Monday, 26 August 2013

എന്താണ് ഈ ഭാരത സംസ്ക്കാരം?!










ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികളോടും, ആര്‍.എസ്.എസ്., വി.എച്ച്.പി., ശിവസേന തുടങ്ങീ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന സകലോരോടും ആയിട്ടാണ് ഈ ചോദ്യം ..... എന്താണ് നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം ?


ശ്വേത മേനോന്‍റെ പ്രസവം സംബന്ധിച്ചാണ് അടുത്ത കാലത്ത് ഭാരത സംസ്കാരത്തെ കുറിച്ച് ചോര തെളപ്പ് ഉയര്‍ന്നു വന്നത്. ശ്വേതയുടെ പ്രസവം തീയേറ്ററില്‍ കാണിച്ചാല്‍ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴും, പിന്നെ ഭാരത സംസ്കാരം ഇല്ല എന്നിങ്ങനെ ഒക്കേ ആണ് രാഷ്ട്രീയ നേതാക്കളും മറ്റു ഭാരത സംസ്കാര പ്രചാരകരും കൂടി മാധ്യമങ്ങള്‍ തോറും കയറി നടന്നു പ്രസംഗിച്ചത്. ശ്വേതയുടെ പ്രസവം ചിത്രീകരിച്ചതില്‍ ആണോ ഭാരത സംസ്കാരം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നത് ? അതോ അവര്‍ ഒരു സവര്‍ണ്ണ, മേനോന്‍ സ്ത്രീ ആയതു കൊണ്ടോ ഈ സംസ്കാര ചോര തെളപ്പ് ?


എന്ന് തൊട്ടാണ് ഈ സംസ്കാര ബോധം ഉയര്‍ന്നു വന്നത്?


ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയും പിന്നെയും കുറെ മനുഷ്യരെ പട്ടികളുടെ വില പോലും ഇല്ലാതെയും തരം തിരിച്ചതാണോ നിങ്ങള്‍ പറയുന്ന ഈ ഭാരത സംസ്കാരം?


മാറ് മറക്കാന്‍ അനുവാദമില്ലാതെ, ദളിത്‌ സ്ത്രീകളെ സവര്‍ണ്ണ കാമദാഹം ശമിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണോ നിങ്ങള്‍ പറഞ്ഞ സംസ്കാരം?, മുലയുടെ വലിപ്പത്തിനനുസരിച്ച് കരം മേടിക്കുന്ന നിങ്ങള്‍ സോഷിലിസ്റ്റ് ചിന്താഗതിക്കാര്‍ തന്നെ.!


തീണ്ടലും തൊടീലും, ഉള്‍പ്പെടെ ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിച്ചു അടിമകളാക്കി സവര്‍ണ്ണ ആവശ്യം നിറവേറ്റിക്കുന്നതാണോ ഭാരത സംസ്കാരം?


പട്ടിക്കും പൂച്ചക്കും വരെ പാത്രത്തില്‍ ഭക്ഷണം നല്‍കുമ്പോള്‍ നിങ്ങള്‍ ദളിതന് നിലത്തെ കുഴിയില്‍ ഭക്ഷണം കൊടുക്കുന്നു, എന്തൊരു സംസ്കാരം..


സ്ത്രീ പുരുഷന്‍റെ അടിമയകണം എന്ന് ഉല്‍ബോധിപ്പിക്കുന്നതാണോ സംസ്കാരം? അതിനു വേണ്ടി സതി തുടങ്ങിയ ദുരാചാരങ്ങളെ കൂട്ടു പിടിച്ചു, പെണ്‍കുട്ടികളെ ഉള്‍പ്പെടെ കൊന്നു തള്ളുന്നതോ ഭാരത സംസ്ക്കാരം?


ദൈവങ്ങളെയും അമ്പലങ്ങളെയും സവര്‍ണ്ണനു തീറെഴുതി കൊടുത്തു അവര്‍ണ്ണന് നിഷിദ്ധമാക്കുകയും ചെയ്തത് അല്ലെ ഭാരത സംസ്ക്കാരം? സവര്‍ണ്ണന്‍റെ എച്ചിലില്‍ കിടന്നു ദളിതന്‍ ഉരുളണം എന്നുള്ളത് നിങ്ങളുടെ ഭാരത സംസ്കാരം. ദളിതര്‍ക്ക് പ്രസാദം നിലത്തിട്ട് കൊടുക്കുന്നത് നിങ്ങളുടെ സംസ്കാര മഹിമ!.


അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ല, അവര്‍ണ്ണന്‍ വേദം ഉച്ചരിച്ചാല്‍ അവന്‍റെ നാവു പിഴുതെടുക്കണം, അവന്‍ വേദം കേട്ടാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം .....എത്ര മനോഹരമായ സംസ്കാരത്തിന് ഉടമയാണ് നിങ്ങള്‍.


സ്വന്തം രാജ്യത്തെ വിദേശികള്‍ക്ക് കാഴ്ച്ച വെക്കുന്നതും അയല്‍ രാജ്യത്തിനെ കൂട്ടി കൊടുക്കുന്നതും സംസ്ക്കാര പാരമ്പര്യം?


ലിംഗ ആരാധന നടത്തുന്നത് നിങ്ങളുടെ സംസ്ക്കാര ആചാരം .... മനുഷ്യനെക്കള്‍ കൂടുതല്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചത് നിങ്ങളുടെ സംസ്ക്കര മഹത്വം..... കക്കൂസിനേക്കാള്‍ കൂടുതല്‍ ദൈവവാലയങ്ങള്‍ ഉണ്ടാക്കുന്നത് സംസ്കാരം കാത്തു സൂക്ഷിക്കുവാന്‍ വേണ്ടി ?! മറ്റൊരുവന്‍റെ ആരാധനാലയം പൊളിച്ച് ആഘോഷിക്കുന്നത് അല്ലെ നിങ്ങളുടെ സംസ്കാരം?......


ഇതൊക്കെയാണ് ഭാരത സംസ്കാരം. അതില്‍ ഇത്ര മാത്രം അഹങ്കരിക്കുവാന്‍ എന്താണ് ഉള്ളത് ? ചുരുക്കത്തില്‍ ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നത്‌ സവര്‍ണ്ണനാണ്. കാരണം അവന്‍റെ ഇച്ചകളും ഇഷ്ട്ടങ്ങളും ആചാരങ്ങളും ആണ് ഇവിടെ സംസ്ക്കാരം. അവിടെ ദളിതനും, നാസ്തികര്‍ക്കും മറ്റു മതക്കാര്‍ക്കും എന്ത് സ്ഥാനം ?!






































Thursday, 22 August 2013

ദളിത്‌ വിപ്ലവം / Dalit revolution

എല്ലാ ദളിതരും സംഘടിക്കേണ്ടതിന്‍റെ ആവശ്യം ഇന്ന് ഏറി വന്നിരിക്കുന്നു. എന്നാല്‍ ആ സംഘടനം ജാതിയമോ മതപരമോ ആയിരിക്കരുത്. മറിച്ചു രാഷ്ട്രീയപരമായിരിക്കണം. സ്വയം ബ്രാഹ്മണവല്‍ക്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന SNDP യെ പോലുള്ള സാമൂദായിക സംഘടനകളെ കൂട്ടു പിടിക്കാതെ രാഷ്ട്രീയമായി സംഘടിക്കുക. തന്‍റെ അവകാശങ്ങള്‍ തട്ടി പറിക്കുന്നവനെതിരെ അത്തരം രാഷ്ട്രീയ സമുദായ സംഘടനകള്‍ക്കെതിരെ ദളിതന്‍റെ വികാരം ഉണരണം. സ്വയം കച്ചവടവല്‍ക്കരിച്ച് ശവകല്ലറയില്‍ അടക്കം ചെയ്യാതെ വിദ്യാഭ്യസത്തിലൂന്നിയ പുരോഗതി കൈവരിക്കണം. അധികാരത്തിന്റെ ദുഷിച്ച ദ്രംഷ്ട്ടകളില്‍ പെട്ടുലയാതെ .... മാറ്റത്തിന്‍റെ പടവാള്‍ വീണ്ടും എന്തുവാന്‍ സമയമായിരിക്കുന്നു.


അയ്യങ്കാളിയും കുമാരഗുരുവും പല്പ്പുവും, പണ്ഡിറ്റ്‌ കറപ്പനും, ചട്ടമ്പി സ്വാമികളും, നാരായണനും മറ്റും വെട്ടി വെടുപ്പാക്കിയ അശുദ്ധിയുടെ തീണ്ടലിന്‍റെ തൊടീലിന്‍റെ ചപ്പു ചവറു കൂനകള്‍ ഇന്ന് വീണ്ടും മുള പൊട്ടി തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു. അയിത്തം ഉള്ള അവര്‍ണ്ണനെ ശുചീകരിക്കുവാന്‍ ബ്രാഹ്മണന്‍ ഇറങ്ങി പുറപ്പെടണം എന്നുള്ളത് ചരിത്രത്തിന്‍റെ  വിരോധാഭാസം ആണ്. സ്വയം ശുചികരിക്കുക. അഴുക്കു ചാലുകളില്‍ കിടക്കുവാനും ഗ്രഹിണി പിടിച്ച വയറുമായി നടക്കുവാനും ഉള്ളതല്ല ദളിതന്‍റെ ജീവിതം. ഉണ്ണാന്‍മാരായ നമ്പൂതിരിമാര്‍ക്കും കരിങ്കല്‍   പ്രതിമകള്‍ക്കും കൊടുക്കുന്ന കാണിക്ക കൊണ്ട് ദളിതന് ക്ഷേമം ഉണ്ടാകില്ല. എന്നും അത് ബ്രാഹ്മണ്യത്തിന്‍റെ പള്ള വീര്‍പ്പിക്കാന്‍ മാത്രമേ ഉതുകൂ എന്ന് തിരിച്ചറിയുക. പട്ടികള്‍ക്കിടയില്‍ വെളുത്ത പട്ടിയും കറുത്ത പട്ടിയും ഇല്ല എന്നുള്ള തിരിച്ചറിവ് അധികാരത്തിന്‍റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള കടി പിടിയില്‍ നിന്ന് മോചിതരായി ശക്തി ആര്ജ്ജിക്കുവാന്‍ കഴിയും.
ജ്യോതിഷവും മഷി നോട്ടവും ഗണിതവും എല്ലാം ഇന്നേ വരെ ദളിതന് ഗുണം ഉണ്ടാക്കിട്ടില്ല,..... വശ്യ മോഹന യന്ത്ര ചരടുകള്‍, കാമദേവ സന്താന സമ്പന്ന സന്ഥാന ഏലസ്സുകള്‍ തുടങ്ങി സവര്‍ണ്ണന്‍ ഇന്നും നടത്തി കൊണ്ടിരിക്കുന്ന തട്ടിപ്പില്‍ നിന്നും അന്ധവിശ്വാസത്തില്‍ നിന്നും സ്വയം തിരിച്ചറിവ് നേടുക മാത്രമേ ദളിതന് രക്ഷയുള്ളൂ…..അമ്പലങ്ങളില്‍  നിന്നും, സവര്‍ണ്ണ അധിപത്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പോലും ദളിതന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നു... ആല്ലെങ്കില്‍ അത്തരം പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു... ഒരു നവ ദളിത്‌ മുന്നേറ്റത്തിനു, ദളിത്‌ വിപ്പ്ലവത്തിന് സമയമായിരിക്കുന്നു .....
നായരാടിയും നമ്പ്യാരും നമ്പൂതിരിയും നായയെ പോലെ വിളിക്കുമ്പോള്‍ നടു വളച്ചു, കൈ കൂപ്പി നിക്കണ്ട കാലം കഴിഞ്ഞിരിക്കുന്നു. ആരാടാ എന്ന് ചോദിച്ചാല്‍ ഞാനാടാ എന്ന് പറയാനുള്ള ചങ്ക്ഒറപ്പ്, ധിക്കാരം, ബോധം, വിവേകം, എന്നിവയോട് കൂടി ഇന്നത്തെ ദളിതന്‍ ഉണര്‍ന്നു  വരേണ്ടി ഇരിക്കുന്നു.

  

Saturday, 3 August 2013

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല

അവര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചാല്‍ തങ്ങളുടെ പാടങ്ങളില്‍ മുട്ടി പുല്ലുമുളക്കും എന്ന് മനസിലാക്കിയ സവര്‍ണ്ണ മേലാളന്മാര്‍ അവര്‍ണ്ണനെ വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും വിലക്കി .....പുലയര്‍ എക്കാലവും പാടങ്ങളില്‍ പണി ചെയ്ത് തമ്പ്രാക്കന്‍ മാരുടെ ആജ്ഞനു വര്‍ത്തികളയി കഴിയേണ്ടത് സവര്‍ണ്ണ ആവശ്യമായിരുന്നു.  .അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ല .....അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ തുനിഞാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് പറഞ്ഞ മഹാനാണ് ശങ്കരന്‍.... സവര്‍ണ്ണ ഭാഷയായ സംസ്കൃതത്തിന്‍റെ ഉന്നമനത്തിനായി ആ ശങ്കരന്‍റെ പേരില്‍ നമ്മുടെ സര്‍ക്കാര്‍ ഒരു സര്‍വകലാശാലയും നടത്തുന്നു. നിയമങ്ങളും നീതിയും എന്നും സവര്‍ണ്ണനു മാത്രം അവകാശപെട്ടത്‌ !

Saturday, 27 July 2013

അവര്‍ണ്ണന്‍റെ മേല്‍ സവര്‍ണ്ണ ആഘോഷം..... ഓണം / Onam and its myth

അവര്‍ണ്ണന്‍റെ മേല്‍ സവര്‍ണ്ണ ആഘോഷം ഓണം 
സവര്‍ണ്ണന്‍റെ ആഘോഷം ആണ് ഓണം. സവര്‍ണ്ണന്‍ അവര്‍ണ്ണന്‍റെ മേല്‍ നടത്തിയ ചതിയുടെ വിജയമാണ്(?!) ഓണം........ ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഇങ്ങനെ ഒരു കഥാ പാത്രത്തെ സൃഷ്ട്ടിച്ചു നന്മയുടെ പരിവേഷങ്ങള്‍ ചാര്‍ത്തി അസുരന്‍ എന്ന് മുദ്ര കുത്തി, ദേവലോക രക്ഷക്ക് സവര്‍ണ്ണന് മാത്രമേ സാധ്യമാകൂ എന്ന് തെളിയിക്കുവാന്‍ വേണ്ടി സവര്‍ണ്ണന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായ ഓണം ആഘോഷിക്കുമ്പോള്‍ അവര്‍ണ്ണന്‍ എന്ന് മുദ്രകുത്തപെടുന്ന ജനത ഏങ്കിലും ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ പൂര്‍വികര്‍ എത്ര പേര്‍ ഓണം ആഘോഷിച്ചിട്ടുണ്ട്?! എത്ര പേര്‍ക്ക് അറിയാമായിരുന്നു ഇങ്ങനെ ഒരു ആഘോഷം ഉണ്ട് എന്ന്?!
   സവര്‍ണ്ണന്‍റെയും മുതലാളിത്തത്തിന്‍റെയും, ആഗോളവല്‍ക്കരണത്തിന്‍റെയും കൂടെ ആഘോഷമാണ് ഓണം. കാണം വിറ്റും ഓണം തിന്നണം എന്നത് ആഗോളവല്‍ക്കരണ മുതലാളിത്ത മനോഭാവത്തിന്‍റെ പഴയ/പുതിയ പതിപ്പാല്ലാതെ മറ്റെന്താണ്?
അവര്‍ണ്ണന്‍ (അസുരന്‍) നന്മ ചെയ്യുവാന്‍ പാടില്ലാത്തവനാണ്. അങ്ങനെ നന്മ ചെയ്‌താല്‍ അതിനെതിരെ സവര്‍ണ്ണന്‍ (അവന്‍റെ ദൈവം) ഒരു അവതാരമെടുക്കുകയും ആ നന്മയെ നിഗ്രഹിക്കുകയും ചെയ്യും എന്ന് പഠിപ്പിക്കുന്ന ഒരുത്സവം?!......മാനുഷ്യരെല്ലാരും തുല്യതയോടെ വസിക്കുന്ന കള്ളവും ചതിയും പൊളി വചനങ്ങളും ഇല്ലാത്ത ഒരു അവര്‍ണ്ണ ലോകം സവര്‍ണ്ണന് സങ്കല്‍പ്പിക്കുവാന്‍ കഴിയില്ല. അത്തരം ഒരു ലോകം ഉണ്ടാകുന്നത് സവര്‍ണ്ണന്‍റെ നാശത്തിനു വഴി വെയ്ക്കും. അത് കൊണ്ട് അവര്‍ണ്ണനെ നിഗ്രഹിക്കുവാന്‍ വേണ്ടി ഒരു ദേവനെ അവതരിപ്പിച്ച് അവരാ കൃത്യം നിര്‍വഹിപ്പിക്കുന്നു. നന്മയ്ക്ക് മേല്‍ തിന്മയുടെ വിജയം. അവര്‍ണ്ണന്‍റെ മേല്‍ സവര്‍ണ്ണന്‍റെ വിജയം.
ഒരു രാജ്യം ഭരിക്കുന്ന അവര്‍ണ്ണനായ രാജാവിന് മൂന്ന് അടി മണ്ണ് പോലും സവര്‍ണ്ണന് കൊടുക്കാനില്ല എന്ന “മഹത്തായ സത്യം” പഠിപ്പിക്കുന്ന ഒരുത്സവം. സവര്‍ണ്ണന്‍റെ മൂന്ന് കാല്‍പാദങ്ങല്‍ക്കില്ല അവര്‍ണ്ണന്‍റെ രാജ്യം.... എത്ര മനോഹരാമായി സവര്‍ണ്ണന്‍ കാര്യങ്ങളെ വരച്ചിട്ടു.
അവര്‍ണ്ണന്‍ (അസുരന്‍) നരകത്തില്‍/ പാതാളത്തില്‍ ആണ് പോകേണ്ടത് എന്ന തത്വം കൂടി ഓണം നമ്മെ പഠിപ്പിക്കുന്നുണ്ട്. എത്ര വലിയ നന്മകള്‍ ചെയ്താലും അവര്‍ണ്ണന് സ്വര്‍ഗത്തില്‍ പോകുവാന്‍ കഴിയില്ല എന്ന് ആ ചവിട്ടി താഴ്ത്തലിലൂടെ അവര്‍ണ്ണനെ സവര്‍ണ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു.
സവര്‍ണ്ണ ഭിക്ഷയായി അവര്‍ണ്ണന്/അസുരന് ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാനുള്ള അവസരവും, ഉത്തരമതികളാണ് സവര്‍ണ്ണര്‍!!.
“ഓണത്തപ്പാ കുടവയറാ......” അവര്‍ണ്ണന്‍/അസുരന്‍ കുടവയറനും വിരൂപിയും ആണെന്ന് പാടി കളിയാക്കുന്നു കൂടിയുണ്ട് സവര്‍ണ്ണന്‍.

സവര്‍ണ്ണന്‍ അവര്‍ണ്ണന് എതിരെ നേടിയ വിജയം അത് തിന്മയുടെ ആണെങ്കിലും വിജയം നേടിയത് സവര്‍ണ്ണനാണ്. അതുകൊണ്ട് സവര്‍ണ്ണ വിജയ ഉത്സവം ദേശിയ ഉത്സവം....... കാരണം സവര്‍ണ്ണ പ്രിതിബിംബങ്ങളായ രാഷ്ട്രീയ മേലാളന്മാര്‍/ പാഠപുസ്തക ചരിത്ര രചിയിതാക്കള്‍ തുടങ്ങിയവര്‍ കാലങ്ങളായി അവര്‍ണ്ണനെ ചൂഷണം ചെയ്ത് അങ്ങനെ പഠിപ്പിക്കുന്നു, ജീവിക്കുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണമായും അവര്‍ണ്ണനെതിരെ സവര്‍ണ്ണന്‍ കൊണ്ടാടുന്ന ഓണം എന്ന സവര്‍ണ്ണ ഘോഷം  കൊണ്ടാടുമ്പോള്‍ അവര്‍ണ്ണന്‍ ഒന്ന് പിന്തിരിഞ്ഞു നോക്കുന്നത് നല്ലതിനായിരിക്കും.   

Wednesday, 17 July 2013

മതം മനുഷ്യനെ രൂപ പെടുത്തുന്ന വിധം

മതം മനുഷ്യനെ രൂപ പെടുത്തുന്ന വിധം
മതം മനുഷ്യനെയാണോ മനുഷ്യന്‍ മതത്തിനെയാണോ രൂപപെടുത്തിയത് എന്ന് ചോദിച്ചാല്‍ മതം ആണ് മനുഷ്യനെ രൂപപ്പെടുത്തിയത്/ പ്പെടുത്തികൊണ്ടിരിക്കുന്നത്  എന്ന് പറയേണ്ടി വരും,
മതം ഏതൊക്കെ വിധത്തില്‍ ആണ് ആധുനികന്‍ എന്ന് നടിക്കുന്ന മനുഷ്യന്‍റെ മേല്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം ......
ഒരു മനുഷ്യന്‍ ജീവിതം ആരംഭിക്കുന്നത് അല്ലെങ്കില്‍ ഒരാള്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് തുടങ്ങി ഒരു കുട്ടി എന്ന്, ഏതു സമയത്ത്, എങ്ങനെ, എവിടെയാണ് ജനിക്കേണ്ടത്‌ എന്ന് വരെ മതം തീരുമാനിക്കുന്നു. അത്ര മാത്രം മതങ്ങള്‍ ആധുനിക മനുഷ്യന്‍റെ മേല്‍ സ്വാധീനം ചെലുത്തുന്നു.
         ജനിക്കുന്നതിനു മുന്‍പ് തന്നെ മതങ്ങള്‍ അവന്‍റെ / അവളുടെ മേല്‍ തന്‍റെ അധീശത്വം സ്ഥാപിച്ചെടുക്കുന്നു. ഉരുളി കമഴ്ത്തിയും നേര്ച്ച കാഴ്ച്ചകള്‍ കഴിച്ചും മന്ത്ര വാദം നടത്തിയും ആണ് അവനെ/അവളെ  ജനിപ്പിക്കുന്നത്!!. ആ കുട്ടി ജനിക്കുന്നതിനു മുന്‍പ് തന്നെ അവനെ/ളെ അമ്പലത്തിന്‍റെയോ പള്ളിയുടെയോ “അടിമയായി” നേരുന്നു. അവനെ പുരോഹിതനോ അവളെ കന്ന്യസ്ത്രീ ആയോ മാതാ പിതാക്കള്‍ മതത്തിന്/ദൈവത്തിന് കാഴ്ച വെയ്ക്കുന്നു. കുട്ടിയായിരിക്കുമ്പോള്‍ പോലും അവനു/അവള്‍ക്ക്  സ്വാതന്ത്ര്യം ഇല്ല. അന്ധവിശ്വാസങ്ങളുടെ ഫലമായി മതം അവരെ മമ്മോദിസ മുക്കുന്നു, സുന്നത്ത് എന്ന് പറയുന്ന പ്രാകൃത കൃത്യം നിര്‍വഹിപ്പിക്കുന്നു, അമ്പല/പള്ളി നടയില്‍ വെയ്ക്കുന്നു, ഇരുപത്തെട്ടു ചടങ്ങ് നടത്തുന്നു......എന്നിങ്ങനെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ മതം അവരുടെ മേല്‍ അധ്വീശത്വം സ്ഥാപിച്ചെടുക്കുന്നു.
അവന്‍റെ/അവളുടെ പേര് എന്താകണം എന്ന് വരെ തീരുമാനിക്കുന്നത്‌ ഈ മതങ്ങള്‍ ആണ്. ഒരുവന്‍റെ/ളുടെ പേര് നോക്കി മതം ഏതെന്നു തിരിച്ചറിഞ്ഞു അവനെ/ളെ വിലയിരുത്തുന്ന ഫാസിസമാണ്‌ ഈ മതങ്ങള്‍ക്ക് വേണ്ടി ഇന്നത്തെ മനുഷ്യന്‍ നടത്തുന്നത്. പേരിനു പുറമേ വാലായി വാര്യര്‍, വര്‍മ്മ, നായര്‍, നമ്പൂതിരി, പിള്ള, കുറുപ്പ് ...... എന്നിങ്ങനെ മതങ്ങള്‍ തങ്ങളുടെ സവര്‍ണ്ണതയെ  രേഖപെടുത്തുക കൂടി ചെയ്യുന്നു.
            താന്‍ എന്താണ് ഭക്ഷിക്കേണ്ടത്, എന്തൊക്കെയാണ് ഭക്ഷിക്കാന്‍ പാടില്ലാത്തത്, മാംസമാണോ ഭക്ഷിക്കേണ്ടത്? അതോ പച്ചക്കറി മാത്രമാണോ ഭക്ഷിക്കേണ്ടത്?, പാനം ചെയ്യേണ്ടവ ഏതൊക്കെ, പടില്ലത്തവ ഏതൊക്കെ, തിന്നാവുന്ന മൃഗങ്ങള്‍, പാടില്ലാത്ത മൃഗങ്ങള്‍, തുടങ്ങി എന്താണ് മതം തീരുമാനിക്കാത്തത്?!
          എന്തിന് മുള്ളുന്നത് പോലും തീരുമാനിക്കുന്നത് മതമാണ്‌! എങ്ങനെ മുള്ളണം? മുള്ളുന്നതിന്‍റെ നടപടിക്രമങ്ങള്‍ എന്നിങ്ങനെ മതം തൊടാത്ത മേഖലകള്‍ ഇല്ല തന്നെ!
          മതമാണ്‌ സവര്‍ണ്ണനെയും അവര്‍ണ്ണനെയും സൃഷ്ട്ടിക്കുന്നത്..
തന്‍റെ വിശ്വാസങ്ങള്‍ എന്താകണം എന്ന് തീരുമാനിക്കുന്നതിന് പോലും ഇന്നത്തെ സമൂഹത്തില്‍ അവന്/ള്‍ക്ക് സ്ഥാനമില്ല. താന്‍ ഒരിക്കലും അറിയാത്ത / ആഗ്രഹിക്കാതെ ലഭിച്ച ആ മതം അവനെ/ളെ എങ്ങനെ ജീവിക്കണം എന്നും ഏതു വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം, എന്തായിരിക്കണം അതിന്‍റെ നിറം എന്നും തീരുമാനിക്കുന്നു.
വിദ്യഭ്യാസത്തെ പോലും ഒരളവില്‍ കൂടുതല്‍ തീരുമാനിക്കുന്നത്‌ ഈ മതങ്ങള്‍ ആണ്. താന്‍ എന്തൊക്കെ വിദ്യകള്‍ അഭ്യസിക്കണമെന്നും ഏതൊക്കെ വിദ്യകള്‍ അഭ്യസിക്കാന്‍ പാടില്ല എന്നും പാടില്ലാത്ത വിദ്യ അഭ്യസിച്ചാല്‍ അതിന്‍റെ ഭവിഷത്ത് എന്താകും എന്നും മതങ്ങള്‍ പറഞ്ഞു വെയ്ക്കുന്നു.
ഒരുവന്‍റെ/ളുടെ വിവാഹ പ്രായം തീരുമാനിക്കുന്നതും സ്വോഭാവികമായും ഈ മതങ്ങള്‍ തന്നെ. വിവാഹം എങ്ങനെ എപ്പോള്‍ ഏതു സമയത്ത് എവിടെ വെച്ച് നടത്തണം എന്നും ആരായിരിക്കണം തന്‍റെ ജീവിത പങ്കാളി എന്നും, എത്ര വിവാഹങ്ങള്‍ കഴിക്കാമെന്നും തീരുമാനിക്കുന്നതും മതങ്ങള്‍ തന്നെയാണ്. വിവാഹത്തിനു ശേഷം തന്നെ എങ്ങനെയാണ് ഒഴിവാക്കേണ്ടത് എന്നും ഈ മതങ്ങള്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞു വെച്ചിട്ടുണ്ട്. അങ്ങനെ ഒഴിവാക്കപെട്ടാല്‍ എതുവസ്ത്രം ഉടുത്ത് എങ്ങനെ ജീവിക്കണം എന്നും മതം പറഞ്ഞു തരുന്നു.
വീട് ഉണ്ടാക്കുമ്പോള്‍, ഉണ്ടാക്കി കഴിഞ്ഞാല്‍, കിണര്‍ കുഴിക്കാന്‍ എല്ലാം മതം വേണം .
കാമം വര്‍ദ്ധിപ്പിക്കുന്നതിനും, വശീകരണം നടത്തുന്നതിനും, കാണാത്ത  ആളെ കണ്ടു പിടിച്ചു കൊടുക്കുന്നതിനവശ്യമായ ഡിറ്റക്ടിവ് ജോലികള്‍ നിര്‍വഹിക്കുന്നതും മതങ്ങള്‍ തന്നെ. കൃഷി വര്‍ദ്ധിപ്പിക്കുവാന്‍/സമൃദ്ധി ഉണ്ടാകുവാന്‍ ദോഷങ്ങള്‍ പോകുവാന്‍ ആളുകളെ ബലി എന്ന് പറഞ്ഞു കൊല്ലിക്കുന്നതും മതങ്ങള്‍ തന്നെ.
മരിക്കുന്നതിനു മുന്‍പ് എന്തൊക്കെ ചെയ്യണം എന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നും ചെയ്തതിനു എന്താണ് പ്രതിവിധി എന്നും മതങ്ങള്‍ പഠിപ്പിച്ചു തരുന്നുണ്ട്. മരിച്ചു കഴിഞ്ഞാലും തീരുന്നില്ല ....... ശവം കഴുകന് കൊത്തി വലിക്കാന്‍ ഇട്ടു കൊടുക്കുന്നത് മുതല്‍ കത്തിക്കുന്നതും, കുഴിച്ചിടുന്നതും വരെ മതത്തിന്‍റെ ഉത്തരവാദിത്വമാണ്!!....
കുഴിച്ചിട്ടാലും കത്തിച്ചാലും കഴുകനും മറ്റും തിന്നാലും തീരുന്നില്ല മതത്തിന്‍റെ ഇടപെടല്‍. അവന്‍/ള്‍ സ്വര്‍ഗ്ഗ/നരകങ്ങളില്‍ പോകുവോ എന്നും പോയാല്‍ അതിനുള്ള കാര്യങ്ങളും, ഇനി പോയില്ലെങ്കില്‍ പോകാനുള്ള പാസ്പോര്‍ട്ട് കൊടുക്കുന്നതിനു ആവശ്യമായ സഹായങ്ങളും മതങ്ങള്‍ ഭക്തന്മാരുടെ ചിലവില്‍ ചെയ്തു കൊടുക്കുന്നുണ്ട്. മരണശേഷം ബന്ധുക്കള്‍ എങ്ങനെ മുടി വളര്‍ത്തണം എന്നും എപ്പോള്‍ ക്ഷൌരം ചെയ്യണം എന്നുകൂടെ മതം പറഞ്ഞു വെയ്ക്കുന്നുണ്ട്. മരിച്ചാലുള്ള സദ്യയുടെ കാര്യം വേറെ.....
ആരു ഭരിക്കണം എന്നും എങ്ങനെ ഭരിക്കണം എന്നും എത്ര മന്ത്രിമാര്‍ വേണം എന്നും തീരുമാനിക്കുന്നതും മതങ്ങള്‍ തന്നെ....... സര്‍വ്വം സര്‍വ്വം മതമയം......
“മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു” വയലാറിന്‍റെ വാക്കുകള്‍ മാറ്റേണ്ട സമയം ആയി....................................................മതങ്ങള്‍ മനുഷ്യനെ സൃഷ്ട്ടിച്ചു/സൃഷ്ടിക്കുന്നു എന്നാക്കേണ്ടിയിരിക്കുന്നു. ഒരുവന്‍റെ/ളുടെ ജനനത്തിനു മുന്‍പ് തൊട്ടു മരണത്തിനു ശേഷം വരെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് മതം ആണ്. അവന്/ള്‍ക്ക് സ്വന്തം ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു കാര്യവും സ്വതന്ത്രമായി തീരുമാനിക്കാന്‍ ആവില്ല. മനുഷ്യന്‍ യുക്തിയെ പണയം വെച്ച് മതത്തിന് പിന്നാലെ പോകുമ്പോള്‍ അവിടെ മതം മനുഷ്യനെ അടിമയാക്കി മാറ്റുന്നു. മതം മനുഷ്യനെ ഭരിക്കുമ്പോള്‍ അവിടെ എന്ത് നീതി ? അവിടെ എന്ത് ന്യായം ? അവിടെ എന്ത് നിയമം ? അവിടെ മതം ഉണ്ടാക്കുന്ന നിയമങ്ങള്‍, മതത്തിന്‍റെ ന്യായങ്ങള്‍, മതത്തിന്‍റെ നീതികള്‍.

ആരും സ്വതന്ത്രരായി ജനിക്കുന്നില്ല. ജനിക്കുന്നതിന് മുന്‍പ് തന്നെ അവന്‍/അവള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെടുന്നു. ആ ചങ്ങല അഥവാ തടവറ മതത്തിന്‍റെതാണ്. അത് തിരിച്ചറിയാത്തിടത്തോളം കാലം അവന്‍/ള്‍ക്ക് രക്ഷയില്ല. 

Monday, 1 July 2013

ക്രിസ്തു അനുയായികളോട് ചില ചോദ്യങ്ങള്‍ .....


  1. നിങ്ങളുടെ ഗ്രന്ഥത്തില്‍ എവിടെ ഏങ്കിലും പറഞ്ഞിട്ടുണ്ടോ ദൈവത്തിന്‍റെ മതം !!( ചോദ്യം തെറ്റിയതല്ല ) ക്രിസ്തു മതം ആണെന്ന് ? എന്ത് കൊണ്ട് നിങ്ങള്‍ ആ മതം സ്വീകരിക്കുന്നു ? പഴയ നിയമം അനുസരിച്ച് നിങ്ങള്‍ യഹൂദ മതത്തില്‍ അല്ലെ വിശോസിക്കേണ്ടത് ? യഹൂദ മതത്തില്‍ ജനിച്ച യേശുവിന്‍റെ അനുയായികള്‍ എങ്ങനെ ഒരു പുതിയ മതത്തില്‍ ചേര്‍ന്നു ?.

  1. യേശു ആരാധനാലയത്തില്‍ നിന്ന്  കച്ചവടക്കാരെയും മറ്റും പുറത്താക്കി എന്ന് നിങ്ങളുടെ വിശുദ്ധ ഗ്രന്ഥം. ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന കച്ചവടങ്ങള്‍ അതും യേശുവിന്റ്റെ പേര് പറഞ്ഞ് .... ന്യായികരണം ഉണ്ടോ ?                                                                                                                                                                                      
  2. യഹോവ ആണോ അതോ യേശു ആണോ യഥാര്‍ത്ഥ ദൈവം ....?! പിതാവിനെകാളും ശക്തി പുത്രനയത് കൊണ്ടാണോ നിങ്ങളിപ്പോള്‍  യേശുവിനെ മാത്രം ആരാധിക്കുന്നത് ?
  3. വേറെ ഒരു ദൈവങ്ങളെയും നിഴലിനെയും ആരാധിക്കരുത്‌ എന്ന് നിങ്ങളുടെ ദൈവം പറഞ്ഞതായി ഗ്രന്ഥത്തില്‍ കാണുന്നു. നിങ്ങളുടെ ദൈവം അപ്പോള്‍ എല്ലാത്തിനെയും നിയന്ത്രിക്കുന്ന ദൈവം ആണെങ്കില്‍ ഈ ലോക്കല്‍ ദൈവങ്ങള്‍ എങ്ങനെ വന്നു ? 
  4. നിന്‍റെ പുറം കുപ്പായം കൂടെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞ യേശുവിന്റെ പിന്‍ ഗാമികള്‍ എന്തേ പള്ളിക്ക് വേണ്ടി കടിപിടി കൂടുന്നു ?
  5. എങ്ങനെ ഇത്ര അധികം മതങ്ങള്‍ നിങ്ങള്‍ക്ക് വന്നു ? നിങ്ങളുടെ ദൈവം നിങ്ങള്‍ക്ക് ഒരു മതം കല്‍പ്പിച്ചു തരാത്തത് എന്തേ?

Wednesday, 26 June 2013

കവിത?!

ഇനി എത്ര രാവുകളില്‍
ഇനി എത്ര സന്ധ്യകളില്‍ നാമോരുമിച്ച് ......

Tuesday, 25 June 2013

കുടുംബ യോഗങ്ങള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ?

തീവ്രവാദ/ മതമൌലീക വാദത്തിനു വളമിടുവാന്‍ കുടുംബയോഗങ്ങള്‍ ?!
തലക്കെട്ട് ചേര്‍ക്കുക
            അടുത്ത കാലത്തായി കണ്ടു വരുന്ന ഒരു പ്രവണതയാണ് കുടുംബയോഗങ്ങള്‍. സ്വൊന്തം സമൂദായങ്ങളുടെ യോഗം അഥവാ സ്വൊന്തം കുടുംബത്തിന്‍റെ യോഗം. ഒരേ വീട്ടു പേരുള്ളവരുടെ സംഗമ യോഗം. കേരളം എഴുപതുകളുടെ മദ്ധ്യത്തില്‍ തുടങ്ങി എന്പതുകളുടെ അവസാനത്തോടെ ആര്‍ജ്ജിച്ചെടുത്ത പുരോഗമന പരമായ എല്ലാ ആശയങ്ങളെയും തുരഗ്ഗം വയ്ക്കുന്നതാണ് ഈ കുടുംബയോഗങ്ങളും അതിലൂടെ പ്രചരിക്കുന്ന ആശയങ്ങളും. സ്വന്തം സമൂദായം സന്ഘടിക്കെണ്ടാതിന്റ്റെ ആവശ്യകതയില്‍ ഊന്നി, ആര്‍ക്കു വോട്ട് ചെയ്യണം എന്നതുള്പ്പെടെ ചരിത്രത്തെ പുറകിലേക്ക് നടത്തുന്നവയാണ് ഇത്തരം യോഗങ്ങള്‍. 
എന്താണ് ഇത്തരം യോഗങ്ങളുടെ രാഷ്ട്രീയം ?
എന്താണ് ഇത്തരം യോഗങ്ങളിലൂടെ ഉന്നം വെക്കുന്ന ലക്ഷ്യം ?
കേരളം മറ്റൊരു സംഘടിത ദുരന്തത്തിലേക്ക് പോകുന്ന കാഴ്ചയാണോ ഈ കുടുംബയോഗങ്ങള്‍ ?
കാത്തിരുന്നു കാണാം .....!

( പൂര്‍ണ്ണമല്ല ..... ഒരു ആശയം മുന്നോട്ടു വെച്ചു എന്ന് മാത്രം)


Monday, 24 June 2013

ബോയ്സ് ഗേള്‍സ് സ്കൂളുകള്‍ ആര്‍ക്ക് ? എന്തിന് ?

ഭരണ ഘടന സ്ത്രീക്കും പുരുഷനും തുല്ല്യ നീതി ഉറപ്പ് വരിത്തുന്നു !! എന്നാല്‍ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശവും തുല്ല്യ നീതിയും ഉറപ്പ് വരുത്തുന്നത് പേപ്പറില്‍ മാത്രം.......
നമ്മുടെ സംസ്ഥാനത്ത് നിലവില്‍ ബോയ്സ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍/ കോളേജ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു വരുന്നുണ്ട് ..... എന്താണ് ഇവിടെ ഇത്തരത്തില്‍ ഒരു സംവിധാനം നിലനിന്നു പോരുന്നത് ....? പണ്ട് നമ്പൂതിരിമാര്‍ക്ക് മാത്രം ഒരു സ്കൂള്‍ നായര്‍മാര്‍ക്ക് മാത്രം ഒരു സ്കൂള്‍ എന്നിങ്ങനെ ഉണ്ടായിരുന്നു .... ഇതിന്റ്റെ പിന്തുടര്ച്ചയാണോ ഇത്തരം സ്കൂളുകള്‍?
വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇപ്രകാരമാണ് “പണ്ട് കാലത്ത് ആണ്‍കുട്ടികളുടെ ഒപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് മടിയായിരുന്നു”
അവരുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ ഇപ്രാകരം ഒരു നടപടി സ്വീകരിച്ചു .... നല്ല കാര്യം, എന്നാല്‍ പിന്നെ ബോയ്സ് സ്കൂള്‍ എന്തിന്? ചെലപ്പം പെണ്‍കുട്ടികളുടെ ഒപ്പം അവരെ പേടിച്ചു ആണ്‍കുട്ടികളുടെ രക്ഷിക്കള്‍ക്ക് വേണ്ടി സര്‍ക്കാര്‍ രൂപികരിച്ചതവും ബോയ്സ് സ്കൂള്‍. കേരളത്തില്‍ ഏകദേശം 225 ഓളം ബോയ്സ് ഗേള്‍സ് സ്കൂളുകളും അത്ര തന്നെ കോളേജ്കളും ഉണ്ട്.
ഇത്തരം സ്കൂളുകളില്‍ അത് ബോയ്സ് ആയാലും ഗേള്‍സ് ആയാലും പഠിക്കുന്ന കുട്ടികള്‍ക്ക് കാര്യമായ സ്വോഭവ വൈകല്ല്യങ്ങലുണ്ടാകുന്നു എന്ന് മനശാസ്ത്ര വിദഗ്ദ്ധന്മാര്‍ അഭിപ്രയപെടുന്നു.കൂടാതെ ഇവര്‍ക്ക് ഓപ്പോസിറ്റ് സെക്സ്നോട് കടുത്ത വിദ്വേഷവും ചെലപ്പോള്‍ കടുത്ത ആഗ്രഹവും തോന്നുന്നു. ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഓപ്പോസിറ്റ് സെക്സ്ന്റ്റെ അടുത്തു മിണ്ടുവാന്‍ പോലും   അമിതമായ നാണം കാണിക്കുന്നു.......
പള്ളികളുടെയും സാമൂദായങ്ങളുടെയും താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഈ വിവേചനം തുടര്‍ന്ന് പോരുന്നത്. ആണ്‍കുട്ടികളുടെ ഒപ്പം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പേടിയുള്ള മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പ് വരുത്തുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്?. പകരം മുടന്തന്‍ ന്യായം ? പറഞ്ഞു കുട്ടികളുടെ അവകാശത്തെ ഒരുമിച്ചു പഠിക്കുവാനുള്ള സാമാന്യ അവകാശത്തെ നിഷേധിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത് ? അതും പള്ളിയും സമൂദായവും നടത്തുന്ന / കന്ന്യസ്ത്രീകളെ വെച്ച് കാശുണ്ടാക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്നതല്ലേ സര്‍ക്കാര്‍ നിലപാട്. (കന്ന്യാസ്ത്രീകള്‍ക്ക് സ്വോകര്യ സ്വത്തു പാടില്ല, അത്തരം അധ്യാപികമാരുടെ പണം പള്ളിയുടെ പോക്കെറ്റില്‍)
ഇവിടെ പരസ്യമായി സ്ത്രീക്കും പുരുഷനും കുട്ടികള്‍ക്കും അവരുടെ അവകാശത്തെ നിഷേധിക്കുകയും കൂടാതെ ലിംഗ വിവേചനം നടത്തുകയുമാണ് സര്‍ക്കാര്‍.

എല്ലാ ബോയ്സ്/ ഗേള്‍സ് സ്കൂള്‍ കോളജുകളും സര്‍ക്കാര്‍ എത്രയും പെട്ടന്ന്  mixed സ്കൂളുകള്‍ ആക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വോട്ട് ബാങ്ക് നോക്കുന്ന ഒരു സര്‍ക്കാരിനും അതിനു കഴിയില്ല എന്നാ യാഥാര്‍ത്ഥ്യം മനസിലാക്കി കൊണ്ട് തന്നെയാണ് ഈ ലേഖനം.

Friday, 14 June 2013

അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിക്കാന്‍ പാടില്ലാത്തത് എന്തുകൊണ്ട് ?


സാധാരണയായി സവര്‍ണ്ണ അമ്പലങ്ങളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിച്ചു കയറുവാന്‍ കഴിയില്ല. സവര്‍ണ്ണ അമ്പലങ്ങളുടെ പാത പിന്തുടുര്‍ന്നു ഇപ്പോള്‍ ഒട്ടു മിക്ക അമ്പലങ്ങളിലും ഈ കീഴ്വഴക്കം തുടരുന്നു. പുരുഷന്മാരുടെ നഗ്നത മാത്രം കണ്ടാല്‍ മതി ദൈവത്തിന്. സ്ത്രീകളുടെ വേണ്ട പോലും.!! എന്ത് കൊണ്ടാണ് പുരുഷന്മാര്‍ മാത്രം മേല്‍വസ്ത്രം അഴിച്ചു തൊഴണം എന്നുള്ളത് അന്നോഷിച്ചപ്പോള്‍ കിട്ടിയ മറുപടി വിചിത്രമാണ്.

ഒരു പൂജാരിയോട് എന്ത് കൊണ്ടാണ് പുരുഷന്മാര്‍ അമ്പലത്തില്‍ മേല്‍വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കപെടുന്നു എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഇങ്ങനെ.

 “നമ്മുടെ വസ്ത്രങ്ങളില്‍ നെഗറ്റീവ് എനര്‍ജി ഉണ്ട്. അമ്പലം പോലെ ദിവ്യമായ ഒരു സ്ഥലത്ത് ആ നെഗറ്റീവ് എനര്‍ജി കൊണ്ട് കേറുന്നത് പാപമാണ്. സ്ത്രീകളുടെ കാര്യത്തില്‍ നമുക്ക് അങ്ങനെ കര്‍ശനമായി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ട്.”

തലക്കെട്ട് ചേര്‍ക്കുക


എന്നാല്‍ ശാസ്ത്ര ബോധമുള്ള ആര്‍ക്കും വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഈ മറുപടിയുടെ സത്യാവസ്ഥ എന്തെന്നാല്‍ ഒരു കാലത്ത് അമ്പലങ്ങള്‍ സവര്‍ണ്ണന്‍റെ കുത്തക ആയിരുന്നു. അവിടെ കീഴാളനു പ്രവേശനം നിഷേധിച്ചിരുന്നു. ഗുരുവായൂര്‍, മൂകാംബിക തുടങ്ങിയ പ്രസദ്ധി ആര്‍ജിച്ച അമ്പലങ്ങളില്‍ വിദൂര ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ വരെ ദര്‍ശനത്തിനായി വരാറുണ്ട്. അപ്പോള്‍ ആരാണ് കീഴാളന്‍ എന്ന് തിരിച്ചറിയല്‍ ബുദ്ധിമുട്ടുണ്ടാക്കും. ആയതിനാല്‍ പുരുഷന്‍റെ മേല്‍വസ്ത്രം അഴിക്കണം. പൂണൂല്‍ ധരിച്ച സവര്‍ണ്ണനെ ഇതില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയും. അവിടെ സ്വോഭവികമായി അവര്‍ണ്ണന് പ്രവേശിക്കുവാന്‍ കഴിയില്ല. ഇതാണ് വാസ്തവം.

ക്ഷേത്ര പ്രവേശന വിളംബരവും സ്വാതന്ത്രവും ഒക്കെ കിട്ടിയിട്ടും നൂറു ശതമാനം സാക്ഷരത കൈവരിച്ചിട്ടും ജാതിയമായ ഒരു വേര്‍തിരിവും പാടില്ല എന്ന നിയമം ഉണ്ടാക്കിയിട്ടും ഇവിടെ സവര്‍ണ്ണന്‍റെ നിയമങ്ങളും നീതിയും കീഴാള, സാധാരണക്കാരന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ജനാധിപത്യ മതേതരത്വ രാജ്യത്ത് നടക്കുന്ന കാഴ്ച്ചകള്‍ ഇങ്ങനെയൊക്കെയാണ് അനീതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടൂ.


Thursday, 13 June 2013

നിന്‍റെ മണം .............



നിന്‍റെ മണം .............
അതെന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു ....
ഒരു പെര്‍ഫ്യൂംനും നല്‍കാന്‍ കഴിയാത്ത മണം ......
ഞാന്‍ അതില്‍ മയങ്ങുകയാണ് .....
ഓരോ മാസവും നീ ഓരോ മണത്തെ വരവേല്‍ക്കുന്നു ....
അത് എന്നില്‍ സൃഷ്ട്ടിക്കുന്ന ആഘാതം
എത്രത്തോളം ആണെന്ന് നീ അറിയുന്നുവോ ?
നീ എന്തിനീ മണത്തെ നാലാഴ്ച്ചയോളം
ഒളിപ്പിച്ചു വെയ്ക്കുന്നു ...?!
ലഹരിയാണത് ..........
ഒരു മദ്യത്തിനും മരുന്നിനും
നല്‍കാനാവത്ത ലഹരി ......
ബാബു വെണ്ടുവഴി ...................
02/06/13

Saturday, 20 April 2013

ഫാസിസത്തിനു കുട പിടിക്കുന്ന കേരള സര്‍ക്കാര്‍




മതേതര ജനാധിപത്യ രാഷ്ട്രത്ത് ഭരണ കൂടം തന്നെ ഫാസിസത്തിന് വളമിടുന്ന 

കാഴ്ചയാണിത്.“പരിധിയില്ലാത്ത വേഗം അറുതിയില്ലാത്ത പാപം”, “വേഗം 

കൂടുമ്പോള്‍ പാപം തേടിവരുന്നു, കേരള ഭാഗ്യകുറി ഒരു പുണ്യം ആണ്”. 

ഇത്തരത്തില്‍ ഉള്ള സാന്മാര്‍ഗ്ഗിക ദൈവോപദേശങ്ങള്‍ കേരള സര്‍ക്കാര്‍,  കേരള 

പോലീസ് എന്നിവര്‍ വഴി നീളെ സ്ഥാപിച്ചിട്ടുണ്ട് . സേവന കറി പൌഡര്‍ന്‍റെ 

സഹായത്തോടെ  സിറ്റി പോലീസ് കമ്മിഷണര്‍ , ട്രാഫിക്‌ പോലീസ്, ജനമൈത്രി 

പോലീസ് എന്നിവരുടെ ലേബലില്‍  ആണ് ഈ ദൈവത്തിന്‍റെ വഴി 

കേരളത്തില്‍ പ്രചരിപ്പിക്കുന്നത് . എന്താണ് ഇതിന്‍റെ പിന്നിലെ ഗൂഡ 

ലക്ഷ്യങ്ങള്‍ ?



ഒരു  മതേതര ജനാധിപത്യ രാജ്യത്തു സ്റ്റേറ്റ് തന്നെ ഇത്തരം ദൈവ വഴി കാണിക്കുമ്പോള്‍ അവിടെ മതേതരത്വം  പേപ്പറില്‍ മാത്രം ഒതുങ്ങുന്നു ......... ജനാധിപത്യം ന്യൂസ്‌ നൈറ്റ്‌ ചര്‍ച്ചയില്‍ മാത്രം വികാസം പ്രാപിക്കുന്നു ...
 ആലുവ മണപ്പുറം ഒരു പ്രത്തേക വിഭാഗത്തിനു കണ്ണു മൂടി കെട്ടിയ നീതി ദേവത തീറെഴുതി കൊടുക്കുന്നതും , ദളിതനെതിരെ പീഡനം വര്‍ദ്ധിക്കുന്നതും എല്ലാം ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
സ്റ്റേറ്റ്ന്‍റെ  ഉത്തരവാദിത്വം അല്ല മത ബോധവും ദൈവ വിചാരവും വര്‍ദ്ധിപ്പിക്കുക എന്നത്. പുരോഹിതന്മാര്‍ ചെയ്യേണ്ട കാര്യം സ്റ്റേറ്റ് ചെയ്യേണ്ട ആവശ്യം ഇല്ല .
എന്താണ് പാപം?
പാപം എന്നാല്‍ പൂര്‍ണ്ണമായും മതപരമായ വാക്കാണ്‌.  ദൈവഭയത്തില്‍ നിര്‍ത്തുവാന്‍ വേണ്ടി മത ശക്തികള്‍/ പുരോഹിതന്മാര്‍ കെട്ടിച്ചമച്ചതാണ് ഈ പാപ ബോധവും  പുണ്ണ്യവും.  മനുഷ്യനെ മത ബോധത്തില്‍, ദൈവഭയത്തില്‍ നിര്‍ത്തുവാന്‍ സ്വോര്‍ഗ്ഗ നരക സങ്കല്‍പ്പത്തില്‍ ഉള്ള പാപവും  പുണ്ണ്യവും നിര്‍ണ്ണായക പങ്ക്‌ വഹിക്കുന്നു.
ക്രിസ്തു മത വിശ്വാസ പ്രകാരം എല്ലാ തരത്തിലും ഉള്ള ലൈംഗീക ബന്ധം പാപത്തില്‍ അധിഷ്ട്ടിതമാണ്‌. അതായതു സ്ത്രീ പുരുഷ ലൈന്ഗീകത ക്രിസ്തു മതത്തില്‍ പാപം ആണ്. അത്തരത്തില്‍ ഉള്ള പാപം ( ജന്മ പാപം ) കളയുവാനാണ് മമ്മോദിസ  നടത്തുന്നത്. പാപം കൂടാതെ ഭൂമിയില്‍ ജനിചിട്ടുള്ളത് ക്രിസ്തു മാത്രം ആണെന്ന് അവരുടെ വേദ ഗ്രന്ഥം പറയുന്നു. കാരണം സ്ത്രീ പുരുഷ ലൈംഗീക ബന്ധത്തിന്‍റെ ഫലമായല്ല യേശു ജനനം കൊണ്ടത്‌. അത് ദിവ്യ ഗര്‍ഭം ആണ് ?!.
പാപ പുണ്ണ്യങ്ങളെ സ്റ്റേറ്റ് തന്നെ അടിചെല്‍പ്പിക്കുമ്പോള്‍ ഇവിടെ തകരുന്നത് മതേതരത്വം ആണ് .  കേരള ഭാഗ്യകുറി ഒരു പുണ്യം ആണ് . അതായത് കേരള ഭാഗ്യകുറി, കാരുന്ന്യ ഭാഗ്യകുറി ഇടുക്കുന്നവന് സര്‍ക്കാര്‍ സ്വോര്‍ഗ്ഗ രാജ്യത്ത് ഒരു സീറ്റ്‌ ഏര്‍പ്പാടാക്കി തരുന്നു. എത്ര മഹത്തായ ഒരു കാര്യം.  യഥാര്‍ത്ഥ മതേതരത്വ ജനാധിപത്യ സര്‍ക്കാര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം. 


Monday, 25 March 2013

കന്ന്യാകത്വം ......../ #Virginity


വാട്ടര്‍ ബെഡില്‍ അമര്‍ന്ന നിന്‍റെ മൃദു ശരിരം
വെള്ളത്തെകാള്‍ മൃദുവായ നിന്‍റെ ശരിരം .......
രക്ത കറ പുരണ്ട ബെഡ് ഷീറ്റില്‍
നിന്‍റെ കന്ന്യാകത്വം ........
പുരുഷനുണ്ടാക്കിയ കന്ന്യാകത്വം ....
ചാരിത്ര്യം... ..................
അവന്‍ തന്നെ ഇടുക്കുമ്പോള്‍
നഷ്ട്ടപെടുന്നത് നിന്റെ സ്വാതന്ത്ര്യം .......
ദ്രംഷ്ട്ടകള്‍ ഭക്ഷിച്ച നിന്‍റെ മുലകള്‍ ......
നിന്‍റെ കുട്ടികള്‍ കുടിച്ചു വളരേണ്ട
മുലകള്‍ ചപ്പി കുടിക്കുമ്പോള്‍ കാമത്തിന്‍റെ
ഉച്ച കോടിയില്‍ ഞാന്‍ നിന്നെയും
നീ നിന്നെയും മറന്നു ............