Monday, 26 August 2013

എന്താണ് ഈ ഭാരത സംസ്ക്കാരം?!










ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികളോടും, ആര്‍.എസ്.എസ്., വി.എച്ച്.പി., ശിവസേന തുടങ്ങീ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന സകലോരോടും ആയിട്ടാണ് ഈ ചോദ്യം ..... എന്താണ് നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം ?


ശ്വേത മേനോന്‍റെ പ്രസവം സംബന്ധിച്ചാണ് അടുത്ത കാലത്ത് ഭാരത സംസ്കാരത്തെ കുറിച്ച് ചോര തെളപ്പ് ഉയര്‍ന്നു വന്നത്. ശ്വേതയുടെ പ്രസവം തീയേറ്ററില്‍ കാണിച്ചാല്‍ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴും, പിന്നെ ഭാരത സംസ്കാരം ഇല്ല എന്നിങ്ങനെ ഒക്കേ ആണ് രാഷ്ട്രീയ നേതാക്കളും മറ്റു ഭാരത സംസ്കാര പ്രചാരകരും കൂടി മാധ്യമങ്ങള്‍ തോറും കയറി നടന്നു പ്രസംഗിച്ചത്. ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതില്‍ ആണോ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത് ? അതോ അവര്‍ ഒരു സവര്‍ണ്ണ, മേനോന്‍ സ്ത്രീ ആയതു കൊണ്ടോ ഈ സംസ്കാര ചോര തെളപ്പ് ?


എന്ന് തൊട്ടാണ് ഈ സംസ്കാര ബോധം ഉയര്‍ന്നു വന്നത്?


ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയും പിന്നെയും കുറെ മനുഷ്യരെ പട്ടികളുടെ വില പോലും ഇല്ലാതെയും തരം തിരിച്ചതാണോ നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം?


മാറ് മറക്കാന്‍ അനുവാദമില്ലാതെ, ദളിത്‌ സ്ത്രീകളെ സവര്‍ണ്ണ കാമദാഹം ശമിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണോ നിങ്ങള്‍ പറഞ്ഞ സംസ്കാരം?, മുലയുടെ വലിപ്പത്തിനനുസരിച്ച് കരം മേടിക്കുന്ന നിങ്ങള്‍ സോഷിലിസ്റ്റ് ചിന്താഗതിക്കാര്‍ തന്നെ.!


തീണ്ടലും തൊടീലും, ഉള്‍പ്പെടെ ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിച്ചു അടിമകളാക്കി സവര്‍ണ്ണ ആവശ്യം നിറവേറ്റിക്കുന്നതാണോ ഭാരത സംസ്കാരം?


പട്ടിക്കും പൂച്ചക്കും വരെ പാത്രത്തില്‍ ഭക്ഷണം നല്‍കുമ്പോള്‍ നിങ്ങള്‍ ദളിതന് നിലത്തെ കുഴിയില്‍ ഭക്ഷണം കൊടുക്കുന്നു, എന്തൊരു സംസ്കാരം..


സ്ത്രീ പുരുഷന്‍റെ അടിമയകണം എന്ന് ഉല്‍ബോധിപ്പിക്കുന്നതാണോ സംസ്കാരം? അതിനു വേണ്ടി സതി തുടങ്ങിയ ദുരാചാരങ്ങളെ കൂട്ടു പിടിച്ചു, പെണ്‍കുട്ടികളെ ഉള്‍പ്പെടെ കൊന്നു തള്ളുന്നതോ ഭാരത സംസ്ക്കാരം?


ദൈവങ്ങളെയും അമ്പലങ്ങളെയും സവര്‍ണ്ണനു തീറെഴുതി കൊടുത്തു അവര്‍ണ്ണന് നിഷിദ്ധമാക്കുകയും ചെയ്തത് അല്ലെ ഭാരത സംസ്ക്കാരം? സവര്‍ണ്ണന്‍റെ എച്ചിലില്‍ കിടന്നു ദളിതന്‍ ഉരുളണം എന്നുള്ളത് നിങ്ങളുടെ ഭാരത സംസ്കാരം. ദളിതര്‍ക്ക് പ്രസാദം നിലത്തിട്ട് കൊടുക്കുന്നത് നിങ്ങളുടെ സംസ്കാര മഹിമ!.


അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ല, അവര്‍ണ്ണന്‍ വേദം ഉച്ചരിച്ചാല്‍ അവന്‍റെ നാവു പിഴുതെടുക്കണം, അവന്‍ വേദം കേട്ടാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം .....എത്ര മനോഹരമായ സംസ്കാരത്തിന് ഉടമയാണ് നിങ്ങള്‍.


സ്വന്തം രാജ്യത്തെ വിദേശികള്‍ക്ക് കാഴ്ച്ച വെക്കുന്നതും അയല്‍ രാജ്യത്തിനെ കൂട്ടി കൊടുക്കുന്നതും സംസ്ക്കാര പാരമ്പര്യം?


ലിംഗ ആരാധന നടത്തുന്നത് നിങ്ങളുടെ സംസ്ക്കാര ആചാരം .... മനുഷ്യനെക്കള്‍ കൂടുതല്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചത് നിങ്ങളുടെ സംസ്ക്കര മഹത്വം..... കക്കൂസിനേക്കാള്‍ കൂടുതല്‍ ദൈവവാലയങ്ങള്‍ ഉണ്ടാക്കുന്നത് സംസ്കാരം കാത്തു സൂക്ഷിക്കുവാന്‍ വേണ്ടി ?! മറ്റൊരുവന്‍റെ ആരാധനാലയം പൊളിച്ച് ആഘോഷിക്കുന്നത് അല്ലെ നിങ്ങളുടെ സംസ്കാരം?......


ഇതൊക്കെയാണ് ഭാരത സംസ്കാരം. അതില്‍ ഇത്ര മാത്രം അഹങ്കരിക്കുവാന്‍ എന്താണ് ഉള്ളത് ? ചുരുക്കത്തില്‍ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നത്‌ സവര്‍ണ്ണനാണ്. കാരണം അവന്‍റെ ഇച്ചകളും ഇഷ്ട്ടങ്ങളും ആചാരങ്ങളും ആണ് ഇവിടെ സംസ്ക്കാരം. അവിടെ ദളിതനും, നാസ്തികര്‍ക്കും മറ്റു മതക്കാര്‍ക്കും എന്ത് സ്ഥാനം ?!






































15 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ക്ഷുഭിതൻ ... :)

copywritter said...

niDheEsH kRisHnaN @ ~അമൃതംഗമയ
നല്ലത് ക്ഷുഭിത കാരണം....?

VANIYATHAN said...

അൽപഞ്ജാനം അപകടകരവും അൽപഞ്ജാനി അപകടകാരിയും ആണു്. അതിനാൽ എന്താണോ നമുക്ക്‌ മനസ്സിലാകാത്തത്‌ അത്‌, അതുമാത്രം സ സൂഷ്മം പഠിക്കുക. നമ്മുടെ തെറ്റിദാരണകൾ മാറ്റേണ്ടത്‌ നമ്മുടെ മാത്രം ആവശ്യമാണു്. സ്വാമി വിവേകാനന്ദനും, മഹാത്മഗാന്ധിയും തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്ന പലരും ഈസത്യം സ്വയം കണ്ടെത്തിയവരാണു്. അവർ ഒരിക്കലും ആരെയും വെല്ലുവിളിച്ചതായും എനിക്കറിയില്ല.

copywritter said...

വാണിയത്താന്‍ ... ശെരി എന്നാല്‍ താങ്കള്‍ പറഞ്ഞു തരൂ ...ഈ അല്‍പ്പ ജ്ഞാനിയോട് ...എന്താണ് ഈ ഭാരത സംസ്ക്കാരം എന്ന് ...

Aneesh chandran said...

അതെ കുറെപേരുടെ അല്‍പഞ്ജാനം തന്നെയാണ് കാരണം.ഈ ചോദ്യങ്ങള്‍ പലപ്പോഴും പലരും ചോദിച്ചു പോകുന്നതാണ്.

renuka said...

പണവും സ്വാദീനവും ഉള്ളവര അതില്ലാതവ്രെ എന്നും അടിച്ചമാര്തിയിട്ടുണ്ട്. എന്നാൽ അതിനൊക്കെ കാലാനുസൃതമായ മാാതങ്ങൽ വന്നിട്ടുണ്ട്. ഇതിനായി പ്രവർത്തിച്ചവരിൽ ശ്രീ ചിത്തിര തിരുനാൾ , EMS സ്വാതി തിരുനാൾ, AKG തുടങ്ങിയ സവർണ സമുദായക്കാരുടെ പങ്കും ചെറുതല്ല.
ശ്വേതയുടെ പ്രസവവും വേറൊരു സമുദായക്കരിയുദെ പ്രസവവും ഒരു പോലെ ആണ്. ആരുടെ പ്രസവം ആയാലും പ്രദര്സിപ്പിക്കുന്നത് മോസം ആണ്

renuka said...

ഇപ്പോഴും എല്ലാ കാര്യത്തിനും നമ്മൾ tax അടക്കുന്നില്ലേ? പണ്ടാതെതിനേക്കാൾ കൂടുതൽ

copywritter said...

രേണുക .. തിരുവിതാംകൂര്‍ പൊന്നു തമ്പുരാക്കന്മാരുടെ കാര്യം ബോധപൂര്‍വ്വം വിസ്മരിക്കരുത്. തലക്കരവും മുലക്കരവും ചുമത്തി ജനങ്ങളെ പ്രതേകിച്ചു ദളിതരെ സമൂഹ്യപരമായി അവഹെളിക്കുന്നതില്‍ പ്രതേക താല്‍പ്പര്യം കാണിച്ചിരുന്നവര്‍ ആണ് ഈ തമ്പുരാക്കന്മാര്‍ ചിലപ്പോഴെങ്കിലും ഈ സവര്‍ണ്ണ തമ്പുരാക്കന്മാരുടെ ചരിത്രം ഒര്ര്‍ക്കുന്നത് നല്ലതായിരിക്കും. പ്രസവം ചിത്രീകരിക്കുന്നതില്‍ അത്ര മോശം എന്താണുള്ളത് ?...താന്‍ എങ്ങനെയാണ് വന്നത് എന്ന് അറിയുവാന്‍ ഉള്ള ഒരു ജിജ്ഞാസ ഏവര്‍ക്കും ഉണ്ടാവില്ലേ? അതില്‍ ഇത്ര നാണിക്കുവാന്‍ എന്തിരിക്കുന്നു ?!

copywritter said...

രേണുക .... മുലക്കു നികുതി അടക്കുക ! മുലയുടെ വലിപ്പത്തിനനുസരിച്ച് നികുതി അടക്കുക! മീശ വെക്കുന്നതിനു നികുതി കൊടുക്കുക .... തെങ്ങില്‍// //അഥവാ പനയില്‍ കയറുന്നതിനു നികുതി കൊടുക്കുക ..... എന്നാല്‍ ഈ നികുതി അവര്‍ണ്ണന്‍ മാത്രം ബാധകം ആണ്. ബ്രാഹ്മണ സ്ത്രീകളുടെ മുലക്കു കരം കൊടുക്കേണ്ടതില്ല. ഇവിടെയാണ്‌ ഈ പൊന്നു തമ്പുരാക്കന്മാരുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യേണ്ടത്!

Anonymous said...

എല്ലാ മതങ്ങള്ക്കും നല്ല വശവും ചീത്ത വശവും ഉണ്ട്.എല്ലാവരും ഹിന്ദുമതത്തെ ചോദ്യംചെയ്യുന്നു, അതും നൂടാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്ന അനാചാരങ്ങളെ ഉദ്ധരിച്ചുകൊണ്ട്.ഇന്ന് നിങ്ങൾ പറഞ്ഞ മുലകരവും മീശകരവും ഒന്നും ഇല്ല. പുതിയതായി ഒന്നും കിട്ടടാത്തതു കൊണ്ടാണോ ഇപ്പോയും പഴയ പല്ലവി ആവര്തിക്കുന്നത്?
ലിങ്ങരാധന എന്നു പറഞ്ഞു നിങ്ങൾ അപമാനിക്കുന്നത് നിങ്ങളുഫ്ടെ അറിവുകീടാണ്. അമ്പലങ്ങളിൽ ലിംഗം മാത്രമല്ല മറിച്ചു ലിങ്ങതിന്റെ ചുവട്ടിലുഉള്ള യോനി എന്താണു കാണാത്തത്??? ലിങ്ങവും യോനിയും ഒന്നിച്ചാണ് നിർമിചിട്ടുല്ലതു. ഇത് കാണിക്കുന്നത് മുറിക്കാനാവാത്ത സ്ത്രീപുരുഷ ബന്ധത്തെയാണ്. ഇതൊന്നും ഇന്നത്തെ ഭക്തർക്ക് അറിയാതെ ഇന്നു പ്രാര്ത്ഥന നടത്തുന്നത്.സ്വന്തം അറിവുകേടിനെ മതത്തെ പഴിച്ചിട്ടു കാര്യം ഉണ്ടോ.
ഇസ്ലാമിൽ സ്ത്രീകള്ക്ക് പള്ളിയില ഒരു പരിധി കഴിഞ്ഞാല കയരംൻ പാടില്ല. അതും ഒരു തിന്മ അല്ലെ?ക്രിസ്ത്യാനിക്ക്പുരുഷന്മാർക്ക് മാത്രമേ പൌരോഹിത്യം വഹിക്കാൻ പാടോല്ലു . അതും തെറ്റല്ലേ .ഈ തെട്ടിഉകൽ ഇപ്പോഴും ആവർതീക്കുന്നു പക്ഷെ കുറ്റം ഹിന്ദുവിനിഉ മാത്രം അതും പഴയ കാര്യങ്ങൾ പറഞ്ഞ്.
നന്മ ആര് ചെയ്താലും, അതൊരു സവര്നനായ രാജാവാനെങ്ങിലും,അത് അഭിനന്ദിക്കണം.ആദ്യം ഒ രാളെ ജാതി കൊണ്ടല്ലാതെ മനുഷ്യനായി കാണാൻ പഠിക്കു, അപ്പോൾ മനസ്സിനി സുഖം ലഭിക്കും.

copywritter said...

അന്ജതനോടുള്ള മറുപടി ... അര നൂടണ്ട് മുന്‍പുള്ള അനാചാരമോ? കണ്ണൂര്‍ രാജാ രാജസ്വേരി ക്ഷേത്രത്തില്‍ ഇന്നും പ്രസാദം ഭാകതര്‍ക്ക് അവര്ന്നര്‍ക്ക് കയ്യില്‍ കൊടുക്കുള്ള... നിങ്ങള്‍ സവര്‍ണ്ണര്‍ എത്ര പറയ/ പുലയ/ അമ്ബിട്ട/ എന്ന് വേണ്ട എത്ര കീഴാള വീട്ടില്‍ നിന്നും ഇന്നും ഭക്ഷണം കഴിക്കും ?

copywritter said...

എത്ര ഹിന്ദു അമ്പലങ്ങളില്‍ അവര്‍ണ്ണ പൂജാരി മാരുണ്ട് ? എന്നാണ് ഗുരുവായുരും മൂകംബികയും ശബരി മലയിലും ഒരു അവര്‍ണ്ണ പൂജാരിയെ കാണാന്‍ കഴിയുക ? എത്ര സ്ത്രീ പൂജാരികള്‍ ഹിന്ദു മതത്തിലുണ്ടെന്നു അജ്ഞാതന്‍ വെളുപ്പെടുത്തിയാല്‍ നന്ന് ...!

Anonymous said...

ഹിന്ദു മതത്തിൽ മാത്രമാണ് ഇത്രയധികം മാറ്റങ്ങൾ കാണാൻ സാധിക്കുക. ഒരു മതത്തെ മാത്രം കുറ്റപെടുതിന്നതിനാണ് പ്രശ്നം. നിങ്ങൾ ഞാൻ മറ്റുള്ള മതങ്ങളെ പറ്റി ചൊദിച്ചിട്ടു എന്താണ് ഒന്നും പറയാത്തത്? എന്താ ഉത്തരം മുട്ടി അല്ലെ? അത് കൊണ്ടാണല്ലോ വീണ്ടും മുടന്താൻ ന്യായങ്ങൾ പറയുന്നത്. അധികം താമസിയാതെ തന്നെ ഗുരുവായൂരും മൂകാംബികയുമെല്ലം അവരന്ന പൂജാരിയെ അന്ഗീകരിക്കും, അതാണ്‌ ഹിന്ദുഇസതിന്റെ പ്രത്യേകതയും, മീയ്കാട് അമ്ബലാതെ കുറിച്ച് കീട്ടിടുണ്ടോ ? അവിടെ സ്ത്രീകളാണ് പൂജിക്കുന്നത്. ഒരുപാട് അമ്പലങ്ങളിൽ അവരന പൂജാരികളെ കാണാൻ കഴിയും. ഞാൻ സവര്ണൻ ആണ്,പക്ഷെ നിങ്ങളെ പോലൊരു ജാതി ഭ്രാന്താൻ അല്ല. എന്റെ 2 സഹോദരന്മാരും വിവാഹം ചെയ്തത് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാല "അവർണരെയാണ്". എന്റെ മൂത്ത സഹോദരന ഈഴവ പെണ്‍കുട്ടിയേയും ഇളയ സഹോദരന ഒരു പറയ പെണ്‍കുട്ടിയേയും വിവാഹം കഴിച്ചു സുഖമായി കഴിയുന്നു. ഇപ്പോയാതെ തലമുറ അനാചാരങ്ങളെ വിശ്വസിക്കുന്നില്ല. ഇനി ഞാൻ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ജാതി എന്തായാലും എനിക്ക് പ്രശ്നമല്ല. ഇത് 21ആം നൂറ്റാണ്ടാണ്‌. എന്നെ പോലയുള്ള ചെറുപ്പക്കാർ നിങ്ങളുടെ ദുഷിച്ച ചിന്താഗതി ഇല്ല. ഞാൻ പറഞ്ഞതിത്രമാത്രം:എല്ലാ മതങ്ങളുടേയും തെറ്റുകൾ തുറന്ന്നു കാട്ടുന്നതാണ് യഥാർത് മനുഷ്യസ്നീഹി അല്ലാതെ ഇപ്പോഴത്തെ തലമുറയിലെ മാറ്റം കാണാതെ പഴമക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.അത് മനസ്സിലാക്കിയാൽ നിങ്ങള്ക്ക് കൊള്ളാം. പിന്നെ പോത്തിന്റെ ചെവിയിയിൾ വേദം ഓതിയിട്ടു കാര്യമില്ല. നിങ്ങളെ പോലുള്ളവരുടെ മനസ്സ് ഒരിക്കലും നേരെയാകില്ല. അതുകൊണ്ട് ഞാൻ എത്ര പറഞ്ഞാലും നിങ്ങൾ "താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ്" എന്നേ പറയു.

copywritter said...

അജ്ഞാത .... മറുപടി ഇല്ലഞ്ഞിട്ടല്ല .... മുസ്ലിം മതത്തില്‍ മാത്രമാണോ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നുള്ളോ അല്ല ... സ്ത്രീകള്‍ക്ക് പ്രവേശനം ഹിന്ദു മതത്തില്‍ നിഷേധിച്ചിട്ടുണ്ട് എല്ലായ്പ്പോഴും അല്ലെങ്കിലും ... ഒരു ദൈവത്തിനെ നിങ്ങള്‍ പേറ്റന്റ്‌ ഇടുത്തു സ്വോന്തമാകി അഹിന്ദുക്കള്‍ക്ക്‌ പ്രവേശനം ഇല്ല എന്നാ ബോര്‍ഡും തൂകി ഇരിക്കുന്നു. ഇതൊക്കെ ഹിന്ദു മതത്തില്‍ ഉള്ള അനാചാരങ്ങള്‍ അല്ലെ ?

copywritter said...

അജ്ഞാത ...ഞാൻ ഇവിടെ ഒരു മതത്തിനെയും നല്ലതായി ചിത്രീകരിച്ചിട്ടില്ല .... തികച്ചും തെറ്റായ ഒന്നാണ് ഒരു പ്രതേക വിഭാഗകര്ക്ക് മാത്രം ഒരു ദൈവം എന്നത് .. ആളുകള അന്ധമായി നടക്കുമ്പോൾ എങ്ങനെ അതിനെതിരെ ശബ്ധമുയരും ?