Sunday, 30 August 2015

ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ /BLUE IS THE WARMEST COLOUR

കാൻ ചലച്ചിത്രമേളയിൽ സംവിധായകനും പ്രധാനനടിമാർക്കും പാംഡിഓർ പുരസ്കാരം കിട്ടിയ ഏക ചിത്രമാണ്ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ . ഫ്രഞ്ച്-ടുണീഷ്യൻ ചലച്ചിത് പ്രവർത്തകനായ അബ്ദലെത്തീഫ് കെചിചെയാണ് ഇതിന്റെ സംവിധായകൻ.


  പ്രണയവും സെക്സും ഇഴ ചേർന്നിരിക്കുന്ന ഇത്രയും മനോഹരമായ ഒരു ലെസ്ബിയൻ ചിത്രം ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം .. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ലെസ്ബിയൻ ചിത്രം തന്നെയാണിത് . 5/5 

Thursday, 27 August 2015

ലക്ഷ്മി

                  സിനിമ കൌതുകത്തിനും വിനോദത്തിനും അപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടല നടത്തനുതുകുന്ന ശക്ത്തമായ ഒരു മാധ്യമമാണ് എന്ന് വിളിച്ചു പറയുന്ന ചിത്രമാണ് ലക്ഷ്മി ...
നേരിന്റെ ദൃശ്യാവിഷ്കാരമാണെന്ന ബോധ്യമാണ്  'ലക്ഷ്മി' പങ്കുവെക്കുന്ന വേദനയുടെ ആഴം കൂട്ടുന്നത്. സ്ത്രീ അരക്ഷിതാവസ്ഥയുടെയും, മനുഷ്യക്കടത്തിന്റെയും, മാംസ കച്ചവടത്തിന്റെയും ലോകത്തുനിന്നും, നീതിനിർവ്വഹണത്തിന്റേയും അവകാശസംരക്ഷണത്തിന്റേയും  സുരക്ഷിതവലയത്തിനായി പോരാടിയ ലക്ഷ്മി എന്ന 14-കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ 'ലക്ഷ്മി' ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെ കളങ്കമാർന്ന ലോകത്തിലേക്കും, അതിനെതിരേയും ഉള്ള സഞ്ചാരം ചിത്രീകരിക്കുന്നു. ആന്ധ്രാപ്രദേശിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തികൊണ്ടുതന്നെ ധീരമായ സംരംഭമായി വിലയിരുത്താം 'ലക്ഷ്മിയെ'.

നഗരത്തിലെ നക്ഷത്രവേശ്യാലയത്തിൽ എത്തിപ്പെട്ട ലക്ഷ്മി എന്ന 14-കാരി ഗ്രാമീണ പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രം. കൊടിയ പീഡനങ്ങൾക്ക് വിധേയയായി വേശ്യാവൃത്തിക്ക് നിർബന്ധിതയാകുന്ന ബാലിക വർഷങ്ങൾക്കിപ്പുറം കുറ്റവാളികളെ കോടതിയിലെത്തിച്ച് ശിക്ഷ നടപ്പാക്കുന്നു. 104മിനുട്ട് ദൈർഘ്യമുള്ള ചിത്രം നമ്മുടെ മഹാരാജ്യത്തിലെ സാമൂഹിക ഘടനയുടെ, സുരക്ഷിതത്വത്തിന്റെ വികൃത മുഖമാണ് അവതരിപ്പിക്കുന്നത്‌. ഏറെ പ്രചാരത്തിലുള്ള വിനോദ ഉപാധി എന്നതിനപ്പുറം ചലച്ചിത്രത്തിന്റെ, സാമൂഹ്യ മാധ്യമമെന്ന നിലയിലുള്ള ശക്തി വ്യക്തമാവുന്നുണ്ട് 'ലക്ഷ്മി'യിലൂടെ. വൈവിധ്യമായ വിഷയങ്ങൾ ചിത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നതിൽ നാഗേഷ് കുക്കുനൂർ എന്ന സംവിധായകൻ ഏറെ ശ്രദ്ധ ചെലുത്തുന്നതായി നിരീക്ഷിക്കാം. അത് 'ലക്ഷ്മി' യിലൂടെയും തുടരുന്നു.

സമൂഹത്തിനേറ്റ മൂല്യച്യുതിയാണ് ലക്ഷ്മിയുടെ ധീരതക്കുള്ള പ്രശംസകളുടെ കാതൽ. ദുസ്സഹ ജീവിതവും അതിജീവനവും ഏവരുടേതും ആയിരുന്നെങ്കിലും പ്രതികരണവും നീതിക്കായുള്ള പോരാട്ടവും ഒറ്റപ്പെട്ടതായിരുന്നു. ചൂഷണങ്ങൾക്ക് എതിരെയുള്ള പ്രതികരണത്തിനായുള്ള സന്നദ്ധത അപൂർവ്വമാകെയാണ് ലക്ഷ്മിയുടെ ജീവിതം ധീരമാകുന്നത്. വേശ്യാലയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന ലക്ഷ്മി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിലും വേഗത്തിൽ തിരികെയെത്തുന്നുണ്ട്. നിയമപാലകരുടെ അറിവോടെ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ സാമൂഹിക അധഃപതനത്തിന്റെ നില ഗുരുതരമാകുകയാണ് ചെയ്യുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങളിലൊന്നിന്റെ ചലച്ചിത്ര ഭാഷ്യമെന്ന നിലയിൽ ശക്തമായ സാമൂഹ്യവിമർശനം നടത്തുന്നുണ്ട് 'ലക്ഷ്മി'. എന്നാൽ ധീരമായ സംരംഭമാകെത്തന്നെ, പിഴവുകൾ മാറ്റി പരിഗണിച്ച് കൊണ്ടേ 'ലക്ഷ്മിയെ' ഒരു ചലച്ചിത്രമെന്ന നിലയിൽ മികച്ചതായി വിലയിരുത്താനാവൂ.

 ചിത്രത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള റിയലിസ്റ്റിക് പ്രതീതി കൈകൊണ്ടിട്ടില്ലെന്ന് അനുഭവപ്പെട്ടേക്കാം. മേക്കിങും, കളർടോണുമെല്ലാം സിനിമാറ്റിക് പ്രതീതി ഉയർത്തുന്നതായിരുന്നു. എന്നാൽ കോടതി രംഗങ്ങൾ ഒരിക്കലും സാമ്പ്രദായികതയെ പിന്തുടരുന്നവയായിരുന്നില്ല. 

2014 ജനുവരിയിൽ 'ലക്ഷ്മി' കാലിഫോർണിയയിലെ പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഓഡിയൻസ് അവാഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. പിന്നണിഗായിക

കൂടിയായ  മൊണാലീ ഠാക്കൂർ ആണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്‌. സംവിധായകൻ നാഗേഷ് കുക്കുനൂർ ചിത്രത്തിലെ ചിന്നാ എന്നൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സംഭവത്തിനെ ദൃശ്യവൽക്കരിക്കുന്നതിൽ ചിത്രം വിജയം കണ്ടിരിക്കുന്നു. വെറുമൊരു കഥയെന്നു കണ്ടു ചിന്തവെടിയാൻ പ്രേക്ഷകനെ 'ലക്ഷ്മി' അനുവദിക്കില്ല. മറിച്ച് യാഥാർത്ഥ്യമാണെന്ന ബോധം ചിന്തകളെയത്രയും വേട്ടയാടും. 3.7/5

Wednesday, 26 August 2015

കാക്ക മുട്ട / Kakka Muttai

ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.


പൂർണ്ണമായി കടപെട്ടിരിക്കുന്നു

പാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ സംവിധായകാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട് . സാധാ സിനിമ ചേരിയിൽ നമ്മൾ കാണുന്ന അമൂൽ കുട്ടികളല്ല എന്നത് തന്നെ ശ്രദ്ധേയം .. മികച്ച അവാർഡ്‌ കരസ്ഥമാക്കിയത്തിൽ  നൂറു ശതമാനം സത്യസന്ധത അവർ കഥാപാത്രങ്ങളിൽ പുലർത്തിയിട്ടുണ്ട് . ബാബു ആന്റണിയും ചിത്രത്തിലെ നായികയും ശ്രദ്ധിക്കപെടെണ്ടത് തന്നെ. ചിത്രത്തിലെ നയകുട്ടി വരെ അഭിനയിച്ചിരിക്കുന്നു!4.5/5

Njaan Steev Lopz -ഞാൻ സ്റ്റീവ് ലോപ്സ്

ഞാൻ സ്റ്റീവ് ലോപ്പസ്സ് - തിരക്കഥയുടെ കയ്യൊതുക്കവും, സംഭാഷണത്തിലെ സ്വാഭാവികതയും, ദൃശ്യഭാഷയിലെ സൗന്ദര്യവും ഒത്തുവന്നപ്പോൾ ആസ്വാദനം അനായാസമാകുന്നു. 'അന്നയും റസൂലും' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ സ്വതന്ത്രമായ റിയലിസ്റ്റിക് ആഖ്യാനം തന്നിലെ സംവിധായകന്  എത്രമാത്രം വഴങ്ങും എന്ന് തെളിയിച്ച രാജീവ് രവി അതേ ശ്രേണിയിൽ തന്നെയാണ്  'ഞാൻ സ്റ്റീവ് ലോപ്പസും' അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനും നായികയും അടങ്ങുന്ന  ഒരു കഥ പറഞ്ഞു തീർക്കുക എന്നതിനപ്പുറം സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും, വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന കലഹങ്ങൾ  സാമൂഹിക ജീവികളായ കഥയിലെ പാത്രങ്ങളെയും സ്വാധീനിക്കും എന്നതിന് ചിത്രം സാക്ഷ്യമാണ്.

സ്റ്റീവ് സമകാലിക യുവത്വത്തിന്റെ വക്താവാണോ ? കൂടുകാരോടൊപ്പം ലഹരി നുണയുന്ന, സദാസമയവും സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന, തന്റെ സഹപാഠിയായ അഞ്ജലിയെ  പ്രണയിക്കുന്ന, ആഘോഷങ്ങളിൽ മതിമറന്നാടുന്ന സ്റ്റീവ്. ആധുനിക യുവത്വത്തിന്റെ അലസതകൾ പിന്തുടരുന്ന സ്റ്റീവിനെ സംവിധായകൻ സൂക്ഷ്മമായി നീരീക്ഷിക്കാൻ വിട്ടു തരുന്നുണ്ട്. ഉയർന്ന തസ്ഥികയിൽ ഉള്ള ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ ഇളവുകളും സംരക്ഷണവും കൽപ്പിക്കപ്പെടുന്നുണ്ട് അവന്. അലക്ഷ്യമായ, നിസ്സംഗ ജീവിതശൈലി തുടർന്ന് പോകുന്ന സ്റ്റീവിന് ഒരു കൗമാരക്കാരന്റേതായ വിചാരങ്ങളും ഉണ്ട്. ബാത്ത്റൂമിൽ നിന്നും അയൽക്കാരിയെ ഒളിഞ്ഞു നോക്കുന്ന കഥാനായകനിൽ തെളിയുന്നന്നത് സ്നേഹമോ പ്രേമമോ അല്ല.


തിരക്കഥയുടെ ഇട്ടാവട്ടങ്ങൾക്കപ്പുറം സംവിധായകന്റെ മനസ്സിൽ സംഭവിച്ചതായി അനുഭവപ്പെടാറുണ്ട് രാജീവ്‌ രവിയുടെ സിനിമകൾ. മലയാള സിനിമയിലെ പുതു വഴിവെട്ടലായി കണ്ടു സമീപകാല ക്ലീഷേകളെ നിരാകരിക്കുമ്പോഴും ആ സ്വഭാവത്തിന്  സ്റ്റീവ്-അഞ്ജലി പ്രണയം ഒരു വിലങ്ങായി മാറുന്നുണ്ട്. സ്റ്റീവിന്റെ ജീവിതം തന്നെ മാറി മറയുന്നത് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതോടെയാണ്. അവിടെ സ്റ്റീവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ഉണരേണ്ട സഹാനുഭൂതി അവനിൽ പ്രകടമാകുന്നു. അവിടെ നിന്നും ഉടലെടുക്കുന്ന സാമൂഹ്യ ബോധം സ്റ്റീവിനെ കൊണ്ടെത്തിക്കുന്നത് തനിക്കു പരിചിതമല്ലാത്ത മറ്റൊരു ലോകത്തിലേക്കാണ്. സത്യം തേടിയുള്ള നായകൻറെ നിഷ്കളങ്കമായ യാത്രയിൽ അപരിചിതമായ ഒരു പരിചിത ലോകം സൃഷ്ട്ടിച്ചെടുക്കുകയാണ് രാജീവ് രവി.'നഷ്ട്ടപെട്ട നിഷ്കളങ്കത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' - ഫ്രഞ്ച് നോവലിസ്റ്റും ഫിലോസഫറുമായ  Albert Camus-ന്റെ പ്രസിദ്ധമായ ഈ വാചകമാണ് 'ഞാൻ സ്റ്റീവ് ലോപ്പസ്സിന്റെ'  ആമുഖമായി അവതരിപ്പിക്കുന്നത്‌.  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടാത്ത സാമൂഹിക ഘടന മാറിമറയണമെന്നും, ഭരണ പ്രക്രിയ പ്രവർത്തനക്ഷമമാകണമെന്നും ഉള്ള സൂചനകൾ ചിത്രം നിലനിർത്തുന്നു. നീതി നിർവ്വഹണത്തിന്റെ ഒരു ഉയർന്ന സ്ഥാനത്തുള്ള തന്റെ പിതാവുപോലും നിസ്സഹായകനോ, സ്വാർത്ഥനോ ആകുന്ന സാഹചര്യത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന യുവത്വം, സാമൂഹ്യ ബോധം വീണ്ടെടുത്തു സഞ്ചരിക്കുന്ന യജ്ഞമാണ് സ്റ്റീവിന്റേത്. അലസനിൽ നിന്നും വ്യക്തിയായി പരിണമിച്ച് നിർവ്വഹണശേഷിയിലേക്ക് ഉയരുമ്പോൾ സ്റ്റീവും ഹനിക്കപ്പെടും. എന്നാൽ ഏവരും പിന്തുടരുന്ന സഞ്ചാരപഥത്തിൽ അലസ യുവത്വമായിരുന്നപ്പോൾ അവൻ സുരക്ഷിതനാണ്‌. 

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീവിതത്തിലേക്കെന്ന പോലെ അയാൾ കയ്യുയർത്തുന്ന രംഗം മികവുറ്റതായി മാറി. തെറ്റും ശരിയും ആപേക്ഷികമാവുകയും ജീവിതസാഹചര്യങ്ങളിലെ സാമ്പത്തിക ഞെരുക്കം തെറ്റിലേക്ക് വഴിയൊരുക്കുമെന്നും കുറ്റവാളികളിൽ ഒരാളുമൊത്തുള്ള സംഭാഷണത്തിൽ സ്റ്റീവിന് വ്യക്തമാവുന്നു. തെരുവിലെ സംഘർഷങ്ങളും ചായക്കടയിലെ സ്ഫോടനവും എല്ലാം റിയലിസം കൊണ്ട് അനായാസ ആസ്വാദനം സാധ്യമാക്കി ഛായാഗ്രഹകൻ പപ്പു.  പുതുമുഖം ഫർഹാൻ ഫാസിൽ നിയന്ത്രിത ഭാവങ്ങളുമായി സ്റ്റീവായി തന്നെ മാറിയപ്പോൾ നിഴൽ നായികയായി ആണെങ്കിലും അരങ്ങേറ്റം മികച്ചതാക്കി അഹാന കൃഷ്ണ. പ്രകടനത്തിൽ, ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കർ, സ്റ്റീവിന്റെ പിതാവ് ജോർജ്ജ് ലോപ്പസ്സിനെ അവതരിപ്പിച്ച അലൻസിയർ തുടങ്ങി ഏവരും പ്രശംസ അർഹിക്കുന്നു. പാട്ടുകളും പാശ്ചാത്തല സംഗീതവും സന്ദർഭോചിതമാം വിധം കടന്നുപോയി.

നീതി ബോധവും കർമ്മ ശേഷിയുമുള്ള പൗരന്മാർ ഉണ്ടാവാത്തത്തിന്റെ കാരണം സമൂഹവും, നിയമത്തെ അട്ടിമറിക്കുന്ന കാര്യങ്ങൾ അരങ്ങേറുന്നത് ഭരണകർത്താക്കളുടെ സാമൂഹിക ഇടപെടലിന്റെ ന്യൂന്യതയുമാണ്. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയ നേതാക്കളുടെ അഴിമതി കഥകളോ, മറ്റു ഭരണ നേട്ടങ്ങളുടെയോ, കുറവുകളുടെയോ ദൃശ്യാവിഷ്കാരങ്ങളോ അല്ലെന്നും മറിച്ച് സാമൂഹികാവസ്ഥയുടെ സത്യാസന്ധമായ അവതരണമാണെന്നും 'ഞാൻ സ്റ്റീവ് ലോപ്പസ്സ്' സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്താം ചിത്രത്തെ. 3.5/5

Tuesday, 25 August 2015

Fifty Shades of Grey

ഒരു സാധാരണ യുവതിയുടെ അസാധാരണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‪#‎fiftyshadesofgrey‬ സാധാരണ യുവതിയും
ഒരു കോടിശ്വരനും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. സാഡിസവും പ്രണയവും കാമവും നിറഞ്ഞു നില്ക്കുന്ന ചിത്രത്തിൽ ഉടമ്പടിക്ക് വിധേയമായി സെക്സ് ചെയ്യുവാൻ തയ്യാറാവുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം ... ബോക്സ്‌ ഓഫീസ്  റെക്കോർഡുകൾ തകർത്ത ചിത്രം കൂടിയാണിത് . ഒരു സ്ത്രീ പക്ഷ വായനയും നമുക്ക് ഒരു പക്ഷെ കണ്ടേക്കാം .. കണ്ടിരിക്കാം ..2.5/5

Saturday, 22 August 2015

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

കാന്താരി മുളകിന്റെ നീറ്റലാണ്‌ തുടകൾക്കിടയിൽ 

മഴ പോലെ ചോര പൊഴിയുന്ന സന്ധ്യകളിൽ
നിശ്വാസത്ത്നിറെ ചൂടിനു അമ്പിളി അമ്മാവന്റെ തിളക്കം

ബോംബുകൾ കൊണ്ട് നടക്കുന്ന ചാവേറുകളാണ് ചന്തികൾ

അതിരുകളെ തോൽപ്പിക്കുവാൻ തനിക്കു മാത്രമേ കഴിയൂ
എന്ന് വീബിളക്കുന്ന കാറ്റിനോട്
വിയർപ്പിന്റെ വഴി തെറ്റാത്ത ചാലുകളെ കുറിച്ച് എന്ത് പറയുവാൻ ?

പറന്നു വന്നു, തളര്ന്നു പോയ പക്ഷിക്ക് പാടത്തെ ചേറിന്റെ മണം.

സ്വർഗ്ഗം കാണുവാൻ പോയ നാവ്
അഴുക്കു പുരണ്ട അടിവസ്ത്രത്തിന്റെ ഗന്ധത്തെയോർത്തു വിലപിക്കുന്നു



Tuesday, 18 August 2015

The Reader / ദി റീഡർ

ഇതൊരു കലാപാമാണ്. അടുത്ത കാലത്തൊന്നും തന്നെ ഇത്രയും പ്രക്ഷുബ്ധമായ ചിത്രം ഒരു ഭാഷയിലും കണ്ടിട്ടില്ല. എഴുത്തും വായനയും പ്രണയവും രതിയും നാസികളുടെ കുടില തന്ത്രങ്ങളും എല്ലാം ഇഴ ചേര്ന്നിരിക്കുന്ന മനോഹര ചിത്രം. എഴുത്തും വായനയും അറിയാത്തവര്ക്ക് അത് എത്രമാത്രം പ്രീയപെട്ടതു ആണെന്ന് ഭാവാഭിനയം കൊണ്ട് ഹന്ന ‪#‎KATEWINSLET‬

അത്രമേല്‍ മനോഹരമാക്കി. ജൂതന്മാരെ കൂട്ട കൊലക്ക് വിധേയരക്കിയവരെ ഉള്ള കോടതി വിചാരണയും കോണ്സെEന്ട്രഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളും ജോലിക്കാരുടെ വേതനകളും പ്രതിപധ്യമാകുന്നു. തന്റെ് ജോലിയില്‍ അത് ചെയ്തത് തന്നെ എന്ന് പ്രഖ്യാപിക്കുന്ന ഹന്ന ...... എഴുത്തും വായനയും അറിയില്ല എന്നുള്ളത് മറ്റുള്ളവര്‍ അറിയുന്നതിനേക്കാള്‍ തന്റെ ജീവിതം നഷ്ട്ടപെടുത്തുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തന്റെു ജീവിതത്തിന്റെന അവസാന ഘട്ടത്തില്‍ എഴുത്തും വായനയും പഠിക്കുന്ന ഹന്ന നമ്മുടെ ചങ്കിടുപ്പ് കൂട്ടുകയോ കണ്ണ് നിറക്കുകയോ ചെയ്യാം ... ജീവിതത്തില്‍ ആദ്യമായി ഒരക്ഷരം പഠിക്കുന്നതിന്റെ അത് മനസിലാകുന്നതിന്റെ സന്തോഷം എന്തെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു, തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് The Reader 5/5
മലയാളം സബ് ടൈറ്റിൽ

Wednesday, 28 January 2015

നമുക്ക് വേണ്ടത് ജനകീയ വിപ്ലവം

                   ചില ചരിത്രങ്ങൾ ആവർത്തിക്കപെടെണ്ടത് തന്നെയാണ്, കാലഘട്ടത്തിനനുസരിച്ച്  ആവശ്യങ്ങൾക്കനുസരിച്ച് മുന്നോട്ടു സഞ്ചരിക്കുവാൻ വേണ്ടി ചരിത്രങ്ങളെ നമുക്ക് കൂട്ട് പിടിച്ചു മുന്നോട്ടു പോകാം. 
          സദാചാരത്തിനെതിരെ ഉയര്ന്ന പ്രതിഷേധത്തിനോട് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച  നിലപാട് സമര രീതി ശെരിയല്ല എന്നതായിരുന്നു. സദാചാരത്തിനോട് എതിർപ്പുണ്ടെങ്കിലും ചുംബന സമരം എന്ന ആശയത്തോട് അവര്ക്ക് യോജിക്കുവാൻ കഴിഞ്ഞില്ല. എന്തായിരുന്നു ആ സമര രീതിയുടെ കുഴപ്പം ? അങ്ങനെ ഒരു കുഴപ്പം കണ്ടെത്തുന്നുണ്ടെങ്കിൽ അതിനെയാണ് സദാചാരം എന്ന് പറയേണ്ടത്. ഇടതു പക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ തങ്ങളുടെ ഭൂതകാലത്തെ മറക്കുന്നത് കൊണ്ട് കൂടിയാണ് പുത്തൻ സമരമുറകളെ തള്ളികളയുന്നതും കണ്ടില്ലെന്നു നടിക്കുന്നതും. സ്വതന്ത്ര സമര കാലഘട്ടത്തിൽ സത്യാഗ്രഹവും നിരാഹാര സമരവും എല്ലാം നടന്നു കൊണ്ടിരുന്നപ്പോൾ ആയുധമേന്തി പൊരുതിയ സഖാക്കളും അന്ന് കേട്ടിരിക്കണം നിങ്ങളുടെ സമര രീതി ശെരിയല്ല എന്ന് . കീഴാളന്റെ ക്ഷേത്ര പ്രവേശനത്തെയും, അവന്റെ വിദ്യാഭ്യാസത്തെയും അക്കാലത്തെ സവർണ്ണർ ശെരിയല്ല എന്ന് മുദ്രകുത്തിയിരുന്നു. പാടത്തും പറമ്പത്തും പണിയെടുക്കേണ്ട കീഴാളൻ പഠിക്കാൻ പോയാൽ പിന്നെ ആര് പണിയെടുക്കും ?, കീഴാളൻ തൊഴുത ദൈവത്തെ എങ്ങനെ തൊഴും ? 
        സവർണ്ണ മാടമ്പിത്തരം തലയ്ക്കു പിടിച്ച  ഇപ്പോഴത്തെ ഇടതു പക്ഷത്തിന്റെ . ഇടതു പക്ഷത്തിന്റെതു എന്നല്ല സകല രാഷ്ട്രീയ പാർട്ടികളും ഭയക്കുന്നത് എന്തെന്നാൽ തങ്ങളുടെ ആഹ്വാനങ്ങൾ ഇല്ലാതെ സമരങ്ങൾ നടന്നാൽ പിന്നെ എന്താണ് തങ്ങളുടെ വില ? എന്താണ് പിന്നെ തങ്ങളുടെ ജോലി എന്നാകും ? അത് കൊണ്ട് തന്നെയാണ് അരാഷ്ട്രീയ സമരം എന്നും ചരിത്ര ബോധം ഇല്ലാത്താ കുറെ പിള്ളേരുടെ പിച്ചും പേയും എന്നും പറഞ്ഞു ജനകീയ സമരങ്ങളുടെ നേർക്ക്‌  ഇവർ ചാപ്പ കുത്തുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടികളെ നിങ്ങൾ അറിഞ്ഞു കൊള്ളൂ  ഞങ്ങൾക്ക് ഞങ്ങളുടെ രാഷ്ട്രീയം ഉണ്ട് . അത് ജാതി രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല മറിച്ചു സ്ത്രീ പുരുഷ സമത്വത്തിന്റെയും പരിസ്ഥിതിയുടെയും ദളിതന്റെയും ആദിവസിയുടെയും രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ കോർപ്പറെറ്റുകളുടെയും മത ജാതി സംഘടനകളുടെയും  മൂട് താങ്ങുന്ന സവർണ്ണ മുഖമുള്ള നിങ്ങളുടെ രാഷ്ട്രീയത്തിന് ഉൾകൊള്ളനാവില്ല . അത് കൊണ്ട് തന്നെ നിങ്ങൾ അവയെ എതിർക്കും ആ എതിർപ്പുകൾ ഉൾക്കൊണ്ട്‌ കൊണ്ട് തന്നെ ഞങ്ങൾ മുന്നോട്ടു പോകും. 
      ഹർത്താലും ബന്ദും പട്ടിണി കിടക്കലും വഴിതടയലും സർക്കാർ ബസ്സിന്റെ ചില്ല് തല്ലി പൊളിച്ചും കൊന്നും കൊലവിളിച്ചും  ആയിരുന്നു നിങ്ങളുടെ രാഷ്ട്രീയ സമരങ്ങൾ. ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നതിന്  ജനങ്ങളോട് പ്രതികാരം വീട്ടിയയിരുന്നു നിങ്ങൾ സമരങ്ങളെ കൊണ്ടാടിയത് . ഞങ്ങൾ പണ്ട് ആന പുറത്തു കയറിയ തഴംബാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്  എന്നാ മറുപടിയാകും നിങ്ങൾക്ക് പറയാനുണ്ടാവുക എന്ന് ഞങ്ങൾക്കറിയാം. നേടിയെടുത്ത പോരാട്ട വിജയങ്ങളെ ഒന്നും വിസ്മരിക്കുന്നില്ല. അവയെല്ലാം തന്നെ മാറ്റത്തിന് വഴി തെളിച്ചതും ഉൾകൊള്ളുന്നു. കാലം മാറിയതിനെ നിങ്ങൾ മനസിലാക്കുന്നില്ല അല്ലെങ്കിൽ അതിനെ ഉൾകൊള്ളുവാൻ നിങ്ങൾ തയ്യാറല്ല. 
       പ്രീയപെട്ട രാഷ്ട്രീയ പാർട്ടികളെ  കഴിയുമെങ്കിൽ മനസിലാക്കു .. ഞങ്ങൾക്ക്  ആരുടേയും ചോര കാണേണ്ട ... ആരെയും കൊന്നു ഒരു പ്രിസ്ഥാനവും  വളർത്തുവാൻ പുതിയ തലമുറയ്ക്ക് താല്പര്യം ഇല്ല, ശത്രുവിനെ ആശയങ്ങൾ കൊണ്ട് നേരിടുവനാണ് ഞങ്ങൾക്കിഷ്ട്ടം, ആയുധം കൊണ്ട് നേരിടുക ഞങ്ങളുടെ വഴിയല്ല. ജാതിയുടെയും മതത്തിന്റെയും  ദൈവത്തിന്റെയും തൂക്കം അനുസരിച്ച് അനുഭാവം പ്രകടിപ്പിക്കുവാനും പ്രവർത്തിക്കുവാനും ഞങ്ങള്ക്ക് താല്പ്പര്യം ഇല്ല. പൊതു ജനത്തിന്റെ സ്വത്തു കട്ട് മുടിക്കുവാനും അതിനു കൂദാശ ചൊല്ലി കൂട്ട് നില്ക്കുവാനും ഞങ്ങള്ക്ക് കഴിയില്ല.പുതിയ തലമുറ ആർത്തവത്തോട്  കൂടി ശബരിമലയിൽ പോകുവാൻ ആഗ്രഹിക്കുന്നവരാണ്.  പരിസ്ഥിതിയെ സംരക്ഷിക്കണം എന്നും ആദിവാസികളുടെ അവകാശങ്ങളെ കുറിച്ചും ബോധ്യമുള്ളവരുമാണ്. 
           ആർത്തവത്തോട് കൂടി അമ്പലത്തിൽ കയറുവാനും, പള്ളിയിൽ മുൻനിരയിൽ നിന്ന് പുരുഷന്മാരോടൊപ്പമോ അതിനു മുൻപിലൊ നിന്ന്  നിസ്കരിക്കുവാനും കല്യാണ പന്തലിൽ സ്ത്രീക്കും പുരുഷനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുവാനും ഇനി എന്നാണ് ഒരു സമരം ഉയർന്നു വരിക ? പഴയ സമര തഴബുള്ളവർ ഭൂതകാലത്തിൽ അഭിരമിക്കുമ്പോൾ പുതിയ മാറ്റങ്ങൾക്കു വേണ്ടി നമ്മൾ തന്നെ ഇറങ്ങെണ്ടിയിരിക്കുന്നു ....

Monday, 1 December 2014

നിനക്ക് ഇന്നേ വരെ ഒരു പ്രണയ ലേഖനം തരാൻ കഴിയാത്തതിന്റെ വിഷമത്തിന് ....


പ്രീയപെട്ടവളെ ,

പ്രണയങ്ങൾ അങ്ങനെയാണ് ... പലതും പരാജയപെടുമ്പോൾ അപൂര്വ്വമായി മാത്രം ഒന്ന് വിജയിക്കും .. അങ്ങനെ വിജയിച്ച കൂട്ടത്തിൽ പെടുവാൻ ആയിരുന്നില്ല നിന്റെ വിധി. വിധി എന്നല്ല അതിനു ഞാൻ അനുവദിച്ചില്ല എന്നതാണ് സത്യം.. 

നീ ഒര്ക്കുന്നുണ്ടോ എന്നെനിക്കറിയില്ല കാരണം പലതും മറക്കുവാൻ ഉള്ള തത്ര പാടില ആലോ നീ ഇപ്പോൾ... നമ്മൾ തമ്മിൽ വലിയ ഒരു സോഹൃദം ഒന്നും ഉടലെടുത്തിരുന്നില്ല.. എല്ലാവരെയും പോലെ നീയും... കൂടുതൽ സമയം നമ്മൾ ഒന്നിച്ചു ചിലവഴിച്ചപ്പോൾ എങ്ങനെയോ അടുക്കുവനുള്ള അവസരം തനിയെ വന്നു .. നമ്മുടെ പഠനം കാമ്പസ്സ് എന്നാ ചുറ്റു മതിലുകൾക്കുള്ളിൽ ഒതുങ്ങുന്നതയിരുന്നില്ലല്ലോ .. പല പല ദേശങ്ങൾ ...പല പല ആളുകള് ... അങ്ങനെ ഉള്ള ഒരു ക്യാമ്പിൽ വെച്ചാണ് നമുക്ക് അടുക്കുവാൻ അവസരം കിട്ടിയത് .എനിക്ക് അറിയില്ലായിരുന്നു ആദ്യം നിനക്കെന്നെ ഇഷ്ട്ടമാണെന്ന് .. നിന്റെ കൂട്ടുകാരികൾ പലവരും നിന്റെ പ്രിയ കൂട്ടുകാരി വരെ നിന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ നോക്കി. എന്തെന്നാൽ ഞാൻ പൊതു സമൂഹ സധാചാര വിരുദ്ധാൻ ആയിരുന്നു. ഒരു പെണ്‍കുട്ടിയുടെ സ്നേഹത്തിൽ മാത്രം ഒതുങ്ങുവാൻ കഴിയുന്നതായിരുന്നില്ല എന്റെ മനസ്സ് ....അത് നിനക്ക് വളരെ വൈകി മനസിലായപ്പോൾ എന്തോ നിന്റെ കൂട്ടുകരികല്ക്ക് നേരത്തെ മനസിലായി ... 

ഞാൻ ഒരു "വഷളൻ " ആണെന്ന് അറിഞ്ഞിട്ടും പിന്നെയും പിന്നെയും നീ എന്നെ സ്നേഹിച്ചു...നീ എന്നെ സ്നേഹിക്കും തോറും ഞാൻ നിന്നില നിന്ന് അകന്നു കൊണ്ടിരുന്നു .... രാത്രി വളരെ വൈകിയും ഫോണിൽ നമ്മൾ സ്നേഹ സല്ലാപങ്ങൾ നടത്താറുണ്ടായിരുന്നു .. പിന്നീടു ആ വിളികൾ ഓക്കേ കുറഞ്ഞു .. കുറയുന്ന വിളികൾ നിന്നോടോള്ള സ്നേഹത്തിന്റെ അളവാണെന്ന് വിശ്വസിക്കാൻ ഇഷ്ട്ടപെടത്തത് കൊണ്ടാകും നീ അത് എന്റെ തെരക്കയിരിക്കും എന്ന് കരുതിയത്‌ ...

പിന്നീടു നിന്റെ അടുത്ത കൂട്ടുകാരികളിൽ ഒരുവലുമായി ഞാൻ സ്നേഹത്തിലായി ... ഞാൻ എല്ലാം തുറന്നു പറയുന്ന സ്വഭാവം ഉള്ളവന ആയിരുന്നല്ലോ.... നിന്നോട് ഞാനത് പറഞ്ഞു . അവൾ നിന്നെ ചതിക്കില്ല എന്ന തോന്നല കൊണ്ടാകും അല്ലെങ്കിൽ നിന്റെ എല്ലാം അറിയുന്ന നിനക്ക് ഒരു ചേച്ചിയെ പോലെ ആയിരുന്ന അവളോടുള്ള സ്നേഹം മൂലം നീ അതും കണ്ടില്ലെന്നു നടിച്ചു ....

അവളുടെ കണ്ണുകളിൽ തളം കെട്ടി കെടന്ന കാമം മാത്രം കണ്ടു കൊണ്ടാണ് ഞാൻ അവളുമായി അടുത്തത്‌.. അത് ഞാനവളോട് പലവുരി പറഞ്ഞതുമാണ്. വലിയ സ്ത്രീവാദിയും വലിയിൽ വായിൽ വര്ത്തമാനം പറഞ്ഞിരുന്നവളുമായ അവൾ വെറുമൊരു പെണ്ണായി മാറി.... പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് .. എന്തിനിവൽ ഇങ്ങനെ അഭിനയിക്കുന്നു എന്ന് ...ഒരു തരം ആരാധന ഉണ്ടായിരുന്നവോളോട് പിന്നീടു പുച്ചമായി മാറി. അവളോടുള്ള പ്രണയം പിന്നീട് എനിക്ക് കാമമായും ആ കാമം അവൾക്കു കണ്ണീരായും അവളുടെ കണ്ണുനീർ എനിക്ക് വേറുപ്പായും തുടങ്ങിയപ്പോൾ അവളെ ഞാൻ മറന്നു... രാത്രികളിൽ അവൾ വിളിച്ചു കരഞ്ഞ കണ്ണ് നീർ .... . അവളുടെ കണ്ണുനീർ എന്നിൽ യാതൊരു വികാരവും ഉളവാക്കിയില്ല. ഒരു കുഞ്ഞു വാവയുടെ നിഷകലങ്ക്കതയോടെ ഞാൻ കേട്ടിരുന്നു..

അപ്പോഴും നീ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു ...

പിന്നീടു സംഭവിച്ച പ്രണയം ഒരു കുടുംബത്തെ തകർക്കും എന്നായപ്പോൾ എന്റെ പ്രണയത്തിനും.. അവളുടെ പ്രണയത്തിനും എന്റെ കാമത്തിനും അവളുടെ ശരീരത്തിനും ഞാൻ ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടു. എങ്കിലും ആ പ്രണയം ഇപ്പോഴും എന്നെ അലട്ടുന്നുണ്ട്.

പറയാനാകാത്ത മറ്റൊരു പ്രണയവും അതോടൊപ്പം സംഭവിച്ചു... പ്രിയേ ...... ചിലവ അങ്ങനെയാണ്.. ഒന്ന് മാറിയാൽ മറ്റൊന്ന് സംഭവിക്കുക തന്നെ ചെയ്യും... പ്രണയം അതങ്ങനെയാണ്.. ആര് ആരെയാണ് .... ആരുടെയാണ്.. എന്തിനെയാണ് സ്നേഹിക്കുക എന്നാ ചിന്ത ഒന്നും ഉണ്ടാകില്ല .... 

ഇപ്പോൾ ഇതു എന്തിനാണ് ഞാൻ വീണ്ടും കുമ്പസരിക്കുന്നത് എന്നല്ലേ ?.. പറയാം ... നിനക്ക് ജീവിതത്തിൽ ആദ്യമായി സംഭവിച്ച പ്രണയമായിരുന്നു ഞാൻ.. ഒരിക്കലും എനിക്കങ്ങനെ .ആയിരുന്നില്ല... ആയിരുന്നെങ്കിൽ വണ്ട്‌ തേൻ കുടിച്ചു പറന്നു പോകുന്നത് പോലെ ഞാൻ ഒരിക്കലും നിന്നെ തനിച്ചാക്കി പോകില്ലായിരുന്നു. ഇതിപ്പോൾ നിനക്ക് വിവാഹ ആലോചനകളുടെ സമയമാണ് .... കൊഴിഞ്ഞു പോയ ഇലകളെ ഓർത്ത്‌ വേദനിക്കുന്ന ചില്ലയുടെ വികാരങ്ങളില്ലാതെ പുതുതായി തളിര്ക്കുന്ന ഇലകള്ക്കായി നീ കാത്തിരിക്കണം .. കൊഴിഞ്ഞു പോയവ ചീയട്ടെ ... അവയില നിന്ന് കിട്ടുന്ന വളം നാളെ ഒരു പാഠം ആകണം ... അതിനാൽ ഇനിയും എന്നെ ഓർത്ത്‌ നീ സമയത്തെ കൊല്ലരുത്...

ഒരിക്കൽ നിന്റെ പ്രിയനായിരുന്ന വെറുക്കപെട്ടവൻ .......................

മരണം

  സ്ഥിരമായി കിട്ടികൊണ്ടിരുന്ന അടിയുടെ പാട് ചന്തിയിൽ നിന്നും മാഞ്ഞത് കൊണ്ടായിരിക്കും ഞാൻ അന്ന് അമ്മയോട് വെറുതെ ചോദിച്ചു അച്ഛൻ എവിടെ എന്ന് ?,  അച്ഛൻ നീണ്ട യാത്ര പോയി എന്നോ അടുത്ത ആഴ്ച വരുമെന്നോ അമ്മ എന്നോട് പറഞ്ഞില്ല. മരണം എന്താണെന്നു അറിയാത്ത എന്നോട് അമ്മ  പറഞ്ഞു അച്ഛൻ മരിച്ചു. ഒന്ന് തേങ്ങിയോ ആ മുഖം .? ഇല്ല അങ്ങനെ തേങ്ങില്ല, കാരണം അത്രമാത്രം അനുഭവിച്ചിരുന്നു അമ്മ. 
          സ്ത്രീ അമ്മയാണ് , ദേവിയാണ്, മൈരാണ്  എന്നൊക്കെ പറഞ്ഞു പഠിപ്പിച്ച ഒരു കാലഘട്ടത്തിൽ ജീവിച്ചതു കൊണ്ടാകണം അവർ ഇത്രയും സഹിക്കാൻ നിർബന്ധിതമായത്. ഒരിക്കലും അമ്മ തോറ്റ്  കൊടുത്തിരുന്നില്ല. കാരണം തെറ്റൊരിക്കലും അമ്മയുടെ ഭാഗത്ത്‌ ആയിരിക്കില്ല. അച്ഛന് തെറ്റും ശെരിയും ഒന്നും അറിയേണ്ടിയിരുന്നില്ല. രണ്ടെണ്ണം അടിക്കണം പിന്നെ അമ്മയുടെ മേത്ത്  കയറണം, കരയുകയോ അമ്മയുടെ അടുത്തു ചെല്ലുകയോ ചെയ്താൽ പുളിയുടെ കൊമ്പ് കൊണ്ട് ചന്തിയിൽ നല്ല പെട തരുമായിരുന്നു. അന്ന് മുതലേ കുട്ടി പാവടയോട് എനിക്ക് അരിശമായിരുന്നു. അച്ഛന് പെട്ടന്ന് പാവാട പൊക്കി എന്നെ തല്ലാൻ കഴിയുമായിരുന്നു എന്ന് തന്നെ കാരണം. പിന്നീടു രണ്ടു ദിവസം ഇടുക്കും ആ അടിയുടെ ചൂടൊന്നു പോകുവാൻ. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയത്‌ കൊണ്ടാണോ എന്നറിയില്ല അമ്മ കരഞ്ഞു ഞാൻ  കണ്ടിട്ടില്ല. ആ അമ്മയുടെ മകൾ ആയതു കൊണ്ടാകണം സങ്കടവും കരച്ചിലും ഞാൻ ചെറുപ്പത്തിലെ മറന്നു.
           ഒരു  ക്ലീഷേ നായിക  ആകുവാൻ താല്പ്പര്യം ഇല്ലായിരുന്നത് കൊണ്ട് തന്നെയാണ്  വിവാഹം വേണ്ടാന്ന് വെച്ചത് . അമ്മയ്ക്ക്  അതിൽ എതിര്പ്പോന്നും ഇല്ലാതെ ഇരുന്നത് എന്നെ ഞെട്ടിച്ചിരുന്നു. കാലത്തിനു വളരെ മുൻപ് നടന്നതായിരുന്നു എന്റെ അമ്മ എന്നെനിക്കിപ്പോൾ തോന്നുന്നു. അമ്മ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്  മോളെ നമ്മുടെ സ്വതന്ത്ര്യത്തിനു സന്തോഷത്തിനു തടസ്സമാകുന്ന ഒന്നിനെയും മോൾ സ്വീകരിക്കരുത്. എത്ര തന്നെ എതിര്പ്പുണ്ടായാലും ആരൊക്കെ തന്നെ മരിച്ചാലും ആ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണം. ഇന്നിപ്പോൾ ആ അമ്മയാണ് മരിച്ചത്. കരയുവാൻ എനിക്കാറില്ല, ഞാൻ എന്തിനു കരയണം?, സന്തോഷിക്കുകയല്ലേ വേണ്ടത് ?

കടലാസ്സു വഞ്ചി

നീയും ഞാനും
ബാല്യത്തിൽ എത്ര കടലാസ്സു വഞ്ചികളാണ്  
ഈ തോട്ടിലൂടെ ഒഴുക്കിയത്...
കടലാസ്സു വഞ്ചികൾക്ക്
സ്വപ്നങ്ങളെ  വഹിക്കുവാൻ കഴിയും
 എന്നറിഞ്ഞപ്പോഴേക്കും
 തിരയും തീരവും എതന്നറിയാതെ
അവ യാത്ര തുടർന്നു.
ഇനി എന്നാണവ തീരത്തെ ചുംബിക്കുവാൻ വരിക ?
എനിക്കുറപ്പുണ്ട്
എന്റെ ബാല്യ സ്വപ്നങ്ങളെയും  വഹിച്ചുകൊണ്ട്
 അവ ഒരുനാൾ  തീരത്തെ ചുംബിക്കുവാൻ  വരിക തന്നെ ചെയ്യും.

Saturday, 29 November 2014

കാരാഗ്രഹം സ്വാതന്ത്രം

ആദ്യം
പത്തു മാസം 
അമ്മയുടെ വയറ്റിൽ കാരാഗ്രഹ വാസം  
സ്വാതന്ത്ര്യത്തിനായി  കൊതിച്ച നാളുകൾ  
തുട 
ഇടുക്കിലൂടെ
സ്വാതന്ത്രത്തിനായി ഒലിച്ചിറങ്ങിയപ്പോൾ 
അഭിമാനവും അഹങ്കാരവും .

ചോര 
ചീന്താതെ 
വിപ്ലവം വരില്ല 
എന്ന് അന്നേ തിരിച്ചറിഞ്ഞു 
ആദ്യ അറിവ് 


രണ്ട് 
മുലകൾ 
മാറി മാറി 
തന്നത് ജീവന്റെ തുടിപ്പായിരുന്നു .

കൌമാര കൌതകം തീർക്കാൻ 
മാറി മാറി
പിടിച്ചതും 
 കുടിച്ചതും 
രണ്ട് മുലകൾ.

മൂന്ന് 
തുളകൾ 
ഭക്ഷിക്കാൻ ഒന്ന് 
വിസർജ്ജിക്കാൻ രണ്ട് 

ഭോഗിക്കാൻ ഒന്ന്
കഴപ്പ് മാറ്റാൻ രണ്ടു 
മൊത്തം മൂന്ന് 

നാല് 
പെറ്റു
രണ്ടു പെണ്ണ് രണ്ടാണ് 

രണ്ടാണുങ്ങൾക്കു  രണ്ടു പെണ്ണ് 
രണ്ടു പെണ്ണുങ്ങൾക്ക്‌ രണ്ടാണ് 
മൊത്തം നാല് 

അഞ്ചു 
വർഷം മുൻപു  ഇണ മരിച്ചു 
അഞ്ചു വർഷം അഞ്ചു നിമിഷം പോലെ 

കൊന്നത്  പേന കത്തിക്ക് 
കുത്തിയ കുത്ത്  അഞ്ച് 

വീണ്ടും തിരിച്ചറിവ് 
ചോര ചീന്താതെ വിപ്ലവം വരില്ല 

ആറ്
വർഷം 
വിചാരണ,

തടവ്‌ ആറു വർഷം 

കാരാഗ്രഹം,  സ്വാതന്ത്ര്യം 
അമ്മയുടെ വയറ്റിൽ പത്തു മാസം ,
ഇണയെ കൊന്നതിനു ആര് വർഷം 
വീണ്ടും സ്വതന്ത്ര്യം!

Wednesday, 10 September 2014

മോർച്ചറി

ഇന്നലെ വൈകുന്നേരമാണയാളെ പോലീസുകാ ആംബുലസി ഇവിടെ കൊണ്ട് വന്നത് . അടച്ചിട്ട ആ മുറിയിലേക്ക് സെക്കുരിറ്റിക്കാര അയാളെ തള്ളി വിടുമ്പോ എന്തോ അടക്കാനാവാത്ത സന്തോഷമായിരുന്നു. താ എന്നും ഇഷ്ട്ട പെട്ട ഇടം എന്നും ഇവിടെ കഴിയാനാണ് താ ആഗ്രഹിച്ചത് ...മരണത്തെ എന്നും തനിക്കു പ്രിയമായിരുന്നു. പട്ടണത്തി ഉയര്ന്ന ശമ്പളത്തി ജോലി ലഭിക്കുമായിരുന്നിട്ടും താ ഈ മോച്ചറിയുടെ കാവല്ക്കരനകുവാനാണ് ആഗ്രഹിച്ചത്. മരണം നടന്ന വീടുകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു അയാ. സര്വകലാശാല പ്രബന്ധത്തി തന്റെ വിഷയവും മരണത്തെ കുറിച്ചായിരുന്നു. മരണവും താനും തമ്മി അഗാതമായ പ്രണയമായിരുന്നു. ആ പ്രണയമാണിപ്പോ സാക്ഷാല്ക്കരിച്ചിരിക്കുന്നത് .ഇപ്പോഴിതാ ഇവിടുത്തെ ഒരംഗം ആയിരിക്കുന്നു . മരിച്ചു വരുന്നവരുമായി അയാള് സംസാരിക്കുമായിരുന്നു... ആത്മഹത്യാ ചെയ്യുന്നവരോടാണ് അയാള്ക്ക് കൂടുത ഇഷ്ട്ടം ഉണ്ടായിരുന്നത് കാരണം ആത്മഹത്യ ഒരു പരാജിതന്റെ വിജയമായിരുന്നു എന്നാണ് അയാള് ഇപ്പോഴും വിശ്വോസിചിരുന്നത്. എന്നാ തന്നെ കൂട്ട് സന്തോഷത്തോടെ മരണത്തെ വരിച്ചവരയിരുന്നില്ല ഇപ്പോ തന്റെ കൂടെ കഴിയുന്നവ. തന്റെ അടുത്തു കിടക്കുന്ന യുവാവ് കാമുകിയെ നഷ്ട്ടപെട്ട പുളിയുടെ കൊമ്പി തൂങ്ങി ആണ് മരണത്തെ വരിച്ചത്. കടം കയറി വിഷം കഴിച്ചു മരിച്ച മധ്യവയസ്കനും ട്രെയിന് തല വെച്ച് ചിന്ന ഭിന്നങ്ങളായ ശരീരം ആയി കിടക്കുന്ന യുവതിയും പോലിസുക്കാ കൊന്നു കെട്ടി തൂക്കിയ 'ദേശ വിരുദ്ധനും' തനിക്കിപ്പോ അയവാസികളണ്. ...മരണത്തെ സീകരിക്കാ പലമാഗ്ഗങ്ങ അയാ അന്ന്വോഷിച്ചിരുന്നു. നഗരത്തിലെ ഉയന്ന കെട്ടിടത്തിനു മുകള നിന്നും താഴേക്കു ചാടി മരിക്കുന്നതിനെ കുറിച്ചും ഉടുമുണ്ട് ഫാനി കെട്ടി മരിക്കുന്നതിനെ കുറിച്ചും വിഷം കഴിച്ചു മരിക്കുന്നതിനെ കുറിച്ചുമെല്ലാം അയാള് ചിന്തിച്ചിരുന്നു. എന്നാ അതൊന്നും തനിക്കു തൃപ്തി നല്കിയിരുന്നില്ല. തന്റെതൊരു ആട്രൂയിസ്റ്റിക് സൂയിസൈഡ് ആകണം എന്ന് അയാള്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണയാ#നില്പ്പുസത്യഗ്രഹത്തിനു ' മുന്നിലെത്തുന്നതും തീ കൊളുത്തി സ്വയം മരിക്കുന്നതും...... തന്റെ ആഗ്രഹ പൂർത്തികരണത്തിൽ അയാൾ പ്രഖ്യാപിച്ചു .... നില്പ്പ് ഒരു സമരമല്ല അതൊരു ജീവിതം കൂടിയാണ് ...!