സവര്‍ണ്ണന്റെ ആഘോഷം ആണ്
ഓണം. സവര്ണ്ണന് അവര്‍ണ്ണന്റെ മേല്‍ നടത്തിയ ചതിയുടെ വിജയമാണ്(?!) ഓണം........
ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഇങ്ങനെ ഒരു കഥാ പാത്രത്തെ
സൃഷ്ട്ടിച്ചു നന്മയുടെ പരിവേഷങ്ങള്‍ ചാര്‍ത്തി അസുരന് എന്ന് മുദ്ര കുത്തി, ദേവലോക
രക്ഷക്ക് സവര്ണ്ണന് മാത്രമേ സാധ്യമാകൂ എന്ന് തെളിയിക്കുവാന്‍ വേണ്ടി സവര്ണ്ണന്
നടത്തിയ ഗൂഢാലോചനയുടെ ഫലമായ ഓണം ആഘോഷിക്കുമ്പോള്‍ അവര്ണ്ണന് എന്ന്
മുദ്രകുത്തപെടുന്ന ജനത ഏങ്കിലും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും.
നിങ്ങളുടെ പൂര്‍വികര്‍ എത്ര പേര് ഓണം ആഘോഷിച്ചിട്ടുണ്ട്?! എത്ര പേര്‍ക്ക്
അറിയാമായിരുന്നു ഇങ്ങനെ ഒരു ആഘോഷം ഉണ്ട് എന്ന്?!
സവര്‍ണ്ണന്റെയും
മുതലാളിത്തത്തിന്റെയും, ആഗോളവല്‍ക്കരണത്തിന്റെയും കൂടെ ആഘോഷമാണ് ഓണം. കാണം
വിറ്റും ഓണം തിന്നണം എന്നത് ആഗോളവല്‍ക്കരണ മുതലാളിത്ത മനോഭാവത്തിന്റെ പഴയ/പുതിയ
പതിപ്പാല്ലാതെ മറ്റെന്താണ്?
അവര്ണ്ണന് (അസുരന്) നന്മ
ചെയ്യുവാന്‍ പാടില്ലാത്തവനാണ്. അങ്ങനെ നന്മ ചെയ്താല്‍ അതിനെതിരെ സവര്ണ്ണന് (അവന്റെ
ദൈവം) ഒരു അവതാരമെടുക്കുകയും ആ നന്മയെ നിഗ്രഹിക്കുകയും ചെയ്യും എന്ന്
പഠിപ്പിക്കുന്ന ഒരുത്സവം?!......മാനുഷ്യരെല്ലാരും തുല്യതയോടെ വസിക്കുന്ന കള്ളവും
ചതിയും പൊളി വചനങ്ങളും ഇല്ലാത്ത ഒരു അവര്‍ണ്ണ ലോകം സവര്ണ്ണന് സങ്കല്പ്പിക്കുവാന്
കഴിയില്ല. അത്തരം ഒരു ലോകം ഉണ്ടാകുന്നത് സവര്‍ണ്ണന്റെ നാശത്തിനു വഴി വെയ്ക്കും.
അത് കൊണ്ട് അവര്‍ണ്ണനെ നിഗ്രഹിക്കുവാന് വേണ്ടി ഒരു ദേവനെ അവതരിപ്പിച്ച് അവരാ
കൃത്യം നിര്‍വഹിപ്പിക്കുന്നു. നന്മയ്ക്ക് മേല്‍ തിന്മയുടെ വിജയം. അവര്‍ണ്ണന്റെ
മേല്‍ സവര്‍ണ്ണന്റെ വിജയം.
ഒരു രാജ്യം ഭരിക്കുന്ന അവര്‍ണ്ണനായ
രാജാവിന് മൂന്ന് അടി മണ്ണ് പോലും സവര്ണ്ണന് കൊടുക്കാനില്ല എന്ന “മഹത്തായ സത്യം”
പഠിപ്പിക്കുന്ന ഒരുത്സവം. സവര്‍ണ്ണന്റെ മൂന്ന് കാല്പാദങ്ങല്ക്കില്ല അവര്‍ണ്ണന്റെ
രാജ്യം.... എത്ര മനോഹരാമായി സവര്ണ്ണന് കാര്യങ്ങളെ വരച്ചിട്ടു.
അവര്ണ്ണന് (അസുരന്)
നരകത്തില്‍/ പാതാളത്തില്‍ ആണ് പോകേണ്ടത് എന്ന തത്വം കൂടി ഓണം നമ്മെ
പഠിപ്പിക്കുന്നുണ്ട്. എത്ര വലിയ നന്മകള് ചെയ്താലും അവര്ണ്ണന് സ്വര്‍ഗത്തില്‍
പോകുവാന്‍ കഴിയില്ല എന്ന് ആ ചവിട്ടി താഴ്ത്തലിലൂടെ അവര്‍ണ്ണനെ സവര്ണ്ണന് ഓര്‍മ്മിപ്പിക്കുന്നു.
സവര്‍ണ്ണ ഭിക്ഷയായി അവര്ണ്ണന്/അസുരന്
ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാനുള്ള അവസരവും, ഉത്തരമതികളാണ് സവര്‍ണ്ണര്‍!!.
“ഓണത്തപ്പാ കുടവയറാ......”
അവര്ണ്ണന്/അസുരന് കുടവയറനും വിരൂപിയും ആണെന്ന് പാടി കളിയാക്കുന്നു കൂടിയുണ്ട്
സവര്ണ്ണന്.
സവര്ണ്ണന് അവര്ണ്ണന്
എതിരെ നേടിയ വിജയം അത് തിന്മയുടെ ആണെങ്കിലും വിജയം നേടിയത് സവര്‍ണ്ണനാണ്.
അതുകൊണ്ട് സവര്‍ണ്ണ വിജയ ഉത്സവം ദേശിയ ഉത്സവം....... കാരണം സവര്‍ണ്ണ പ്രിതിബിംബങ്ങളായ രാഷ്ട്രീയ
മേലാളന്മാര്/ പാഠപുസ്തക ചരിത്ര രചിയിതാക്കള്‍ തുടങ്ങിയവര്‍ കാലങ്ങളായി അവര്‍ണ്ണനെ
ചൂഷണം ചെയ്ത് അങ്ങനെ പഠിപ്പിക്കുന്നു, ജീവിക്കുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണമായും
അവര്‍ണ്ണനെതിരെ സവര്ണ്ണന് കൊണ്ടാടുന്ന ഓണം എന്ന സവര്‍ണ്ണ ഘോഷം കൊണ്ടാടുമ്പോള്‍ അവര്ണ്ണന് ഒന്ന് പിന്തിരിഞ്ഞു
നോക്കുന്നത് നല്ലതിനായിരിക്കും.
3 comments:
ഇനി മുതല്‍ നാം ആഘോഷിയ്ക്കുന്നതല്ല!!!
ഓണം കേരളീയന്റെ ഒരു കൊയ്തുല്സവംയിരുന്നു. മഹാബലി യെ പാതാളത്തിലേക്ക് ചവിട്ടിതാഴ് തി എന്നല്ലാതെ കേരളം എന്നൊരു പേര് \ഒരു പുരാണത്തിലും ഇല്ല.മഹാബലി ലോക ചക്രവര്‍ത്തി ആയിരുന്നു കേരളത്തിന്റെ മാത്ര്അമല്ല.കേരളീയര ഇത് രണ്ടും കൂട്ടിച്ചേർത്തു. മഹാബലിയെ കേരള രാജാവാകിയത് ഏതെങ്കിലും മലയാളി ആയിരിക്കണ
രേണുക ... ഭവതി പറഞ്ഞതിനെ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല .. ശെരിയാണ് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ....
Post a Comment