരണമായതും നമ്മൾ കണ്ടു.പക്ഷെ ധീരതയോടെ പതറാതെ പറയാനുള്ളത് വിളിച്ചു വിളിച്ചു പറയുവാനുള്ള ആർജ്ജവം ഇന്ത്യവിഷൻ കാണിച്ചു. മാധ്യമങ്ങളുടെ കുറ്റപെടുത്തലുകളെ നല്ല രീതിയിൽ കാണുന്നു എന്ന് പറയുകയം പരസ്യമായി ചാനലിനെതിരെ കോണ്‍ഗ്സ്സും സി.പിഎം .തിരിയുന്നതും നമ്മൾ കണ്ടു. ഇ
മൈസൂർ കല്യാണത്തിനു എതിരെയും അമൃതാനന്ദമയി മഠത്തിലെ കൊള്ളരുത്യ്മകൾക്ക് എതിരെയും മറ്റൊരു ചാനലും കാണിക്കാത്ത ധീരത അവർ കാണിച്ചു . എൻഡോ സൽഫനു എതിരെയുള്ള കാമ്പയിൻ ഒരു ചാനൽ മാനുഷിക വിഷയങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്ന് മലയാളിക്ക് കാണിച്ചു തന്നു. മുത്തങ്ങയിലെ ആദിവാസികൾക്ക് എതിരെ പോലിസ് നടത്തിയ നായാട്ടും ഭരണ ഘടന ഇരട്ട താപ്പുകളും ചാനൽ മലയാളിയുടെ മുന്നിലെക്കെത്തിച്ചു.കരിമണൽ ഖനനം, പ്ലാച്ചിമട സമരം, മൂലമ്പിള്ളി സമരം, ടൈറ്റാനിയം അഴിമതി, വിളപ്പിൽ ശാല, മനുഷ്യനെ ഗിനിപന്നിയക്കുന്ന മരുന്ന് പരീക്ഷണം തുടങ്ങി പാർശ്വവല്ക്കരിക്കപെട്ടവന്റെ കണ്ണ്നീരായി ഇന്ത്യവിഷൻ.
മുൻ മാതൃകകൾ ഇല്ലാത്തോടുത്തു ഒരു ചെറു പുഞ്ചിരിയോടെ വന്നു ഇന്ത്യവിഷന്റെ എല്ലാമായി തീർന്ന M V Nikesh Kumar . തന്റേതായ അവതരണ ശൈലി കാത്തു സൂക്ഷിച്ച ‪#‎ഭഗത്‬ ചന്ദ്രശേഖർ. Shani Prabhakaran , Andur Sahadevan B Dileep Kumar Pramod RamanSaneesh Elayadath ‪#‎georgepulikkan‬ , Sithara Sreelayam Mullaa Nasar ,MP Basheer Abhilash Mohanan Nadeera Ajmal, ഫൗസിയ മുസ്തഫ, R അജയഘോഷ് Anupama Venkitesh M UNNIKRISHNAN ഇവരെല്ലാം ഇന്ത്യവിഷന്റെ മുഖമായിവന്നു ഇന്ന് മറ്റു മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായി മാറി.
വലിയൊരു വിഭാഗം മലയാളി Maneesh Narayanan ബോക്സ്‌ ഓഫീസ് റിവ്യു കണ്ടതിനു ശേഷമായിരുന്നു തീയേറ്ററിൽ സിനിമക്ക് പോയിരുന്നത്. നെറികെട്ട സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു Anish Bursomഅവതരിപ്പിച്ച വാസ്തവം . സാമൂഹ്യ പ്രശ്നങ്ങളെ തുറന്നു കാണിച്ച M.s. Sreekala യുടെ ഇനി അവർ പറയട്ടെ, ഇന്ത്യവിഷനെ തന്നെ ചോദ്യം ചെയ്തിട്ടുള്ള ജയശങ്കറിന്റെ വാരാന്ത്യം . റിയാലിറ്റി ഷോകളുടെ കുത്തൊഴുക്കിന്റെ കാലത്ത് "സംഗീതം ഒന്നേയുള്ളൂ അത് തെരുവിലുമുണ്ട് " എന്ന് പറഞ്ഞു തുടങ്ങിയ യഥാർത്ഥ ഷോ. "വി കെ സി സ്ട്രീറ്റ് ലൈറ്റ് " 17 തെരുവ് ഗായക കുടുംബങ്ങൾക്ക് കാലികട്ട് ലാൻഡ്‌ ബിൽഡ്സ് അവരുടെ നാട്ടില വീട് നിർമ്മിച്ച്‌ നല്കി. മലയാളത്തിലെ മറ്റൊരു വാർത്ത ചാനലും ഇന്നേ വരെ ദൈര്യപെടാത്ത തത്സമയ മുഖമുഖത്തിനും Veena George ലൂടെ ഇന്ത്യവിഷൻ മാതൃക തീർത്തു.
ഒരു പക്ഷെ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ ആദ്യമായിട്ടയിരിക്കും ഒരു തത്സമയ വാർത്ത ചാനൽ വാർത്തക്കിടയിൽ സമരം പ്രഖ്യാപിച്ചത്.തങ്ങളുടെ നിലപാടുകൾ അത് ചാനലിനുള്ളിലായാലും പുറത്തായാലും നിലപാടുകൾ നിലപാടുകൾ തന്നെയാണ് എന്ന് സൈദര്യം ചാനലിലെ ജേർണലിസ്റ്റുകൾ പ്രഖ്യാപിച്ചു.
മതേതരത്വത്തിന്റെ ഉറച്ച ശബ്ദമായിരുന്നു ഇന്ത്യവിഷൻ. പക്ഷം പിടിക്കതെയല്ല , അരികുവല്ക്കരിക്കപെട്ടവന്റെ പക്ഷം പിടിച്ചു അനീതികളെ ചോദ്യം ചെയ്ത പ്രിസ്ഥാനം തകർന്നതിലൂടെ മലയാളിക്ക് നഷ്ട്ടമായത് കേവലം ഒരു വാർത്ത ചാനെൽ മാത്രമല്ല. ഫാസിസത്തിന്റെ കാലഘട്ടത്തിൽ ഫാസിസത്തിനെതിരെയുള്ള പ്രധിരോധവും സാമൂഹിക സംസ്കാരിക രാഷ്തൃയമായ ശേരികളുടെ നഷ്ട്ടപെടൽ കൂടിയായിരുന്നു. ഇന്ത്യവിഷൻ ഒരു ചരിത്രം ആയിരുന്നു.വെക്തമായ രാഷ്ട്രീയം വെച്ച് കൊണ്ട് തന്നെയാണ് ഇന്ത്യവിഷൻ മുന്നോട്ടു പോയത്. അത് കീഴള, സ്ത്രീ. ദളിത്‌, പരിസ്ഥിതി വിഷയങ്ങളിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയമായിരുന്നു. ചങ്കോറപ്പുള്ള ഒരു മലയാളം വാർത്ത ചാനലിനെയാണ് നമ്മൾ നമുക്ക് നഷ്ട്ടപെടുത്തിയത്. തങ്ങളുടെ ആശയങ്ങളെ ധീരതയോടെ മുഖം നോക്കി തന്നെ വിളിച്ചു പറയുവാനുള്ള ആർജ്ജവം അതിനു ശേഷം പിറവി എടുത്ത ഒരു വാര്ത്ത ചാനലിനും ഇന്നോളം കഴിഞ്ഞട്ടില്ല.


ചരിത്രത്തെ നമുക്ക് വീണ്ടും സൃഷ്ട്ടിക്കനാവില്ല. പക്ഷെ ചരിത്രം പറഞ്ഞു തന്ന വഴികളെ നമുക്ക് മറക്കാതിരിക്കാം.