Friday 21 April 2017

പ്രതീക്ഷകള്‍ ആണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വാചനം, പ്രതീക്ഷകള്‍ ഇല്ലെങ്കില്‍ ?

കുറച്ചു നാളുകളായി മനസ്സ്  മനസ്സ് ഭയങ്കര കലുഷിതമാണ്‌, ഒന്നിനോടും താല്‍പ്പര്യം ഇല്ലാതെ ഇരിക്കുക, അധികം സംസാരിക്കാതെ, ആരോടും പരുധിവിട്ട സ്നേഹം കാണിക്കാതെ ഇരിക്കുന്നു. ഒരിടയ്ക്ക്  എനിക്ക്  എന്നേ  എപ്പോഴോ  നഷ്ട്ടമായിരുന്നു, ആ  എന്നെ  ഞാന്‍  തിരിച്ചു  പിടിച്ചെങ്കിലും മനസ്സ്  ആകെ ശൂന്യം, അരാജകമായ അവസ്ഥ, ജീവിതം എന്തിനു  ആര്‍ക്കു  വേണ്ടി എന്തിനു വേണ്ടി എന്നിങ്ങനെ  കുറെ  ഉത്തരം  കിട്ടാത്ത  ബോധോദയ  ജ്ഞാന മാര്‍ഗ്ഗങ്ങളിലൂടെ  ഉള്ള  അന്വോഷണങ്ങള്‍. അവസാന  ഉത്തരം 'ജനിച്ചത്‌  കൊണ്ട്  ജീവിക്കുക'  എന്നതില്‍  കവിഞ്ഞൊന്നും  ഇല്ല  എന്ന  തിരിച്ചറിവ്. ഞാന്‍  ഭക്ഷണം  കഴിക്കുമ്പോള്‍ മറ്റൊരാള്‍  പട്ടിണി  കിടന്നു  മരിക്കുന്നു, ഞാന്‍  ഭക്ഷണം  കഴിക്കുന്നതിന്റെയും  മറ്റൊരാള്‍  പട്ടിണി മൂലം  മരിക്കുന്നതിന്റെയും  ഉത്തരവാദിത്വം ആരേ ഏല്‍പ്പിക്കും? എന്നിങ്ങനെ ഉള്ള  കുറെ  ചോദ്യങ്ങള്‍, എല്ലാത്തിനെയും അപ്പാടെ  നിരാകരിക്കുന്നു. സുഖിക്കാന്‍  വേണ്ടി  ജീവിക്കുക, സന്തോഷിക്കാന്‍  വേണ്ടി  ജീവിക്കുക, മക്കള്‍ക്കും  ജന്മം  തന്നവര്‍ക്കും  വേണ്ടി  ജീവിക്കുക, സമൂഹത്തിനും രാഷ്ട്രത്തിനും  വേണ്ടി  ജീവിക്കുക  തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍, ലക്ഷ്യങ്ങള്‍, നമുക്ക് വേണ്ടി  ജീവിക്കുക  എന്നത്  എന്തായിരിക്കും അര്‍ത്ഥമാക്കുക?

രാഷ്ട്രീയം, അധികാരം, ജോലി, വെവസ്ഥ, സമൂഹം, പ്രത്യയശാസ്ത്രം, ഇതിനപ്പുറം മറ്റൊന്നിലേക്കും ഒരു  സാധ്യത  പോലും  തുറന്നിടാന്‍  കഴിയുന്നില്ല ആരെ കൊണ്ടും. സേവനം, സന്യാസം, ഇവയൊക്കെയാണ്  നിര്‍വാണ  മാര്‍ഗ്ഗങ്ങള്‍ എന്ന്  പണ്ഡിത  മതം ☺

വസ തുളച്ചു കയറുന്ന ആലോചനകള്‍ ആണ്, അവസാനം  വേണ്ടത് ശാന്തി, സമാധാനം എന്നിങ്ങനെ  വിവക്ഷിക്കാവുന്ന ഒരവസ്ഥ  ആണെന്നും അതിനായി  ജീവിതാവസാനം  വരെ  പ്രയ്ത്നിക്കണം  എന്നും ഏക സ്വരങ്ങള്‍.  ഒരിക്കലും ആ  അവസ്ഥ എത്തിചേരില്ല  എന്ന പൂര്‍ണ്ണ  ബോധ്യത്തിലും  വലിയ അശാന്തി ഉണ്ടോ ?

അധികാരം, മാന്യത, ബഹുമാനം, സ്ഥാനം, മാനം, ഇവയൊക്കെ അഹം എന്നതിനപ്പുറത്തേക്ക് ഇല്ല  എന്നുള്ളതും  തിരിച്ചറിവാണ്. പണം  കൊണ്ട്  നേടുവാന്‍  കഴിയുന്നത്‌  എന്തെല്ലാം  ആണെന്ന്  ഉള്ള  തിരിച്ചറിവ്  അതിലും  വലിയ  സത്യങ്ങള്‍  ഇന്നത്തെ  കാലത്ത്  ഉണ്ടോ  എന്നതാണ്  സംശയം.

ഇതൊക്കെ  ഏകാന്തമായ, പ്രവാസത്തിന്റെ  പ്രശ്നം മാത്രം  ആണെന്ന്  എനിക്ക്  തോന്നുന്നില്ല, ഇതിനപ്പുറത്തേക്ക് ഒന്നും  ഇല്ലാന്നുള്ള  തിരിച്ചറിവ് ആണ്, ഇത്രമാത്രമേ  ഉള്ളൂ ജീവിതം  എന്നുള്ളതും ആയ  തിരിച്ചറിവ്.

1 comment:

Anonymous said...

안전 토토토토토토토토토토토토토토토토토토토 카지노 카지노 starvegad starvegad 341Local Poker tournaments near me | legalbet.co.kr