Wednesday, 13 January 2016

Timbuktu / തിംബുക്തു


അബ്ദുർറഹ്മാൻ സിസാക്കോന്‍റെ സംവിധാനത്തില്‍ 2014ല്‍പുറത്തിറങ്ങിയ ചിത്രമാണ് തിംബുക്തു. ഇസ്ലാമിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ ഉൾപ്പെട്ട തിംബുക്തു പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി.ഇസ്ലാമിക ഫാസിസം അല്ലെങ്കില്‍ മത തീവ്രവാദം എങ്ങനെ ഒരുജനതയുടെമേല്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തുന്നു എന്നതാണ് ചിത്രം പറയുന്നത്.

വിനോദങ്ങളെയും കലകളെയും സംഗീതത്തെയും ഫാസിസം മതത്തിന്റെ പേരില്‍ നിരോധിക്കുന്നു. സമകാലിന ഹിന്ദുത്വ ഫാസിസം ഗുലാം അലിയോടു ഭാരതത്തില്‍ ചെയ്യുന്നതും ഇത് തന്നെയാണ്. ഏതു തരത്തിലുള്ള വസ്ത്രം ധരിക്കണം എന്നും എതിര്‍ശബ്ദങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നും ഫാസിസം തീരുമാനിക്കുന്ന കാഴ്ച എത്ര നിക്രിഷ്ട്ടമാണ് എന്നത് ചിത്രം കാണിച്ചു തരുന്നു, ഹിംസയുടെ വൈവിധ്യമാർന്ന മതതീവ്രവാദ നിദർശനങ്ങളോടൊപ്പം കാലി മേയ്ക്കുന്ന കിസാൻ എന്ന ഗോത്രവർഗ്ഗക്കാരനും അയാളുടെ ഭാര്യ സതിമയും അവരുടെ മകളം തമ്മിലുള്ള വികാരതീവ്രമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദാരുണമായ സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ കേന്ദ്രപ്രമേയം. സിനിമയിലുടനീളം നിറയുന്ന ശക്തമായ മാനവികതയുടെ അന്തർധാര ആസ്വാദകനെ സ്പർശിക്കും. ശക്തമായ രാഷ്ട്രീയപ്രമേയം കൈകാര്യം ചെയ്യുമ്പോഴും സിനിമ ഭാവതീവ്രവും ലാവണ്യപൂർണ്ണവുമാവുക സാധ്യമാണെന്ന് സിസ്സാക്കോ ഈ സിനിമയിലൂടെ തെളിയിക്കുന്നു. പല അന്തര്‍ദേശിയ അവര്‍ഡുകളും ഈ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്.ആശയങ്ങളോട് എം സോണ്‍ മലയാളത്തിനോട് കടപ്പാട്

4.5/5

1 comment:

abbagaylemaccallum said...

Hotels near Casino - Mapyro
Find the best hotels near Casino in 전주 출장샵 Las Vegas, NV. 김제 출장안마 The 군포 출장샵 following four hotels are popular with hotel visitors. 춘천 출장마사지 The Hilton Las 순천 출장샵 Vegas Resort offers its guests