Wednesday, 21 October 2015

അഭയം

മനോഹരമായ, നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രം എന്ന് തന്നെ പറയാം അഭയം . സമയത്തെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന, സമയത്തെ പേടിച്ചു വീട് വിട്ടു പോകുന്ന കുട്ടുസനിലൂടെ അവന്റെ നിഷകലങ്കതയിലൂടെ  നന്മയിലൂടെ സ്നേഹത്തിലൂടെ  എല്ലാം ആണ് ചിത്രം കഥ പറയുന്നത് .. നാട്ടിൻ പുറത്തെ നനമകളെ മനോഹരമായി ചിത്രം ആവിഷ്കരിച്ചിരിക്കുന്നു.  പരിസ്ഥിതിയെ  കുറിച്ചുള്ള വെക്തമായ ബോധവും കാഴ്ചപാടും ചിത്രം നല്കുന്നുണ്ട് ..  മരമുള്ളിടത്ത് തണലുണ്ടാകും തണലുള്ളിടത്തു ത


ണപ്പുണ്ടാകും  എന്നിങ്ങനെ ഓരോരുത്തരിൽ നിന്നും ഓരോ പാടങ്ങളാണ് നാട്ടിൻപുരത്തു നിന്ന് കുട്ടി പഠിക്കുന്നത് ..  മൃഗങ്ങളും  കിളികളും  പുഴയും പൂക്കളും എല്ലാം ചിത്രത്തിൽ സംസാരിക്കുന്നു. കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ്‌ കരസ്ഥമാക്കിയ ചിത്രത്തിൻറെ ചായഗ്രഹകാൻ സന്തോഷ്‌ ശിവനും സംവിധാനം ശിവനും ആണ് ... കുട്ടികളും മുതിർന്നവരും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു മലയാള ചലച്ചിത്രമാണ് അഭയം.5/5 ...

Friday, 16 October 2015

ബിജെപി ഭരണം ഒരു വര്‍ഷത്തില്‍

രാജ്യം കടുത്ത അസഹിഷ്ണുതയിലൂടെ ആണ് കടന്നു പോയികൊണ്ടിരിക്കുന്നത്.  ഇത് പറഞ്ഞത് ബിജെപി യുടെ തന്നെ മുന്‍ മന്ത്രി അദ്വാനിയാണ്. ആരാണ് ഈ അദ്വാനി എന്നുള്ളത് വേറെ കാര്യമാണ് എന്തിനദ്ദേഹം അങ്ങനെ പറഞ്ഞു എന്നുള്ളതും വേറെ കാര്യമാണ് അതൊരിക്കലും ഈ നാട്ടിലെ ദളിത്‌ നൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള  പീഡനങ്ങളില്‍ മനം നൊന്തു പറഞ്ഞതുമല്ല.

 ഓരോ നിമിഷവും രാജ്യത്തെ നൂനപക്ഷങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും വേട്ടയാടപെടലുകള്‍ക്കും വിധേയമായി കൊണ്ടിരിക്കുക്കയാണ്. ബി ജെ പി നേതാവ് വി വി രാജേഷ് ഇത്തരം നൂനപക്ഷ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പറയുന്ന ഒരു വാചകമുണ്ട്. രാജ്യത്ത് എവിടെയെങ്കിലും ഒരു ഒറ്റ പെട്ട സംഭവം നടന്നാല്‍ അതെങ്ങനെ നരേന്ദ്രമോദിക്ക് എതിരെയാകും ? ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് എന്തിനു നരേന്ദ്ര മോദി ഉത്തരം പറയണം ? യു.പി.യെ. ഭരണകാലത്തും കോണ്‍ഗ്രസ് ഭരണകാലത്തും ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ഇവിടെ ആരുടേയും വേവലാതികള്‍ കണ്ടിട്ടില്ല.
    ശെരിയാണ് സാര്‍, ഇത്തരം ആള്‍കൂട്ട കലാപങ്ങള്‍ പണ്ടും നടന്നിട്ടുണ്ട് . അതങ്ങ് നെഹ്രുവിന്റെ കാലം തൊട്ടു ഉണ്ടായിരുന്നു. പക്ഷെ അന്നൊന്നും രാജ്യം ഭരിച്ചിരുന്നത് ബിജെപി ആയിരുന്നില്ല എന്നത് തന്നെയാണ് അതിന്റെ വെത്യാസം.  മാത്രവുമല്ല എതിര്‍ ശബ്ദങ്ങളെ ഇത്രമേല്‍ ഉന്മൂലനം ചെയ്യുവാന്‍ ഇന്ദിര ഗാന്ധി ഒഴികെ ആരും തുനിഞ്ഞട്ടുമില്ല. നിങ്ങള്‍ രാജ്യത്തെ നീതി ന്യായ വെവസ്ഥകളെ തെരുവിലേക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് ഗാലറിയില്‍ നിന്ന് കളി കാണുകയാണ്. തെരുവില്‍ നിങ്ങളുടെ വേട്ട പട്ടികാളായി ഈ നാട്ടിലെ ഹിന്ദുത്വ സംഘടനകള്‍ പ്രവര്‍ത്തിക്കന്നു. വളരെ ബോധാപൂര്‍വമായി വളരെയധികം പ്ലാനിങ്ങളോട് കൂടി തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഓരോ സംഭവങ്ങളെയും ഇടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും. ഇത്തരം ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കര്‍ണ്ണാടക വഴി കേരളത്തിലെക്കെത്താന്‍ വളരെ അധികം ദൂരം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയത്‌ കൊണ്ടാണ് ഈ നാട്ടിലെ ഇടതുപക്ഷ പ്രിസ്ഥനങ്ങള്‍ ഒറ്റകെട്ടായി SNDP-BJP ബാന്ധവത്തെ എതിര്‍ക്കുന്നത് . രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം ഇല്ല എന്ന് പറയുന്നില്ല .
  മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോട് കൂടി നിങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷത്തിനു മുകളിലായി . ഇ കാലയളവില്‍ നിങ്ങള്‍ എന്ത് പിണ്ണാക്കാണ് രാജ്യത്തിന്‌ വേണ്ടി ചെയ്തിട്ടുള്ളത് ? ഓരോ ദിവസവും ഓരോ മന്ത്രിമാര്‍ ബീഫ് കഴിക്കണം എങ്കില്‍ പാകിസ്താനിലേക്ക് പൊക്കോളണ൦ എന്ന പ്രിസ്തവാന ഇറക്കാലോ ? അതോ തീട്ടം വരെ കോരി ജീവിക്കുന്ന ഈ നാട്ടിലെ പാവപെട്ടവന്റെ കാശു കൊണ്ട് ലോകം മുഴുവന്‍ ചുറ്റുന്ന നരേന്ദ്ര മോദിയുടെ കോട്ടിന്റെ വര്‍ണ്ണന പാടാലോ ? മോദിയുടെ ലോക രാഷ്ട്ര സന്ദര്‍ശനങ്ങളിലൂടെ വന്‍ നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് ഒഴുകി എത്തും എന്നാണല്ലോ നിങ്ങളുടെ പ്രചാരം. എത്ര നിക്ഷേപങ്ങള്‍ ഈ നാട്ടില്‍ ഇത് വരെ വന്നു ? ഒ അതിനു ഇരുപത്തി അഞ്ചു കൊല്ലം കാത്തിരിക്കണമല്ലോ അല്ലെ ... അധാനിക്ക് ഒരു രൂപയ്ക്കു കൊടുക്കുന്ന ഭൂമി ഈ നാട്ടിലെ യുവതക്ക് വെവസായം ചെയ്യുവാന്‍ നിങ്ങള്‍ കൊടുക്കണം. അധാനി പോലുള്ള വന്‍കിട കമ്പനിക്കാര്‍ക്ക് നിങ്ങള്‍  കൊടുക്കുന്ന പോലെ സാമ്പത്തിക ഇളവുകള്‍ ഈ നാട്ടിലെ യുവതക്കും കൊടുക്കണം . അവരും വളര്‍ത്തും ഇരുപത്തി അഞ്ച് കൊല്ലം കൊണ്ട് അച്ഛാ ദിന്‍. എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയില്‍ സ്ഥിരം അംഗത്തിനു ഇന്ത്യയെ പിന്തുണക്കാം എന്നാണല്ലോ ഓരോ രാജ്യസന്ദര്‍ശനത്തിനു ശേഷം വരുന്ന മറ്റൊരു വാര്‍ത്ത. എന്നിട്ട് എത്ര രാജ്യങ്ങള്‍ ഈ ആവശ്യത്തെ പിന്തുണച്ചു കൊണ്ട്  നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തു ?  
   നിങ്ങള്‍ ഭരണത്തില്‍ കയറിയത് മുതല്‍ അക്കാദമിക് മേഖലയില്‍ ഹിന്ദ്വത്വം തിരുകി കയറ്റുവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പാഠ്യപദ്ധതി, സ്ഥാപനങ്ങള്‍, പാഠപുസ്തകരചനാ സമിതികള്‍, ചരിത്രഗവേഷണ കൗണ്‍സിലുകള്‍, തുടങ്ങി അക്കാദമിക്, സിനിമ മേഖലയില്‍ എല്ലാം തന്നെ സംഘ പരിവാര്‍ അജണ്ടകളെ ഉള്‍പ്പെടുത്തി രാജ്യത്തെ വിദ്യാര്‍ഥികളിലും യുവത്വത്തിലും മസ്തിഷ്ക പ്രക്ഷാളനം നടത്തി ഫാസിസ അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. എതിര്‍ ശബ്ദങ്ങളെ നിങ്ങള്‍ കായികമായി നേരിടുന്നു. കാരണം ആശയപരമായി നേരിടുവാനുള്ള ആശയം നിങ്ങള്‍ക്കില്ല എന്ന വെക്തമായ ബോധ്യം നിങ്ങള്‍ക്കുള്ളത്‌ കൊണ്ട് തന്നെ..
    അഴിമതിയില്‍ മുങ്ങി കുളിച്ച യുപിഎ സര്‍ക്കാരിന്റെ എതിരെയുള്ള ജനരോഷം, യുവാക്കളില്‍ നിങ്ങള്‍ കുത്തിവെച്ച മോദി എന്ന ബിംബം, ഇത്ര നാള്‍ കോണ്‍ഗ്രസ് അഴിമതി ചെയ്തില്ലേ ഇനി ഒരു വട്ടം ബിജെപി ക്ക് അധികാരം കൊടുത്താല്‍ എന്താണ് തെറ്റ് എന്നവരെ ചിന്തിപ്പിച്ചു. അവരുടെ ചിന്തകള്‍ തെറ്റാണെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിങ്ങളവര്‍ക്ക് മനസ്സിലാക്കി കൊടുത്തു. യുവതയാണ് ഏതൊരു നാടിന്റെയും കരുത്ത്. പക്ഷെ ആ യുവതയെ നിങ്ങള്‍ ജാതിയുടെയും മതത്തിന്റെയും  ദേശീയ വാദത്തിന്റെയും പേരില്‍ തമ്മില്‍ കലഹിപ്പിക്കുന്നു.
   പശു നിങ്ങളുടെ മാതാവോ ദൈവമോ ആണെങ്കില്‍ അത് നിങ്ങളുടെ മാത്രം തലവേദനായാണ്‌. നാളെ ആരെങ്കിലും പന്നി മുസ്ലീംങ്ങള്‍ക്ക് ഹറാം ആണ് അത് കൊണ്ട് പന്നി നിരോധിക്കണം എന്ന് പറഞ്ഞാലും ഞങ്ങള്‍ ഈ വിധം തന്നെ പ്രധികരിക്കും. കാരണം ഒരാളുടെ ഭക്ഷണവും വസ്ത്രവും ഒക്കെ മറ്റൊരു കൂട്ടര്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ഫാസിസം അയല്‍ വീട്ടില്‍ അല്ല വന്നിരിക്കുന്നത് നമ്മുടെ തൊണ്ട കുഴിയില്‍ ആണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഞങ്ങള്‍ക്കുള്ളത് കൊണ്ടാണ്.
      ശക്തമായ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ചു എത്ര നാള്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകുവാന്‍ കഴിയും? രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രധിഷേധങ്ങള്‍പല വിധത്തില്‍ അലയടിക്കുന്നുണ്ട്. അത് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളായാലും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു കൊടുത്ത് സാഹിത്യകാരന്മാര്‍ നടത്തുന്ന സമരമാണെങ്കിലും രാജ്യത്തെ  ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ കനലുകള്‍ നീറുകയാണ്..  ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മുല്ല പൂ വിപ്ലവത്തിനു സാധ്യത ഇല്ല എന്നുള്ള രാഷ്ട്രീയ നിരീക്ഷകരുടെ സാധ്യത ഇത് പോലുള്ള  ഒരു ഭരണത്തില്‍ അപ്രസകതമാണ്. ഒരു തീ ഗോളമായി അത് കത്തി പടരുവാന്‍ അധിക സമയം ഒന്നും വേണ്ട.


Thursday, 15 October 2015

ഒരു ചെറു പുഞ്ചിരി

 M.T. വാസുദേവൻ നായർ സംവിധാനം ചെയ്തു 2000 ത്തിൽ പുറത്തു വന്ന ചിത്രമാണ് ഒരു ചെറു പുഞ്ചിരി ..മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിക്കുകയുണ്ടായി. റിട്ടയർ ആയ ഒരു കുടുംബനാഥനും അവരുടെ ഭാര്യയും ആണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ മക്കളും അയല്പക്കവും പോസ്റ്റുമാനും ഒരു കുട്ടിയും ആണ് പുറമേ നിന്നുള്ള കഥ പാത്രങ്ങൾ.  ബാധ്യതകൾ ഒന്നും തന്നെ ഇല്ലാത്ത ഒടുവിലാനും ഭാര്യയും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ നാളിതു വരെ തുടർന്നു പോന്ന സ്നേഹത്തെ ഊഷ്മലമക്കുന്നതാണ് കഥാ തന്തു.

കൃഷിയെ വല്ലാതെ സ്നേഹിക്കുന്ന ഒടുവിലിന്റെ കഥാപാത്രം പുറമേ പരുക്കൻ ആണെങ്കിലും ഉള്ളിൽ സ്നേഹം ഉള്ളവാനാണ്. ഒടുവിലിന്റെ മരണത്തോട് കൂടി ചിത്രം പൂർണ്ണമാകുകയും ചെയ്യുന്നു.  ഒരു സംസ്ഥാന അവാർഡ്‌ ലഭിക്കുവാൻ തക്ക രീതിയിൽ ഏതു തരത്തിലുള്ള മേന്മ ആണ് ചിത്രത്തിനുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എം ടി. വാസുദേവൻ നായർ , അടൂർ ഗോപാലകൃഷ്ണൻ എന്നിങ്ങനെയുള്ള പേര് കേട്ടാൽ ചിത്രം പോലും കാണാതെ അവാർഡ്‌ കൊടുക്കുന്ന ജൂറികൾ ആയിരുന്നു അന്നെന്നു കരുതേണ്ടി ഇരിക്കുന്നു.പ്രധാനപെട്ട ഒരു കാര്യം ജാതിയതയെയും സ്ത്രീധനത്തെയും ചിത്രം പല സന്ദർഭങ്ങളിൽ എതിർക്കുന്നുണ്ടെങ്കിൽ  പോലും ഒരു ഡോകുമെന്ററിക്കപ്പുറം സാധ്യത ഇല്ലാത്ത ഒരു കഥയെ ഒരു ചലച്ചിത്രമാക്കി അവതരിപ്പിച്ചിരിക്കുന്നത് പ്രക്ഷകരെ പൊട്ടനാക്കാൻ ആണോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു   1.5/5 

Tuesday, 15 September 2015

പേരിടാത്ത കവിത

എങ്ങു നിന്ന് വന്നുവോ ...
എങ്ങോട്ട് പോയതോ ..?

കാലം കൈകുമ്പിളിൽ..
ഒളിപ്പിച്ചു കടത്തിയതോ ..?

ഇനിയിവിടെ നമ്മളൊരു
മണ്‍ വീടുണ്ടാക്കുമോ ?

പുതിയൊരു കാലം
നമുക്ക് പടുത്തുയർത്താം .

സന്തപങ്ങളെല്ലാം സന്തോഷമാക്കാൻ
നീതിക്കായി പോർവിളി കൂട്ടാം ..

കിളികളുടെ കൊഞ്ചലും അരുവിയുടെ ഓളവും
കാറ്റിനറിയാത്ത സുഗന്ധവും
പകർന്നാടാം ...

Thursday, 10 September 2015

Room in Rome

Room in Rome (Habitación en Roma)​  103 മിനിട്ടിനുള്ളിൽ തീർത്ത മനോഹരമായ ഒരു ചിത്രം ..  കേവലം 3 പേർ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ..

24 മണിക്കൂറിനുള്ളിൽ നടക്കുന്ന പ്രണയവും രതിയും പിരിയലും കൂടിചേരലും  അതിനിടക്ക് രണ്ടു പേരുടെയും ജീവിതങ്ങളും ചിത്രം പറയുന്നു. Blue Is the Warmest Colour​ ക്കാളും  മികച്ച തീം ആയി ചിത്രത്തെ കാണാം ...  മനോഹരങ്ങളായ കുറച്ചു പാട്ടുകളും ചിത്രത്തിൽ ഉണ്ട് തീർച്ചയായും കണ്ടിരിക്കാം ..  4.75/5

Saturday, 5 September 2015

Indiavision ഇന്ത്യാവിഷൻ

ഒരു വിപ്ലവമായിരുന്നു മലയാളത്തിലെ ആദ്യ 24/7 വാർത്ത ചാനൽ. പരമ്പരാഗത വാർത്ത സമ്പ്രദായത്തെ പാടെ തച്ചുടച്ച് ഒരു പുതിയ വാർത്ത അനുഭവം മലയാളിക്ക് സമ്മാനിച്ച വാർത്ത ചാനൽ ആയിരുന്നു ഇന്ത്യവിഷൻ. പോരാടുന്ന മലയാളിയുടെ നേർ സാക്ഷ്യമായി ഇന്ത്യവിഷൻ.
തൂറാൻ നേരം വായിക്കുന്ന പത്രങ്ങൾക്കു എതിരെയുള ധീരമായ വാർത്ത അനുഭവം കൂടിയായിരുന്നു അത് . വാർത്തകൾ തങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചു മലയാളിയുടെ മുന്നിലെക്കെറീഞ്ഞു കൊടുക്കുന്ന പത്ര മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും കരണം ചേർത്തു കിട്ടിയ ആദ്യ അടിയായിരുന്നു 24/7 വാർത്ത ചാനൽ. വാർത്തകൾ എന്തെന്ന് തീരുമാനിക്കുകയും അവരവരുടെ മത സാമൂദായിക രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ചു വാർത്തയെ സൃഷ്ട്ടിക്കുകയും ചെയ്തു പോന്ന സമ്പ്രദായത്തെ പൊളിച്ചു അടക്കി കൊണ്ടായിരുന്നു ഇന്ത്യവിഷന്റെ ജനനം. അതോടു കൂടി വാർത്തകളെ താമസ്ക്കരിക്കുവാൻ കഴിയ്യാത്ത ഒരു അവസ്ഥ സംജാതമായി .
ഒരു മാധ്യമത്തിനെങ്ങനെ വിപ്ലവം നയിക്കുവാൻ കഴിയും എന്ന് വെക്തമാക്കി തന്നതും ഇന്ത്യവിഷൻ ആയിരുന്നു. വി എം ദീപയുടെ ഐസ്ക്രീം പാർലർ പെണ്‍വാണിഭ കേസ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ തള്ളിയപ്പോൾ ധീരതയോടെ അത് കൊടുത്തത് ഇന്ത്യവിഷൻ ആയിരുന്നു. ലീഗും ഇന്ത്യവിഷനും തമ്മിൽ തല്ലിയതും കുഞ്ഞാലികുട്ടിയുടെ രാജിയും തുടർന്നങ്ങോട്ട് അത് ചാനലിന്റെ നാശത്തിനു തന്നെ കാരണമായതും നമ്മൾ കണ്ടു.പക്ഷെ ധീരതയോടെ പതറാതെ പറയാനുള്ളത് വിളിച്ചു വിളിച്ചു പറയുവാനുള്ള ആർജ്ജവം ഇന്ത്യവിഷൻ കാണിച്ചു. മാധ്യമങ്ങളുടെ കുറ്റപെടുത്തലുകളെ നല്ല രീതിയിൽ കാണുന്നു എന്ന് പറയുകയം പരസ്യമായി ചാനലിനെതിരെ കോണ്‍ഗ്സ്സും സി.പിഎം .തിരിയുന്നതും നമ്മൾ കണ്ടു. ഇ
മൈസൂർ കല്യാണത്തിനു എതിരെയും അമൃതാനന്ദമയി മഠത്തിലെ കൊള്ളരുത്യ്മകൾക്ക് എതിരെയും മറ്റൊരു ചാനലും കാണിക്കാത്ത ധീരത അവർ കാണിച്ചു . എൻഡോ സൽഫനു എതിരെയുള്ള കാമ്പയിൻ ഒരു ചാനൽ മാനുഷിക വിഷയങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്ന് മലയാളിക്ക് കാണിച്ചു തന്നു. മുത്തങ്ങയിലെ ആദിവാസികൾക്ക് എതിരെ പോലിസ് നടത്തിയ നായാട്ടും ഭരണ ഘടന ഇരട്ട താപ്പുകളും ചാനൽ മലയാളിയുടെ മുന്നിലെക്കെത്തിച്ചു.കരിമണൽ ഖനനം, പ്ലാച്ചിമട സമരം, മൂലമ്പിള്ളി സമരം, ടൈറ്റാനിയം അഴിമതി, വിളപ്പിൽ ശാല, മനുഷ്യനെ ഗിനിപന്നിയക്കുന്ന മരുന്ന് പരീക്ഷണം തുടങ്ങി പാർശ്വവല്ക്കരിക്കപെട്ടവന്റെ കണ്ണ്നീരായി ഇന്ത്യവിഷൻ.
മുൻ മാതൃകകൾ ഇല്ലാത്തോടുത്തു ഒരു ചെറു പുഞ്ചിരിയോടെ വന്നു ഇന്ത്യവിഷന്റെ എല്ലാമായി തീർന്ന M V Nikesh Kumar . തന്റേതായ അവതരണ ശൈലി കാത്തു സൂക്ഷിച്ച ‪#‎ഭഗത്‬ ചന്ദ്രശേഖർ. Shani Prabhakaran , Andur Sahadevan B Dileep Kumar Pramod RamanSaneesh Elayadath ‪#‎georgepulikkan‬ , Sithara Sreelayam Mullaa Nasar ,MP Basheer Abhilash Mohanan Nadeera Ajmal, ഫൗസിയ മുസ്തഫ, R അജയഘോഷ് Anupama Venkitesh M UNNIKRISHNAN ഇവരെല്ലാം ഇന്ത്യവിഷന്റെ മുഖമായിവന്നു ഇന്ന് മറ്റു മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായി മാറി.
വലിയൊരു വിഭാഗം മലയാളി Maneesh Narayanan ബോക്സ്‌ ഓഫീസ് റിവ്യു കണ്ടതിനു ശേഷമായിരുന്നു തീയേറ്ററിൽ സിനിമക്ക് പോയിരുന്നത്. നെറികെട്ട സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു Anish Bursomഅവതരിപ്പിച്ച വാസ്തവം . സാമൂഹ്യ പ്രശ്നങ്ങളെ തുറന്നു കാണിച്ച M.s. Sreekala യുടെ ഇനി അവർ പറയട്ടെ, ഇന്ത്യവിഷനെ തന്നെ ചോദ്യം ചെയ്തിട്ടുള്ള ജയശങ്കറിന്റെ വാരാന്ത്യം . റിയാലിറ്റി ഷോകളുടെ കുത്തൊഴുക്കിന്റെ കാലത്ത് "സംഗീതം ഒന്നേയുള്ളൂ അത് തെരുവിലുമുണ്ട് " എന്ന് പറഞ്ഞു തുടങ്ങിയ യഥാർത്ഥ ഷോ. "വി കെ സി സ്ട്രീറ്റ് ലൈറ്റ് " 17 തെരുവ് ഗായക കുടുംബങ്ങൾക്ക് കാലികട്ട് ലാൻഡ്‌ ബിൽഡ്സ് അവരുടെ നാട്ടില വീട് നിർമ്മിച്ച്‌ നല്കി. മലയാളത്തിലെ മറ്റൊരു വാർത്ത ചാനലും ഇന്നേ വരെ ദൈര്യപെടാത്ത തത്സമയ മുഖമുഖത്തിനും Veena George ലൂടെ ഇന്ത്യവിഷൻ മാതൃക തീർത്തു.
ഒരു പക്ഷെ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ ആദ്യമായിട്ടയിരിക്കും ഒരു തത്സമയ വാർത്ത ചാനൽ വാർത്തക്കിടയിൽ സമരം പ്രഖ്യാപിച്ചത്.തങ്ങളുടെ നിലപാടുകൾ അത് ചാനലിനുള്ളിലായാലും പുറത്തായാലും നിലപാടുകൾ നിലപാടുകൾ തന്നെയാണ് എന്ന് സൈദര്യം ചാനലിലെ ജേർണലിസ്റ്റുകൾ പ്രഖ്യാപിച്ചു.
മതേതരത്വത്തിന്റെ ഉറച്ച ശബ്ദമായിരുന്നു ഇന്ത്യവിഷൻ. പക്ഷം പിടിക്കതെയല്ല , അരികുവല്ക്കരിക്കപെട്ടവന്റെ പക്ഷം പിടിച്ചു അനീതികളെ ചോദ്യം ചെയ്ത പ്രിസ്ഥാനം തകർന്നതിലൂടെ മലയാളിക്ക് നഷ്ട്ടമായത് കേവലം ഒരു വാർത്ത ചാനെൽ മാത്രമല്ല. ഫാസിസത്തിന്റെ കാലഘട്ടത്തിൽ ഫാസിസത്തിനെതിരെയുള്ള പ്രധിരോധവും സാമൂഹിക സംസ്കാരിക രാഷ്തൃയമായ ശേരികളുടെ നഷ്ട്ടപെടൽ കൂടിയായിരുന്നു. ഇന്ത്യവിഷൻ ഒരു ചരിത്രം ആയിരുന്നു.വെക്തമായ രാഷ്ട്രീയം വെച്ച് കൊണ്ട് തന്നെയാണ് ഇന്ത്യവിഷൻ മുന്നോട്ടു പോയത്. അത് കീഴള, സ്ത്രീ. ദളിത്‌, പരിസ്ഥിതി വിഷയങ്ങളിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയമായിരുന്നു. ചങ്കോറപ്പുള്ള ഒരു മലയാളം വാർത്ത ചാനലിനെയാണ് നമ്മൾ നമുക്ക് നഷ്ട്ടപെടുത്തിയത്. തങ്ങളുടെ ആശയങ്ങളെ ധീരതയോടെ മുഖം നോക്കി തന്നെ വിളിച്ചു പറയുവാനുള്ള ആർജ്ജവം അതിനു ശേഷം പിറവി എടുത്ത ഒരു വാര്ത്ത ചാനലിനും ഇന്നോളം കഴിഞ്ഞട്ടില്ല.


ചരിത്രത്തെ നമുക്ക് വീണ്ടും സൃഷ്ട്ടിക്കനാവില്ല. പക്ഷെ ചരിത്രം പറഞ്ഞു തന്ന വഴികളെ നമുക്ക് മറക്കാതിരിക്കാം.

Sunday, 30 August 2015

ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ /BLUE IS THE WARMEST COLOUR

കാൻ ചലച്ചിത്രമേളയിൽ സംവിധായകനും പ്രധാനനടിമാർക്കും പാംഡിഓർ പുരസ്കാരം കിട്ടിയ ഏക ചിത്രമാണ്ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ . ഫ്രഞ്ച്-ടുണീഷ്യൻ ചലച്ചിത് പ്രവർത്തകനായ അബ്ദലെത്തീഫ് കെചിചെയാണ് ഇതിന്റെ സംവിധായകൻ.


  പ്രണയവും സെക്സും ഇഴ ചേർന്നിരിക്കുന്ന ഇത്രയും മനോഹരമായ ഒരു ലെസ്ബിയൻ ചിത്രം ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം .. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ലെസ്ബിയൻ ചിത്രം തന്നെയാണിത് . 5/5 

Thursday, 27 August 2015

ലക്ഷ്മി

                  സിനിമ കൌതുകത്തിനും വിനോദത്തിനും അപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടല നടത്തനുതുകുന്ന ശക്ത്തമായ ഒരു മാധ്യമമാണ് എന്ന് വിളിച്ചു പറയുന്ന ചിത്രമാണ് ലക്ഷ്മി ...
നേരിന്റെ ദൃശ്യാവിഷ്കാരമാണെന്ന ബോധ്യമാണ്  'ലക്ഷ്മി' പങ്കുവെക്കുന്ന വേദനയുടെ ആഴം കൂട്ടുന്നത്. സ്ത്രീ അരക്ഷിതാവസ്ഥയുടെയും, മനുഷ്യക്കടത്തിന്റെയും, മാംസ കച്ചവടത്തിന്റെയും ലോകത്തുനിന്നും, നീതിനിർവ്വഹണത്തിന്റേയും അവകാശസംരക്ഷണത്തിന്റേയും  സുരക്ഷിതവലയത്തിനായി പോരാടിയ ലക്ഷ്മി എന്ന 14-കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ 'ലക്ഷ്മി' ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെ കളങ്കമാർന്ന ലോകത്തിലേക്കും, അതിനെതിരേയും ഉള്ള സഞ്ചാരം ചിത്രീകരിക്കുന്നു. ആന്ധ്രാപ്രദേശിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തികൊണ്ടുതന്നെ ധീരമായ സംരംഭമായി വിലയിരുത്താം 'ലക്ഷ്മിയെ'.

നഗരത്തിലെ നക്ഷത്രവേശ്യാലയത്തിൽ എത്തിപ്പെട്ട ലക്ഷ്മി എന്ന 14-കാരി ഗ്രാമീണ പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രം. കൊടിയ പീഡനങ്ങൾക്ക് വിധേയയായി വേശ്യാവൃത്തിക്ക് നിർബന്ധിതയാകുന്ന ബാലിക വർഷങ്ങൾക്കിപ്പുറം കുറ്റവാളികളെ കോടതിയിലെത്തിച്ച് ശിക്ഷ നടപ്പാക്കുന്നു. 104മിനുട്ട് ദൈർഘ്യമുള്ള ചിത്രം നമ്മുടെ മഹാരാജ്യത്തിലെ സാമൂഹിക ഘടനയുടെ, സുരക്ഷിതത്വത്തിന്റെ വികൃത മുഖമാണ് അവതരിപ്പിക്കുന്നത്‌. ഏറെ പ്രചാരത്തിലുള്ള വിനോദ ഉപാധി എന്നതിനപ്പുറം ചലച്ചിത്രത്തിന്റെ, സാമൂഹ്യ മാധ്യമമെന്ന നിലയിലുള്ള ശക്തി വ്യക്തമാവുന്നുണ്ട് 'ലക്ഷ്മി'യിലൂടെ. വൈവിധ്യമായ വിഷയങ്ങൾ ചിത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നതിൽ നാഗേഷ് കുക്കുനൂർ എന്ന സംവിധായകൻ ഏറെ ശ്രദ്ധ ചെലുത്തുന്നതായി നിരീക്ഷിക്കാം. അത് 'ലക്ഷ്മി' യിലൂടെയും തുടരുന്നു.

സമൂഹത്തിനേറ്റ മൂല്യച്യുതിയാണ് ലക്ഷ്മിയുടെ ധീരതക്കുള്ള പ്രശംസകളുടെ കാതൽ. ദുസ്സഹ ജീവിതവും അതിജീവനവും ഏവരുടേതും ആയിരുന്നെങ്കിലും പ്രതികരണവും നീതിക്കായുള്ള പോരാട്ടവും ഒറ്റപ്പെട്ടതായിരുന്നു. ചൂഷണങ്ങൾക്ക് എതിരെയുള്ള പ്രതികരണത്തിനായുള്ള സന്നദ്ധത അപൂർവ്വമാകെയാണ് ലക്ഷ്മിയുടെ ജീവിതം ധീരമാകുന്നത്. വേശ്യാലയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന ലക്ഷ്മി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിലും വേഗത്തിൽ തിരികെയെത്തുന്നുണ്ട്. നിയമപാലകരുടെ അറിവോടെ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ സാമൂഹിക അധഃപതനത്തിന്റെ നില ഗുരുതരമാകുകയാണ് ചെയ്യുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങളിലൊന്നിന്റെ ചലച്ചിത്ര ഭാഷ്യമെന്ന നിലയിൽ ശക്തമായ സാമൂഹ്യവിമർശനം നടത്തുന്നുണ്ട് 'ലക്ഷ്മി'. എന്നാൽ ധീരമായ സംരംഭമാകെത്തന്നെ, പിഴവുകൾ മാറ്റി പരിഗണിച്ച് കൊണ്ടേ 'ലക്ഷ്മിയെ' ഒരു ചലച്ചിത്രമെന്ന നിലയിൽ മികച്ചതായി വിലയിരുത്താനാവൂ.

 ചിത്രത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള റിയലിസ്റ്റിക് പ്രതീതി കൈകൊണ്ടിട്ടില്ലെന്ന് അനുഭവപ്പെട്ടേക്കാം. മേക്കിങും, കളർടോണുമെല്ലാം സിനിമാറ്റിക് പ്രതീതി ഉയർത്തുന്നതായിരുന്നു. എന്നാൽ കോടതി രംഗങ്ങൾ ഒരിക്കലും സാമ്പ്രദായികതയെ പിന്തുടരുന്നവയായിരുന്നില്ല. 

2014 ജനുവരിയിൽ 'ലക്ഷ്മി' കാലിഫോർണിയയിലെ പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഓഡിയൻസ് അവാഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. പിന്നണിഗായിക

കൂടിയായ  മൊണാലീ ഠാക്കൂർ ആണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്‌. സംവിധായകൻ നാഗേഷ് കുക്കുനൂർ ചിത്രത്തിലെ ചിന്നാ എന്നൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സംഭവത്തിനെ ദൃശ്യവൽക്കരിക്കുന്നതിൽ ചിത്രം വിജയം കണ്ടിരിക്കുന്നു. വെറുമൊരു കഥയെന്നു കണ്ടു ചിന്തവെടിയാൻ പ്രേക്ഷകനെ 'ലക്ഷ്മി' അനുവദിക്കില്ല. മറിച്ച് യാഥാർത്ഥ്യമാണെന്ന ബോധം ചിന്തകളെയത്രയും വേട്ടയാടും. 3.7/5

Wednesday, 26 August 2015

കാക്ക മുട്ട / Kakka Muttai

ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.


പൂർണ്ണമായി കടപെട്ടിരിക്കുന്നു

പാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ സംവിധായകാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട് . സാധാ സിനിമ ചേരിയിൽ നമ്മൾ കാണുന്ന അമൂൽ കുട്ടികളല്ല എന്നത് തന്നെ ശ്രദ്ധേയം .. മികച്ച അവാർഡ്‌ കരസ്ഥമാക്കിയത്തിൽ  നൂറു ശതമാനം സത്യസന്ധത അവർ കഥാപാത്രങ്ങളിൽ പുലർത്തിയിട്ടുണ്ട് . ബാബു ആന്റണിയും ചിത്രത്തിലെ നായികയും ശ്രദ്ധിക്കപെടെണ്ടത് തന്നെ. ചിത്രത്തിലെ നയകുട്ടി വരെ അഭിനയിച്ചിരിക്കുന്നു!4.5/5

Njaan Steev Lopz -ഞാൻ സ്റ്റീവ് ലോപ്സ്

​
ഞാൻ സ്റ്റീവ് ലോപ്പസ്സ് - തിരക്കഥയുടെ കയ്യൊതുക്കവും, സംഭാഷണത്തിലെ സ്വാഭാവികതയും, ദൃശ്യഭാഷയിലെ സൗന്ദര്യവും ഒത്തുവന്നപ്പോൾ ആസ്വാദനം അനായാസമാകുന്നു. 'അന്നയും റസൂലും' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ സ്വതന്ത്രമായ റിയലിസ്റ്റിക് ആഖ്യാനം തന്നിലെ സംവിധായകന്  എത്രമാത്രം വഴങ്ങും എന്ന് തെളിയിച്ച രാജീവ് രവി അതേ ശ്രേണിയിൽ തന്നെയാണ്  'ഞാൻ സ്റ്റീവ് ലോപ്പസും' അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനും നായികയും അടങ്ങുന്ന  ഒരു കഥ പറഞ്ഞു തീർക്കുക എന്നതിനപ്പുറം സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും, വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന കലഹങ്ങൾ  സാമൂഹിക ജീവികളായ കഥയിലെ പാത്രങ്ങളെയും സ്വാധീനിക്കും എന്നതിന് ചിത്രം സാക്ഷ്യമാണ്.

സ്റ്റീവ് സമകാലിക യുവത്വത്തിന്റെ വക്താവാണോ ? കൂടുകാരോടൊപ്പം ലഹരി നുണയുന്ന, സദാസമയവും സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന, തന്റെ സഹപാഠിയായ അഞ്ജലിയെ  പ്രണയിക്കുന്ന, ആഘോഷങ്ങളിൽ മതിമറന്നാടുന്ന സ്റ്റീവ്. ആധുനിക യുവത്വത്തിന്റെ അലസതകൾ പിന്തുടരുന്ന സ്റ്റീവിനെ സംവിധായകൻ സൂക്ഷ്മമായി നീരീക്ഷിക്കാൻ വിട്ടു തരുന്നുണ്ട്. ഉയർന്ന തസ്ഥികയിൽ ഉള്ള ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ ഇളവുകളും സംരക്ഷണവും കൽപ്പിക്കപ്പെടുന്നുണ്ട് അവന്. അലക്ഷ്യമായ, നിസ്സംഗ ജീവിതശൈലി തുടർന്ന് പോകുന്ന സ്റ്റീവിന് ഒരു കൗമാരക്കാരന്റേതായ വിചാരങ്ങളും ഉണ്ട്. ബാത്ത്റൂമിൽ നിന്നും അയൽക്കാരിയെ ഒളിഞ്ഞു നോക്കുന്ന കഥാനായകനിൽ തെളിയുന്നന്നത് സ്നേഹമോ പ്രേമമോ അല്ല.


തിരക്കഥയുടെ ഇട്ടാവട്ടങ്ങൾക്കപ്പുറം സംവിധായകന്റെ മനസ്സിൽ സംഭവിച്ചതായി അനുഭവപ്പെടാറുണ്ട് രാജീവ്‌ രവിയുടെ സിനിമകൾ. മലയാള സിനിമയിലെ പുതു വഴിവെട്ടലായി കണ്ടു സമീപകാല ക്ലീഷേകളെ നിരാകരിക്കുമ്പോഴും ആ സ്വഭാവത്തിന്  സ്റ്റീവ്-അഞ്ജലി പ്രണയം ഒരു വിലങ്ങായി മാറുന്നുണ്ട്. സ്റ്റീവിന്റെ ജീവിതം തന്നെ മാറി മറയുന്നത് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതോടെയാണ്. അവിടെ സ്റ്റീവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ഉണരേണ്ട സഹാനുഭൂതി അവനിൽ പ്രകടമാകുന്നു. അവിടെ നിന്നും ഉടലെടുക്കുന്ന സാമൂഹ്യ ബോധം സ്റ്റീവിനെ കൊണ്ടെത്തിക്കുന്നത് തനിക്കു പരിചിതമല്ലാത്ത മറ്റൊരു ലോകത്തിലേക്കാണ്. സത്യം തേടിയുള്ള നായകൻറെ നിഷ്കളങ്കമായ യാത്രയിൽ അപരിചിതമായ ഒരു പരിചിത ലോകം സൃഷ്ട്ടിച്ചെടുക്കുകയാണ് രാജീവ് രവി.'നഷ്ട്ടപെട്ട നിഷ്കളങ്കത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' - ഫ്രഞ്ച് നോവലിസ്റ്റും ഫിലോസഫറുമായ  Albert Camus-ന്റെ പ്രസിദ്ധമായ ഈ വാചകമാണ് 'ഞാൻ സ്റ്റീവ് ലോപ്പസ്സിന്റെ'  ആമുഖമായി അവതരിപ്പിക്കുന്നത്‌.  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടാത്ത സാമൂഹിക ഘടന മാറിമറയണമെന്നും, ഭരണ പ്രക്രിയ പ്രവർത്തനക്ഷമമാകണമെന്നും ഉള്ള സൂചനകൾ ചിത്രം നിലനിർത്തുന്നു. നീതി നിർവ്വഹണത്തിന്റെ ഒരു ഉയർന്ന സ്ഥാനത്തുള്ള തന്റെ പിതാവുപോലും നിസ്സഹായകനോ, സ്വാർത്ഥനോ ആകുന്ന സാഹചര്യത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന യുവത്വം, സാമൂഹ്യ ബോധം വീണ്ടെടുത്തു സഞ്ചരിക്കുന്ന യജ്ഞമാണ് സ്റ്റീവിന്റേത്. അലസനിൽ നിന്നും വ്യക്തിയായി പരിണമിച്ച് നിർവ്വഹണശേഷിയിലേക്ക് ഉയരുമ്പോൾ സ്റ്റീവും ഹനിക്കപ്പെടും. എന്നാൽ ഏവരും പിന്തുടരുന്ന സഞ്ചാരപഥത്തിൽ അലസ യുവത്വമായിരുന്നപ്പോൾ അവൻ സുരക്ഷിതനാണ്‌. 

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീവിതത്തിലേക്കെന്ന പോലെ അയാൾ കയ്യുയർത്തുന്ന രംഗം മികവുറ്റതായി മാറി. തെറ്റും ശരിയും ആപേക്ഷികമാവുകയും ജീവിതസാഹചര്യങ്ങളിലെ സാമ്പത്തിക ഞെരുക്കം തെറ്റിലേക്ക് വഴിയൊരുക്കുമെന്നും കുറ്റവാളികളിൽ ഒരാളുമൊത്തുള്ള സംഭാഷണത്തിൽ സ്റ്റീവിന് വ്യക്തമാവുന്നു. തെരുവിലെ സംഘർഷങ്ങളും ചായക്കടയിലെ സ്ഫോടനവും എല്ലാം റിയലിസം കൊണ്ട് അനായാസ ആസ്വാദനം സാധ്യമാക്കി ഛായാഗ്രഹകൻ പപ്പു.  പുതുമുഖം ഫർഹാൻ ഫാസിൽ നിയന്ത്രിത ഭാവങ്ങളുമായി സ്റ്റീവായി തന്നെ മാറിയപ്പോൾ നിഴൽ നായികയായി ആണെങ്കിലും അരങ്ങേറ്റം മികച്ചതാക്കി അഹാന കൃഷ്ണ. പ്രകടനത്തിൽ, ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കർ, സ്റ്റീവിന്റെ പിതാവ് ജോർജ്ജ് ലോപ്പസ്സിനെ അവതരിപ്പിച്ച അലൻസിയർ തുടങ്ങി ഏവരും പ്രശംസ അർഹിക്കുന്നു. പാട്ടുകളും പാശ്ചാത്തല സംഗീതവും സന്ദർഭോചിതമാം വിധം കടന്നുപോയി.

നീതി ബോധവും കർമ്മ ശേഷിയുമുള്ള പൗരന്മാർ ഉണ്ടാവാത്തത്തിന്റെ കാരണം സമൂഹവും, നിയമത്തെ അട്ടിമറിക്കുന്ന കാര്യങ്ങൾ അരങ്ങേറുന്നത് ഭരണകർത്താക്കളുടെ സാമൂഹിക ഇടപെടലിന്റെ ന്യൂന്യതയുമാണ്. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയ നേതാക്കളുടെ അഴിമതി കഥകളോ, മറ്റു ഭരണ നേട്ടങ്ങളുടെയോ, കുറവുകളുടെയോ ദൃശ്യാവിഷ്കാരങ്ങളോ അല്ലെന്നും മറിച്ച് സാമൂഹികാവസ്ഥയുടെ സത്യാസന്ധമായ അവതരണമാണെന്നും 'ഞാൻ സ്റ്റീവ് ലോപ്പസ്സ്' സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്താം ചിത്രത്തെ. 3.5/5

Tuesday, 25 August 2015

Fifty Shades of Grey

ഒരു സാധാരണ യുവതിയുടെ അസാധാരണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‪#‎fiftyshadesofgrey‬ സാധാരണ യുവതിയും
ഒരു കോടിശ്വരനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. സാഡിസവും പ്രണയവും കാമവും നിറഞ്ഞു നില്ക്കുന്ന ചിത്രത്തിൽ ഉടമ്പടിക്ക് വിധേയമായി സെക്സ് ചെയ്യുവാൻ തയ്യാറാവുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം ... ബോക്സ്‌ ഓഫീസ്  റെക്കോർഡുകൾ തകർത്ത ചിത്രം കൂടിയാണിത് . ഒരു സ്ത്രീ പക്ഷ വായനയും നമുക്ക് ഒരു പക്ഷെ കണ്ടേക്കാം .. കണ്ടിരിക്കാം ..2.5/5

Saturday, 22 August 2015

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

കാന്താരി മുളകിന്റെ നീറ്റലാണ്‌ തുടകൾക്കിടയിൽ 

മഴ പോലെ ചോര പൊഴിയുന്ന സന്ധ്യകളിൽ
നിശ്വാസത്ത്നിറെ ചൂടിനു അമ്പിളി അമ്മാവന്റെ തിളക്കം

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

അതിരുകളെ തോൽപ്പിക്കുവാൻ തനിക്കു മാത്രമേ കഴിയൂ
എന്ന് വീബിളക്കുന്ന കാറ്റിനോട്
വിയർപ്പിന്റെ വഴി തെറ്റാത്ത ചാലുകളെ കുറിച്ച് എന്ത് പറയുവാൻ ?

പറന്നു വന്നു, തളര്ന്നു പോയ പക്ഷിക്ക് പാടത്തെ ചേറിന്റെ മണം.

സ്വർഗ്ഗം കാണുവാൻ പോയ നാവ്
അഴുക്കു പുരണ്ട അടിവസ്ത്രത്തിന്റെ ഗന്ധത്തെയോർത്തു വിലപിക്കുന്നു



Tuesday, 18 August 2015

The Reader / ദി റീഡർ

ഇതൊരു കലാപാമാണ്. അടുത്ത കാലത്തൊന്നും തന്നെ ഇത്രയും പ്രക്ഷുബ്ധമായ ചിത്രം ഒരു ഭാഷയിലും കണ്ടിട്ടില്ല. എഴുത്തും വായനയും പ്രണയവും രതിയും നാസികളുടെ കുടില തന്ത്രങ്ങളും എല്ലാം ഇഴ ചേര്ന്നിരിക്കുന്ന മനോഹര ചിത്രം. എഴുത്തും വായനയും അറിയാത്തവര്ക്ക് അത് എത്രമാത്രം പ്രീയപെട്ടതു ആണെന്ന് ഭാവാഭിനയം കൊണ്ട് ഹന്ന ‪#‎KATEWINSLET‬

അത്രമേല്‍ മനോഹരമാക്കി. ജൂതന്മാരെ കൂട്ട കൊലക്ക് വിധേയരക്കിയവരെ ഉള്ള കോടതി വിചാരണയും കോണ്സെEന്ട്രഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളും ജോലിക്കാരുടെ വേതനകളും പ്രതിപധ്യമാകുന്നു. തന്റെ് ജോലിയില്‍ അത് ചെയ്തത് തന്നെ എന്ന് പ്രഖ്യാപിക്കുന്ന ഹന്ന ...... എഴുത്തും വായനയും അറിയില്ല എന്നുള്ളത് മറ്റുള്ളവര്‍ അറിയുന്നതിനേക്കാള്‍ തന്റെ ജീവിതം നഷ്ട്ടപെടുത്തുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തന്റെു ജീവിതത്തിന്റെന അവസാന ഘട്ടത്തില്‍ എഴുത്തും വായനയും പഠിക്കുന്ന ഹന്ന നമ്മുടെ ചങ്കിടുപ്പ് കൂട്ടുകയോ കണ്ണ് നിറക്കുകയോ ചെയ്യാം ... ജീവിതത്തില്‍ ആദ്യമായി ഒരക്ഷരം പഠിക്കുന്നതിന്റെ അത് മനസിലാകുന്നതിന്റെ സന്തോഷം എന്തെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു, തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് The Reader 5/5
മലയാളം സബ് ടൈറ്റിൽ