പുരുഷൻ അനുവദിച്ചു കൊടുക്കുന്നതാവരുത് സ്ത്രീയുടെ സ്പേസ് ... അതവൾ സ്വന്തമായി വികസിപ്പിചെടുക്കണം ...അപ്പോഴേ ലിംഗ സമത്വം സാധ്യമാകു .. അല്ലാതെ പുരുഷൻ എന്റെ ഒപ്പം നടന്നു കൊള്ളൂ എന്ന് പറഞ്ഞിട്ട് ഒപ്പം നടക്കുന്നവളകരുത് സ്ത്രീ .... അപ്പോൾ സംവരണം മാത്രമേ സാധ്യമാകു നിങ്ങളുടെ അവകാശങ്ങളെ നേടിയെടുക്ക്ലാവില്ല അത്.. അവകാശങ്ങൾ ആരും ദാനമായി തരില്ല പിടിച്ചെടുക്കണം എന്നാ വാക്യം ഓർമ്മയിൽ ഉണ്ടായിരിക്കട്ടെ .. 33 ശതമാനത്തിനു വേണ്ടി വാദിക്കാതെ 100 ശതമാനവും നിങ്ങൾ വെട്ടി പിടിയ്ക്കു ..... നിങ്ങൾ സ്ത്രീകൾ സ്വൊയമെവ ചിന്തിച്ചാൽ മതി അതിനു... പുരുഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെ നിങ്ങളുടെ മണ്ഡലത്തിലെ സ്ത്രീകള്‍ എല്ലാവരും നിങ്ങൾ നിർത്തുന്ന സ്ത്രീ സ്ഥാനാർഥി ക്ക് വോട്ട് ചെയ്യണം.... രണ്ടു മലകള തമ്മിൽ ചേർന്നാലും നാലു മുലകൾ അല്ല എട്ടും പതിനാറും മുലകൾ ഒരുമിച്ചു ചേരും എന്ന് നിങ്ങൾ കാണിച്ചു കൊടുക്കണം ... കേരളത്തിലെ സവിശേഷമായ സ്വോഭവം അനുസരിച്ച് ഈ നാട്ടിലെ സ്ത്രീകൾ മാത്രം വിചാരിച്ചാൽ ഇവിടുത്തെ 140 നിയമ സഭാ മണ്ഡലങ്ങളും 20 ലോകസഭ മണ്ഡലങ്ങളും നിങ്ങള്‍ക്ക് വിജയിക്കാനാകും ... കാരണം പുരുഷനേക്കാൾ കൂടുതൽ സ്ത്രീകള്‍ ഉള്ള സംസ്ഥാനമാണിത് ... പ്രവർത്തിയിൽ കാര്യങ്ങൾ തെളിയട്ടെ ... തീര്‍ച്ചയയിട്ടും ഇത്തരത്തിൽ ചിന്ദിച്ചാൽ അത് മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആക്കി ഇടുക്കുവാൻ കഴിയും ... എന്ത് കൊണ്ട് നിങ്ങൾ മുന്നണികൾ നിരത്തുന്ന പുരുഷ സ്ഥാനര്തികൾക്ക് വോട്ട് നല്‍കണം ?... പുരുഷനേക്കാൾ കൂടുതൽ അംഗ ബലത്തിൽ കൂടുതലായ നിങ്ങള്‍ക്ക് അങ്ങനെ ചിന്തിച്ചുകൂടെ ? ചിന്തിക്കു ചിന്തിക്കു മലയോളം ചിന്തിക്കു...!
Tuesday, 22 July 2014
Monday, 5 May 2014
അഭിനയം
നിനക്കായി ഞാൻ നോറ്റ നൊയമ്പുകൾ
കുടിച്ചു വറ്റിച്ച മുലകൾ
കൊഞ്ചൽ, കിളിക്കൂട്, പ്രണയ ലേഖനം...
ആദ്യമായി മാവിലെറിഞ കല്ല്, മണ്ണാകട്ട ...
ആ തൊണ്ടി പഴം പോലുള്ള ചുണ്ടുകൾ ചപ്പി വലിച്ചെടുക്കുമ്പോൾ
നീ പാദങ്ങളിൽ ഊന്നി എന്റെ ചുണ്ടിൽ കടിച്ചത് .....
നിന്നെ ആരാ ഇത്ര മനോഹരമായി അഭിനയിക്കാൻ പഠിപ്പിച്ചത് ..?!
Monday, 10 March 2014
പര്യായം ഇല്ലാത്ത പദങ്ങള്‍
ഭര്‍ത്താവ് മരിച്ചു പോയ സ്ത്രീയെ വിധവ എന്നാണ് വിളിക്കുന്നത് എങ്കില്‍ bഭാര്യ മരിച്ചു പോയ പുരുഷനെ എന്താണ് വിളിക്കുക?
ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീയെ വേശ്യ എന്നാണ് വിളിക്കുന്നത് എങ്കില്‍ ശരീരം
വിറ്റ് ജീവിക്കുന്ന പുരുഷനെ എന്താണ് വിളിക്കുക?
ആരുമായും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീയെ കന്യക എന്നാണ്
വിളിക്കുന്നത് എങ്കില്‍
ആരുമായും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാത്ത പുരുഷനെ
എന്താണ് വിളിക്കുക?
ഭര്‍ത്താവിനെ ഒഴികെ മറ്റൊരാളെയും പ്രണയിക്കാത്ത സ്ത്രീയെ പതിവ്രത എന്നാണ്
വിളിക്കുന്നത് എങ്കില്‍
ഭാര്യയെ ഒഴികെ മറ്റൊരാളെയും പ്രണയിക്കാത്ത പുരുഷനെ
എന്താണ് വിളിക്കുക?
ഭര്‍ത്താവിനോടല്ലാതെ ആരോടും ലൈംഗീകമായി ബന്ധപെടാത്ത സ്ത്രീയെ ചാരിത്ര്യവതി
എന്നാണ് വിളിക്കുന്നത് എങ്കില്‍
ഭാര്യയോട് ഒഴികെ ആരോടും ലൈംഗീകമായി ബന്ധപെടാത്ത പുരുഷനെ
എന്താണ് വിളിക്കുക?
കാമത്തോട് കൂടിയ കണ്ണുള്ളവളെ കാമാക്ഷി എന്നാണ് എന്നാണ് വിളിക്കുന്നത് എങ്കില്‍
കാമത്തോട് കൂടിയ കണ്ണുള്ളവനെ എന്താണ് വിളിക്കുക?
Tuesday, 4 March 2014
പിതാവിനും പുത്രനും
കന്നിമാസത്തില് പട്ടിക്കു തൂറ്റല്...
കോഴി തന്റെ തന്തയെ അന്നോഷിച്ച് പുറപെട്ടു !
നിന്റെ മകനെ എനിക്ക് നിന്റെ പ്രായത്തില്‍
മുലയൂട്ടണം ...
പൊട്ടി ഒഴുകുന്ന ഉറവയുടെ ആരംഭം അന്നോഷിക്കുമ്പോള്
നിനക്ക് നിന്റെ ഞെരമ്പ് മുറിക്കേണ്ടി വരും...
പാര്ശ്വവല്ക്കരിക്കപെട്ടവന്റെ കഫം തിന്നു
കൊണ്ടാവട്ടെ
സമത്വത്തിലേക്കുള്ള വരവ് ....
നിന്റെ ഉച്ചിഷ്ടം എന്റെ പാനപാത്രം ....
അരകെട്ടിലെ മുറക്കം അവസാന ശ്വാസത്തിന്റെതും ....
സെന്‍സറിംങ്ങ് ഇല്ലാത്ത ലോകത്ത്
‘പിതാവിനും പുത്രനും’ സ്തുതിയായിരിക്കട്ടെ ....
പീഡിപ്പിക്കപെട്ടില്ലായിരുന്നു എങ്കില്‍ ക്രിസ്തുവേ
നീ ആരും ആകില്ലായിരുന്നു ........
Saturday, 15 February 2014
A.A.P. അഥവാ ആയുധമില്ലാത്ത അട്ടിമറി പ്രാപ്യമോ ?
(ആദ്യമേ
പറയട്ടെ ഇത് ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ഒരു വേറിട്ട വായനയാണ് ..)
അഴിമതിക്കെതിരെ
കുരിശ് യുദ്ധം നയിച്ച് കേവലം മാസങ്ങള്‍ കൊണ്ട് തന്നെ ജനാധിപത്യ രീതിയില്‍
ഒരട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന ആം ആദ്മി
അധികാരം അല്ല ഞങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചു കൊണ്ട് രാജി
വെച്ചിരിക്കുന്നു . കേവല അധികാരം നില നിര്‍ത്തുന്നതിനുള്ള പ്രഹസനങ്ങള്‍ അല്ല
തങ്ങള്‍ കാണിക്കുന്നത് പകരം വാഗ്ദാനങ്ങള്‍ പാലിക്കുവനുള്ള ധീരമായ ശ്രമമാണ് എന്ന്
ഉറക്കെ പറയുന്നു.
യാതൊരു വിധ പ്രത്യയശാസ്ത്ര
പിന്‍ബലവും ഇല്ലാതെ ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലു വിളിച്ച് / ഉപയോഗപെടുത്തി വളര്‍ന്നു
വന്ന പ്രിസ്ഥാനമാണ് ആം ആദ്മി. ഒരു രാഷ്ട്രീയ പ്രിസ്ഥാനമായി ആം ആദ്മി വളര്‍ന്നതെങ്ങനെ
? എന്താണ് ആം ആദ്മിയും കേജരിവാളും ലക്ഷ്യമിടുന്നത് ?
സ്വാതന്ത്രനന്തര ഭാരതത്തില്‍
ജനിച്ചു വളര്‍ന്ന് ,പിളര്‍ന്ന് പിന്നെയും വളരുകയും തളിരുകയും പൂക്കുകയും കായ്ക്കുകയും ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ
കളിക്കാത്ത കളിയായിരുന്നു ആം ആദ്മി കളിച്ചത്.
ആ കളി മസ്സില് പവര്‍ കൊണ്ടായിരുന്നില്ല. പകരം ബുദ്ധികൊണ്ടുള്ള
കളിയായിരുന്നു . അതില്‍ അവര്‍
വിജയിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്സും ബിജെപി യും
പറയുന്നത് പോലെ കേവലം ഒരു തട്ടികൂട്ട് പാര്‍ട്ടി അല്ല ആം ആദ്മി എന്ന് ഡല്‍ഹിയിലെ
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ചരിത്രം ഇഴ കീറി പരിശോധിച്ചാല്‍ മനസിലാകും. വെക്തമായ
പ്ലാനിങ്ങിലൂടെ കൃത്യമായ ഇമ്പ്ലിമെന്ടഷനിലൂടെ ആം ആദ്മി അതിന്റെ ലക്ഷ്യം നേടി
കൊണ്ടിരിക്കുന്നു.
അരാജകത്വത്തില്‍ നിന്നും വസന്തത്തിലേക്കുള്ള
മുഴക്കമായിരുന്നു ആം ആദ്മി ?!
മുല്ലപൂ
വിപ്ലവവും അറബു വസന്തവും മറ്റും വിജയകൊടി നാട്ടികൊണ്ടിരുന്ന സമയത്ത് സിരകളിലെ ചോര രാഷ്ട്രത്തിനു വേണ്ടി ത്യെജിക്കാന്
തയ്യാറുള്ള ധീര യുവതി/യുവാക്കള്‍ നമ്മുടെ
നാട്ടിലും ഉണ്ടായിരുന്നു; അഥവാ ഇപ്പോഴും ഉണ്ട്.
കോണ്‍ഗ്രസ്
ബിജെപി ഇടതുപാര്‍ട്ടികള്‍ എന്ന് വേണ്ട സകല മുന്നണികളും മാറി മാറി പരീക്ഷിച്ച പൊതു
ജനം അവസാനം കേവല കഴുതകള്‍ മാത്രമാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മനം മടുത്തു
അരാജകാവസ്ഥയില്‍ വഴി തെറ്റി നടന്നിരുന്ന യുവതയെ പരോക്ഷത്തില്‍ അരജകവസ്ഥയിലൂടെ
തന്നെ ജനാധിപത്യത്തിലേക്കുള്ള വഴികാട്ടിയായി ആം ആദ്മി മാറി.
എന്നാല്‍
ഭാരതത്തിന്റെ ജനാധിപത്യത്തെ തകിടം മറിക്കുവാനുള്ള ഒരു മാസ്റ്റര്‍ ബ്രെയിന്‍ ആം
ആദ്മിയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ ഉണ്ട് എന്ന് സംശയിക്കേണ്ടി
ഇരിക്കുന്നു.അത് ഒരു പക്ഷെ കേജരിവാളിന്റെതായിരിക്കാം. അല്ലെങ്കില്‍ തിരശീലക്കു
പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരു അമാനുഷിക ബ്രെയിന്‍ ആയിരിക്കാം.
പാര്ശ്വവല്ക്കരിക്കപെട്ടവന്റെ
കൂടെ നിന്ന് തോള് ചേര്‍ന്ന് അവനോടൊപ്പം തന്നെയുള്ള പ്രവര്‍ത്തനം. മാലിന്യങ്ങളെ തൂത്ത് എറിയുവനുള്ള ചൂല് മുഖ
മുദ്ര. ഭാരതം ഇന്ന് വരെ കാണാത്ത സമരങ്ങളിലൂടെ പൊതു ജനത്തെയും മാധ്യമങ്ങളെയും
ഞെട്ടിപ്പിക്കുക. ബാനര്‍ പിടിച്ചു കൊണ്ട്
നഗരത്തിന്റെ മുകളില്‍ നില്ക്കുന്ന ആം ആദ്മി യുവത്വം. രാജ്യ തലസ്ഥാനത്ത് ഭാരത സര്‍ക്കാരിനെതിരെ
സംസ്ഥാന സര്‍ക്കാരിന്റെ സമരം!. ആരു ആര്‍ക്കു
എതിരെ സമരം ചെയ്തു എന്നുള്ളതിനേക്കാള്‍ അത് എപ്പോള്‍ നടത്തി എന്നുള്ളതാണ്
പ്രാധാന്യമര്‍ഹിക്കുന്നത്. വി.വി.ഐ.പി. കള്‍ക്ക് വേണ്ടിയുള്ള ദ്രിശ്യ പ്രഹസനമല്ല റിപ്പബ്ലിക് പരേഡ് എന്നുള്ള
മുന്നറിയിപ്പ്. സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ ഒരേ ലക്ഷ്യത്തിലേക്കുള്ള പലതര ചര്‍ച്ചകള്‍
. മാധ്യമങ്ങളില്‍ റേറ്റിംഗ് കൂട്ടുവാന്‍ ആം ആദ്മി വേണമെന്ന അവസ്ഥ!. PROPOGANDA എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് ആം ആദ്മിയെ കണ്ടു
വേണം പഠിക്കുവാന്‍.
ഓരോ
മിനിട്ടിലും ഓരോ സ്ത്രീ വീതം പീഡിപ്പിക്കപെടുന്ന നാട്ടില്‍ “ ഡല്‍ഹി പെണ്‍കുട്ടിയുടെ
പീഡനം” മാത്രം മഹാ സംഭവമായി,
എങ്ങനെ? ഡല്‍ഹി പെണ്‍കുട്ടിയുടെ
പീഡനം അത്ര സംഭവം ഒന്നും അല്ല, കാരണം ഡല്‍ഹിയില്‍
അതിനുമുന്പും അപ്പോള്‍ തന്നെയും അതിനു ശേഷവും ദളിതുകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തി
ആകാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ വരെ കൂട്ട ബലാല്സംഗത്തിനിരയയിട്ടുണ്ട്/
ഇരയാകുന്നുണ്ട്. ഇപ്പോള്‍ ഈ വായിക്കുന്ന നിമിഷത്തിലും ഒരു പെണ്‍കുട്ടി
പീടിപ്പിക്കപെട്ടു കൊണ്ട് ഇരിക്കുക ആയിരിക്കാം!..
ഇവിടെയാണ് ആം ആദ്മിയിലെ മാസ്റ്റര്‍ ബ്രെയിന്‍ തന്റെ
പദ്ധതികള്‍ക്ക് വേണ്ടി ഡല്‍ഹി പെണ്‍കുട്ടിയെ ഉപയോഗിച്ചതിനെ കാണേണ്ടത്. മധ്യവര്‍ത്തി
ഹിന്ദു സമൂദായത്തിലെ പെണ്‍കുട്ടിയെ ബ്രാന്‍ഡ് ആക്കി ഉയര്‍ന്ന ജാതിക്കാരെ മുതല്‍
ദളിതര്‍ ഉള്‍പ്പെടെ ഉള്ളവരെ ഒറ്റ കെട്ടായി തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ചു. കപട
പുരോഗമന സ്ത്രീ വാദികളായ കേരളിയര് പോലും ഡല്‍ഹി പെണ്‍കുട്ടിക്ക് വേണ്ടി ദീപം
തെളിയിച്ചു പ്രതിഷേധിച്ചു. കേരളത്തില്‍ ഒരു പക്ഷെ സി.പി.ഐ.എം. നു ഇത്രയും
സംഘടിതമായി എല്ലായിടത്തും പ്രതിഷേധങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞേക്കും. കാരണം ആ പാര്‍ട്ടിയുടെ
സംഘടന രീതി അങ്ങനെയാണ്. എന്നാല്‍ യാതൊരു വിധ സംഘടന തത്വവും ഇല്ലാതെ ഭാരതം എമ്പാടും
ഏവരെയും രാഷ്ട്രീയ മത ജാതി ഭേദം അണി
നിരത്തുവാന്‍ കഴിയുക എന്നതിലെ മാസ്റ്റര്‍ ബ്രെയിന്‍ അല്ലെങ്കില്‍ വിരലില്‍ മാത്രം
എണ്ണാവുന്ന മാസ്റ്റര്‍ ബ്രയിനുകളുടെ വിജയമായിരുന്നു. ഒരു പക്ഷെ ഒരു മുസ്ലിം പെണ്‍കുട്ടിയെയോ ദളിത്
പെണ്‍കുട്ടിയെയോ ഉയര്‍ത്തി കാണിച്ചാല്‍ ഈ സമരം ഇത്ര മേല്‍ വിജയിക്കുമായിരുന്നില്ല.
ഒരു
സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുവാന്‍ താല്‍പ്പര്യം ഇല്ല എങ്കില്‍ അത് രേഖ
പെടുത്തുന്നതിനുള്ള സംവിധാനം ഇവിടെ പണ്ടും ഉണ്ടായിരുന്നു. പക്ഷെ അതിനെ
സിസ്റ്റമാറ്റിക്കലി ഉപയോഗപെടുതിയത് ആം ആദ്മിയാണ്. അണ്ണാ ഹസാരെയെന്ന ഡമ്മി ഗാന്ധിയനെ
വെച്ച് കൊണ്ട് അഴിമതിക്കെതിരെ നടത്തിയ സമരത്തിനു ഇത്രയധികം ജന പിന്തുണ കിട്ടുവാന്‍
എന്താണ് കാരണം? ഇടതു പക്ഷത്തിനു പോലും ഇത്രമേല്‍ ജനപിന്തുണ ഒരു സമരത്തിനും
ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ വഴി ഉള്ള പ്രചാരണത്തേക്കാള്‍ ഉപരി മാധ്യമങ്ങള്‍
ഇവര്‍ക്ക് നല്കിയ വമ്പിച്ച സ്വീകാര്യത.. ഭാരതത്തില്‍ ജനകീയ വിപ്ലവത്തിന് വേണ്ടി തമിഴ് നാട്ടില്‍നിന്നും കര്‍ണ്ണാടകയില്‍
നിന്നും ഡല്‍ഹിയിലെക്ക് സമരത്തിനു ഐക്യധാര്ദ്ദ്യം പ്രഖ്യാപിച്ചു കൊണ്ട് ട്രെയിന്‍
കയറിയവര്‍. ഭാരത ജനതയുടെ ഏതു വീക്നെസ്സില്‍
തൊട്ടാല്‍ അവനെ ഉണര്‍ത്താം എന്ന് വെക്തമായി മനസ്സിലാക്കി കൊണ്ടുള്ള ഒരു സമര പരമ്പര.
സി.പി.ഐ.എം. നടത്തിയ സമരങ്ങള്‍ ഒന്നൊന്നായി പൊളിയുന്നതും ഇതിനോടൊപ്പം കൂട്ടി ചേര്‍ത്തു
വായിക്കണം. കാരണം സി.പി.ഐ.എം. പ്രവര്‍ത്തകര്‍ മാത്രം വിചാരിച്ചാല്‍
ജയിപ്പിക്കുവാന്‍ കഴിയുമായിരുന്ന സമരങ്ങളാണ് ഒന്നിന് പുറകെ ഒന്നായി
പോട്ടികൊണ്ടിരിക്കുന്നതും ആം ആദ്മി അവിടെ വിജയ കോടി നാട്ടുന്നതും.
ഈ
നാട്ടിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം ജനലോക്പാല്‍ ബില്‍ പാസ്സക്കുവാന്‍
കോണ്‍ഗ്രസ്സും ബിജെപി യും കൂട്ടു നില്‍ക്കില്ല എന്ന്. ( ഇവര്‍ക്ക് മനം മാറരുത്
എന്ന് തന്നെയാണ് ആം ആദ്മിയുടെ ആഗ്രഹവും) അങ്ങനെയുള്ളപ്പോള്‍ പ്രത്യേക നിയമസഭ
സമ്മേളനം വിളിച്ചു ചേര്‍ത്തു ബില്‍ പാസ്സായില്ലെങ്കില്‍ രാജിവെക്കും എന്ന്
‘ധീര’മായി പ്രഖ്യാപിച്ചു അത് നടപ്പിലാക്കുകയും ചെയ്ത ഒരു പാര്‍ട്ടി. അതും ആദ്യമായി
ഒരു സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ കഴിഞ്ഞില്ല എന്നുറക്കെ പറഞ്ഞു കൊണ്ട്
രാജിവെക്കുമ്പോള്‍. നിലവിലുള്ള മന്ത്രി സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകസഭ
ഇലക്ഷനില്‍ നേടിയെക്കാവുന്ന വോട്ടിനേക്കാള്‍ / വിജയ സാധ്യതയെക്കാള്‍ ആയിരം മടങ്ങ്
സാധ്യതയാണ് സര്‍ക്കാര്‍ രാജി വെച്ചപ്പോള്‍
ഉളവായിരിക്കുന്നത്. സിരകളില്‍ ‘തീ’ ഉള്ള യുവത്വത്തിന്റെ ശത്രുക്കളായ റിലയന്‍സിനെതിരെ
ചങ്കുറപ്പോടെ നാലുവാക്ക് പറഞ്ഞു കൊണ്ടാണ് കേജരിവാളിന്റെ രാജി.
ഭാരതത്തില്‍
ജനകീയ വിപ്ലവം സാധ്യമാകില്ല എന്ന് പൂര്‍ണ്ണമായി മനസിലാക്കി PROPAGANDA യെ ഫലപ്രദമായി ഉപയോഗിച്ച്
പ്രത്യക്ഷത്തില്‍ ജനാധിപത്യത്തിലൂടെ
ഭാരതത്തില്‍ ഒരു അട്ടിമറി നടത്തി മറ്റെന്തെക്കെയോ ഗൂഡലക്ഷ്യങ്ങള്‍ നേടി
എടുക്കുക ആണ് ആം ആദ്മിയുടെ ലക്ഷ്യം എന്ന് പറഞ്ഞാല്‍ സാധാരണക്കാരനെ തെറ്റ്
പറയാനാവില്ല.!!
എത്ര ശക്തമായ പടയാണെങ്കിലും നായകനില്ലെങ്കില്‍ വഴി തെറ്റിക്കുവാന്‍ വളരെ
എളുപ്പമാണ്.
Monday, 27 January 2014
താനി കുഞ്ഞമ്മ .....
താനി കുഞ്ഞമ്മ മനോഹരമായി ചിരിക്കും ......
തൊട്ടാവാടി-
ഇതളുകള്‍ കൂമ്പുന്നത് പോലെ
താനി കുഞ്ഞമ്മയുടെ കണ്ണുകള്‍ ....
അവരുടെ ആ മുടന്തന്‍ പല്ലുകള്‍ എന്ത്
രസമായിരുന്നു....
അവര്‍ക്ക് കണ്ണുനീര് ഇല്ലായിരുന്നു ....
എതൊരു ബംഗാളി നോവല്‍ പോലെയും
ദു:രന്തമായിരുന്നു താനി കുഞ്ഞമ്മയുടെ ജീവിതവും.....
എന്നാലും താനി കുഞ്ഞമ്മേ ......
നിങ്ങളുണ്ടയിരുന്നെങ്കില്.....
മുല്ല മൊട്ടുകള്‍ വാരി വിതറും പോലെ
ഇവിടമാകെ പ്രകാശമാക്കുവാന്.....
Friday, 10 January 2014
സ്വയം ഹത്യ
എൻറെ ശവത്തിൽ കുത്തി നിങ്ങൾക്ക് ഘോഷിക്കാം ......
നൃത്തം ചെയ്യാം .........
പാട്ട് പാടാം .........
പോസ്റ്റ്മോർട്ടം കഴിഞ്ഞ എൻറെ ശവം
കാക്കകൾക്കും പട്ടികൾക്കും
കൊത്തി വലിക്കാൻ ഇട്ടു കൊടുക്കുക....
അവ മണപ്പിച്ചു നോക്കി ...
ശവത്തെ വിട്ടകന്നേക്കാം ...
വിഷമാണ് വിഷം ....
എന്റെ അവസാന തുള്ളി രക്തത്തിലും
അടിഞ്ഞു കൂടിയ വിഷം ....
നൃത്തം ചെയ്യാം .........
പാട്ട് പാടാം .........
പോസ്റ്റ്മോർട്ടം കഴിഞ്ഞ എൻറെ ശവം
കാക്കകൾക്കും പട്ടികൾക്കും
കൊത്തി വലിക്കാൻ ഇട്ടു കൊടുക്കുക....
അവ മണപ്പിച്ചു നോക്കി ...
ശവത്തെ വിട്ടകന്നേക്കാം ...
വിഷമാണ് വിഷം ....
എന്റെ അവസാന തുള്ളി രക്തത്തിലും
അടിഞ്ഞു കൂടിയ വിഷം ....
Saturday, 28 December 2013
വിപ്ലവം
പാല പൂക്കുന്നത് പോലെ
എല്ലായിടത്തും ഒരു പോലെ
വിപ്ലവം ഉണ്ടാകില്ല .....
അത് ആർത്തവം പോലെയാണ്......
വൈകി ആണെങ്കിലും
സമയം തെറ്റിച്ചാണങ്കിലും
എല്ലാവരിലും വരും ......
ആർത്തവം പോലെ
അളവിൽ വെത്യാസം ഉണ്ടാകും എന്ന് മാത്രം ....
ചില വിത്തുകൾ മുളക്കും ...
ചിലവ സെപ്ടിക് ടാങ്കുകളിൽ വിശ്രമം കൊള്ളും .....
Saturday, 30 November 2013
ദേവിയും സൃഷട്ടാവും Creater n devi
കണവൻ തപസ്സിനു പോയി
വന്നു തക്കം നോക്കി ...
പൂണൂലിട്ടു സാധുവായി ...
ഭിക്ഷ ചോദിച്ചു .. ദേവിയല്ലോ
കൊടുക്കാതിരിക്കാനാവുമോ?
കൊടുത്തു!... ഭിക്ഷ മതിയായപ്പോൾ
ആക്രോശം, ഭോഗിക്കണമെന്ന്,
അരുത്! ഞാൻ ദേവിയാണ്!,
മറുപടി ഒരു അട്ടഹാസമായിരുന്നു
ഹ! ഹ! ഹ! ഞാൻ സൃഷ്ടാവാണ്.
നിന്റെ സൃഷ്ടി ദൈവം!
വന്നു തക്കം നോക്കി ...
പൂണൂലിട്ടു സാധുവായി ...
ഭിക്ഷ ചോദിച്ചു .. ദേവിയല്ലോ
കൊടുക്കാതിരിക്കാനാവുമോ?
കൊടുത്തു!... ഭിക്ഷ മതിയായപ്പോൾ
ആക്രോശം, ഭോഗിക്കണമെന്ന്,
അരുത്! ഞാൻ ദേവിയാണ്!,
മറുപടി ഒരു അട്ടഹാസമായിരുന്നു
ഹ! ഹ! ഹ! ഞാൻ സൃഷ്ടാവാണ്.
നിന്റെ സൃഷ്ടി ദൈവം!
Thursday, 28 November 2013
ശബരിമലയുടെ മറവില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം സര്‍ക്കാര്‍ ഒത്താശയോടെ!?
സംഘപരിവാര്‍ ആര്.എസ്സ്.എസ്സ്. മുദ്രവാക്യാമായ “രാമ മന്ത്രം മുഴങ്ങട്ടെ, രാമ ക്ഷേത്രം ഉയരട്ടെ” എന്നിങ്ങനെയുള്ള തീവ്ര ഹിന്ദുത്വ വാദങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളില്‍ പരസ്യം പോലെ ശബരിമലയുടെ മറവില്‍ പതിക്കുവാന്‍ ആരാണ് അനുവാദം കൊടുത്തത്? ഹിന്ദു ദൈവങ്ങളായ ശിവന്റെയും അയ്യപ്പന്റെയും ചിത്രങ്ങളും ഓംകാരം, ശൂലം എന്നിങ്ങനെയുള്ള ചിഹ്ന്നങ്ങളും പൊതുമേഖല സ്ഥാപനമായ K.S.R.T.C. ല്‍ പതിക്കുമ്പോള്‍ നമുക്ക് ന്യായികരിക്കാം ... അത് ശബരിമല ഓടുന്ന ബസ്സ് അല്ലെ? അയ്യപ്പന്റെ പടം പതിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും മറ്റും....
എന്നാല്‍ ഇതിന്റെ രാഷ്ട്രീയം അറിയുന്നത് എപ്പോള്‍ ആണ് എന്ന് ചോദിച്ചാല്‍ അള്ളാഹു അക്ബര്‍, മാഷാ അല്ലഹ്,.... ഉയര്‍ത്താം നമുക്ക് ബാബറി മസ്ജിദ് വീണ്ടും.... എന്നിങ്ങനെ മുസ്ലിം സമൂദായത്തിന്റെ മറവില്‍ ഏതിങ്കിലും സര്‍ക്കാര്‍ ബസ്സുകളില്‍ എഴുതി വെക്കട്ടെ. അപ്പോള്‍ അറിയാം എന്താണ് ഇങ്ങനെ എഴുതി വെക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്ന്. ഒരു സമൂദായത്തെ മുഴുവാന്‍ തീവ്ര വാദികള്‍ എന്ന് മാധ്യമങ്ങളും ഭരണകൂടങ്ങളും കൂടി മുദ്ര കുത്തി വെച്ചിരിക്കുന്നു. എന്നാല്‍ ഭൂരിഭക്ഷ സമൂദായം ഇവിടെ തീവ്രവാദ നിലപാടുകളില്‍ എന്തും കാണിക്കാം എന്ന നിലയില്‍ വിഹരിക്കുന്നു.
.jpg)
ഇത്തരത്തില്‍ പ്രകോപനം ഉണ്ടാക്കുന്ന പരസ്യങ്ങള്‍ സര്‍ക്കാര്‍ ബസ്സുകളിലോ മറ്റോ പതിക്കുന്നത് ശിക്ഷാര്‍ഹം ആണ്. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ കാര്യാലയത്തില്‍ പരാതി നല്കിയപ്പോള് ലഭിച്ച മറുപടി അതി വിചിത്രവും.! ഇപ്പോള്‍ ഇതിനെതിരെ നടപടി എടുത്താല്‍ അത് വന്‍ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കും. സമൂദായിക പ്രശനമായി മാറും. അത് കൊണ്ട് തല്ക്കാലം നടപടികള്‍ ഒന്നും ഇടുക്കുവാന്‍ നിവര്‍ത്തി ഇല്ല പോലും!... എന്നാല്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്നത് സാമൂദായിക വിദ്വേഷം ജനിപ്പിക്കുന്നവ അല്ലേ? അതില്‍ പ്രതിഷേധം ഇല്ലാത്തത് കൊണ്ടല്ലേ നടപടി എടുക്കാത്തത് ....
പ്രധിഷേധിക്കുക! സംഘപരിവാര്‍ ആശയങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നടപ്പിലക്കുന്നതിനെതിരെ.........

Monday, 18 November 2013
ക്ലാരയും ജയകൃഷ്ണനും .... claara n Jayakrishnan #Thoovanathumbikal
ജയകൃഷ്ണന് : എന്ത് കൊണ്ടാണ് നിങ്ങള്‍ എന്നെ പോലെ ഉള്ള ഒരു സധാരണക്കാരനെ ഇത്തരം ഒരഭിമുഖത്തിനു തിരഞ്ഞെടുത്തത് ?
ക്ലാര : ഞങ്ങളുടെ മാസിക സാധാരണക്കാരുടെ വികരങ്ങളെയാണ്, ജീവിതങ്ങളെയാണ് വരച്ചു കാണിക്കുന്നത്. അധികാര വര്‍ഗ്ഗത്തിന്റെ ജീവിതവും നാടകങ്ങളും കണ്ടു മടുത്തവര്‍ക്ക് മാത്രമാണീ മാസിക.
ജയകൃഷ്ണന് : ക്ലാര ചോദിക്ക് എന്താണ് അറിയേണ്ടത് ?
ക്ലാര : പദ്മരാജന്റെ ജയകൃഷ്ണന് ക്ലാരയെ കാണുമ്പോള്‍ മഴ/ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ക്ലാര ജയകൃഷ്ണന് സമക്ഷം വന്നപോഴും മഴ!... വന്നത് പ്രണയത്തെ കുറിച്ച് അറിയുവാന്‍ .... താങ്കളുടെ ജീവിതത്തിലെ പ്രണയ മുഹൂര്‍ത്തങ്ങളെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം.
ഒരു സാധാരണകാരന്റെ എല്ലാ വൃത്തികേടുകളും ഉള്ള ഒരുവനാണ് ഞാന്‍... പൊതു സമൂഹം കൊടിയ അപരാധമായി കരുതി പോന്ന സകല പോക്കിരിത്തരങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ കണ്ണില്‍ ഇതൊന്നും അത്ര വലിയ അപരാധമോ തെറ്റോ ആയിരുന്നില്ല എന്നല്ല ഇപ്പോഴും അല്ല. മനസ്സില്‍ ഒരുപാട് നന്മകളെ സൂക്ഷിക്കുന്ന ഒരാളാണ് ഞാനെന്നാണ് എന്റെ അഭിപ്രായം. ആരെയും അറിയാതെ പോലും ദ്രോഹിക്കുവാന്‍ താല്‍പ്പര്യം ഇല്ലാത്ത ഒരുത്തന്. പക്ഷെ പലരും പറയുന്നു ഞാന്‍ ചതിയനാണ് വഞ്ചകനാണ് ക്രൂരനാണ് എന്നൊക്കെ .... എന്ത് കൊണ്ട് ?! അറിയില്ല...
പ്രണയത്തെ കുറിച്ചാണ് ക്ലാരക്ക് അറിയേണ്ടത് അല്ലെ?, ജയകൃഷ്ണന് ക്ലാരെയേ സ്നേഹിക്കുന്നത് അവര്‍ തമ്മില്‍ ലൈംഗീക ബന്ധത്തില്‍ എര്പെട്ടതിനു ശേഷമാണ് ... ചിലര്‍ പറയും പ്രണയം ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ കഴിയില്ല എന്നൊക്കെ ..... ഓരോര്തര്ക്കും ഓരോ തരം ആയിരിക്കും അനുഭവങ്ങള്‍ അത്ര തന്നെ.!
പ്രണയത്തെ കുറിച്ച് ചിലരൊക്കെ പറയും അത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഒരിക്കല്‍ പ്രണയം സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു മരവിപ്പ് മാത്രമേ ഉണ്ടാകൂ.... പിന്നീടുള്ള പ്രണയം പ്രണയം ആയിരിക്കില്ല എന്നൊക്കെ. ചുമ്മാ തട്ടിപ്പാണ് .... പ്രണയം അത് എല്ലായ്പ്പോഴും സംഭവിക്കുന്നു. പല തരത്തിലുള്ള പ്രണയ ജീവികള്‍ നമ്മുടെ നാട്ടിലുണ്ട് .... ചിലര്‍ ഭര്‍ത്താവിനു/ അല്ലെങ്കില്‍ ഭാര്യക്ക് നല്കുവാനായി മാത്രം പ്രണയത്തെ കാത്തു സൂക്ഷിക്കുന്നു. വേറെ ആരെ ഏങ്കിലും പ്രണയിച്ചാല്‍ അത് അവരോടു ചെയ്യുന്ന കൊടിയ അപരാധം ആണ് പോലും. ഇത്തരത്തില്‍ ആരെയും പ്രണയിക്കാതെ ഇണയെ പ്രണയിക്കുവാന്‍ വേണ്ടി മാത്രം ജീവിതം ഹോമിച്ചു കളയുന്ന ഒരുപാട് പേര് നമ്മുടെ നാടിലുണ്ട് ... എന്ത് കാര്യം ?... കന്യാസ്ത്രീകള്‍ മുതല്‍ പതിവ്രത ചമയുന്നവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. എന്നാല്‍ മറ്റു ചിലരാകട്ടെ ഒരാളെ മാത്രം പ്രണയിക്കും. ആ ഒരാളോട് മാത്രമേ അവര്‍ക്ക് പ്രണയം തൊന്നൂ.... പിന്നീടുള്ള ജീവിതം ആ വിരഹത്തിന് വേദനയില്‍ അവര്‍ കുഴിച്ചുമൂടും ..... സുമംഗലി നീ ഓര്‍മ്മിക്കുമോ ... മാനസ മൈനെ വരൂ .... രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിക്കുന്ന ഇവരെല്ലാരും ഈ ഗണത്തില്‍ പെട്ടതാണ്. പിന്നെ ചിലരുണ്ട് എല്ലാരേയും പ്രണയിക്കുന്നവര്‍.... അവരാണ് ജീവിതത്തെ അറിയുന്നവര്‍ .. ജീവിതം അസ്വദിക്കുന്നവര്‍. ഓരോരുത്തരുടെയും ഉള്ളില്‍ പ്രണയത്തെ കണ്ടെത്തുന്നവര്‍. ജാതിയുടെയും മതത്തിന്റെയും ബന്ധനങ്ങളില്ലാതെ നിറം നോക്കാതെ എതോരളോടും പ്രയഭേധം ഇല്ലാതെ പ്രണയം തോന്നുന്നവര്‍.. അവര്‍ ജീവിതത്തെ രുചിച്ചരിയുന്നവരാണ് ... ക്ലാര: പദ്മരാജന്റെ ജയകൃഷ്ണന് ഇതില്‍ ആദ്യ ഗണത്തില്‍ പെട്ടിരുന്ന ആളായിരുന്നു. എന്നാല്‍ ഈ ജയകൃഷ്ണനോ? ജയകൃഷ്ണന്: ക്ലാരക്ക് സാഹചര്യങ്ങള്‍ മൂലം ജീവിതം ആസ്വദിക്കാനുള്ള തൊഴിലില്‍ എത്തിപെടേണ്ടി വന്നു. എന്നാല്‍ ഇന്ന് ക്ലാര ജീവിതം ആഘോഷമാക്കി മാറ്റുന്നത് മറ്റൊരു തലത്തില്‍ ആയിരിക്കും. പല പ്രണയം ഉണ്ടാകുമ്പോള്‍ സ്വോഭാവികമായും അതില്‍ ഒരു ചതിയുടെയും വഞ്ചനയുടെയും കഥ കാണുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ആരുടേയും പ്രണയം വേണ്ടാതെ ഞാന്‍ മറ്റൊരാളുടെ പക്കല്‍ പോയിട്ടില്ല. പ്രണയം അത് സംഭവിക്കുന്നതാണ്... ഒരിക്കലും അതിനെ ഉണ്ടാക്കിയെടുക്കുവാന്‍ സാധ്യമല്ല എന്നെനിക്കു തോന്നുന്നു. പ്രണയത്തില്‍ ജാതിയോ മതമോ പ്രായമോ വര്‍ണ്ണമോ നോക്കുന്ന ഒരാള്‍ക്ക് ഒരു പക്ഷെ യഥാര്‍ഥത്തില്‍ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. അതൊരു തരം പ്രദര്‍ശനം ആണ്. ഉള്ളില്‍ നിന്നുള്ള സ്നേഹത്തിന്റെ/ പ്രണയത്തിന്റെ ഭാഷ അതിനുണ്ടാകില്ല. ഏറ്റവും മനോഹരമായ പ്രണയം സംഭാവിക്കുന്നതെപ്പോഴാണെന്ന് ക്ലാരക്ക് അറിയുമോ? ഒരിക്കലും പരസ്പരം ഒന്നാകുവാന്‍ കഴിയില്ല എന്ന് പൂര്‍ണ്ണമായി മനസിലാക്കിയതിനു ശേഷവും ശരീരവും മനസ്സും അറിഞ്ഞു പ്രണയിക്കുമ്പോഴാണ്. അതില്‍ ബാധ്യതകളില്ല. കടപ്പാടുകളില്ല. അത് കൊണ്ട് തന്നെ അതില്‍ പ്രണയം ധാരാളമായി ഉണ്ടാകും. നമുക്ക് മറ്റൊരാളോട് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഒരു കാര്യം നമ്മുടെ സ്നേഹം മുഴുവന്‍ അവര്‍ക്ക് നല്‍കുക. അവരെ പൂര്‍ണ്ണമായി പ്രണയിക്കുക. പ്രണയത്തിന്റെ മായ ലോകത്ത് അവരെ നടത്തുക. ഇതില്‍ പരം മറ്റൊന്നും നമുക്ക് മറ്റൊരാള്‍ക്ക് വേണ്ടി ചെയ്തു കൊടുക്കുവാന്‍ കഴിയില്ല. പഠനകാലത്താണ് ഏറ്റവും മനോഹരമായി പ്രണയിക്കുവാന്‍ കഴിയുക. ഒരേ സമയം പലരെയും പ്രണയിക്കുവാനും എല്ലാവരോടും ഒരു പോലെ സ്നേഹം കൊടുക്കുവാനും ഓരോര്തര്ക്കുമായി സമയത്തെ പങ്കു വെച്ച് കൊടുക്കുവാനും എല്ലാം കഴിയുക ഈ കാലത്താണ്. ജീവിതത്തില്‍ ആദ്യമായി പ്രണയിക്കുന്നവരില്‍ ചിലര്‍ ഒരു പക്ഷെ അവസാനമായും പ്രണയിക്കുന്നവരായിരിക്കും.. എന്നെ പ്രണയിച്ച അവള് പൂര്‍ണ്ണമായും അവളെ എന്നില്‍ അര്‍പ്പിച്ചു. സ്നേഹം പ്രണയം അതില്‍ കപടത ചേര്‍ക്കാതെ മുഴുവനായി ഞാനവള്‍ക്ക് നല്കി.. അവളിലെ തേന്‍ കുടിച്ചു വറ്റിച്ചതിനു ശേഷം അല്ല ഞാന്‍ മറ്റൊരു പൂവിനെ തേടിയത് .. പക്ഷെ അതവളെ വല്ലാതെ തളര്‍ത്തി. ഇനി അവള്‍ക്കു ഇത് പോലെ ആരെയും പ്രണയിക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞു കളഞ്ഞു. നിങ്ങള്‍ തേടാത്തിടത്തോളം പ്രണയം നിങ്ങളെയും തേടി വരില്ല...... ക്ലാര: വിവാഹം കഴിഞ്ഞവരെ പ്രണയിച്ചിട്ടുണ്ടോ? ജയകൃഷ്ണന് : വിവാഹം കഴിഞ്ഞവരെ പ്രണയിക്കുന്നത്തിനു അതിന്റെ ഒരു സുഖം വേറെ ഉണ്ട്..... നാട്ടില്‍ വിപ്ലവം സൃഷ്ട്ടിച്ചു പ്രണയിച്ചു കല്യാണം കഴിച്ച എന്റെ ഇരട്ടി പ്രായം ഉള്ള ഒരു സ്ത്രീയും ആയി പ്രണയിക്കുവാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി... അവര്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു പ്രത്യേക വികാരം... എന്തോ ഒരു കാന്തിക ആകര്‍ഷണം തോന്നും....അതിനെയാലോ പ്രണയം എന്ന് പറയുന്നത്... അതില്‍ കാമം ഉണ്ട് സ്നേഹം ഉണ്ട് പ്രണയം ഉണ്ട്... ഒരേ സമയം അവര്‍ക്ക് എന്നെയും അവരുടെ ഭര്‍ത്താവിനെയും ശാരീരികമായും പ്രണയം കൊണ്ടും തൃപ്തിപെടുത്തുവാന്‍ കഴിഞ്ഞു .... അവരുടെ പ്രണയം ഒരു അനുഭവം ആണ് കാരണം .... വിവാഹം കഴിഞ്ഞവര്‍ കൂടുതല്‍ പക്വമതികള്‍ ആയിരിക്കും.... ലൈംഗീക കാര്യങ്ങളില്‍ ഉള്ള മുന്‍കൈ തുടങ്ങിയവ നമുക്കൊരു അനുഗ്രഹം ആയിരിക്കും!!. മറ്റൊരുവള്‍ പ്രണയിച്ചു വിവാഹം ചെയ്തവള്‍, ഒരു സമയം ഒരാളെ മാത്രം പ്രണയിക്കുന്നവള്‍. എന്നെ പ്രണയിക്കുമ്പോള്‍ ഭര്‍ത്താവിനെ ഒഴിവാക്കുന്നവള്‍, അത് കേവലം പ്രണയത്തിലൂടെ മാത്രമല്ല ശാരീരികമായും ഒഴിവാക്കി കളയും, ആ സ്നേഹം വാത്സല്ല്യം ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ പിരിയനാവാത്തവണ്ണം ഞങ്ങള്‍ സ്നേഹിച്ചു .... പരസ്പരം എല്ലാം കൈമാറി....!... പ്രണയിച്ചു ശരീരം ഒന്ന് ചേരുന്നതില്‍ ഒരു സുഖം ഉണ്ട്... ആനന്ദം ഉണ്ട്..പലപ്പോഴും ശരീരത്തിന് വേണ്ടി പ്രണയിച്ചിട്ടുണ്ട്... രണ്ടു പേരും അറിഞ്ഞു കൊണ്ട് തന്നെ...എന്നാലും അതില്‍ ഒരു പ്രണയം രൂപപെടും. ജയകൃഷ്ണനും ക്ലാരയും പോലെ...! ക്ലാര : പ്രനയിക്കുന്നവര്ക്കുള്ള സന്ദേശം?! ജയകൃഷ്ണന്: പ്രണയം അത് വേണം എന്ന് വിചാരിച്ചാല്‍ ആരുടെ മനസ്സിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. അവിടെ നിറമോ, ജാതിയോ മതമോ സമ്പത്തോ തടസ്സമായില്ല എങ്കില്‍ പ്രണയം ഇങ്ങോടും സംഭവിക്കാം ....പ്രണയത്തിന്റെ ഊഞ്ഞാലില്‍ ആടി ആകാശത്തെ തോടുക....ഒരാള്‍ക്ക് നല്കുവാന് കഴിയുന്ന സ്നേഹം അത് എത്രമാത്രം നല്കുവാന് കഴിയുമോ അത്ര മാത്രം നല്‍കുക .....അതിരുകളില്ലാതെ പ്രണയിക്കുക. എന്നും പ്രണയിക്കുവാന്‍ കഴിയുക എന്നതൊരു ഭാഗ്യമാണ്. അത് ഒരാളില്‍ മാത്രം ഒതുങ്ങുന്നതിനോട് യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ഓരോരുത്തരെ പ്രനയിക്കുമ്പോഴും ഓരോ അനുഭവങ്ങള്‍ ആണ്... പ്രണയം അത് തേന്‍ പൊലെ... അതിലും മധുരകരമായ ഒന്നാണ്. ഒരു പക്ഷെ നിങ്ങള്‍ക്ക് ഒരാഴ്ച്ച മാത്രമേ പ്രണയിക്കുവാന്‍ കഴിഞ്ഞെന്നു വരൂ ... ആ ഒരാഴ്ച്ച നിങ്ങള്‍ നിങ്ങളെ തന്നെ പൂര്‍ണ്ണ മനസ്സോടും ശരീരത്തോടും കൂടെ സമര്‍പ്പിച്ചു പ്രണയിക്കുക. പ്രണയം പ്രണയം പ്രണയം.

Wednesday, 23 October 2013
സ്വര്‍ഗ്ഗത്തിലെ പുതിയ ദൈവം
ഇന്നലെ മരണമായിരുന്നു....
ഇന്ന് ശവം അടക്കി ......
കണക്കെഴുത്തുകാരന്റെ മുന്നില്‍
ഓച്ചാനിച്ചു നിന്നു ഞാന്‍....
കണക്കു പുസ്തകം തപ്പി അയാള്‍.
കണ്ണ് മൂടി കെട്ടിയ നീതി ദേവത
തിളയ്ക്കുന്ന എണ്ണയും ചാകാത്ത പുഴുവും വിധിച്ചു!.
നരകം .... പിന്നെയും നരകം ....
അവസാന ആഗ്രഹം ....?
ദൈവത്തെ കാണുവാന്‍ അഭ്യര്‍ത്ഥന!
ദൈവം വന്നു ..!
ഇവിടെ സോഷ്യലിസം ഇല്ലേ എന്ന് ഞാന്‍
എന്തുണ്ടായി എന്ന് ദൈവം
ദൈവം ചെയ്ത നന്മ തിന്മ കണക്കെടുപ്പിച്ചു ഞാന്‍
പട്ടിണി, പീഡനം, കൊല, യുദ്ധം, തീവ്ര വാദം
കണ്ണ് മൂടി കെട്ടിയ നീതി ദേവത
അന്നാദ്യമായി നീതി നടപ്പിലാക്കി
ദൈവത്തെ തിളയ്ക്കുന്ന എണ്ണയിലും
ചാകാത്ത പുഴുവിലും നിത്യ നരകത്തിലും
ഞാന്‍ സ്വര്‍ഗ്ഗത്തിന്റെ പുതിയ ദൈവം ...!

Sunday, 6 October 2013
സവര്‍ണ്ണ ഭാഷ ശ്രേഷ്ഠ ഭാഷ ....! / malayalam
മനുഷ്യരെല്ലാരുമൊന്നുപോലെ എന്നത് കേവലം ഒരു മിഥ്യ മാത്രാമാണ് ..... നമ്മുടെ ‘ഭൂതം’ അങ്ങനെയായിരുന്നില്ല എന്നതിന് ഭാഷയില്‍ നിന്ന് തന്നെ തെളിവുകള്‍ നിരത്താനാകും. ഒരുവന്റെ സംസാര രീതിയില്‍ നിന്നും അവന്റെ സാമൂഹ്യ നില നിര്ണ്ണയിക്കനാകുമായിരുന്നു.
സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ മേല്‍ തട്ടിലുള്ളവരോട് സംസാരിക്കുന്ന ഭാഷയാണ് ആചാരഭാഷ. ഇത് ഇന്ത്യന്‍ ജാതിവെവസ്തയുടെ സംഭാവനയാണിത്. വെക്തിനാമങ്ങള് പോലും ജാതിയുടെ അപകര്‍ഷതകള്‍ പ്രകടമാകുംവിധം ആയിരിക്കണം എന്നായിരുന്നു വെവസ്ഥ. താഴ്ന്ന ജാതിക്കാര്‍ കേട്ടലറക്കുന്ന പേരുകളെ മക്കള്ക്കിടാവൂ ......പൊക്കന്‍, കുഞ്ഞന്‍, കറുപ്പന്, കാളി,.........
കീഴാളന് സ്വന്തം കുട്ടികളെ അടികിടവ് എന്നും അച്ഛന്, അമ്മ എന്നിവരെ പഴതന്ത, പഴതള്ള, എന്നിങ്ങനെയും ആണ് പറയാവു... സവര്‍ണ്ണന്റെ കുട്ടികള്‍ ഉണ്ണികളാണ്......!!
സവര്ണ്ണന് മനയിലും, ഇല്ലത്തും, കോവിലകത്തും, മഠം, വീട് തുടങ്ങിയവയില്‍ കിടക്കുമ്പോള്‍ അവര്ണ്ണന് കിടക്കുന്നത് കുപ്പമാടവും കുപ്പപടവും, ചാളയിലും ആയിരുന്നു.
സവര്‍ണ്ണന്റെ കുളിക്ക് നീരാട്ട് കുളിയും അടിയാളന്റെ നനയലുമാണ് ..... സവര്ണ്ണന് എണ്ണ തെയ്ക്കുന്നതിനു ഒളെപെണ്ണ തേക്കലും അവര്ണ്ണന് അത് മെഴുകു പുരട്ടലും ആണ് ... വസ്ത്രം സവര്‍ണ്ണ ഉടയടയാണ് .... ചുറ്റുന്ന തുണി മുണ്ടാണ് അവര്ണ്ണനത്. നായരുടെ ഉപ്പേരി ഉപ്പേരിയും അവര്‍ണ്ണ ഉപ്പേരി കരിക്കാടിയുമാണ്. വെറ്റില നമ്പൂതിരിക്ക് മാത്രം വെറ്റില... അവര്ണ്ണനത്തു ചവറില ആയിരുന്നു......
സവര്‍ണ്ണ വിവാഹം വേളിയും/ സംബന്ധവും ആകുമ്പോള്‍ അവര്‍ണ്ണ വിവാഹം കട്ടിലേറ്റമാണ്. തമ്പുരാട്ടി പ്രസവിച്ചാല്‍ തിരുവയര്‍ ഒഴിയും!! കീഴ്ജാതിക്കാരി പ്രസവിച്ചാല്‍ കുലം പിഴക്കലും.. ഉണ്ണികള്‍ പിറക്കുന്ന ദിവസം തിരുന്നാളും അടിയകിടാങ്ങളുടെ പിറന്നാള്‍ ‘പഴന്നാളും ആണ്.
കീഴാള ബുദ്ധി ചെറു ബുദ്ധിയാണ് .... സവര്‍ണ്ണ ബുദ്ധിയാണ് ബുദ്ധി!... പഴകണ്ണ്, പഴമനസ്സ്, എന്നിവ കീഴാളന്റെയാണെങ്കില്‍ ശരിയായ കണ്ണും മനസ്സും മേലാളന്റെയാണ് ....
നായരും, നംബൂതിരിയും സകല ഉണ്ണാന്മാരും, ഊമ്പന്മാരും കൂടി സവര്‍ണ്ണ ഭാഷയെ മലയാള ഭാഷയാക്കി .... അവരതിനെ ശ്രേഷ്ഠ ഭാഷയാക്കി ......ദളിതനെ കൊണ്ട് സവര്ണ്ണന് വിളിപ്പിച്ചിരുന്ന ഭാഷയാണ് നമുക്ക് അച്ചടി ഭാഷ.... ദളിത് ഭാഷ എന്തായാലും അന്ന്യം നിന്ന് പോയിരിക്കുന്നു.../ പൊയ്കൊണ്ടിരിക്കുന്നു.... !!!!!!!+
Subscribe to:
Posts (Atom)